വിതഎന്ന വാക്കിനോട് ആളുകൾക്കുള്ള പ്രിയം മറ്റേതു വാക്കിനേക്കാളും കൂടുതലാണ്. കവിത പോലെയാണത്എന്നു പറഞ്ഞാൽ അത്ര സുന്ദരവും നന്മ നിറഞ്ഞതും പ്രകാശവത്തും എന്നുവേണ്ട ലോകത്തിലെ ഏറ്റവും ഉദാത്തവും ഉന്നതവുമായ ഒന്നായി അതു മാറുന്നു. അത് ഏതായാലും അതുകൊണ്ട് തന്നെ കവിത എന്ന വാക്ക് ഒരു വാക്കു മാത്രമല്ല ശൈലിയാണ്. സാധാരണ സംഭാഷണത്തിൽ.

          എന്നാൽ കവിത എന്ന സാഹിത്യരൂപത്തിലേയ്ക്ക് വരുമ്പോൾ അത് ശൈലിയേക്കാളുമധികം ഒരു സംജ്ഞയാകുന്നു. അത്ഭുതകരമായ ഒരു കാര്യമാണത്. സാമാന്യത്തിൽ ശൈലിയും വിശേഷത്തിൽ സംജ്ഞയുമായിത്തീരുക. കവിതയുടെ ഊടും പാവും ദർശനവും എന്ന വിഷയവും ഇങ്ങനെ പലയിടത്ത് പലതായി ഭ്രമിക്കുന്ന ഒന്നാണ്. കവിത എന്ന വാക്ക്, ആ വാക്കിനെയും കവിഞ്ഞ് ഭാഷയിലേയ്ക്ക് പോകാറുണ്ട്.

          ഉദാഹരണമായി കവിതയെക്കുറിച്ച് ഇരുപതാം നൂറ്റാണ്ടിൽ ഉച്ചരിക്കപ്പെട്ടഒരു പ്രധാനപ്പെട്ടവാചകമുണ്ട്. തിയോഡർ അഡോണോ എന്ന ജർമ്മൻ ചിന്തകന്റെതായി . ഫ്രാങ്ക്ഫർട്ട് സ്കൂളിലെ പ്രധാനിയാണ് അദ്ദേഹം. വാൾട്ടർ ബൻയാമിന്റെ ഉത്തമശിഷ്യൻ. ഹിറ്റ്‌ലർ ജൂതരെ കൊന്നൊടുക്കിയ പ്രധാനപ്പെട്ടഒരു കോസൻട്രേഷൻ ക്യാമ്പിനെ അനുസ്മരിച്ച് അദ്ദേഹം ഒരിക്കൽ പറഞ്ഞു. ഓഫ്‌വിറ്റ്‌സിനു ശേഷം ലോകത്ത് കവിത സാധ്യമല്ല.കവിത എഴുതുന്നവർക്കും വായിക്കുന്നവർക്കും ഇഷ്ടപ്പെടുന്നവർക്കും കവിതയിൽ ജീവിക്കുന്നവർക്കും ഇത്രമേൽ വേദനയുണ്ടാക്കിയ മറ്റൊരു വാചകമില്ല. ചരിത്രത്തിൽ കുറേക്കാലങ്ങൾക്ക് മുമ്പു പ്ലാറ്റോയുടെ റിപ്പബ്ലിക്കിൽ കവികൾക്ക് പ്രവേശനമില്ല എന്ന വാചകത്തിനുശേഷം ഒരു പക്ഷേ, അവരെ ഇത്രയ്ക്കും അഗാധമായി സങ്കീർണ്ണാവസ്ഥയിൽ എത്തിച്ച വാചകങ്ങൾ കുറവ്. റോം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ സംഗീത പ്രേമികൾ വെറുക്കുന്നപോലെ പല കവിതാ പ്രേമികളും ഈ വാചകം കൊണ്ട് അഡോണോവിനെ വെറുത്തേക്കാം. എന്നാൽ ആ വാചകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ഒരു അസ്സൽ കവിതയാണ് എന്നതാണ്. ഓഫ്‌വിറ്റ്‌സ് എന്ന കൂട്ടക്കുരുതിയ്ക്ക് മനുഷ്യത്വം നൽകിയ ഏറ്റവും നല്ല സമാശ്വാസമാണ് ആ വാചകം. പറഞ്ഞത് അഡോണോ എന്ന സൈദ്ധാന്തികനായാലും, അത് കവിതയാകാതെ പോകുന്നില്ല. ഇങ്ങനെയാണ് കവിത, കവിതയെത്തന്നെ വിട്ട്, കവിതയല്ല എന്ന് ഭാവിക്കുന്ന വാചകങ്ങളിൽ  കുടിയേറുക. ആ വാചകത്തെ തിളക്കിയ കവിതയുടെ വെളിച്ചത്തിൽ നോക്കുമ്പോൾ നമുക്ക് ചരിത്രത്തിന്റെ നൃശംസതകൾ മുഴുവനായും തെളിഞ്ഞു കാണാം.  കൂട്ടമരണങ്ങൾ, യുദ്ധങ്ങൾ, കെടുതികൾ, അധികാരപ്രയോഗങ്ങൾ , ഒറ്റമനുഷ്യന്റെ വേദനകൾ, ഏകാന്തത, എല്ലാം.

