ഉപകരണങ്ങള്‍ നിത്യജീവിതത്തിലും, പൊതു-ഇടങ്ങളിലുമുള്ള സംഗീത ഉപഭോഗത്തെ എളുപ്പമാക്കി. ഇത്തരം സംഗീതജനുസ്സുകളെയും, സംഗീത അഭിരുചികളെയും  പലപ്പോഴും യുവാക്കളുമായി വ്യാവഹാരികമായി ബന്ധിപ്പിച്ചാണ് മനസ്സിലാക്കിപ്പോരുന്നത്.

കേരളത്തിലെ യുവാക്കളെയും യുവസംസ്കാരത്തെയും കുറിച്ച് പഠിച്ച റിറ്റി ലുക്കോസ് പൊതുജീവിതത്തില്‍ തങ്ങളുടെ ഇടമുറപ്പിക്കുന്ന പ്രക്രിയയില്‍ അവര്‍ ഉപഭോഗത്തെ പലരീതിയില്‍ വിന്യസിപ്പിക്കുന്നതായി സൂചിപ്പിക്കുന്നു. ആഗോളവത്കരണത്തിന്റെ കാലഘട്ടത്തില്‍ രാഷ്ട്രീയത്തിന്റെയും, ജനാധിപത്യത്തിന്റെയും പരമ്പരാഗത ഭാഷയെത്തന്നെ യുവാക്കള്‍ ഉപഭോക്തൃ പൌരത്വത്തിലൂടെ തിരുത്തുന്നതായി അര്‍ജെന്റിനിയന്‍ തത്വചിന്തകന്‍ നെസ്റ്റര്‍ കന്‍സ്ലിനി (Nestor Canclini)സൂചിപ്പിക്കുന്നു. ബ്രിട്ടീഷ്‌ തൊഴിലാളി വര്‍ഗയുവാക്കളും, കറുത്ത വര്‍ഗക്കാരായ യുവാക്കളും ഇത്തരത്തില്‍ സ്ട്രീറ്റ് ഫാഷന്‍ ഒരു പ്രതിരോധമായി മാറ്റിയതായി ചരിത്രം പറയുന്നു. കേരളത്തിലും യുവാക്കള്‍ ഇത്തരത്തില്‍ കാഴ്ചയുടെ പ്രതിരോധമായി ഹൈപ്പര്‍ഫാഷന്‍ (hyperfashion) എന്ന് വിശേഷിപ്പിക്കാവുന്ന വസ്ത്രവിധാനങ്ങള്‍ സ്വീകരിക്കുന്നുണ്ട്. കേരളത്തില്‍ വ്യാപകമായ ഹിപ് ഹോപ്‌ ഫാഷന്‍, റാപ് സംഗീത ഉപയോഗം തുടങ്ങിയവ രാഷ്ട്രീയത്തെയും സംസ്കാരത്തെയും ജനധിപത്യത്തെയും കുറിച്ച് പുതിയതായി എന്തെങ്കിലും പറയുന്നുണ്ടോ എന്ന് തിരക്കേണ്ട കാലമായിട്ടുണ്ട്. ഇന്ത്യൻ ഗ്രാമങ്ങളിലെ നെറ്റ് വർക്ക് സമൂഹത്തിന്റെ രൂപീകരണവും മൊബൈല്‍ഫോണിന്റെ പ്രചാരവുംസൃഷ്ടിക്കുന്ന സാങ്കേതികവിദ്യയുടെ അടിസ്ഥാനവികസനം അതിന്റെ പരിമിതികള്‍ക്കുള്ളിലും ഈ പ്രക്രിയകളെ ത്വരിതപ്പെടുത്തുന്നതയാണു കാണുന്നത് (ടി. ടി. ശ്രീകുമാര്‍).

റാപ്പും ഹിപ് ഹോപ്പും അതിന്റെ ഉത്ഭവകേന്ദ്രമായ അമേരിക്കക്കു പുറത്തു പ്രചരിക്കാന്‍ തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിലാണ്. ഈ പ്രചാരത്തില്‍ സിനിമ, ടെലിവിഷന്‍ , ഓഡിയോ കാസ്സെട്ടെ, ഇന്റര്‍നെറ്റ്‌  തിടങ്ങി പല മാധ്യമങ്ങള്‍ക്കുംഅതിന്റേതായ പങ്കുണ്ട്.  സംഗീതം, വസ്ത്രവിധാനം, മുടിയുടെ സ്റ്റൈല്‍ തുടങ്ങി റാപ്പുമായി ബന്ധപ്പെട്ട ഒരു ചിഹ്നവ്യവസ്ഥ തന്നെ MTV പ്രക്ഷേപണങ്ങളിലൂടെ ലോകമെമ്പാടും പ്രചരിച്ചു. സംഗീത ഭൂപടത്തില്‍ അലഞ്ഞു തിരിയുന്ന (nomadic) രാജ്യാന്തര സംഗീത പ്രസ്ഥാനങ്ങളുടെ കൂടെയാണ് റാപ്, ഡിസ്കോ, രെഗ്ഗെ, ഹിപ് ഹോപ്‌ തുടങ്ങിയ പല രൂപങ്ങളെയും കണക്കാക്കുന്നത്. അമേരിക്കയിലെ അഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ നേരിടുന്ന വംശീയ അതിക്രമങ്ങളും, വംശീയ മാനങ്ങളുള്ള ദാരിദ്ര്യവും റാപ്, ഹിപ് ഹോപ്‌ സംഗീതത്തിന്റെ അടിത്തറയായിരുന്നു.

