രു ദശാബ്ദത്തോളം വരുന്ന കാലയളവില്‍ (1979-1988) പ്രൊഫ. ലീലാവതി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് കരിയുന്ന കുട്ടികള്‍ കരയുന്ന വലിയവ‘. ദരിദ്രരും നിരാംലബരുമായ കുഞ്ഞുങ്ങളുടെ പരിതാപകരമായ അവസ്ഥയും കരുണയില്ലാത്ത ഒരു വ്യവസ്ഥയിലെ ജീവിതം അവരുടെ പിഞ്ചുതോളുകളിലേക്കെടുത്ത് വെക്കുന്ന അമിതഭാരവും ഈ അമ്മമനസ്സിന്റെ നിതാന്ത വേദനയാണ്.

          ആമുഖത്തില്‍  അവ പറയുന്നതുപോലെ ഏതാനും കണക്കുകളിലും ജനസംഖ്യയിലും വ്യത്യാസം വന്നുവെന്നല്ലാതെ ഈ ലേഖനങ്ങളെഴുതിത്തുടങ്ങിയ കാലത്തെ ഹതവിധി തന്നെയാണ്.  അവസാനലേഖനമെഴുതുന്ന കാലത്തുപോലും തടുര്‍ന്നുപോരുന്നത് എന്ന പരമാര്‍ത്ഥം 1979 ‘ശിശുവര്‍ഷമായി പ്രഖ്യാപിച്ച UNICEFന്റെ പ്രവര്‍ത്തനം എത്രത്തോളം ഫലപ്രാപ്തി കണ്ടുവെന്നതിനെ കുറിച്ച് വ്യക്തമായൊരു ചിത്രം തരുന്നുണ്ട്.

          1979 ലെ ശിശുവര്‍ഷത്തിലീലവതി ടീച്ചറുടെ അഭ്യര്‍ത്ഥന, കുഞ്ഞുങ്ങളെ വര്‍ഷിക്കാതിരിക്കു. അവരെ വേണ്ടതുപോലെ നോക്കി വളര്‍ത്താ കഴിവില്ലാത്തവ കുട്ടികളെ ഉണ്ടാക്കി ചുടുകഎന്ന പാപകര്‍മ്മത്തി നിന്ന് വിട്ടുനില്‍ക്കുകയെങ്കിലും ചെയ്യു  എന്നതായിരുന്നു. അത് പത്തുമുപ്പത്തിയഞ്ചുകൊല്ലം മുന്‍പായിരുന്നു. ഈ 2014ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പിനു കുട്ടികളുടെ പ്രശ്‌നങ്ങളിഎക്കാലത്തും ഒരേപോലെ നിസ്സംഗത പുലര്‍ത്തുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടുമുള്ള പ്രതിഷേധം പ്രകടിപ്പിക്കാ ഒരു പൗരനുള്ള ഏക ആയുധം എന്ന നിലക്ക് അവര്‍ വോട്ടു ചെയ്യാനായി ബൂത്തിലേക്ക് പോയതേയില്ല.  “ഒരൊറ്റക്കുട്ടിയും പട്ടിണികിടക്കാനിടവരാതെ, പോഷകാഹാരം കിട്ടാത്തതുകൊണ്ട് വളര്‍ച്ചമുരടിച്ചുപോകാതെ , വിറ്റമിന്‍ ഭക്ഷണത്തിലില്ലാത്തതുകൊണ്ട് അന്ധതയിലേക്ക് അടിഞ്ഞുപോകുന്ന വിധി നേരിടേണ്ടിവരാതെ, കഠിനധ്വാനം ചെയ്തു തന്റെയും മറ്റു വീട്ടുക്കാരുടേയും വിശപ്പടക്കേണ്ടിവരുന്ന നിലവരാതെ, ഞങ്ങളുടെ പാര്‍ട്ടി അവരെ സംരക്ഷീക്കുമെന്നുറപ്പ്” എന്ന ഒരു വാഗ്ദാനം കഴിഞ്ഞ ലോക സഭാതിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുടെയും മാനിഫെസ്റ്റോയി ഇല്ലാതിരുന്നതിനോടുള്ള പ്രതിക്ഷേധമായിരുന്നു അത്.

