തന്നെയാണാ ദീപ്തപരിണാമം. ഇതരകൃതികളെക്കാള്‍ ദുർഘടമായ ഒരു സാഹചര്യത്തിലാണ് അവിശ്വസനീയമായ ഈ ഭാവജ്വലനം സംഭവിക്കുന്നതെന്നതു കൊണ്ടു കരുണയില്‍ ആശാന് തന്റെ ഉത്തമമായ കാവ്യതന്ത്രങ്ങള്‍ മുഴുവ ഇവിടെ പ്രയോഗിക്കേണ്ടി വന്നിരിക്കുന്നു. ആശാന്‍ കവിതയെ അളക്കാ നിരൂപകര്‍ ഉപയോഗിക്കുന്ന സ്ഥിരം മഴുക്കോലുകൾക്കൊന്നും വഴങ്ങുന്നതല്ല ഈ ചൈതന്യാഗമം.

                             വാസവദത്തയുടെ പ്രണയത്തേയും മനോബദ്ധമല്ലാത്ത വിശുദ്ധപ്രേമമാക്കാനുള്ള ചില നിരൂപകരുടെ ശ്രമത്തെ ലീലാവതി യുക്തിപൂർവ്വം  ഖണ്ഡിക്കുന്നുണ്ട്. ഭോഗാസക്തി തീണ്ടാത്ത അനുരാഗമെന്ന മുണ്ടശ്ശേരിയുടെ വിശേഷണം ഉദാഹരണം. അവളുടെ പ്രണയം ഉപഗുപ്തന്റെ സ്വഭാവവൈശിഷ്ട്യത്തെയല്ലാതെ ഉപഭോഗക്ഷമതയെയും മറ്റും അവലംബിക്കുന്നില്ലെന്ന് വിശേച്ചവധാര്യംഎന്നും മുണ്ടശ്ശേരി (‘മാറ്റൊലി’) അവളുടെ പ്രണയത്തെ അനവദ്യസുഖദമാമനുരാഗാങ്കുരം എന്ന് ആശാന്‍ വിശേഷിപ്പിക്കുന്നതും മൂലകഥയിലെ ഉപഗുപ്തന്റെ സൌന്ദര്യ സൂച ആശാ വിട്ടുകളയുന്നതും തെളിവായദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ധനേച്ഛയില്ലാത്ത ഏകകേന്ദ്രീത പ്രണയസ്വൈരിണിയെ സംബന്ധിച്ച് അനവദ്യം തന്നെ. എന്നാല്‍ അത്  കാമശൂന്യമാകണമെന്നില്ല.

 കമനീയകായകാന്തി കലരും ജനമിങ്ങനെ
കമനീവിമുഖമായാൽ കഠിനമല്ലേ
?എന്നു ചോദിക്കുകയും

 വിശപ്പിന്നു വിഭവങ്ങൾ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങൾ കാൺകിൽ കൊതിയാമാർക്കും
  എന്നു വ്യക്തമായ ഭോഗസൂചന നൽകുകയും ബുദ്ധന്റെ  അസാന്നിധ്യത്തില്‍ ഉപഗുപ്ത കിട്ടുന്ന തക്കം ഉപയോഗിക്കുകയായിരുന്നെന്ന് സൌന്ദര്യദർപ്പത്തോടെ ഊഹിക്കുകയും ഭിക്ഷ ചോദിക്കാനെത്തിയിരുന്നെങ്കില്‍ കണ്ണാലെങ്കിലും ആ മധുരാകൃതിയി ലയിക്കാമായിരുന്നെന്നു സ്വപ്നം കാണുകയും ആ മനോഹരന്‍ ആസ്വദിക്കുന്ന കലാപാടവം പോലും വ്യർത്ഥമാണെന്ന് പറയുകയും ചെയ്യുന്ന വാസവദത്തയുടെ അനുരാഗം അനാസക്തമെന്നു പറയുന്നത് എത്ര അടിസ്ഥാനരഹിതമാണെന്ന് ലീലാവതി ചൂണ്ടിക്കാട്ടുന്നു. തന്നെയല്ലാ, ഉപഗുപ്തന്റെ സൌന്ദര്യം കവി പരാമർശിക്കുന്നില്ലെന്ന നിരീക്ഷണവും അബദ്ധം തന്നെ; ഉത്പലബാണന്‍‘, കോമളന്‍‘, കമനീയകാന്തികലരും ജനം‘, മധുരാകൃതിവിശേഷണങ്ങള്‍ a tall and beautiful youthഎന്ന മൂലത്തിലെ ലളിത വിശേഷണങ്ങളെക്കാളെത്രയോ കൂടുതലായി ഉപഗുപ്തന്റെ സൌന്ദര്യം സൂചിപ്പിക്കുന്നു! അപ്പോള്‍ അനവ്യസുഖദമായ അനുരാഗമെന്നു കവി പറയുന്നതിന് ധനേച്ഛയില്ലാത്തതും പ്രത്യനുരാഗമുണ്ടായിരുന്നെങ്കില്‍ സ്ഥിരമാകുമായിരുന്നതുമായ അനുരാഗമെന്നേ അർത്ഥം ല്പിക്കേണ്ടതുള്ളൂ. 

