പൊതു സമൂഹത്തില്‍ പഴയതും പുതിയതുമായ വാര്‍പ്പ് മാതൃകകളാല്‍ വേട്ടയാടപ്പെടുന്ന ഒരു സമുദായം കൂടിയാണ് മലബാര്‍ മുസ്ലിങ്ങളുടെത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിങ്ങള്‍ ഇന്ന് നേരിടുന്ന അവസ്ഥയുമായി ഇതിനു സമാനതകള്‍ ഉണ്ടെങ്കിലും കൊളോണിയല്‍ ആധിപത്യത്തെ പ്രാദേശികമായി നേരിട്ട ചരിത്രം ഇന്ന് മലബാര്‍ മാപ്പിളമാര്‍ക്ക് ഒരു ദിശാസൂചിക ആകുന്നതില്‍ അത്ഭുതം ഇല്ലെന്നും അദ്ദേഹം പറയുന്നു.

ഈ ചരിത്ര പശ്ചാത്തലത്തില്‍ ഒരു സംഗീതസംഘം മാപ്പിള ലഹള എന്ന് പേരിടുമ്പോള്‍ അതിനു പലതരം മാനങ്ങളും അര്‍ത്ഥങ്ങളും കൈ വരുന്നു. ലഹള എന്ന പദം നിയമവ്യവസ്ഥയുടെ വെല്ലുവിളി, അരാജകത്വം എന്നെ അര്‍ത്ഥങ്ങളിലാണ് കൊളോണിയല്‍ – മേല്‍ജാതി വിവരണങ്ങളില്‍ ഉപയോഗിചിട്ടുള്ളതെങ്കില്‍ ഈ എതിര്‍വായനയില്‍ അത് വെല്ലുവിളിയും പ്രതിഷേധവും ഒരുമിക്കുന്ന ഒരു രാഷ്ട്രീയത്തെ സൂചിപ്പിക്കുന്നു.  അതുപോലെതന്നെ  വീഡിയോയുടെ തലക്കെട്ട് നേറ്റിവ് ബാപ്പയും ഒരു പ്രതിരോധത്തിന്റെ പുതിയ സഖ്യങ്ങളുടെ സാധ്യതയിലേക്ക്‌ വിരല്‍ചൂണ്ടുന്നു. ആഫ്രിക്കന്‍ – അമേരിക്കന്‍ എഴുത്തുകാരനായ റിച്ചാര്‍ഡ്‌ റൈറ്റിന്റെ നേറ്റിവ് സണ്‍ (Richard Knight, Native Son) എന്നതുമായി ഇതിനുള്ള ഉള്ള സാമ്യം ഇതിനകം തന്നെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  ആഫ്രിക്കന്‍ – അമേരിക്കന്‍ സമുദായത്തെ ഒന്നടങ്കം ക്രമാനുഗതമായി കുറ്റവാളികള്‍ ആക്കുന്ന അമേരിക്കയിലെ വശീയമായ മര്‍ദക വ്യവസ്ഥയുടെ ചിത്രമാണ് റൈറ്റ് വരച്ചു കാണിക്കുന്നതെങ്കില്‍ നേറ്റിവ് ബാപ്പ നുണകളുടെയും ദുര്‍- പ്രതിനിധാനങ്ങളുടെയും നഗ്നമായ ആക്രമണങ്ങളുടെയും മിശ്രണത്തിലൂടെ എങ്ങിനെ ആണ് മുസ്ലിം ഭീകരത എന്ന വാര്‍പ്പ് മാതൃക രൂപപ്പെടുന്നത് എന്ന് വിശദമാക്കുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ ചരിത്രം മാത്രമല്ല ഇന്ത്യയിലെ അടിയന്തിരാവസ്ഥയിലെ ഭരണകൂട ഭീകരതയും ഇതിന്റെ പശ്ചാത്തലം ആവുന്നുണ്ട്.

