ആധുനികതയുടെ പുരുഷലിംഗബോധമാണ് പുതുകവിതയിലും
പുരുഷൻ സ്ത്രീയിലേക്കു തുളഞ്ഞുകയറി ആനന്ദം ഉല്പാദിപ്പിക്കുന്ന ഭിന്നലൈംഗികതയുടെ മിത്തുകളുടെ അർമാദിക്കലാണ് മലയാള കവിതാ ഭാവുകത്വം മുന്നോട്ടുവയ്ക്കുന്ന പ്രണയലൈംഗികതയുടെ അടിസ്ഥാനം. മരുമക്കത്തായ ലൈംഗികത നിലനിന്ന മണിപ്രവാള സാഹിത്യപാരമ്പര്യത്തെ വിച്ചേദിച്ചത് കൊളോണിയൽ ആധുനികതയുടെ സാംസ്കാരിക പശ്ചാത്തലമാണ്. യഥേഷ്ടം ലൈംഗിക ശാരീരിക വർണനകൾ ആകാമായിരുന്ന മണിപ്രവാളത്തെ, ഒരാളെ മനസുകൊണ്ട് പ്രണയിക്കുകയും അയാളുടെ ശരീരത്തെ മാത്രം ആജീവനാന്തം പ്രാപിക്കുകയും ചെയ്യുന്ന വിക്ടോറിയൻ സദാചാരയുക്തികൊണ്ടാണ് ആധുനികത തിരുത്തിയത്. അങ്ങനെയാണ് മലയാള സാഹിത്യത്തിൽ മനസ് ശരീരത്തേക്കാൾ പ്രധാനമായതും മാനസികപ്രണയവും അതിന്റെ കാല്പനിക വൈകാരികതകളും വരികയും ചെയ്തത്. ശരീരത്തെ പാപമായിക്കണ്ട് തരംതാഴ്ത്തുകയും മനസിനെ ശരീരത്തിനു മുകളിൽ പ്രതിഷ്ഠിക്കുകയും ചെയ്താണ് മലയാള കവിത ആധുനികതയെ വരിച്ചതും മണിപ്രവാളത്തെ അശ്ലീലമാക്കിയതും. കുമാരനാശാനെന്ന കവിയാണ് നമ്മുടെ മനസിന്റെ ആധുനികതയെ തുറന്നുവിട്ടത്. വീണപൂവ്, നളിനി, ലീല മുതലായ കാവ്യങ്ങളിലൂടെ ആശാനാണ്, ഒരു സ്ത്രീ ഒരു പുരുഷനെ മനസുകൊണ്ട് പ്രണയിക്കുന്ന, വിവാഹത്തിലൂടെ ശരീരത്തിനെ സ്നേഹിക്കുന്ന പ്രത്യയശാസ്ത്രം മുന്നോട്ടുവച്ചത്. മാംസനിബദ്ധമല്ല രാഗം എന്ന ലീലയിലെ വിഖ്യാതമായ പറച്ചിൽ മലയാള ആധുനിക കവിതയുടെ ലൈംഗിക പ്രത്യയശാസ്ത്രമാണെന്നു പറയാം. ശരീരം പാപമാണെന്നും ശരീരമുക്തമാക്കിയ പ്രണയമാണ് മലയാളിയുടെ അടിത്തറയെന്നും വിശദീകരിക്കുകയാണ് ആശാൻ കവിതകൾ. ശരീരം ഒരാളുമായേ പങ്കിടാനാവൂ എന്നും അന്യനായ ഒരാൾ ശരീരം മോഹിക്കുന്നതോ സ്പർശിക്കുന്നതോ ആത്മഹത്യ ചെയ്യേണ്ടുന്ന ദുരന്തവുമായിട്ടാണ് ഈ കവിതകൾ പഠിപ്പിച്ചത്. പ്രണയിച്ചയാളെ വിവാഹം ചെയ്യാൻ സാധിക്കുന്നില്ലെങ്കിലും ആത്മഹത്യ ചെയ്യണമെന്ന പാഠവും ഈ കവിതകളവതരിപ്പിച്ചു. 1