ഒരു പക്ഷേ, ആ വാചകത്തിനു ശേഷമായിരിക്കണം കവിത ഒരു മാധ്യമപ്രയോഗം കൂടിയാണ് എന്ന് തിരിച്ചറിയുത്. ആവിഷ്‌കാരത്തിന്റെ മാധ്യമം എന്ന നിലയ്ക്ക് മാത്രമല്ല, വാർത്താമാധ്യമം എന്ന നിലയിൽക്കൂടി . കവിതയില്ലായിരുന്നെങ്കിൽൽ ഭൂതകാലം എന്നത് വെറും വാർത്തകളുടെ ഒരു സംഗ്രഹമായിത്തീർന്നേനെ. കവിത ഈ വാർത്തകൾക്ക് ജീവൻ നൽകി. അവയെ വർത്തമാനത്തിലേയ്ക്ക് കൂട്ടികൊണ്ടുവന്നു. പഴയകാലത്തെ പുതിയ കാലത്തിന് നേർക്കുനേർ നിർത്തി. പകരം ചോദിച്ചു. ആശ്വസിപ്പിച്ചു. ക്ഷമിച്ചു. ക്ഷമിക്കാതിരുന്നു. ശിക്ഷ നൽകി. അങ്ങനെയൊക്കെയാണ് മനുഷ്യൻ ലോകത്തെ അതിജീവിച്ചത്. ഇന്നും ലോകത്തിന്റെ കടിഞ്ഞാൺ യുദ്ധം നടത്തുന്നവരുടേയും ഭിന്നിപ്പിക്കുന്നവരുടേയും കൈയിലാണ്. കൂടുതൽ കൂടുതൽ അധികാരകേന്ദ്രിതവും സമ്പദ് കേന്ദ്രീകൃതവും ആയിക്കൊണ്ടിരിക്കുകയാണ് ലോകം. അതു കൊണ്ടുതന്നെ കവിതയ്ക്ക് അതിന്റെ മാധ്യമ വിനിമയശേഷി ഉപയോഗിക്കാതെ വയ്യ.

