ഇത്തരത്തിൽ ശുഷ്കവും രക്തരഹിതവുമത്രെ. വിരഹാതുരതയെയും നിത്യവിയോഗത്തെയും അശമമായ ഉദ്വിഗ്നതയായി അനുഭവിപ്പിക്കാൻ കഴിയുന്നിടത്താണു ആശാൻ പൂർവ്വികരും സമകാലീനരുമായ സ്വതന്ത്രകവികളിൽ നിന്ന് വ്യത്യസ്തനാകുന്നത്. ദുഃഖാഭിരതി ഒരു മനസ്സത്യമായി ആശാൻ തിരിച്ചറിഞ്ഞു. പ്രേമമെന്നത് ലൗകികസാഫല്യം ഒരിക്കലും നേടാത്ത പ്രതീക്ഷയുടെ നിത്യാവസ്ഥയായി മാറുന്നത് ഹെയ്നെയുടെയും കീറ്റ്സിന്റെയും രമാകാന്ത് രഥിന്റെയും (ശ്രീരാധ) കൃതികളിൽ നാം കാണുന്നു. ഷേക്സ്പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റ്പോലുള്ള ദുരന്തങ്ങളിലും വിരഹതാപം കാവ്യവൈദ്യുതിയായി മാറുന്നു. ആശാന്റെ ലീലയ്ക്കു തത്തുല്യമായ പദവിയാണു ലീലാവതി മലയാളകവിതയിൽ കല്പിക്കുന്നത്.

                പ്രണയിനികളെന്ന നിലയിൽ നളിനിയും ലീലയും തമ്മിലുള്ള വ്യത്യാസം ലീലാവതി ചർച്ച ചെയ്യുന്നുണ്ട്, നളിനിയുടെ അനുരാഗം ശുദ്ധവും സത്വഗുണപ്രധാനവുമാണു, കാരണം അതിനു പ്രകടമായ ലൗകികലക്ഷ്യമില്ല, ഈപ്സിതമെന്തെന്ന സുവ്യക്തബോധവും ഈപ്സിതാർത്ഥസ്ഥിരനിശ്ചയമായ മനസ്സുംനളിനിക്ക് ആരംഭം മുതലേയുണ്ട്. ലീലയുടെ അനുരാഗം പ്രാരംഭത്തിൽ രജോഗുണപ്രധാനമാണു. കാരണം നളിനിയുടെ വ്യക്തതയും സ്ഥിരനിശ്ചയവും അവ്അൾക്കില്ലായിരുന്നു, പരുഷവും തിക്തവുമായ അനുഭവങ്ങളിലൂടെയാണു ലീല അവ കൈവരിക്കുന്നത്. നളിനിയുടെ മൃത്യുവിനു പോലും സാത്വികപരിവേഷമുണ്ട്. ലൗകികലക്ഷ്യം തുടക്കത്തിലേ ഇല്ലാത്തതിനാൽ അവളുടേത് ഒരു ലൗകിക പരാജയമല്ല. ലീലയ്ക്ക് മറിച്ച്, പ്രകടമായ ലൗകികലക്ഷ്യമുള്ളതിനാൽ ആ പരാജയത്തിനും തീഷ്ണമായ ലൗകിക സ്വഭാവമുണ്ട്. ആ മൃത്യുവിന്റേത് രാജസശോഭാപരിവേഷമാണു. ജീവിതത്തിന്റെ സാത്വികതലത്തേയും രാജസതലത്തേയും ഇങ്ങനെ രണ്ടു കൃതികളിലായി അവതരിപ്പിക്കുന്നതിലൂടെ സഹവർത്തിത്വംകൊള്ളുന്ന രണ്ട് ആത്മാംശങ്ങളെ ബാഹ്യപ്രകൃതിയിൽ പറിച്ചുനട്ട് വളർച്ച നോക്കിക്കാണുകയെന്ന ആത്മാവിഷ്കാരകുതൂഹലം സംതൃപ്തമാകുന്നു.നളിനിയെ താമരയോടും ലീലയെ ചെമ്പകത്തോടും ഉപമിക്കുമ്പോഴും കവി അവരുടെ ധർമ്മഭേദമാണു വിവക്ഷിക്കുന്നതെന്നും ലീലാവതി നിരീക്ഷിക്കുന്നുണ്ട്. ജീവിതത്തിന്റെ സാരസർവ്വസ്വം ദുഃഖമെന്ന ബുദ്ധതത്വം രണ്ട് കാവ്യങ്ങൾക്കുമടിയിലുണ്ട്. രണ്ട് നായികമാർക്കും ജീവിതം അവിരാമമായ അന്വേഷണമായിരുന്നു; കണ്ടെത്തലിന്റെ മുഹൂർത്തം അവർക്ക് മൃതിമുഹൂർത്തവുമായി. പല