ഡോ.എം.ലീലാവതി രചിച്ച് ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച ഭാരതസ്ത്രീഎന്ന പഠന ഗ്രന്ഥത്തിന്റെ അവലോകനം

കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്നൊരു ഹിതോപദേശം കുട്ടിക്കാലത്തു കേട്ടിട്ടുണ്ട്. എന്താവും അർത്ഥം? കൊത്തൽ കുറയ്ക്കുക എന്നാവാൻ വയ്യ. പിന്നെയോ? ഏതും ഒതുക്കാൻ പാകത്തിൽ കൊക്കിന്റെ വ്യാപ്തി അടിക്കടി കൂട്ടുക എന്നു തന്നെ. എളുപ്പമല്ല ഈ പ്രക്രിയ; പുതിയ വിജ്ഞാനശാഖകളും അവയോടു പിണഞ്ഞു കൊണ്ടുള്ള വിചാരസാദ്ധ്യതകളും പെട്ടെന്നു വികസിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. നമ്മുടെ സാഹിത്യ ചിന്തകരിൽ ലീലാവതിട്ടീച്ചറോളം ഏകാഗ്രമായി ഈ പ്രക്രിയയിൽ ഏർപ്പെടുന്ന വേറൊരു വ്യക്തിയില്ല എന്നതത്രേ നേര്. ടീച്ചറുടെ സംഭാവനകളുടെ പെരുപ്പം നമ്മെ അത്ഭുതപ്പെടുത്തുന്നു എന്നതിരിക്കട്ടെ, അവയിൽ നിന്നു പ്രസരിക്കുന്ന വെളിച്ചം നവമായ പൊരുളുകളിലേയ്ക്ക് നമ്മെ അനുനയിക്കുന്നു എന്നതത്രേ ഏറെ പ്രധാനം. ഇവിടെ പേരിനു മാത്രം അവലോകനം നടത്തുന്ന ഭാരതസ്ത്രീഎന്ന ബൃഹദ്ഗ്രന്ഥം ഈ സംഗതിക്കു പുനഃസാക്ഷ്യം നൽകുന്നു. ഇതിലെ രണ്ടു പ്രകരണങ്ങൾ ഗ്രന്ഥകർത്രിയുടെ പ്രയത്‌നശീലത്തിലേയ്ക്കും പ്രവണതയിലേയ്ക്കും പൊഴിയുന്ന കാവ്യകടാക്ഷങ്ങളായി കരുതാം എന്നു തോന്നുന്നു.

1) പുരാണങ്ങളിലെ സ്ത്രികളെ വിലയിരുത്തവേ, ‘സരസ്വതി- വാഗ്‌ദേവിഎന്ന ഖണ്ഡത്തിന്റെ സമാപനത്തിൽ, ഭാഗവത പുരാണം ഭക്തിപ്രചാരണഗ്രന്ഥം മാത്രമല്ല, ഭാരതീയ വിജ്ഞാനരത്‌നാകരം കൂടിയാണ് എന്ന പ്രസ്താവം വരുന്നുണ്ട്. പിന്നാലെയുള്ള വാക്യം വളരെ പ്രസക്തം; “എന്നാൽ അന്തരാർത്ഥങ്ങളുടെ രത്‌നങ്ങൾ അടിത്തട്ടിലാണ് കിടക്കുന്നത്. മുങ്ങിത്തപ്പാൻ സന്നദ്ധതയുള്ളവർക്ക് അവ കണ്ടെടുക്കാം. സന്നദ്ധത വരുവാൻ ആദ്യം വേണ്ടത് സരസ്വതീകടാക്ഷം തന്നെ” (പുറം 674).