          ഈ ലേഖനങ്ങളിലൂടെ കടന്നു പോകുമ്പോള്‍, ടീച്ചര്‍ ആവര്‍ത്തിച്ചു ചൂണ്ടിക്കാണിക്കുന്ന ഒന്നുണ്ട്;  സമ്പന്നന്‍ കുഞ്ഞുങ്ങളോട് കാണിക്കുന്ന ക്രൂരത മാത്രമേ ക്രൂരതയാകുന്നുള്ളു, ദരിദ്രരുടെ കാര്യത്തില്‍ ദാരിദ്ര്യം മാത്രമാണ് കുറ്റവാളി! അവര്‍ ചോദിക്കുന്ന അര്‍ത്ഥവത്തായ ഒരു ചോദ്യമുണ്ട് – വേണ്ടതു പോലെ സംരക്ഷിക്കപ്പെടുന്ന കുട്ടികള്‍ക്ക് അതിലും മെച്ചപ്പെട്ട ജീവിത സൗകര്യമുണ്ടാക്കിക്കൊടുക്കാനായി സര്‍ക്കാ ചിലവാക്കുന്ന കാശ് കൊണ്ട് അതിന്റെ പത്തിരട്ടി പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് ശാരീരികവും മാനസികുമായ അത്യാവശ്യം വിശപ്പ് മാറ്റാനാവില്ലേ?

          സ്വയം അധ്വാനിച്ചു ജീവിക്കേണ്ടി വരുന്ന കോടിക്കണക്കിനു കുഞ്ഞുങ്ങളുടെ ദുരിതപൂര്‍ണ്ണമായ ബാല്യം ടീച്ചറുടെ നിത്യദുഃഖമാണ്. മത്സ്യവ്യവസായം, കയര്‍, കശുവണ്ടി, ബീഡി, കൈത്തറി, നെയ്ത്ത്, ഇഷ്ടിക, ഹോട്ടല്‍ ഇങ്ങനെ ഒരുപാട് മേഖലകളില്‍ കേരളത്തിലും, ഖനി, സ്ലേറ്റ് പെന്‍സില്‍, കാര്‍പ്പെറ്റ്, പടക്കം  തുടങ്ങിയ ഒട്ടനേകം വ്യവസായങ്ങളില്‍ കേരളത്തിന് പുറത്തും പിഞ്ചുകുഞ്ഞുങ്ങള്‍ അവരുടെ ശൈശവവും ബാല്യവും ഹോമിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ അവരുടെ നോവായിരുന്നു. ഈ മേഖലകളില്‍ കുട്ടികളനുഭവിക്കുന്ന നരകത്തെപ്പറ്റി വിശദമായിത്തന്നെ ഈ പുസ്തകത്തില്‍ ടീച്ച പ്രതിപാദിക്കുന്നുണ്ട്.

          ബാലവേല കര്‍ശനമായ ശിക്ഷാനടപടിക ക്ഷണിച്ചുവരുത്തുന്ന ഇക്കാലത്തും ഇതിനൊരു മാറ്റം കാര്യമായിട്ടുണ്ടായോ എന്ന് സംശയം. പതിനാല് വര്‍ഷത്തി താഴെയുള്ള കുട്ടികളെക്കൊണ്ട് കഠിനാദ്ധ്വാനം ചെയ്യിച്ചുകൂടാ എന്ന് വിലക്കുന്ന ബാലവേല നിയമം നിലവിലുണ്ട്. പക്ഷെ, ആ നിയമത്തില്‍ നിന്നും കുട്ടികള്‍ക്ക് കിട്ടേണ്ട പരിരക്ഷ അവര്‍ക്ക് കിട്ടുന്നില്ല എന്നതാണ് സത്യം.

          എങ്കില്‍പ്പോലും ചുരുങ്ങിയത് ഒരു ദിവസത്തി രണ്ടുനേരമെങ്കിലും വയറ് നിറയെ ഭക്ഷണം കഴിക്കാനുള്ള പദ്ധതിയിടാതെ കുഞ്ഞുങ്ങളെ ഈ അവസരത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന്റെ അപ്രായോഗികതയും അവര്‍ ഒപ്പം ഓര്‍മ്മിപ്പിക്കുന്നുണ്ട്. 

ദാരിദ്ര്യവും സാഹചര്യങ്ങളുമൊപ്പം ചേര്‍ന്ന് സൃഷ്ടിക്കുന്ന കുട്ടിക്കുറ്റവാളിക ടീച്ചറുടെ മറ്റൊരു വേദനയാണ്. മുതിര്‍ന്നവ തമ്മിലുള്ള അവസാനിക്കാത്ത പോരുകളുടെ ചരിത്രത്തിന്റെ താളി പടരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ രക്തമാണ് യുദ്ധക്കെടുതികളില്‍ വെച്ചേറ്റവും കഠോരം കഴിഞ്ഞുപോയ ലോകമഹായുദ്ധങ്ങളി, നാസികളൊരുക്കിയ കുരുതിക്കളങ്ങളി, അണുബോംബ്  സ്‌ഫോടനങ്ങളി, എന്നും സംഘടര്‍ഷഭരിതമായ അഫ്ഗാനിസ്ഥാ, പാലസ്റ്റീ, ഇറാക്ക്, തുടങ്ങിയ രാജ്യങ്ങളില്‍  എല്ലായിടത്തും ഈ കൊടുംക്രൂരത ഇന്നും തുടരുന്നു. 

