കേരളസംസ്ഥാനം രൂപംകൊണ്ടിട്ടു അന്‍പത്തെട്ടു വര്‍ഷങ്ങളായിരിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ മൂശയില്‍ പിറവിയെടുത്ത ആശയമാണ് ഐക്യകേരളം. വളരെക്കാലം ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ആയിരുന്നു കേരളം. എന്നാല്‍ കേരളം എന്ന ആശയം ചില സാര്‍വലൌകികതകളെ  എക്കാലത്തും ഉള്‍ക്കൊണ്ടിരുന്നു. കേരളം വളരുന്നു എന്ന് പാലാ  നാരായണന്‍ നായര്‍ എഴുതുമ്പോള്‍ മലയാളി ഒരു സാര്‍വദേശീയതയെ സ്വന്തം മുദ്രാവാക്യമായി സ്വീകരിച്ചു കഴിഞ്ഞിരുന്നു. പ്രവാസത്തിന്റെ ഭൂമിശാസ്ത്രം കേരളത്തിന്റെ അതിരുകളെ അപ്രസക്തമാക്കിയ ചരിത്രമാണ് കേരളത്തിന്റെ സമകാലിക സാമൂഹിക ഭൂമികയെ നിര്‍ണ്ണയിക്കുന്നത് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.

ഇതിന്റെ ആദ്യലക്ഷണങ്ങള്‍ ഒരു സാമ്പത്തിക പ്രതിഭാസം എന്ന നിലയില്‍ പ്രത്യക്ഷപ്പെടുന്നത് എഴുപതുകളിലാണ്. കേരളത്തിന്റെ പ്രതിശീര്‍ഷവരുമാനവും പ്രതിശീര്‍ഷ ഉപഭോഗവും തമ്മിലുള്ള വ്യത്യാസം ഏതാണ്ട് മുപ്പതുശതമാനത്തോളമായിരുന്നു. നാട്ടില്‍ കൃഷി തളരുകയും വ്യവസായം വളരാതിരിക്കുകയും ചെയ്തതുകൊണ്ട് അന്ന് സംസ്ഥാനവരുമാനം വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ  അഖിലേന്ത്യാ  കണക്കെടുപ്പുകളില്‍ കേരളം സാമ്പത്തികമായി പിറകിലായ സംസ്ഥാനമായി കണക്കാക്കപ്പെട്ടു. പ്രതിശീര്‍ഷവരുമാനത്തിന്റെ  കാര്യത്തില്‍ കേരളം വളരെ പിന്നിലായിരുന്നു. ഉപഭോഗത്തിലുള്ള ഈ വ്യത്യാസത്തിനു കാരണം സംസ്ഥാന വരുമാനത്തില്‍ കൂട്ടാതെ പോകുന്ന,  എന്നാല്‍ അതിന്‍റെ ഏതാണ്ട് മുപ്പതുശതമാനതോളം വരുന്ന, പ്രവാസി മലയാളികളുടെ ധനപ്രേഷണം ആയിരുന്നു. ഈ പണം മൂലധനമായും ഉപഭോഗമായും നിക്ഷേപമായും ഒക്കെ കേരളത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് സന്നിവേശിച്ചപ്പോള്‍ പ്രതിശീര്‍ഷ വരുമാനം കണക്കിലാക്കുന്നതിന്റെ രീതിശാസ്ത്രം മാറാതെ തന്നെ കേരളം ഇക്കാര്യത്തില്‍ ഇന്ത്യയിലെ മുന്‍നിര സംസ്ഥാനങ്ങളില്‍ ഒന്നായിമാറി.

ഇത് കേരളത്തിലെ ഏതെങ്കിലും സര്‍ക്കാരുക പിന്‍തുടര്‍ന്ന സാമ്പത്തിക നയങ്ങളുടെയോ പരിപാടികളുടെയോ  ഫലമായി സംഭവിച്ച പരിണാമമല്ല. കേരളത്തിന്‍റെ സമകാല സാമ്പത്തികചരിത്രം കാട്ടിത്തരുന്നത് ആഗോള സാമ്പത്തിക ഘടനയില്‍ കേരളത്തിനു കിട്ടിയ സ്ഥാനം അപ്രധാനമായിരുന്നു എങ്കിലും നമുക്ക്  അതില്‍ നിന്ന് ചില  നേട്ടങ്ങള്‍  ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ്. അവയൊക്കെ നേട്ടങ്ങള്‍ എന്ന് പറയുന്നത് പക്ഷെ വളരെ കരുതലോടെ വേണം എന്നതിന് യാതൊരു തര്‍ക്കവുമില്ല. ആഴത്തിലുള്ള അര്‍ത്ഥത്തി അവ നേട്ടങ്ങളെ അല്ല എന്നും പറയേണ്ടി വരും.