2) കാളീദാസ മഹാകാവ്യങ്ങളിലെ സ്ത്രീ ചിത്രണത്തിന്റെ ഉപവിഭാഗം എന്ന നിലയിൽ സുനന്ദയെയും ഇന്ദുമതിയെയും പരിശോധിക്കുന്നതാണ് ശ്രദ്ധേയമായ ഇനിയൊരു സന്ദർഭം. ഇവിടെ സുനന്ദയുടെ  നയജ്ഞതയും ഭാഷാ ചാതുര്യവും ഓരോ രാജാവിന്റെയും മഹിമ വർണിക്കാൻ വേണ്ടിടത്തോളം അവരുടെ വംശദേശാദികളും വ്യക്തിമഹത്വവും പൂർവീകരിലൂടെ ആർജ്ജിതമായ പാരമ്പര്യശ്രേഷ്ഠതയും മറ്റും വിശദമായി പഠിച്ചുണ്ടാക്കിയ അറിവും ടീച്ചർ എടുത്തു പറയുന്നു. കൂട്ടത്തിൽ ഇതു കൂടി; “ഓരോരുത്തരുടെയും മികവുകളും തികവുകളുമല്ലാതെ കുറ്റങ്ങളും കുറവുകളും സുനന്ദയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നല്ല” (പുറം 735-6). ഈ രണ്ടു നിരീക്ഷണങ്ങളും ലീലാവതിട്ടീച്ചറിലേയ്ക്കും രഞ്ജിക്കുമെന്ന് ആ സംഭാവനകളുമായി നേർത്ത പരിചയമെങ്കിലും നേടിയവർ നിസ്സംശയമായും സമ്മതിക്കുമല്ലോ.