രീതിയിൽ ഈ ദുരന്തത്തിന്റെ ഹേതുക്കൾ കണ്ടെത്തുവാൻ മിനക്കെട്ടവരുണ്ട്. സ്വഭാവത്തിലോ സമൂഹത്തിലോ അക്കെ അവർ അവ കെട്ടിവെയ്ക്കുന്നുമുണ്ട്. എന്നാൽ കവിയുടെ ലക്ഷ്യം അങ്ങിനെ യുക്തിപൂർവ്വമായ ഒരു കാരണാന്വേഷണമല്ല. മറിച്ച് തു കാരണം കൊണ്ടായാലും ദുരന്തം അനിവാര്യമെന്ന ബൗദ്ധസത്യം ധ്വനിപ്പിക്കുകയാണു. രക്ഷകരും ദേശചര്യവും ഇടപെടുന്നത് അപ്രസക്തമായിത്തീർന്ന ഒരു ഘട്ടത്തിൽ ലീലയുടെ രാഗത്തെ ഒരു ദുരന്തപാശമാക്കിത്തീർത്തത് നായകന്റെ വിഭ്രാന്തധീത്വമാണു. അഭിജനസങ്കടമായ ദേശചര്യത്തെയോ പ്രഭുഭാവമുള്ള രക്ഷകരെയോ ഗൗനിച്ചതുകൊണ്ടല്ല നളിനിയുടെ പ്രേമം ലൗകികാർത്ഥത്തിൽ സാഫല്യമടയാഞ്ഞത്. അപശങ്കമായ മനസ്സോ പ്രേമസ്ഥൈര്യമോ അവളുടെ ജീവിതത്തെ ഭൗതികാർത്ഥത്തിൽ വിജയിപ്പിച്ചില്ല. അച്ഛനമ്മമാരുടെ കണ്ണീരിൽ കുതിർന്നതായിരുന്നു അവളുടെ ലൗകികപ്രേമം. ലീലയാകട്ടെ അച്ഛനമ്മമാരെ കണ്ണീരു കുടിപ്പിക്കാതിരിക്കാൻ വേണ്ടി സ്വന്തം പ്രേമം ബലി കൊടുത്ത് സ്വയം കണ്ണീർ വരിച്ചു. അവൾക്കും മനശ്ശാന്തി ലഭിച്ചില്ല.: ഇങ്ങിനെ വ്യത്യസ്തമായ സമീപനങ്ങൾ സ്വീകരിച്ചിട്ടും ഇരുവർക്കും വിധി ഒരുക്കിയത് ദുഃഖം തന്നെയായിരുന്നു. ഇരുവരും ധീരരുമാണു. ഒരിടത്ത് പിതാക്കളെ പരിത്യജിച്ച് ആത്മഹത്യയ്ക്കൊരുങ്ങാനുള്ള ധീരത. മറുവശത്ത് പിതാക്കൾക്കായുള്ള പ്രണയപരിത്യാഗത്തിൽ പ്രതിഫലിക്കുന്ന ധീരത. പരഹിതമറിഞ്ഞുകൂട, ആയുസ്ഥിരതയുമില്ല, അതിനിന്ദ്യമീ നരത്വംഎന്നും അറിയില്ലനുരാഗമേറെയാ/ ളറിവോർ തെറ്റിടു,മൊക്കെയൊക്കുകിൽഎന്നും ലോകത്തിന്റെ പരമസത്യമായ ദുഃഖത്തെക്കുറിച്ച് ആശാൻ നടത്തുന്ന പ്രസ്താവങ്ങൾ കേവലകാല്പനികവിഷാദാത്മകതയ്ക്കപ്പുറം ദുഃഖസത്യദർശനം തന്നെയാണു ആവിഷ്കരിക്കുന്നത്. എന്റെയേകധനമങ്ങു, ജീവന/ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും/ എന്റെയീശ! ദൃഢമീപദാംബുജ/ത്തിന്റെ സീമ, ഇതുപോകില്ലില്ല ഞാൻഎന്നു നളിനി. പ്രണയശിഖിയിൽ വെന്തിടുന്നിതാത്മാ/വണയുക തെന്നല്ലണഞ്ഞു ചെമ്പകത്തിൽ / ഘൃണ തടവുകയെന്റെയോമനേ, പോന്നണയുക, നിൻ പ്രിയ, ലീല ഞാൻ വലഞ്ഞുഎന്നു ലീല. ഈ രോദനങ്ങൾ ഏതെങ്കിലും യുഗത്തിലോ പ്രസ്ഥാനത്തിലോ ഒതുങ്ങി നിൽക്കുന്നവയല്ല, അവ യുഗങ്ങളിലൂടെ നിരന്തരം മുഴങ്ങുന്ന വിരഹദുഃഖ വാഗ്വീകരണങ്ങളെന്ന നിലയിൽ എക്കാലവും സൗന്ദര്യ-മാധുര്യങ്ങൾ കൊണ്ട് സഹൃദയരെ സ്പർശിക്കുന്നു.