ഒരു വലിയ പരിധിവരെ കേരളത്തിന്‍റെ കയറ്റുമതി സമ്പദ് വ്യവസ്ഥ കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തെ ആഗോളവല്‍ക്കരണത്തി നിന്ന് ചില  നേട്ടങ്ങള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ലോകവിപണിയിലെ ചാഞ്ചാട്ടങ്ങ കേരളത്തിലെ കര്‍ഷകനെ മുള്‍മുനയി നിര്‍ത്തിയ നിരവധി സന്ദര്‍ഭങ്ങ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ദീര്‍ഘകാല  കണക്കെടുപ്പില്‍ ഇത് കേരളത്തിന്‌ ദോഷംചെയ്തു എന്ന് പറയാനാവില്ല. എന്നാല്‍ ലോക വ്യാപാര സംഘടനയുടെ പല പുതിയ നിലപാടുകളും ദോഷകരമായി വന്നിട്ടുമുണ്ട്. ആസിയാന്‍  കരാര്‍ പോലുള്ള  കാര്യങ്ങള്‍ ഓര്‍മ്മിക്കേണ്ടതാണ്. പക്ഷെ ഇവ അവസരങ്ങളും തുറന്നു തരുന്നുണ്ട്.

ഇത്തരം ആഗോള പ്രവണതകള്‍ക്കിടയി സാമ്പത്തികമായി പിടിച്ചുനില്‍ക്കാ കേരളത്തെ സഹായിച്ച ഒരു ഘടകം കാര്‍ഷികക്കയറ്റുമതി തന്നെയാണ്. ആസിയാന്‍ കരാറിനെതിരെ കേരളത്തില്‍ സി പി ഐ എം സമരം  നടക്കുമ്പോള്‍ എന്റെ ഒരു ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ടു ഞാന്‍ വിയറ്റ്‌നാമി ആയിരുന്നു. അവിടുത്തെ കമ്യൂണിസ്റ്റ് ഔദ്യോഗിക പത്രത്തില്‍ അന്ന് വാര്‍ത്ത വന്നത് കേരളത്തിലെയും കര്‍ണാടകത്തിലെയും ചില  പിന്തിരിപ്പന്‍  ശക്തികള്‍  ആസിയാന്‍ കരാറിനെതിരെ നിലപാട്  എടുക്കാന്‍  ഇന്ത്യന്‍ സര്‍ക്കാരി ലോബീയിംഗ് നടത്തുന്നു എന്നായിരുന്നു!

ആഗോളവല്‍ക്കരണത്തിൽ നിന്നു കേരളം  നേട്ടമുണ്ടാക്കിയ രണ്ടാമത്തെ മേഖല അധ്വാനക്കയറ്റുമതിയാണ്. ഇതും നേട്ടം എന്ന് പറയുന്നത് സാമ്പത്തിക വ്യവഹാരത്തിന്റെ സാമാന്യ നിയമങ്ങള്‍ക്കു അകത്താണ്. മൂന്നാംലോകരാജ്യങ്ങള്‍ക്ക്‌ പുതിയ ലോകസമ്പദ്ഘടനയില്‍ അധിനിവേശക്കാലത്തെ സ്ഥിതിയിൽ നിന്ന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. നവവ്യാവസായിക  രാഷ്ട്രങ്ങള്‍ എന്നറിയെപ്പെടുന്ന തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ – ഹോങ്ങ് കോങ്ങ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‌വാൻ, മലേഷ്യ- ചില സവിശേഷകാരണങ്ങളാ വ്യാവസായികമായി ഉയർന്നു വന്നുവെങ്കിലും മറ്റു പ്രദേശങ്ങള്‍ ഇപ്പോഴും ലോക സമ്പദ്വ്യവസ്ഥയില്‍ പഴയ അതേനിലയിലാണ്. കേരളം ആഗോളവല്‍കരത്തിപങ്കുചേര്‍ന്നത്‌ പ്രധാനമായും അധ്വാനം കയറ്റുമതി ചെയ്തുകൊണ്ടാണ്. ലോക വ്യാപാര സംഘടനയില്‍ ഇതുമായി ബന്ധപെട്ട നിലപാടുക കേരളത്തിന്‌ അനുകൂലമായി  മാറ്റാന്‍ ബോധപൂര്‍വ്വമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. ചര്‍ച്ചകളി ഇത് ഉന്നയിക്കപ്പെട്ടിട്ടു പോലുമില്ല. തൊണ്ണൂറുകളി ഇതിനുവേണ്ടി കേരളസര്‍ക്കാ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. അതില്‍ എന്നെയും ഉള്‍പ്പെടുത്തിയതായി ഒരു കത്ത് ലഭിച്ചെങ്കിലും ഒരിക്കലെങ്കിലും ആ സമിതി യോഗം ചേര്‍ന്നതായി ഞാ ഓര്‍ക്കുന്നില്ല.