          ബൃഹത്ത് എന്നു ഗ്രന്ഥത്തെ വിശേഷിപ്പിച്ചത് വെറും ബഹുവാക്കായിട്ടല്ല. അധികം വലിപ്പമില്ലാത്ത ലിപിയിൽ അകലം കുറഞ്ഞ വരികളിൽ ആയിരത്തോളം പുറം എന്നത് ഇന്നു ഗ്രന്ഥത്തെ കുറിച്ചു പുലരുന്ന പൊതു സങ്കല്പത്തെ അതിജീവിക്കുന്നു. ഭാരതസ്ത്രീഎന്ന പേരാവട്ടെ അതിന്റെ  അനുബന്ധമെന്ന നിലയിൽ വള്ളത്തോൾ പ്രതിഷ്ഠിച്ച ഭാവശുദ്ധി എന്ന ആശയവുമായി ഇണങ്ങി ലീലാവതി ടീച്ചറുടെ അന്വേഷണത്തെ ആകാശം പോലെ അനന്തമാക്കുന്നു. സ്ത്രീ വേദോപനിഷത്തുകളിൽ, ബുദ്ധമതകാലഘട്ടത്തിൽ, ഇതിഹാസ പുരാണങ്ങളിൽ, ഉപാഖ്യാനങ്ങളിൽ – അങ്ങനെ വ്യാപകം തന്നെ ആ ആകാശം. ഇവിടെ ഒരു വശം കൗതുകകരമത്രേ: രണ്ടു ഭാഗങ്ങളേ വിഷയവിവരണത്തിൽ ഉൾപ്പെട്ടു കാണുന്നുള്ളൂ. രണ്ടാം ഭാഗം അതിന്റെ മുഖ്യമായ മൂന്ന് ഉപഭാഗങ്ങളോടെ ഒരുവിധം അവസാനിക്കുമ്പോഴേയ്ക്കും പുറം 690-ൽ എത്തുന്നു. അത്രയേയുള്ളുതാനും. പഠനം പിന്നേയും മൂന്നൂറിൽ പരം പുറങ്ങളിലേയ്ക്കു പടരുന്നു.  സംസ്‌കൃത നാടകങ്ങളിലേയും മഹാകാവ്യങ്ങളിലേയും സ്ത്രീയെ പഠിക്കുന്ന മൂന്നാം ഭാഗത്തിലും (നൂറിൽ താഴെ പുറങ്ങൾ), ഇതിഹാസ പുരാണാദികളിലെ നായികമാർക്കു മലയാള സാഹിത്യം നൽകുന്ന പ്രതിനിധാനം പരാമർശിക്കുന്ന നാലാംഭാഗത്തിലും (മുന്നൂറിൽ മേലെ പുറങ്ങൾ) ആയി. ആകപ്പാടെ ഇത്ര വിപുലമായ അവേക്ഷണം, ഇക്കാലത്തു സാമാന്യേന പ്രചരിക്കുന്ന ഒപ്പിച്ചു മാറൽ എന്ന ഏർപ്പാടിനു പിടിതരാത്ത ഒന്നത്രേ.  എന്നിട്ടും, എഴുതി പൂർത്തിയായി എന്ന തോന്നൽ ടീച്ചർക്ക് ഉളവായിരിക്കയില്ല. ഒടുക്കമെത്തുമ്പോൾ, എവിടെയെങ്കിലും സമാപനം വേണമല്ലോ എന്ന വിചാരത്തോടെ അത് ഒരുക്കൂട്ടിയെടുക്കുന്നു എന്നു മാത്രം!  അല്ലാതെ തന്റെ അറിവിന്റെ ഒഴുക്കു നിലയ്ക്കുക എന്ന അവസ്ഥ ഇല്ലതന്നെ. അങ്ങെയാലോചിക്കവേ, വിഷയവിവരം പൂർണ്ണമാവത്തതിന് എന്തോ പ്രതീകാത്മകത ഉണ്ടെന്ന് വേണം അനുമാനിക്കാൻ. ഇടശ്ശേരി പ്രസിദ്ധമായ ഒരു കവിതയിൽ അധ്യാപകന് അമ്മയാവാനുള്ള അവസരം നിരീക്ഷിക്കുന്നുണ്ട്. ജിജ്ഞാസാ പൂർണ്ണങ്ങളാം മുഖങ്ങൾക്കെതിർനിന്നു വിജ്ഞാനം വാരിക്കോരിക്കൊടുക്കുവാൻ കഴിയണം. അതോടെ ഗുരുനാഥൻ ചുരന്ന മുല ചോരിവായിൽച്ചേർത്തെല്ലാം മറന്നിരിക്കും പെറ്റമ്മയെ തോൽപ്പിക്കുകയായി.  (ചൂരലിന്റെ മുമ്പിൽ) അല്ലാതെത്തന്നെ അമ്മയായ ടീച്ചർക്ക് ആചാര്യത്വം ശ്വാസോച്ഛ്വാസം പോലെ സ്വാഭാവികം. അനുവാചകർക്ക് പോഷകമായ അറിവു ചുരത്തി കൊടുക്കുക എന്നതിലായിരിക്കണം ആചാര്യയായ ഈ അമ്മ ആഹ്ലാദനിർവൃതി സാധിക്കുന്നത്.  