                    എന്നെങ്കിലുമൊരിക്കല്‍ വാസവദത്തയെ സന്ധിക്കാനുള്ള സമയം വരുമെന്നും സ്നേഹാർഹമായ ഹൃദയമേന്മകളുണ്ടായിട്ടും ഭോഗലീനയായിരിക്കുന്ന അവളിലെ സ്വാഭാവവൈരുദ്ധ്യം വാസവദത്തയെ ദുരന്തത്തിലേയ്ക്ക് നയിക്കുമെന്ന് ഉപഗുപ്തനറിയാമായിരുന്നെന്നും അനിച്ഛാപൂർവ്വം അനുകമ്പാകാവ്യമാക്കപ്പെട്ട പ്രണയകാവ്യമാണ് കരുണയെന്നുമുള്ള പി.കെ.ബാലകൃഷണന്റെ നിരീക്ഷണത്തെയും ലീലാവതി സയുക്തികം ചോദ്യം ചെയ്യുന്നു. കരുണയുടെ ദുരന്ത ഹേതു ആസക്തിയും പ്രതികൂലസാഹചര്യങ്ങളുമാണ്, ഹൃദയമേന്മകളില്ലെങ്കിലും ഭോഗലീനതയും അമിതലോഭവും അവളെ ദുരന്തത്തിലെത്തിക്കുമായിരുന്നു. വാസവദത്തയുടെ ജീവിതവിപര്യയങ്ങളില്‍ വിശേഷാ തത്പരനായിരുന്നുആ ബുദ്ധശിഷ്യനെന്നും ബാലകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു. ദുരന്തം ദീർഘദർശനം ചെയ്തിരുന്നെങ്കി, യഥാർത്ഥ  കരുണാലുവായിരുന്നെങ്കില്‍, ആ മഹാ അത് തടയാനല്ലേ ശ്രമിക്കുക, അല്ലാതെ തനിക്കു കാണാന്‍ സമയമാകാനായി അവളുടെ അവയവവിച്ഛേദം വരെ കാത്തിരിക്കുകയാണോ!. സമയമായില്ലഎന്ന ഉപഗുപ്തവചനം വെച്ചാണ് ബാലകൃഷ്ണന്‍ ഈ ദുർവ്യാഖ്യാനം നടത്തുന്നത്. എന്നാല്‍ ആ വചനത്തിന്റെ  വിവക്ഷ കരുണയുടെ മൂന്നാംഖണ്ഡത്തില്‍ വ്യക്തമാണ്:
ശോഭനകാലങ്ങളിൽ നീ ഗമ്യമായില്ലെനിക്കു, നിൻ
സൌഭഗത്തിൽ മോഹമാർന്ന സുഹൃത്തല്ല ഞാൻ
’ . ‘വിശസനംകൊണ്ട് ആ സുഖിവിജ്ഞയായപ്പോഴാണ് ഉപഗുപ്തനെത്തുന്നത്. അവള്‍ ചെവികൊള്ളുകയില്ലായിരുന്നു എന്നതുകൊണ്ടാണ് താനന്നു വരാന്‍ മടിച്ചതെന്ന് ഉപഗുപ്തന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിന്നർത്ഥം അദ്ദേഹം ഒരു മഹാദുരന്തം ദീർഘദർശനം ചെയ്തു എന്നൊന്നുമല്ല. കാശിയിലെ അർദ്ധകേശിയേയും ഉജ്ജയിനിയിലെ പദ്മാവതിയേയും വൈശാലിയിലെ അമ്രപാലിയേയും പോലുള്ള പല ഗണികകളും ശരണത്രയീധനന്റെ ശിഷ്യത്വം സ്വീകരിച്ച് ഥേരികളായ കഥകള്‍ ബുദ്ധമതചരിത്രത്തിലുണ്ട്, എന്നാല്‍ ഭോഗാസക്തിയുടെ കാലത്ത് ഈ മാർഗ്ഗപരിണാമം സംഭവിക്കില്ലെന്ന് ഉപഗുപ്തനറിയാമായിരുന്നു.