പുസ്തകവായനയുടെ കാലങ്ങൾ ദുർബലമാവുകയാണെങ്കിൽ അത്തരമൊരു അപചയത്തിന്റെചുമടുകളേറെയും താങ്ങേണ്ടിവരിക കവിതയുടെ ചുമലുകളായിരിക്കില്ലേ?. വിറ്റുപോവാതെ കെട്ടിയടുക്കിയ കവിതാസമാഹാരങ്ങൾ ചൂണ്ടി പുസ്തകപ്രസാധകർവ്യാകുലപ്പെടുമ്പോൾ, അത്തരം പുസ്തകങ്ങളുടെ നിർമ്മിതിയുടെയുംവിതരണത്തിന്റെയും ബാധ്യതകൂടി കവിയിൽ അടിച്ചേൽപ്പിക്കപ്പെടും.പ്രയാസപ്പെട്ട് വീട്ടിൽ കുത്തിയിരുന്നുണ്ടാക്കുന്ന ഇഞ്ചിമിട്ടായി വിൽക്കാൻ, സഞ്ചിനിറയെ സങ്കടപ്പാട്ടുമായി സ്കൂൾപരിസരത്തെത്താറുണ്ടായിരുന്നബഷീറിക്കായോടൊപ്പം ചേർത്തുവെച്ച് ഒരു പുതുകവിയെ ഉപമിക്കേണ്ടിവരുന്നതിലെഅനൗചിത്യം ഊഹിക്കാവുന്നതേയുള്ളൂ. അതുപോലൊരു സാഹചര്യത്തിലാണ്വിണ്ടപാടുകളിലൂടെ തിരികെ പോ വേനലേഎന്ന കവിതാസമാഹാരവും പിറവികൊണ്ടത്‌.അതിനുപിന്നിലെ വെല്ലുവിളികൾക്കപ്പുറത്തുനിന്ന് എന്നെ കൂടുതൽ ആകർഷിച്ചത്, കവിതയും ധൈര്യവും കൊണ്ടിവിടെ സാർത്ഥമാക്കിയ പ്രതിഷ്ഠാപനത്തെയാണ്.ജീവിതാനുഭവങ്ങളുടെ വെറി വെയിലാറാത്ത പെരുവഴിയിൽ നിന്നോ, ഹർഷദക്കാഴ്ച്ചകളുടെവിരൽത്തുമ്പ് പിടിച്ചൊഴുകുന്ന ഗതിവേഗത്തിൽ നിന്നോ കവിഹൃദയംപരതിയെടുക്കുന്ന ചിലതെന്തെങ്കിലും സംവേദനപരവും സർഗ്ഗാത്മകവുമായിഅടയാളപ്പെടുത്താനുണ്ടാവുക എന്ന നിറവ് ഇവിടെ ധന്യമാകുന്നു. കലാകാലങ്ങളായിപിന്തുടർന്നുപോരുന്ന കാവ്യസിദ്ധാന്തങ്ങളെയും നിയന്ത്രിതവ്യാകരണങ്ങളെയുംഅവഗണിക്കാതെയും മുറിവേൽപ്പിക്കാതെയും, മൂന്ന് കവികൾ ഈ പുസ്തകത്തിന്റെതാളുകളിൽ പുതുവഴി വെട്ടുന്നു. മൂർത്തമായ അനുഭൂതിയും, തീക്ഷ്ണവികാരവും, സൂക്ഷ്മഭാവനയും കലർത്തി കാവ്യഘടനയുടെ അതലത തൊട്ടുകാണിച്ച് വായനയെസ്വദിപ്പിക്കുന്നു…. ദ്യുതിപ്പിക്കുന്നു.

രഞ്ജിത്ത്കവിതയെഴുതുമ്പോൾ, സഹചാരിയുടെ പാതകളിൽ തേഞ്ഞുമായാതെ ശിഷ്ടപ്പെടുന്നഉൾപ്പേടികൾ ഒരേ താളത്തിൽ ഉറക്കവും വെളിച്ചവുമന്വേഷിക്കുന്നതായി കാണാം.കടലുപോലെ ഉറക്കമൊഴുകിപ്പരക്കുമ്പോൾ , കവിതയിലെ ബിംബകല്പനകൾവന്നുനിന്നിടത്ത് അതേപടി ഉറങ്ങിപ്പോകുന്നുവെന്ന തിരിച്ചറിവ് വായനക്കാരനെആശങ്കകൾക്ക് വിട്ടുകൊടുക്കും. ഉറക്കമൊരു സാമ്പ്രദായികലഹരിയാണെന്നസമരവാക്യമുണർത്തി, നിദ്രയിൽപ്പോലും ജൈവികതയുടെ ഞരക്കങ്ങൾ കവിതയായികലഹിക്കുന്നു. കവിയുടെ വരികൾ പലപ്പോഴും , തലങ്ങും വിലങ്ങുമുള്ള ചിന്തകളുംസ്വപ്നങ്ങളുമായി അർധോക്തിയിൽ സമരസപ്പെടുമ്പോൾ, കാലത്തിന്റെ കെട്ടുകാഴ്ചകളുംനിശബ്ദനിറങ്ങളും അവയെ പൂർവ്വകാലത്തിന്റെ തളിർപ്പുറ്റ ഉറവിടങ്ങളിലേക്ക്മടക്കിയയക്കുന്നുമുണ്ട്.