                     ലീലാകാവ്യത്തിന്റെ ഹൃദയം സ്പഷ്ടമായി കാണിച്ചു തരുന്നുണ്ട് ലീലാവതിയുടെ മലയാളകവിതയുടെ ഗൗരീശിഖരമെന്ന ലേഖനം.സാധാരണമായ ഭൗമതലത്തിൽ വർത്തിക്കുന്ന അനുരാഗത്തിന്റെ അസാധരണമായ ഒരു വിചിത്രകഥയാണു ലീലയിൽ ആവിഷ്കരിക്കാനുള്ളത്. അനിച്ഛാവിധേയമായ മനോഘടനയാൽ ദുരന്തത്തിലേക്കു നയിക്കപ്പെടുന്ന ഒരു മനസ്വിനിയുടെ ആത്മാവ് ലീലയിൽ സ്പന്ദിക്കുന്നു. അവളെ ആദ്യകാലത്ത് പ്രേമാധീരയാക്കിയത് കുലാചാരവും ഗുരുജനവചനവും തരുണിയെന്ന നിലയിലുള്ള അഭിലാഷരോധവുമായിരുന്നു. ജീവിതപരീക്ഷകളാണു പിന്നീട് അവളുടെ മനസ്സിനെ അപാശങ്കമാക്കുന്നത്. എന്നാൽ അങ്ങിനെ പരഹിതാനുസാരിത്വത്തിൽ നിന്ന് സ്വഹിതവിവേകത്തിലേയ്ക്കെത്തുമ്പോഴേയ്ക്കും അവളുടെ ആയുസ്സൊടുങ്ങാറായി. സ്വാഭിലാഷത്തിനെതിരെ ചെയ്ത ത്യാഗം വിസ്ഫോടനത്തിന്റെ വക്കിലെത്തി പിണയുമിനി വിപത്ത്എന്ന രൂക്ഷമായ ആപത്ശങ്കയിലൂടെ സ്വയം പ്രകാശിപ്പിക്കുന്നു. എന്നാൽ അവൾ ചെയ്യുമായിരുന്നത് നിയതി അവൾക്കായി ചെയ്യുന്നു. ലീലയുടെ വിവാഹവാർത്ത കേട്ട് വികലബുദ്ധിയായിത്തീർന്ന മദനന്റെ പ്രയാണം ചുണ്ടിലണഞ്ഞ പേയത്തിനും ച്യുതിഎന്ന് അവളെ പഠിപ്പിക്കുന്നു. ഇവൾ മൂലമല്ലി ഹാ!എന്ന കുറ്റബോധം അവളുടെ മനസ്സുനീറ്റി ആ അനുരാഗത്തെ ശുദ്ധസ്വർണ്ണമാക്കുന്നു. ലൗകികതയുടെ സീമയെ ഉല്ലംഘിക്കുന്നതാണു ഈ സാത്വികാനുരാഗം. ഉടൽ ബാഹ്യം. അതിൽ തടവും ലോകം അതീവബാഹ്യം. ആന്തരാത്മികമായത് സ്ഫുടസൗഹൃദം മാത്രം എന്നു തിരിച്ചറിഞ്ഞ ലീല തന്റെ അംഗചാരുതയുടെ മൃണ്മയത്വവും മനസ്സിലാക്കുന്നുണ്ട്. എന്നാലിവിടെ ശാരീരികസമ്പത്തിന്റെ താത്കാലികതയെയും നിസ്സാരതയെയും അവൾ തള്ളിപ്പറയുന്നത് ഭർത്താവോടൊപ്പം ചിലവിട്ട ഒരു വർഷം തന്റെ മാനസികബന്ധത്തെ അധഃകരിച്ചിട്ടില്ല എന്നുകൂടി സൂചിപ്പിക്കുവാനാണു. തന്റെ മാംസകഞ്ചുകത്തെ ധിക്കരിച്ച് പ്രണയത്തിനായി മധുരമൃതിയെ സ്വയം വരിക്കാനുള്ള തയ്യാറെടുപ്പിലൂടെ ലീല അവളെത്തന്നെ അതിക്രമിക്കുന്നു: തന്റെ സ്ഥിരചേതന മദനനു