Butterflies, the flying flowers

ഫോട്ടോഗാലറി മിനി ആന്റോ തെറ്റയിൽ, ഇരിങ്ങാലക്കുട

The butterfly is a flying flower,

The flower a tethered butterfly.

~ Ponce Denis Ecouchard Lebrun

അതെ, ചിത്രശലഭങ്ങള്‍ പൂക്കളെപോലെ മനോഹരങ്ങളാണ്,  പ്രാണിലോകത്തെ ഏറ്റവും സൌന്ദര്യമുള്ള ഷഡ്പദങ്ങള്‍.

മനുഷ്യ ഭൂമിയി ആവിര്‍ഭവിക്കുന്നതിനു വളരെമുമ്പ് തന്നെ,  130  ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ചിത്രശലഭങ്ങള്‍ ഭൂമിയിലുണ്ടായിരുന്നുവെന്ന് Cretaceous കാലഘട്ടത്തിലുള്ള ഫോസിലുകള്‍ തെളിയിക്കുന്നു.  Angiosperm വിഭാഗത്തിലുള്ള പുഷ്പിക്കുന്ന സസ്യങ്ങളുടെ ആവിർഭവവും ഇതേ കാലഘട്ടത്തിലാണ്. പൂവുകളിലെ തേനും പൂമ്പൊടിയുമാണ് ശലഭങ്ങളുടെ പ്രധാനഭക്ഷണം. ശലഭങ്ങളും പുഴുക്കളും ഈ സസ്യങ്ങളുടെ പരാഗണത്തില്‍ അനിവാര്യ ഘടകങ്ങളാണ്.

ഭാരതത്തില്‍ കാണപ്പെടുന്ന 1200 തരം ചിത്രശലഭങ്ങളില്‍ 330 വര്‍ഗങ്ങളിലുള്ള ചിത്രശലഭങ്ങ കേരളത്തി ആവസിക്കുന്നു. ഇതില്‍ 37 എണ്ണം കേരളത്തി മാത്രം കണ്ടുവരുന്നവയാണ്(endemic to Kerala). മറ്റു ഭൂപ്രദേശങ്ങളെ അപേക്ഷിച്ച് ഭൂമധ്യരേഖയ്ക്കടുത്തുള്ള മഴക്കാടുകളിലാണ് (tropical rainforests)  ഏറ്റവുമധികം ജൈവവൈവിധ്യം കാണപ്പെടുന്നത്. കേരളത്തിലെ പശ്ചിമഘട്ടം ജൈവവൈവിധ്യത്താ സമ്പുഷ്ടമാണ്. തട്ടേക്കാട്‌, പെരിയാര്‍ കടുവസംരക്ഷണ കേന്ദ്രം, പൊന്മുടി എന്നിവടങ്ങളിലൊക്കെ വളരെയധികം വൈവിധ്യമുള്ള ചിത്രശലഭങ്ങള്‍ കാണപ്പെടുന്നു. Five Bar Swordtail (Pathysa antipathes) പോലുള്ള വളരെ കൌതുകമുണര്‍ത്തുന്ന ചിത്രശലഭം ഒരുദാഹരണമാണ്.  

ചിത്രശലഭങ്ങളുടെ ശാസ്ത്രീയ പഠനത്തിനു ലെപിഡോപ്ട്ടെരി (Lepidoptery) എന്നറിയപ്പെടുന്നു. 1767ല്‍ ജെരാദ് കുനിഗ് (Gerad Koegnig) എന്ന ഡച്ച് ഭിഷഗ്വരനാണ് ഭാരതത്തില്‍ ആദ്യമായി ചിത്രശലഭങ്ങളുടെ ശാസ്ത്രീയമായ പഠനത്തിനു തുടക്കമിട്ടത്.   കൊപ്പെൻഹെഗന്‍ മ്യൂസിയത്തിലെ ഹരീഷ് ഗോയെൻകെർ എന്ന ശാസ്ത്രജ്ഞന്റെ ഏറ്റവും പുതിയ പഠനങ്ങളില്‍ കേരളത്തിൽ 330 വര്‍ഗത്തിലുള്ള ചിത്രശലഭങ്ങ കാണപ്പെടുന്നുവെന്ന് തെളിയിക്കുന്നു.

ഈ ഫോട്ടോ ഗാലെറിയിലൂടെ കേരളത്തിലെ ചില ചിത്രശലഭങ്ങളെ പരിചയപ്പെടുത്തുന്നു.

Comments

comments