എന്നെങ്കിലുമൊരിക്കല്‍ വാർദ്ധക്യമോ വിവേകമോ അവളെ താനെ ഉപദേശസ്വീകാരത്തിന് തയ്യാറാക്കുമെന്ന പ്രതീക്ഷ മാത്രമാണ് ആ സമയമില്ലയിലുള്ളത്. ഒടുവിലത്തെ ഉപഗുപ്തന്റെ കണ്ണീരിലും കാമുകന്റെ നഷ്ടബോധമേ ഉള്ളൂ, തന്നെ സ്നേഹിച്ച സ്നേഹാർഹിയായ ആ സരളശീലയെലൌകിക ദുരന്തത്തില്‍ നിന്നു രക്ഷിക്കാതന്നിലെ കരുണാർദ്രനായ ഭിക്ഷുവിനായില്ലല്ലോ എന്ന ദുഃഖമാണ്. പ്രേമകാവ്യമല്ല, കരുണാകാവ്യം തന്നെയാണ്. കദനക്ലാന്തതയുടെ പാരമ്യത്തില്‍ പ്രിയതമന്റെ കാരുണ്യം പ്രണയിനിക്കു പ്രേമനിർവൃതി നല്കുതന്നുവെന്ന് ആശാന്റെ  മുൻ കാവ്യങ്ങളെപ്പോലെ കരുണസ്ഥാപിക്കുന്നു. കരുണയിലെ ഉപഗുപ്തനും വാസവദത്തയും ഒരു ഭൂതകാലകഥയിലെ മറവിയിലാണ്ടുപോയ രണ്ടു കഥാപാത്രങ്ങള്‍ മാത്രമല്ല, അവർക്ക് ‌ സർവകാലപ്രസക്തിയുള്ള ഓരോ സാമാന്യാകാരമുണ്ട്. ഇരുട്ടിലാണ്ട് പോകുന്ന ഒരു സമൂഹത്തിന്റെ ആത്മീയനേതൃത്വമേറ്റെടുക്കാന്‍ വ്യക്തിബന്ധപാശങ്ങളി കുരുങ്ങാതെ തപശ്ശക്തി സംഭരിക്കുന്നവർക്കു കഴിയും – ശ്രീനാരായണഗുരുസ്വാമികളെയും സ്വാമി വിവേകാനന്ദനേയും പോലെ. ഭോഗലാലസയിൽ മുഴുകിയ ഉപരിവർഗ്ഗം സൃഷ്ടിച്ച കുലധർമ്മവ്യവസ്ഥകളുടെ ബാലിയാടുകളുടെ ഒരു പ്രതിനിധിയാണ് വാസവദത്ത. ഇരുട്ടിലാണ്ട ആ സത്തയെ ഉദ്ധരിക്കുകയെന്ന ആചാര്യകൃത്യം കരുണയിലെ നാകനില്‍ അർപ്പിക്കപ്പെട്ടിരിക്കുന്നു. വ്യക്തികാരുണ്യകഥയിലൂടെ സമൂഹമോചനകഥയും കൂടെ കവി വ്യഞ്ജിപ്പിക്കുന്നുണ്ടെന്നതിനു തെളിവ് നൽകുന്ന വാക്യമിതാ;
പതിതകാരുണികരാം ഭവാദൃശസുതന്മാരെ
ക്ഷിതിദേവിക്കിന്നു വേണമധികം പേരെ.

ഇങ്ങനെയാണ് ലീലാവതി കരുണാപഠനം അവസാനിപ്പിക്കുന്നത്.

V
ലീ
ലാവതിയുടെ  ഖണ്ഡനനിരൂപണത്തിന് ഒരപൂർവ്വ മാതൃകയാണ് ദുരവസ്ഥയെക്കുറിച്ചുള്ള അവരുടെ ലേഖനം (ആശാന്റെ ‘അഞ്ചടിക്കവിത‘, മാതൃഭൂമി വാരിക, 1981), ഉപരിവർണ്ണന സംസ്കാരബോധവുമായി ഇണങ്ങിച്ചേരാത്ത കൃതിയായതുകൊണ്ടാണ് ആഭിജാതനിരൂപകർക്ക്‌  ദുരവസ്ഥഇഷ്ടമാകാതെ പോകുന്നതെന്ന ആ കാവ്യത്തിന്റെ പ്രകീർത്തകരുടെ സ്ഥിരം വിമർശനത്തിന് ആദ്യമേ തടയിട്ടു കൊണ്ടാണ് ലീലാവതി ദുരവസ്ഥാവിവൃഷ്ടിയിലേക്കു കടക്കുന്നത്;

Comments

comments