ആഗോളവല്‍ക്കരണത്തിന്റെ ദോഷവശങ്ങ മുഖ്യധാരയിലുണ്ടായ മാറ്റങ്ങ മാത്രം വച്ച് അവഗണിച്ചു തള്ളാനാവില്ല. കാരണം ഗുണഫലങ്ങള്‍ പോലെ വിതരണം ചെയ്യപ്പെടുന്നതിലെ അസമത്വങ്ങതന്നെ. അതുപോലെ ഉണ്ടായതെല്ലാം ഗുണഫലങ്ങള്‍ മാത്രമാണ് എന്ന് പറയാനും കഴിയില്ല. എന്നാല്‍ ആഗോളവല്‍ക്കരണത്തിന്റെ പുതിയ ഘട്ടത്തിലാണ് കേരളം സാമ്പത്തികമായ വലിയ കുതിച്ചുചാട്ടം നടത്തിയത് എന്നത് വിസ്മരിക്കാനുമാവില്ല.

1991ൽ എല്‍ ഡി എഫ് ഭരണം ഒഴിയുമ്പോ കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം ഇന്ത്യ ശരാശരിയുടെ 84 ശതമാനം മാത്രമായിരുന്നു. എന്നാല്‍ യു ഡി എഫ് ഭരണം അവസാനിക്കുമ്പോള്‍ ചരിത്രത്തിലാദ്യമായി കേരളത്തിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യശരാശരിയ്ക്ക്  മുകളില്‍ എത്തിയിരുന്നു. ഇത് കേരളത്തിന്റെ ആഭ്യന്തര സാമ്പത്തികഘടനയി ആ ഭരണം വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതുകൊണ്ടല്ല. മറിച്ചു, പുതിയ ലോകസമ്പദ് വ്യവസ്ഥയി കേരളം കൂടുതല്‍ ശക്തിയോടെ സ്വയം അടയാളപ്പെട്ടതിനാലാണ്. ഇതിനു വഴിതെളിച്ചത് കാര്‍ഷികക്കയറ്റുമതിയും പ്രവാസി ധനപ്രേഷണവും ആഭ്യന്തര സമ്പദ്വ്യവസ്ഥയി കൂടുത ജൈവികമായി ഇഴുകിച്ചേര്‍ന്നതുകൊണ്ടാണ്.

കേരളം പൂര്‍ണ്ണമായും ഒരു ആശ്രിത സമ്പദ്വ്യവസ്ഥയാണ്‌. എന്നാല്‍ എല്ലാ ആശ്രിത സമ്പദ് വ്യവസ്ഥകള്‍ക്കും കേരളം ഉണ്ടാക്കിയ നേട്ടങ്ങഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. മലയോര സമ്പദ് വ്യവസ്ഥയും വിദ്യാഭ്യാസമേഖലയും കേരളത്തെ സംബന്ധിച്ചേടത്തോളം അങ്ങേയറ്റം പ്രധാനമായി തുടരുന്നു എന്നതാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. ഗാഡ്ഗിൽ വിരുദ്ധസമരത്തിന്റെ പേരില്‍ ഉണ്ടായിട്ടുള്ള ചര്‍ച്ചകളി ഈ സാമ്പത്തികചരിത്രം കടന്നു വരുന്നതേയില്ല. മലയോരത്തുള്ളവ അവിടെ ആകാശത്ത് നിന്ന് പൊട്ടി വീണതല്ല. അതു പോലെ ഇടനാടും തീരദേശവും സംരക്ഷിക്കാതെ മലയോര സംരക്ഷണത്തെക്കുറിച്ച് പറയുന്നതിലും അര്‍ത്ഥമില്ല.