el général, the voice of Tunisia, english subtitles

അതു കൊണ്ടുതന്നെ റാപ്പിനു സംഭവിച്ച വിപണിവത്കരണം പലരെയും അലട്ടുന്നു. എന്നിരിക്കിലുംലോകമെമ്പാടുമുള്ള പാർശ്വവത്കൃത സമുദായങ്ങളെയും സ്വത്വരാഷ്ട്രീയത്തെയും  അതിലേക്ക് ആകർഷിച്ചിട്ടുള്ളതായി കാണാം. ഹിപ് ഹോപ്‌ വിവിധ ഏഷ്യന്‍ യുവാക്കള്‍ക്കിടയില്‍ പ്രചാരത്തില്‍ ഉണ്ട് എന്നതോടൊപ്പം,  അമേരിക്ക, കാനഡ, ബ്രിട്ടന്‍, തുടങ്ങി വിവിധ ഒന്നാം ലോക രാജ്യങ്ങളിലെ ഏഷ്യന്‍ വംശീയരായ യുവാക്കള്‍ക്കിടയില്‍ വ്യാപകമായി പ്രചാരമുള്ള സംഗീത ജനുസ്സുകളിലോന്നാണ്. ഹിപ് ഹോപ്പിന്റെ ആഗോളപ്രചാരത്തെ കുറിച്ചുള്ള ഒരു പ്രധാന നിരീക്ഷണം ഏഷ്യന്‍ കുടിയേറ്റക്കാരുടെ അരക്ഷിതാവസ്ഥയും, രണ്ടാംകിട പൌരത്വവും അവരെ ഹിപ്പ് ഹോപ്പിലെക്ക് അടുപ്പിക്കുന്നു എന്നാണ് (സുജാതഫര്‍ണാണ്ടസ്). സെപ്റ്റംബര്‍ 11 നു ശേഷം അമേരിക്ക ഉയര്‍ത്തിയ ഭീകരവാദ രാഷ്ട്രീയതിനെതിരായി ലോകമെമ്പാടുമുള്ള  പ്രതിഷേധസംഗീതമായും ഹിപ് ഹോപ്‌ മാറി. ഹിപ് ഹോപ്പിന്റെ ഈ അലയൊലി ഏറ്റെടുത്ത പ്രതിരോധ പ്രസ്ഥാനങ്ങളില്‍  New Orleans-ലെ  അഫ്രിക്കന്‍ അമേരിക്കക്കാരും, പലെസ്തിന്‍ പ്രക്ഷോഭകാരികളും, മെക്സിക്കോ അതിര്‍ത്തിയിലെ യു  എസ് കൈയേറ്റത്തെ ചെറുക്കുന്നവരുമുള്‍പ്പെടുന്നു. Khalifz, Fundamentals തുടങ്ങിയ  ബ്രിട്ടനിലെ തെക്കനേഷ്യന്‍ ബാന്‍ഡ്കള്‍ രാഷ്ട്രീയവത്കരിക്കപ്പെട്ട മതസ്രോതസ്സുകളില്‍ നിന്നാണ് അവരുടെ ഊര്‍ജം കണ്ടെത്തുന്നത്.

LOWKEY - TERRORIST? (OFFICIAL MUSIC VIDEO)

 

ഇസ്ലാംമതത്തെ പ്രഥമശത്രുവായി കണക്കാക്കുന്ന പാശ്ചാത്യലോക വ്യവസ്ഥയില്‍, ഹിപ് ഹോപ്‌ പ്രതിരോധത്തിന്റെ പ്രമുഖ ചാലകശക്തിയായി ഇസ്ലാംമതം മാറുന്നത് എങ്ങനെ  എന്ന്  സുജാത ഫെർണാണ്ടെസ് അവരുടെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ജര്‍മ്മനിയില്‍ Oriental Hip Hop എന്ന് വിളിക്കുന്ന തുര്‍ക്കിവംശജരുടെ ഗാനങ്ങളിലാവട്ടെ മതത്തിനുപുറമേ വംശീയതയുടെയും കുടിയേറ്റത്തിന്റെയും  സങ്കീര്‍ണമായ പ്രശ്നങ്ങള്‍ കൂടി ഉള്‍ചേര്‍ന്നിരിക്കുന്നു.