          എന്നാൽ നേരത്തെ പറഞ്ഞപോലെ വാർത്താമാധ്യമങ്ങളിൽ നിന്ന് കവിതാമാധ്യമത്തിന് വളരെ വ്യത്യസ്തമായ ഒരു നിർവ്വഹണ സ്വഭാവമാണുള്ളത്. വാർത്തകൾ ചരിത്രത്തെ അനുഭവം എന്ന നിലയിലാണ് ഉപയോഗിക്കുത്. അതിനാൽ വാർത്ത എന്നത് അജൈവികമായിരിക്കുമ്പോൾ കവിത  ജൈവികമായ ഒന്നാകുന്നു. കവിതയ്ക്ക് നാഡീഞരമ്പുകൾ മാത്രമായ ആലോചനാശേഷി കൂടിയുണ്ട്. അതിനാൽ കവിതയുടെ മാധ്യമശേഷിയെ ഒരു ബദൽ മാധ്യമശേഷി എന്ന് വിശേഷിപ്പിക്കുന്നതാകും എളുപ്പം. കാരണം കവിതയുടെ ഏറ്റവും പ്രധാനപ്പെട്ടഒരു ദർശനം, നമ്മുടെ കാലത്ത് മനുഷ്യകുലം ആർജ്ജിച്ച രണ്ടു പ്രധാനപ്പെട്ടശേഷികളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇരുപതാം നൂറ്റാണ്ടിനു ശേഷമുള്ള കാലത്തെ ആളുകൾ പലതരത്തിൽ വിശേഷിപ്പിച്ച് കണ്ടിട്ടുണ്ട്. ശാസ്ത്രവളർച്ചയുടെ , സാങ്കേതിക വളർച്ചയുടെ യുഗം എന്നും സ്വാതന്ത്ര്യത്തിന്റെയും വികസനത്തിന്റെയും യുഗമെന്നും ഗുണാത്മകമായും യുദ്ധങ്ങളുടെ യുഗം എന്നും സ്വേച്ഛാധിപത്യങ്ങളുടെ യുഗം എന്നും ഋണാത്മകമായി ഇക്കാലത്തെ വിശേഷിപ്പിക്കാം. എന്നാൽ അതിനപ്പുറം മനുഷ്യനെ, കൂടുതൽ വിശാലമായിപ്പറഞ്ഞാൽ, സംസ്‌ക്കാരത്തെ നിലനിർത്തിയത് ഈ നൂറ്റാണ്ടിൽ മനുഷ്യർ ആർജ്ജിച്ച ഗുണങ്ങളാണ്. വിമർശനവും സ്വയം വിമർശനവും എന്ന് ഒക്‌ടോവിയോ പാസ് പറയുന്നുണ്ട്. തീർച്ചയായും ഈ രണ്ടു കാര്യങ്ങളാണ് ഒരു തരത്തിൽ കഴിഞ്ഞ നൂറ്റാണ്ടിലേയും ഈ നൂറ്റാണ്ടിലേയും  കവിതയുടെ നോട്ടത്തെ നിശ്ചയിച്ചത്.

          ഈയടുത്തകാലത്ത് (2014 ഏപ്രിൽ 24)ന് അന്തരിച്ച തദേവൂസ് റോസേ പിക്‌സ് എന്ന കവിയെ മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് നിരന്തരമായി എടുക്കാവുതാണ്.  ഓഫ്പിറ്റ്‌സിന്റെ കാലത്ത് ജനിച്ച കവിയാണ് അദ്ദേഹം.  അഡോണോയുടെ വാചകത്തിന് ശേഷം ജനിച്ച കവി എന്ന മട്ടിൽ അന്വർത്ഥമായ ഒന്നായിരുന്നു ആ കാവ്യജീവിതം. അഡോണോ അസാധ്യമാക്കിയ കവിതയിൽ നിന്നും വേർപിരിഞ്ഞ് പുതിയ ഒരു കവിതാ രീതി തുടങ്ങിവെച്ച പോളിഷ് കവികളിൽ പ്രധാനിയായിരുന്നു അദ്ദേഹം. അതിനുമുമ്പുണ്ടായിരുന്ന കവികളേക്കാൾ മാധ്യമശേഷി വളരെയധികമാണ് റോസേപിക്‌സിൽ ഇത് ഒരു ഉദ്യാനമാണ്. ഉദ്യാനത്തിൽ ഒരു ആപ്പിൾ മരമുണ്ട്. അതിലെ ആപ്പിൾ എന്റെ അച്ഛൻ പറിച്ചെടുക്കുന്നു. ആപ്പിൾ പറിക്കുന്ന മനുഷ്യൻ എന്റെ അച്ഛനാണ്എന്നൊക്കെ തിരിച്ചും മറിച്ചും സാധാരണ യാഥാർത്ഥ്യങ്ങളെ ഉറപ്പിക്കാൻ ആ കവിതയെ സഹായിച്ചത് വർദ്ധിച്ച

Comments

comments