രംഗം-12

കൈരേഖകളാണു മനുഷ്യ ചരിത്രത്തിന്റെ ഏറ്റവും വിശ്വസനീയമായ പ്രമാണഗ്രന്ഥമെന്ന ജര്‍ജ്ജിതന്റെ വിധിവാദത്തെ സ്നിഗ്ദ്ധപദ്മ കാര്‍ക്കിച്ചു തുപ്പി. ഒരുരേഖപോലുമില്ലാത്ത തന്റെ കൈപ്പടങ്ങള്‍ അവള്‍ നാട്ടുക്കൂട്ടത്തിനു മുന്‍പിഉയര്‍ത്തിക്കാണിച്ചു. ഇത് ഒരു തരം സ്ത്രീവിദ്യയാണെന്ന് ആചാര്യന്മാര്‍ അടക്കം പറഞ്ഞു. രേഖകള്‍ ശൌചം ചെയ്ത് മാഞ്ഞുപോയതാണെന്ന്ചില വികടന്മാര്‍ വാദിച്ചു. സ്നിഗ്ദ്ധപദ്മയുടെ വായേശ്വരിയേയും കര്‍ണപിശാചിനേയും അടക്കാനുള്ള ഗൂഢാലോചനകളാ തലച്ചോറുകള്‍ ചുട്ടുപഴുത്തു.എന്നാല്‍ താന്‍ അവയവങ്ങളുടെ ഒരു കൂടിച്ചേര മാത്രമാണെന്നും,  ഇപ്പറയുന്ന പിശാചകല്‍പ്പനക പുരുഷബുദ്ധി ഊഹിച്ചുണ്ടാക്കിയതാണെന്നും അവ പറഞ്ഞു. അവയവ സംഘാതമാണ് ശരീരം. ഉച്ച നീചത്വമില്ലാത്ത അംഗങ്ങളുടെ കൂടിച്ചേരല്‍. ഈ നിഷ്ക്കളങ്കമായ ക്രമത്തെ പുല്ലിംഗ ചിന്തകര്‍ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സുദീര്‍ഘ ചരിത്രം താ മറ്റൊരവസരത്തില്‍ വിശദീകരിക്കാമെന്ന് അവ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. സ്നിഗ്ദ്ധപദ്മ അവയവങ്ങളെക്കുറിച്ച് ചില സൂചനകള്‍ ഇവ്വിധം പറഞ്ഞുവെച്ചു. ഒരു കാലത്ത് ഏത് അവയവങ്ങളും എളുപ്പം പാവകളില്‍ നിന്നെന്നപോലെ ഊരിയെടുക്കാമായിരുന്നു. (അത്തരം സംഭവങ്ങളുടെ ഒരു ലിസ്റ്റ് തന്നെ അവള്‍ അവതരിപ്പിച്ചു.) അവയവങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത് ദ്രാവകമാണെന്നും, ആ ദ്രാവകമാകട്ടെ  ജീവജാലങ്ങളില്‍ എപ്പൊഴോ എങ്ങനേയോ കുടുങ്ങിപ്പോയ ഒരുസമുദ്രമാണെന്നും അവള്‍ വിശദീകരിച്ചു. പുറത്ത് ഒരു കാലത്ത്അലയടിച്ചിരുന്ന ഈ ജീവ സമുദ്രം, ഉടലില്‍ ബന്ധിതമായതോടെ ജീവികളുടെ മരണം ആരംഭിച്ചു. ഈ ദ്രവത്തെ പുറത്തേക്ക് മോചിപ്പിക്കുകയാണ് ശരിയായ ആത്മീയത. ഈ ദ്രവബദ്ധതയുടെ ഏറ്റവും പരിഹാസ്യമായ പ്രഹസനങ്ങളാണ് ലൈംഗിക്രിയക എന്നും സ്നിഗ്ദ്ധപദ്മ വിശദീകരിച്ചു. അവള്‍ സെക്സിനെ പരിഹസിച്ചുകൊണ്ട് കൈകളാലും മുഖത്താലും കാണിച്ച ആംഗ്യങ്ങളും ചേഷ്ട്ടകളും ആത്മാവിനെ ചിരിപ്പിച്ചു. പണ്ട് ആത്മതത്വത്തെപ്പറ്റി പറഞ്ഞപ്പോള്‍ യുക്തിവാദിയും താനും പങ്കിട്ട ഹ ഹ.ഹ ഹ കളുടെ  നിസാരതയെ സ്നിഗ്ദ്ധപദ്മയുടെ  സ്ത്രീനര്‍മ്മം  തട്ടിദൂരെത്തെറിപ്പിക്കുന്നതും ആത്മാവ് കണ്ടു. അലിംഗിയായതിനാല്‍ തനിക്ക് പക്ഷം പിടിക്കാതെ തന്നെ സത്യത്തെ മനസ്സിലാക്കാന്‍ കഴിയുന്നതില്‍ ആത്മാവ് ആനന്ദിച്ചു. സ്നിഗ്ദ്ധപദ്മ അവളുടെ വാദങ്ങ തുടര്‍ന്നുകൊണ്ടിരുന്നു.അവളുടെ അവയവവാദത്തെ ഏറ്റവും ഇഷ്ടപ്പെട്ടത് ശില്‍പ്പികളും ചിത്രകാരന്മാരുമായിരുന്നു. കവികള്‍ പുരുഷപക്ഷം കൂടി. സ്ത്രീകവികളും പുരുഷപക്ഷത്ത് നിന്നു. ജര്‍ജ്ജിതന്റെ ഔദാര്യ ഭാഷ്യങ്ങളാല്‍ രോമാഞ്ചിതമായി ഉയര്‍ന്നുനില്‍ക്കുന്ന ആണ്‍-പെണ്‍ രോമങ്ങളെ  അവള്‍ പരിഹാസപൂര്‍വ്വം ഭക്തികലര്‍ത്തി തൊഴുതപ്പോ ജര്‍ജ്ജിതനു പോലും ചിരിയടക്കാ കഴിഞ്ഞില്ല.