ഇതിന്റെ ജനകീയമായ തലമാണ് ചങ്ങമ്പുഴ, ഇടപ്പള്ളി, വൈലോപ്പിള്ളി, ജി തുടങ്ങിയവരിലൂടെ ഉയർത്തപ്പെട്ടത്. രമണൻ മലയാള കവിതയുടെ കാല്പനിക സ്വപ്നത്തിന്റെ അടയാളമായിരിക്കുന്നതും ഈ ഭിന്നലൈംഗികതയുടെ ആധുനികതയെ മുന്നോട്ടുവച്ചതിനാലാണ്. വ്യക്തിജീവിതത്തിൽ മരുമക്കത്തായത്തിന്റെ ശീലം പിന്തുടർന്ന ചങ്ങമ്പുഴയാണ് ആധുനിക പ്രണയത്തിന്റെയും ശരീരബോധത്തിന്റെയും തീവ്രവതയെ ജനകീയമായി ആവിഷ്കരിച്ചത്. പ്രണയം മാനസികമാണെന്നും ശരീരത്തെ വർജിക്കണമെന്നും ആശാൻ പറഞ്ഞതിനെ കൂടുതൽ മൂർത്തമായി ആവിഷ്കരിക്കുകയാണ് ഇതിൽ. പാടില്ല പാടില്ല എന്നു പാടി വിലക്കുന്നു ഇവിടെ. മാനസികപ്രണയത്തിന്റെ ബിംബമാണ് രമണൻ. ചന്ദ്രികയാകട്ടെ കുറച്ചുകൂടി വൈകാരികമായി, ശരീരത്തെ കൂടി പ്രണയിക്കുന്നവളാണ്. രമണന്റെ മാനസിക പ്രണയത്തോടു വിയോജിക്കുന്നിടത്താണ് അവൾ രമണനെ തിരസ്കരിക്കുന്നത്. അതോടെ കവിയും വായനക്കാരും അവളെ കുറ്റക്കാരിയാക്കുന്നു. നിഷ്കളങ്കമായ പ്രണയത്തെ കൊന്ന ക്രൂരയായി ചന്ദ്രികമാറുന്നു. പെണ്ണിന്റെ ശാരീരിക പ്രേമം അപകടമാണെന്നും അത് ശരിയായ സ്നേഹത്തെ കൊല്ലുന്നുവെന്നും രമണൻ പറഞ്ഞുവയ്ക്കുന്നു. നവോത്ഥാനവും പുരോഗമന സാഹിത്യവുമൊക്കെ മുന്നോട്ടുവച്ച പ്രണയസങ്കല്പം ഏതാണ്ട് ഇതായിരുന്നു. മാനസികമല്ലാത്ത പ്രണയം ശാരീരികമാകുന്നതോടെ പ്രണയം കാമമായി മാറുകയും പ്രണയത്തിന്റെ ഹത്യ നടക്കുകയും ചെയ്യുന്നു. പ്രണയമാണ് പുതിയ കുടുംബത്തിന്റെ ആധാരം. കുടുംബത്തെ താങ്ങി നിർത്തുന്നതാവണം പ്രണയം. ഇത് വ്യക്തമായും സ്ത്രീയുടെ മൗനം ആവശ്യപ്പെടുകയും പുരുഷന്റെ ആധിപത്യത്തെ ആവശ്യപ്പെടുകയും ചെയ്തു. ചുരുക്കത്തിൽ വീടെന്ന പുരുഷാധിപത്യ  ഇടത്തിനെ പരിപോഷിപ്പിക്കുന്ന അനുബന്ധമായാണ് കാല്പനികത പ്രണയത്തെ നിർവചിച്ചത്.