SHADIA MANSOUR Ft M1 (DEAD PREZ)-AL KUFIYYEH 3ARABEYYEH (OFFICIAL VIDEO)

 

ഹിന്ദിയിലും, മറ്റു പല പ്രാദേശികഭാഷകളിലും, ഹിപ് സംഗീതത്തിന്റെ സ്വാധീനം ശക്തമാണെങ്കിലും റാപ്പ് രാഷ്ട്രീയ പ്രതിരോധത്തിന്‍റെ സംഗീതമായി മാറുന്നത് അപൂര്‍വമായി മാത്രമാണ്. ഹിന്ദിയിലെ റീമിക്സ്‌ സംഗീതധാരയില്‍ അപാച്ചേ ഇന്ത്യന്‍, സ്റ്റിലെഭായ്, ബാബാ സെഹ്ഗല്‍ തുടങ്ങിയവര്‍ ഹിപ് ഹോപ്‌ അടക്കമുള്ള കറുത്ത വര്‍ഗക്കാരുടെതായ ശൈലികള്‍ സങ്കലനം ചെയ്യുന്നുണ്ട്. തൊണ്ണൂറുകളിലെ ഹിന്ദി സിനിമാഗാനങ്ങളില്‍ പലതും-ഉദാഹരണത്തിന് അമ്മ ദേഖ് (Stuntman 1994), മേരി മര്സി(Gambler 1997), സ്റ്റോപ്പ്‌ ദാറ്റ്‌ (Gambler 1997) തുടങ്ങി നിരവധി ഗാനങ്ങള്‍ പ്രചാരം നേടിയെങ്കിലും, റാപ്പ് ഒരു സംഗീത ജനുസ്സ് എന്ന നിലയില്‍ ഹിന്ദിയില്‍ ആഴത്തില്‍ വേരോടിയില്ല. എ .ആര്‍.റഹ്മാന്‍ തന്റെ പല പാട്ടുകളിലും റാപ്പ് സമ്പ്രദായം മനോഹരമായി ഉപയോഗിക്കുന്നതായി കാണാം.

ജനപ്രിയസംസ്കാരത്തെ റാപ്പ് ഏറ്റവും ശക്തമായി സ്വാധീനിച്ചിട്ടുള്ളത് പഞ്ചാബിയില്‍ ആണെന്ന് പറയാം. മൈക, ഹണിസിംഗ് തുടങ്ങിയ ഗായകര്‍ സജീവമായി ഹിപ് ഹോപ്‌ ശൈലി അവരുടെ സംഗീത രചനകളില്‍ കടംകൊള്ളുന്നു. ഈ ഗാനങ്ങള്‍ പ്രത്യേകിച്ചു ഹണിസിംഗ് ഗാനങ്ങള്‍ അവയിലെ ആണത്തത്തിന്റെ ആഘോഷങ്ങള്‍ കൊണ്ടും സ്ത്രീ വിവേചനനപരതകൊണ്ടും, പുരുഷാധിപത്യ പ്രവണത കൊണ്ടും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഒരേ സമയം പഞ്ചാബി ഭാഷയുടെ പ്രത്യേകതകള്‍ അനുഭവവേദ്യമാക്കുന്നതും സാര്‍വദേശീയ സംഗീതാഭിരുചികളെ തൃപ്തിപ്പെടുതുന്നതുമാണ് ഹണിസിംഗ് രചനകളെന്ന് നിരൂപകര്‍ വിലയിരുത്തുന്നു.

Chaar Botal Vodka Full Song Feat. Yo Yo Honey Singh, Sunny Leone | Ragini MMS 2

ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കുള്ള കുടിയേറ്റം, ആഗോളവത്കരണം, പഞ്ചാബിസംസ്കാരത്തിന്റെ പ്രതിസന്ധി തുടങ്ങി പലതരം ആകുലതകള്‍ക്കു സിംഗ് തന്റെ ഗാനങ്ങളില്‍ ഇടം നല്‍കുന്നതായി കാണാം. ഈ ആകുലതകളെ സിംഗ് സ്ത്രീ ശരീരങ്ങള്‍ക്ക് നേരെ തിരച്ചു വിടുന്നു എന്നത് അസ്വസ്ഥജനകമാണ്. ബ്രിട്ടനില്‍ ജനിച്ച് വളര്‍ന്ന സിംഗ് തന്റെ സാര്‍വദേശിയതക്കൊപ്പം തന്നെ പഞ്ചാബി ശൌര്യവും ആഘോഷിച്ചുകൊണ്ട്

Comments

comments