രാജനെ അന്വേഷിച്ചുള്ള ഈച്ചരവാരിയരുടെ യാത്രകള്‍ മലയാളി സമൂഹം മറക്കാത്ത ഒരു സമരമുഹൂര്‍ത്തമാണ്. ഇവിടെയും മകനെ അന്വേഷിക്കുന്ന ഒരച്ഛന്‍ തന്നെയാണ് ആഖ്യാനത്തിന്റെ കേന്ദ്ര ബിന്ദു.2008ല്‍ ജമ്മു-കശ്മീരിലെ കുപ്വാരയില്‍ തീവ്രവാദികള്‍ എന്നാരോപിച്ച് സൈന്യം കൊലപ്പെടുത്തിയ നാലു മലയാളിയുവാക്കളില്‍ ഒരാളുടെ അമ്മ മകന്‍ തീവ്രവാദി ആണെങ്കില്‍ അവന്റെ ശരീരം എനിക്ക് കാണേണ്ട എന്ന് പറഞ്ഞത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഈ സംഭവമാണ് ഈ വീഡിയോയുടെ വ്യാഖ്യാന വിഷയം. പലവിധ    പോരാട്ടങ്ങളുടെ ചരിത്രങ്ങളും മതേതരത്വം സൃഷ്ടിക്കുന്ന വര്‍ത്തമാന പ്രതിസന്ധികളും അടങ്ങുന്ന ഒരു സമയസ്ഥലത്തിലൂടെയുള്ള ഒരു സംഗീതസഞ്ചാരമാണ് നേറ്റിവ് ബാപ്പ. റാപ്പ് എന്ന സംഗീത രൂപത്തിന്റെ പ്രത്യേകമായ ചൊല്ലല്‍രീതിയും താളവും  ഈ സംഗീത സഞ്ചാരത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ക്ക് കൂടുതല്‍ സാദ്ധ്യതകള്‍ തുറന്നു കൊടുക്കുന്നു.

താല്പ്പര്യരഹിതനായ  മതേതരവാദി  (reluctant secularist) എന്നാണു ഇതിലെ നായക കഥാപാത്രം ആയ ബാപ്പയെ വിശേഷിപ്പിക്കുന്നത്. ഈ പ്രയോഗത്തിലൂടെ വീഡിയോ മതേതരരാഷ്ട്രീയത്തിന്റെ പുറത്താക്കലുകള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മതത്തിനു പൊതു ഇടത്തിലുള്ള പ്രസക്തി തുടങ്ങി ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഉള്ള ഒരു നിലപാട് എടുക്കുന്നു. മതം മതേതരം എന്ന ദ്വന്ദത്തില്‍ മുസ്ലിംസമുദായത്തിന്റെ രാഷ്ട്രീയപ്രയോഗങ്ങളെ മനസ്സിലാക്കാനാകില്ല എന്ന നിലപാടാണ് അത്.

ദേശീയത, ശാസ്ത്ര വാദം, വ്യക്തിവാദം എന്നിങ്ങനെ ആധുനികതയുടെ രാഷ്ട്രീയ സ്വരൂപങ്ങള്‍ പ്രശ്നരഹിതമല്ല എന്നും അവ ഇന്ത്യന്‍ അവസ്ഥയില്‍ സവര്‍ണപരിസരങ്ങളിലാണ് നിലയുറപ്പിച്ചിരിക്കുന്നത് എന്നും നിരവധി പഠനങ്ങള്‍ ഇതിനകം വാദിച്ചിട്ടുണ്ട്. ഇത്തരം പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രശ്നം പബ്ലിക്/പ്രൈവറ്റ് എന്ന രീതിയില്‍ സമൂഹത്തെ വേര്‍തിരിക്കുന്ന മതേതരത്വത്തിന്റെ ആശയ മണ്ഡലമാണ്.  മതപരമായ ചിന്തകള്‍ വക്തിപരം എന്ന രീതിയില്‍ ചുരുക്കാന്‍ കഴിയില്ലെന്നും ഇന്നത്തെ രാഷ്ട്രീയപ്രയോഗങ്ങളില്‍ അവയുടെ സാന്നിദ്ധ്യം നിര്‍ണായകം ആണെന്നും വ്യക്തമാണ്. ഹിന്ദുത്വ വാദത്തിന്റെ വളര്‍ച്ചയും ബാബറി മസ്ജിദിന്റെ തകര്‍ക്കല്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ ഭീകരത സൃഷ്ടിക്കുന്ന വെല്ലുവിളികളും മതേതരത്വത്തിന്റെ പൊതു-സ്വകാര്യ വേര്‍തിരിവിലൂടെ പരിഹിക്കാവുന്ന ഒരു പ്രശ്നം അല്ല.

ആ അര്‍ത്ഥത്തില്‍ മുസ്ലിം സമുദായത്തെ ഹൈന്ദവസമ്മിതിയുള്ള ഒരു മതേതരത്വരാഷ്ട്രീയത്തിലേക്ക്

Comments

comments