 

രംഗം13

കവല  ഒരു വലിയ ട്രാഫിക്ക് ബ്ലോക്കി നിന്ന് മോചനം പ്രാപിക്കുന്ന വിപുലമായ കാഴ്ച ആത്മാവ് കണ്ടു. ഊരാക്കുടുക്കില്‍ നിന്ന് അവസാനത്തെ വാഹനവും ഒഴിഞ്ഞു കഴിഞ്ഞു. പീ കെ 3487  എന്ന ഒരു ഓട്ടോറിക്ഷ കവലയുടെ ഒത്തനടുക്ക് അനങ്ങാതെ കിടക്കുന്നു. മറ്റൊരു ഓട്ടോ രക്ഷയില്‍ എത്തിയ മെക്കാനിക്കുകള്‍ വാഹനത്തിന്റെ അടിയിലേക്ക് ഊർന്നു കയറുന്നു. അവിടെ നടക്കുന്നതിന്റെ വിശദാംശങ്ങളിലെക്ക് കൌതുകത്തോടെ ആത്മാവ് ഒന്നുകൂടി നോക്കി. ആവര്‍ത്തിച്ചുറച്ച അറിവിന്റെ പുനരാവര്‍ത്തനം പോലെ ആ മനുഷ്യഓട്ടോറിക്ഷയെ ആകെ പുതുക്കിക്കൊണ്ടിരിക്കുകയാണ്. ഭൂമിയില്‍, മനുഷ്യ-മൃഗ ജീവിതങ്ങളില്‍, ആവര്‍ത്തനത്തിന്റെ സ്പര്‍ശമില്ലാത്ത കര്‍മ്മങ്ങള്‍ അപൂര്‍വ്വമാണെന്ന് അത് ചിന്തിച്ചു. ആത്മലോകത്തിന്റെ ഭാഷാരഹിതമായ നിരന്തരതയെ മനുഷ്യ സ്വപ്നം കാണുന്നതിന്റെ യുക്തിയിലും അതിന് സംശയം വന്നു. ആത്മലോകം മനുഷ്യന് അപ്രാപ്യമാണെന്ന നിഗമനത്തില്‍ അത് എത്തിച്ചേര്‍ന്നു. മനുഷ്യന്റെ പുനര്‍ജ്ജന്മ സങ്കല്‍പ്പത്തിലും പുനരാവര്‍ത്തനത്തിന്റെ കെണി നിലനില്‍ക്കുന്നതോര്‍ത്ത് അതിന് ചിരിവന്നു. പതിനായിരക്കണക്കിന് കൊല്ലം കൊണ്ട് മനുഷ്യ ഊട്ടിവളര്‍ത്തിയെടുക്കുകയും അവന്റെ കര്‍മ്മജീവിതത്തിന്റെ അടിക്കല്ലായി പ്രതിഷ്ഠിക്കുകയും ചെയ്ത പുനര്‍ജ്ജന്മശാസ്ത്രം ഒടുവില്‍ ഒരു ഫോട്ടോകോപ്പി യന്ത്രത്തിന്റെ കണ്ടുപിടുത്തത്തിലേക്ക് കുറുകിയതിന്റെ തമാശയില്‍ അത് മുഴുകി. മുജ്ജന്മങ്ങളുടെ ഫോട്ടോ കോപ്പിയാണ് ഇജ്ജന്മങ്ങളും ഭാവി ജന്മങ്ങളുമെന്ന് അത്രയധികമൊന്നും ബുദ്ധിയില്ലാത്ത ഒരു ഫോട്ടോ കോപ്പി സേവകന് ഭംഗ്യന്തരേണ സൂചിപ്പിക്കാന്‍ കഴിയുകയാണ്. ഒരര്‍ത്ഥത്തി ഭൂമിയിലെ ജ്ഞാനബ്രാഹ്മണ്യത്തെ പ്പാടെ ഇത്തരം പ്രഹസനങ്ങളാലും മിനിമ ചിന്തകളാലും ശൂദ്രര്‍ വെല്ലുവിളിക്കുകയും കളിയാക്കുകയുമാണെന്ന് ആത്മാവിന് മനസ്സിലായി. ഒരു ക്ഷേത്ര പുനനവീകരണത്തിന്റെ പാരഡിയാണ് ആ ഓട്ടോറിക്ഷാ മെക്കാനിക്കുകള്‍ അവിടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സഹജജ്ഞാനത്തില്‍ ആത്മാവ് തിരിച്ചറിഞ്ഞു. അത് അങ്ങോട്ട് വീണ്ടും നോക്കി. അതെ. ചൈതന്യം വീണ്ടെടുത്ത ഒരു ദേവനെപ്പോലെ ചിരിക്കുകയാണ് ആ ഓട്ടോ റിക്ഷ. ഒരു വലിയ ട്രാഫിക്ക് ബ്ലോക്ക് കൊണ്ട്  വാരാന്തത്തില്‍ അത് നടത്തിയ ഗോദാര്‍ദിയ സിനിമ, ബ്രാഹ്മണ പാതകളില്‍ നിന്ന് ഇരമ്പിപ്പാഞ്ഞു വരുന്ന വാഹനങ്ങളെ എത്ര കളിയാക്കിയിരിക്കും? ജീവികള്‍ മാത്രമല്ല, യന്ത്രങ്ങളും, ധാന്യ മണികളും, ചെരിപ്പുകളുമൊക്കെ മാനവ വ്യവഹാരങ്ങളിലെ നിര്‍ണായക ചിഹ്നങ്ങളാണെന്ന് ആത്മാവ് ഒരു കിടുക്കത്തോടെ ഓര്‍ത്തു. ബസ് സ്റ്റോപ്പിലെ പാതി മണ്ണില്‍ പൂണ്ട ചെരിപ്പുകളും, ഉറുമ്പുകളാല്‍ ചുറ്റപ്പെട്ട ധാന്യ മണിയും, ചരല്‍ക്കല്ലുകളും, ചാക്കുനൂലും, മയിപ്പീലിയും, എന്തിന്  താന്‍ നേരത്തേ ശ്രദ്ധിച്ച ഓരോ ഭൌതിക പദാര്‍ത്ഥങ്ങളും അവയുടെ ദൌത്യം ഉള്ളിടക്കി തന്റേടത്തോടെ തന്നെയാണ് ഭൂമിയില്‍ തുടരുന്നതെന്ന് ആത്മാവ് അടിവരയിട്ടു. തന്റെ ഓരോ കാഴ്ചയും ജനനത്തിലേക്കുള്ള കല്‍പ്പടവുകളാണെന്ന സത്യം  അത് തിരിച്ചറിഞ്ഞു. അടുത്ത ശ്ലോകത്തിലേക്കുള്ള ചേരുവക ഒരു ചുഴലി പോലെ ആത്മാവില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ അകലെ നിന്ന് ആരോ ഒരു സിഗാര്‍ കൊളുത്തുന്നുണ്ടായിരുന്നു.

Comments

comments