അധീനമാണെന്ന്, രതിസ്ഥൈര്യം സ്ത്രീപുരുഷന്മാർക്ക് വ്രതതുല്യമാണെന്ന്. എന്നാൽ താൻ മനസാ വരിച്ചവനല്ലാ തന്റെ ഉടൽ അധീനപ്പെടുത്തേണ്ടി വന്നതെന്ന് തിരിച്ചറിയുമ്പോൾ രാഗം മാംസനിബദ്ധമല്ലെന്നല്ലാ അവൾ ധ്വനിപ്പിക്കുന്നത്, ഉയിരും ഉടലും ഒരാൾക്കു തന്നെ സമർപ്പിക്കുമ്പോഴാണു, ചിത്ത-മാംസങ്ങളുടെ ഐക്യം പ്രണയത്തിലൂടെ സാക്ഷാത്കരിക്കുമ്പോഴാണു, പ്രേമവും ജീവിതവും തന്നെ സഫലമാകുന്നതെന്നാണു. ഈ വിവേകമാണു അവളെ സ്ഫുടാനുരാഗിയും സാത്വികയുമാക്കുന്നത്. ലീലയുടെ തൃതീയസർഗ്ഗത്തെ ചൈതന്യവത്താക്കുന്നത് ഈ പൂർണ്ണാനുരാഗകല്പനയാണു, ഭുവനത്യാഗമല്ല. മാംസനിബദ്ധമല്ല രാഗം എന്നതിനു നിരൂപകരും അനുവാചകരും നൽകിവരുന്ന സ്ഥിരം അർത്ഥത്തെ പ്രണയം പരിവ്രാജകർക്കുള്ളതാണെന്ന മട്ടിലുള്ള ദേഹനിരാസത്തെ ലീലാവതി പരിഹസിക്കുന്നുണ്ട്. അതിവിരൂപനും അസ്ഥിശേഷനുമായ തന്റെ കാമുകനെ നോക്കിയാണു അവളതു പറയുന്നതെന്ന് അവർ മറക്കുന്നു: ദുഃഖഭരിതമായ ഒരു ഫലിതമാണത്: മദനൻ ആ അവസ്ഥയിലും അവളെ സപ്രേമം ഉറ്റുനോക്കുമ്പോൾ അവൾക്കു തോന്നുന്നതാണത്. രണ്ടു തരത്തിലും അതിനർത്ഥം വരാം. അയാൾ പാഴുടലായാലും അവൾക്കു പ്രണയം കുറയില്ലെന്ന് ഒന്ന്, അയാൾക്കും പ്രണയതീഷ്ണത കുറഞ്ഞിട്ടില്ലെന്ന് മറ്റൊന്ന്. രതിയേ അസാദ്ധ്യമായ രുഗ്ണാവസ്ഥയിലും മനുഷ്യരിൽ അഭിലാഷം മെലിയുന്നില്ലല്ലൊ.

                       ഇവിടെ ലീലാവതി വെല്ലുവിളിക്കുന്നത് ആശാനെ മുഴുസ്സന്യാസിയാക്കാനുള്ള ചിലരുടെ തത്രപ്പാടിനെയാണു. ലീല ശാരീരികതയെ മറികടക്കുകയല്ല, ശരീര-മനസ്സുകൾ ഒന്നാകുന്ന പൂർണ്ണപ്രണയത്തെ ആഘോഷിക്കുകയാണു ചെയ്യുന്നത്. അവൾ സന്യാസിനിയല്ല. ദിവാകരനു പറയാം പരിശുദ്ധ സൗഹൃദം ശവത്തിനു പൂവെന്ന പോലെ അശുഭനശ്വരങ്ങളിൽഅർപ്പിക്കരുതെന്ന്; പക്ഷേ നളിനി പോലും സ്വന്തമാം മധു കൊതിച്ച വണ്ടിനു നൽകാനാവുന്ന നളിനത്തിന്റെ നിലനില്പിലാണു ധന്യത ദർശിക്കുന്നത്. മാംസനിബദ്ധമല്ലാത്ത ആത്മീയാനുരാഗത്തെപ്പറ്റിയുള്ള സങ്കല്പത്തെ

Comments

comments