പുതിയ കേരളം ഒരു സാര്‍വദേശീയ കേരളമാണ്. എന്നാല്‍ സാമ്പത്തികമായി ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ അതിരുകളിലേക്ക് തള്ളിയിട്ട വിഭാഗങ്ങ ശക്തമായ സമരങ്ങളുമായി മുന്നോട്ടുവരുന്നതാണ് നാം ഇപ്പോള്‍ കാണുന്നത്. രണ്ടാം ഭൂപരിഷ്കരണം അവരുടെ പ്രധാനപ്പെട്ട ഒരു മുദ്രാവാക്യമാവുന്നത് കാര്‍ഷികമേഖലയിലും അതുപോലെ വിദ്യാഭ്യാസമേഖലയും എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ ഗുണപ്രദമാവുന്നതിനു അത് അനിവാര്യമാണ് എന്നതിനാലാണ്. ഇത് മനസ്സിലാക്കാതെ  രണ്ടു മുന്നണികള്‍ തങ്ങവികസനത്തിന്‌ നേതൃത്വം നല്‍കുന്നു എന്ന വിടുവായിത്തവുമായി പരസ്പരം പോരടിച്ചു നില്‍ക്കുന്നു എന്ന ഫലിതമാണ് നമ്മുടെ മുൻപിൽ ഉള്ളത്.

കേരളം ഒരു ആശ്രിത സമ്പദ് വ്യവസ്ഥ ആണെങ്കിലും അതിനു സാംസ്കാരികാശ്രിതത്വം ഇല്ലാതായിരിക്കുന്നു. കേരളത്തിന്റെ സാഹിത്യമോ കലയോ രാഷ്ട്രീയചിന്തയോ കേവലം പുറംനോക്കികള്‍ മാത്രമല്ല. പുറമേ നിന്ന് സ്വീകരിക്കുന്നതോടൊപ്പം മറ്റു പ്രദേശങ്ങള്‍ക്ക് മാതൃകയാക്കാവുന്ന സാംസ്കാരിക രാഷ്ട്രീയ ചലനങ്ങള്‍ ഇവിടെ ഉണ്ടാകുന്നു. നില്‍പ്പ് സമരവും ചുബന സമരവും പോലുള്ള രാഷ്ട്രീയധാരക കേരളത്തി നിന്ന് പുറമേക്ക് പടരുന്നവയാണ്.

നില്‍പ്പ് സമരം അടിസ്ഥാനപരമായി ഒരു ആഗോള-ഇന്ത്യന്‍ സമരമാണ്. അത് ലോകത്തിലെ ആദിമജനതകളുടെ സമരങ്ങളില്‍നിന്ന് ആവേശം ഉള്‍ക്കൊള്ളുന്നതുപോലെ ആ സമരങ്ങള്‍ക്ക് പ്രചോദനം പകരുകയും ചെയ്യുന്നു. ഭൂമിയുടെ പ്രശ്നം എഴുപതുകളി അവസാനിച്ചു എന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയമൌഢ്യത്തെ തുറന്നുകാണിച്ചു കൊണ്ട് നില്‍പ്പ് സമരം എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആർജ്ജിക്കുകയാണ്.

ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്കും ലോകത്തിലേക്കും പടരുന്ന മറ്റൊരു സമരമാണ് ചുംബന സമരം. അത് അഴിച്ചു വിട്ട രാഷ്ട്രീയ വിപ്ലവം സമാനതക ഇല്ലാത്തതാണ്. കേരളത്തില്‍ നടന്ന സാമൂഹിക സമരങ്ങളുടെ തുടര്‍ച്ചയായും അതിന്റെ വികാസമായും ഈ സമരത്തെ കാണുന്നുണ്ട്. ആഗോളവല്‍ക്കരണത്തി പുതിയ ഏജന്‍സി കണ്ടെത്തുക വിഷമകരമായ ദൌത്യം മറ്റു ദേശരാഷ്ട്രങ്ങളെ പോലെ കേരളവും ഏറ്റെടുക്കുകയാണ് ദേശ രാഷ്ട്രമല്ല എന്ന പരിമിതി ഒരു വ്യത്യസ്ത ദേശീയത എന്ന അഭിജ്ഞാനത്തിലൂടെ  മറി കടന്നുകൊണ്ട്.

Comments

comments