          ദരിദ്രവിഭാഗത്തിലെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് നീതിയുറപ്പാക്കാനായിട്ട് നിലവിലുള്ള സംവരണ നിയമങ്ങളെ മാറ്റിയെഴുതേണ്ടതിന്റെ ആവശ്യകത ടീച്ചര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കതിരിന്മേല്‍ വളം വെക്കുന്നതിന് സമാനമായ രീതിക മാറ്റി അവരുടെ ജീവിതത്തിന്റെ പ്രാരംഭ ദശയില്‍ത്തന്നെ സ്റ്റേറ്റ്അവരെ ഏറ്റെടുത്ത്, ജാതിമത മുദ്രകളൊന്നും ചാര്‍ത്താതെ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ വളര്‍ത്തുക. ഓരോരുത്തരുടേയും പ്രത്യേക കഴിവുകള്‍ തിരിച്ചറിഞ്ഞ്, ബുദ്ധിപരമായ കഴിവുകള്‍ക്കും ശാരീരിക സിദ്ധികള്‍ക്കും ഒരേ പ്രാമുഖ്യം കൊടുത്തംഗീകരിച്ചിട്ടുള്ള വളര്‍ച്ചയാണ്. ഏറ്റവും ഉത്തമം അതിനൊക്കെയുള്ള പണം അതിസമ്പന്നരുടെ കയ്യി നിന്നീടാക്കുക. ഇതാണ് അവരുടെ ആദര്‍ശ സംവരണം.

          ശാസ്ത്ര പുരോഗതിക്കൊപ്പം മുന്നോട്ട് കുതിക്കുന്ന ലോകത്തിലേക്ക് പിറന്നു വീഴുന്ന കുഞ്ഞുങ്ങളെ അതിനൊപ്പമെത്താന്‍, സൗരോര്‍ജ്ജത്തിന്റെ അപാരസാദ്ധ്യതകളെപ്പറ്റി ബോധ്യമുള്ളവരാക്കി വളര്‍ത്തുന്നതടക്കം, സജ്ജരാക്കേണ്ടതുണ്ട് എന്ന് ടീച്ച പറഞ്ഞതും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പെ. ഏത് തൊഴിലിനും മാന്യമായ ജീവിതത്തിന് ആവശ്യമായ വരുമാനം ലഭിക്കുകയും അതില്‍ കൂടുത  ലഭിക്കാതിരിക്കുകയും ചെയ്യുന്ന സങ്കല്‍പ്പത്തിലേക്കുള്ള വളര്‍ച്ച, സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ അടിയുറച്ച് വിശ്വസിക്കുന്ന ടീച്ചര്‍ക്ക്  പ്രിയതരമാണ്.

          ഒപ്പം പെണ്‍കുഞ്ഞുങ്ങമാത്രമായി നേരിടുന്ന ദുരന്തങ്ങളെയും അവര്‍ എടുത്തുകാട്ടുന്നുണ്ട്. ഗര്‍ഭാവസ്ഥ മുത ജനിച്ച ആദ്യകാലങ്ങളില്‍പ്പോലും പെണ്‍ശിശുഹത്യ നടക്കുന്ന ഈ നാട്ടി, സാമ്പത്തികമായ സ്വയം പര്യാപ്തതയല്ലാതെ സ്ത്രീക്ക് തുല്യപദവി നേടാ മറ്റൊരു മാര്‍ഗ്ഗമില്ലെന്ന് അടിവരയിടുന്നു. 

          സമസ്ത വിഷയങ്ങളും സമസ്തബാലകരും പഠിക്കണമെന്നതും പത്താംക്ലാസ് കഴിഞ്ഞവര്‍ക്കെല്ലാം കോളേജ് വിദ്യഭ്യാസം എന്ന നിരര്‍ത്ഥക അഭ്യാസത്തെയും ടീച്ച വിമര്‍ശിക്കുന്നുണ്ട്. സാങ്കേതിക വൈദഗ്ദ്യം ആവശ്യമുള്ള തൊഴിലുകധാരാളമുണ്ട്. നെയ്ത്ത്, യന്ത്രപ്പണികള്‍, ലോഹപ്പണിക, മരപ്പണിക, പെയ്ന്റിങ്ങ് എന്നിങ്ങനെ തൊഴി സാദ്ധ്യതക എന്നും ഒരുപാട് തുറന്നുകിടക്കുന്ന ജോലിക ചെയ്യാനുള്ള വൈഭവമാര്‍ജ്ജിച്ച കുട്ടികള്‍

Comments

comments