          ജിജ്ഞാസപൂർണങ്ങളാം മുഖങ്ങൾഎന്ന് ഇടശ്ശേരി ഒരു കരാർ നിർദ്ദേശിച്ചിട്ടുള്ളത് നിർണ്ണായകം തന്നെ. ഗുരുവായൂർ ദേവസ്വത്തിന്റെ പ്രസിദ്ധീകരണം എന്ന നിലയ്ക്ക് ഭാരത സ്ത്രീഎന്ന ഗ്രന്ഥത്തിന് ഒരിനം വായനക്കാരെ ഗണ്യമായി ആകർഷിക്കാൻ ഞെരുക്കമുണ്ടാവില്ല. എന്നാൽ ആ ഇനത്തിൽ മാത്രമായി സീമിതമാവരുത് ഇതിന്റെ സ്വീകാര്യത. ആ ഇനം ആരായാൻ ഇടയുള്ള ഭക്തി എന്ന ഭാവം, അഥവാ ആധ്യാത്മികത എന്ന ബോധം, നല്ലൊരളവിൽ സന്തർപ്പണം ചെയ്യാൻ ഈ ഗ്രന്ഥം സമർത്ഥമല്ലായ്കയില്ല. എന്നാലും ഈ മഹാഗ്രന്ഥത്തിന്റെ മാനങ്ങൾ അത്രയും കൊണ്ട് അവസാനിച്ചു കൂടാ.  വായന ഗൗരവം തികഞ്ഞ ധിഷണാ വ്യാപാരമായി ഗണിക്കുന്ന ജിജ്ഞാസുക്കൾ കൂടി ശ്രദ്ധിക്കുമ്പോഴേ ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം സിദ്ധമാവൂ. സനാതന മൂല്യങ്ങളെ മുൻനിർത്തിയുള്ള വിചാരണ (ഉദാഹരണം നേശേ ബലസ്യേതി ചരേദധർമ്മംഎന്ന പംക്തി പരമ്പരാഗതരീതിയെ മറികടന്ന് മാരാർ അഭിമുഖീകരിക്കുന്നതും അതുവഴി ധാർമ്മികതയെപ്പറ്റി അംഗീകരിക്കപ്പെട്ട നിലപാടിന്റെ അപനിർമ്മിതിയും, കർമ്മവിപാകം എന്ന പരികൽപ്പന അടിസ്ഥാനപരമാണെന്നും അടുത്ത ജന്മത്തിലല്ല അപ്പോഴെയ്ക്കപ്പോഴേ ഫലം അനുഭവിക്കേണ്ടി വരുമെന്നള്ള ടീച്ചറുടെ അഭിവീക്ഷണം മുതലായവ), സാഹിതീയ വിവാദങ്ങളെക്കുറിച്ചുള്ള വിശകലനം (ഉദാഹരണം : വ്യാസന്റെ ശകുന്തളയെ നമ്മുടെ മുന്തിയ വിമർശകരായ മുണ്ടശ്ശേരിയും മാരാരും ഒരു കാലത്ത് വിലയിരുത്തിയിരുന്നതും ഊന്നലോടെ കാളിദാസന്റെ വ്യതിയാനങ്ങളെ വിവേചിച്ചതും പ്രസിദ്ധമാണല്ലോ, അതിൽ എത്രത്തോളം പൊരുളുണ്ട്? ആശാന്റെ സീത ഉന്നയിക്കുന്ന രാമോപാലംഭം സുകുമാർ അഴീക്കോടും പി.കെ.ബാലകൃഷ്ണനും സ്വീകരിച്ചത് വിരുദ്ധ വീക്ഷണങ്ങളോടെയാണല്ലോ: ഇവയിൽ ഏതാണ് ക്ഷോദക്ഷമം?  അതോ, രണ്ടും അങ്ങനെയല്ലെന്നുണ്ടോ മുതലായവ) – ഒക്കെ, കേവലം ഭക്തിയുടേതല്ലാത്ത മേഖലകളിലും  ഈ ഗ്രന്ഥത്തിന്റെ സാന്ദ്രമായ ചർച്ച സംഗതമാക്കുന്നു എന്ന് ആ വശം സംക്ഷേപിക്കട്ടെ.

          സ്ത്രീവാദം ക്ഷോഭത്തിന്റെ പൊട്ടിത്തെറികൾ സൃഷ്ടിക്കുന്നതും ഉൾക്കാഴ്ചയോടെ പുനഃപരിശോധിക്കേണ്ട പല ധാരണകളേയും ഒറ്റ ആയത്തിന് പൊളിച്ചു കളയാൻ മിനക്കെടുന്നതും – എല്ലാം ഇതിനകം പരിചിതമാണല്ലോ. ഈ ആവേശത്തിനിടെ ഒരു പക്ഷേ നമുക്ക് ലഭിക്കാതെ പോയത്, ഇതു സംബന്ധിച്ച് എന്താണ് പരമ്പരകളിൽ

Comments

comments