നവോത്ഥാനത്തിനുശേഷം രൂപം കൊള്ളുന്ന ആധുനികതാവാദം സാഹിത്യത്തിലെ പല ആശയങ്ങളുമായും ഏറ്റുമുട്ടിയെങ്കിലും പ്രണയത്തിന്റെ കാര്യത്തിൽ അവർ പഴയ നിലതന്നെ തുടർന്നു. ശരീരം, ലൈംഗികത എന്നിവയെകുറിച്ചു തുറന്നെഴുത്തുകൾ നടത്തിയ അവർ പ്രണയത്തെ കാര്യമായി പരിഗണിച്ചില്ലെന്നു തോന്നുമെങ്കിലും എല്ലാ ആധുനികതാ വാദിയും പ്രണയത്ത കേന്ദ്രത്തിൽ നിർത്തിയാണ് സംസാരിച്ചത്. ഒരു ബദൽ ജീവിതവ്യവസ്ഥയുടെ പരാഗങ്ങൾ അതിലുണ്ടായിരുന്നെങ്കിലും പുരുഷാധിപത്യത്തിന്റെ ഒരുപകരണമായിട്ടാണ് അത് പ്രവർത്തിച്ചത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും കടമ്മനിട്ടയുടെയും കവിതകൾ പാടിയത് കാല്പനികത പറഞ്ഞു നിർത്തിയ ഇടത്തുനിന്നുള്ളതായിരുന്നു. ശരീരത്തെയും ലൈംഗികതയും അവർ പ്രതിഷ്ഠിച്ചത് ഇവിടെയാണ്. ആണിനെ കർത്താവാക്കുകയും പെണ്ണിന്റെ നിശബ്ദതയെ സ്നേഹത്തിന്റെ ആഴമാണെന്നു വ്യാഖ്യാനിക്കുകയും ചെയ്യുന്ന കസർത്തായിരുന്നു ഇവിടെ പ്രണയം. പുല്ലിംഗം തുളഞ്ഞു കയറുന്ന, അതാണ് സ്ത്രീയുടെ ആനന്ദമെന്നു പറയുകയും ചെയ്യുന്നതായിരുന്നു ഇവിടെ ലൈംഗികത. കാല്പനികതയിലെ പ്രണയത്തിൽ സ്ത്രീയുടെ ശബ്ദവും ശരീരവും അടിച്ചമർത്തപ്പെട്ടതുപോലെ, അദൃശ്യമായിരുന്നതുപോലെ ഇക്കാലത്തെ കാവ്യഭാവനകളിൽ നിന്നും സ്ത്രീ മറയത്തുനിന്നു. കടമ്മനിട്ടയുടെ ശാന്തപോലെ, വൈകാരികമായ ഇണചേരലിന്റെ ക്ലാസിക് എന്നു വിശേഷിപ്പിക്കപ്പെട്ട കാവ്യത്തിൽ പോലും ഭര്ത്താവ് സ്ത്രീയെ തോറ്റിയെടുത്തു ഭോഗിക്കുന്നതാണ് നാം കാണുന്നത്.2 സ്ത്രീയുടെ ശാരീരികാനുഭവമെന്തന്നോ അവളുടെ ആനന്ദമെന്തെന്നോ ഇവിടെ തെളിയുന്നില്ല. ചുരുക്കത്തിൽ ആധുനികത വരഞ്ഞിട്ട പ്രണയഭാവനയിൽ നിന്ന് പുറത്തുകടക്കാൻ നമ്മുടെ കാവ്യഭാവനയ്ക്കു കഴിഞ്ഞില്ലെന്ന പ്രശ്നമാണ് കാവ്യ ഭാവുകത്വത്തെ അഭിമുഖീകരിക്കുന്നത്.

2

ആശയസംഘർഷങ്ങൾ നിറഞ്ഞ എഴുപതുകളും എൺപതുകളും പിന്നിട്ട് കവിത ഉത്തരാധുനികതയിലേക്കു കടക്കുന്നു. കാവ്യഭാവുകത്വത്തിൽ വിച്ഛേദനം സംഭവിച്ചപ്പോഴും പ്രണയത്തിന്റെ കാര്യത്തിൽ പഴയ പുരുഷൻ തന്നെ നില്ക്കുന്നതാണ് നാം വായിക്കുന്നത്. സ്ത്രീകളും ദലിതരും എഴുതുന്ന, ഇതുവരെ കവിതയിൽ കടന്നുവരാത്ത ശബ്ദങ്ങളെ തോറ്റിയുണർത്തുന്ന പുതുകവിതയെയാണ് ബഹുസ്വരതയുടെ ആരവമായി നാം നിർവചിക്കുന്നത്. എന്നാലിവിടെ പുരുഷനെഴുതുന്ന പുതിയ കവിത പുരുഷത്വത്തെ അധികാരത്തിന്റെ ദണ്ഡായി നിർവചിക്കുന്നു. ആധുനികത നിർമിച്ച മലയാളി പുരുഷത്വം കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ സ്ത്രീയെ തന്റെ ആധിപത്യം കൊണ്ട് പ്രണയിക്കാനും ലിംഗം കൊണ്ട് കീഴടക്കാനുമായിട്ടാണ് ഈ കവിതകളിലും നില്ക്കുന്നത്. ആധുനികതയിലെ രക്ഷകനും ദാതാവും കാവല്ക്കാരനുമായിത്തന്നെയാണ് പുതുകവിതയിലെ പുരുഷൻ പ്രണയത്തിലേർപ്പെടുന്നതെന്നു കാണാം. പവിത്രൻ തീക്കുനിയുടെ കവിതകൾ മുൻനിർത്തി ഈ ലേഖകൻ ഇത് വിശദീകരിച്ചിരുന്നു ഉദ്ധൃതമായ ലിംഗംപോലെ ഉയർന്നു നില്ക്കാൻ ശ്രമിക്കുന്ന കവിയുടെ ആണത്തം പ്രണയത്തെ തന്റെ പുരുഷത്വത്തെ നിലനിർത്തുന്ന

Comments

comments