കാട്ടിൽ

വിശപ്പില്ലായിരുന്നു.

ഉറവകൾ

വറ്റാതെയും

കനികൾ

കനിവോടെയും

പുലർന്നു.

 

കാട്ടിൽ നീയും

ഞാനുമല്ല,

ഞങ്ങളായിരുന്നു

കശപിശകൾ

കലാപങ്ങളാകില്ലായിരുന്നു

മേഘക്കെട്ടുകൾപോലെ

 അനായാസമായിരുന്നു

വനജീവിതം

 

കടപുഴക്കിയെടുത്ത

വൻമരുതിനെ

മുരടിപ്പിച്ച്

മറ്റെന്തോ

ആക്കി

മുറിയിലടയ്ക്കുമ്പോൾ

അപമാനിതനായ

അടിമയെപ്പോലെ

ഒടുങ്ങാനാശ

Comments

comments