ഞങ്ങൾ കാഴ്ചകളെ വെറുക്കുകയും കാഴ്ചയില്ലായ്മയുടെ വെളിച്ച ശേഷിപ്പുകളെ വല്ലാതെ പ്രണയിക്കുകയും ചെയ്യുന്നു…..

മറ്റൊരിടത്ത് രഞ്ജിത്ത് കുറിച്ചിട്ടതുപോലെ – ഗർഭം ഭിക്ഷ കിട്ടിയയാചകിയുടെ വ്യഥിതപാഠങ്ങളിലേക്കും, അവസ്ഥാന്തരങ്ങളിലേക്കുമെന്ന പോലെവായനക്കാരൻ കാലിടറി വീഴുന്ന പല സന്ദർഭങ്ങളുമുണ്ട് കവിതകളിൽ. പറഞ്ഞുംവിതച്ചും പൊലിപ്പിച്ചെടുത്ത നൂറുകൂട്ടം കാര്യങ്ങളെ, ഒറ്റവാക്കിൽതിരുത്തപ്പെടുന്ന പദസ്വാധീനം !. വാതിലുകളെക്കാൾ വലിയവനാണ് താനെന്ന്സ്ഥാപിക്കുന്നവനെ നക്ഷത്രമായി പരിണാമപ്പെടുത്തുകയും, നഗരവത്കരണത്തിന്റെവൈപരീത്യത്തെ, ഗ്രാമക്കുഞ്ഞുങ്ങളുടെ പിറവിക്കായുള്ള നക്ഷത്രവേഴ്ച്ചകൾക്ക്ഇരുളിടമാക്കുകയും ചെയ്യുന്ന കവി ഈ പുസ്തകത്താളുകളിൽ വരച്ചുചേർത്തിരിക്കുന്നത് പ്രത്യാശയുടെ പ്രകാശമാണ് !.

യ്യപ്പൻറെകവിതകളിൽ , പറഞ്ഞുതീരും മുൻപ് വിലാപമായി രൂപാന്തരപ്പെടുന്ന ചില വാക്കുകളുംവർണ്ണനകളുമുണ്ട്. അഭിശപ്തവും എന്നാൽ അഴലാറ്റലുമായ നിമിത്തങ്ങൾ ഇഴനെയ്തമൗനത്തിന്റെ പുതപ്പുമൂടി അവ ആത്മസാന്ത്വനം തേടുന്നു. ഏകാന്തതയും വിരസതയുംമറയൊരുക്കുന്ന ഒളിയിടങ്ങളിൽ വെച്ച് പലപ്പോഴും കവി, അസഹനീയമായ നിശബ്ദതക്ക്പ്രണയത്തിന്റെയും സ്വാസ്ഥ്യത്തിന്റെയും ചമയമിടുന്നു. മുറിവേറ്റുനിൽക്കുന്നതപ്തഹൃദയത്തിലേക്ക് പെയ്യാനാവാതൊരു മഴ മടങ്ങുമ്പോഴും, പരിത്യക്തമാകുന്നസ്വത്വത്തിനു നേരെ വിഷം പുരട്ടിയൊരു കത്തിയുയരുമ്പോഴും കവിയുടെവിഹ്വലതകൾക്ക് വായനക്കാരനും കീഴ്പ്പെട്ടുപോകുന്നു. തന്നിൽതളംകെട്ടിപ്പെരുക്കുന്ന പ്രതിവചനങ്ങൾക്ക് വേദനയോടെ ചോദ്യങ്ങളാരായുന്നകവിഹൃദയത്തെ ഭാഷണംഎന്ന കവിതയിൽനിന്ന് കണ്ടെടുക്കാം. പകലൊളിയുംസന്ധ്യകളുമില്ലാത്ത മൗനത്തിന്റെ ഉദയങ്ങളിൽവെച്ച് സർഗ്ഗവേദന പ്രണയത്തോടാണ്ശബ്ദരഹിതം സംവദിക്കുന്നത്.

———- പാതിരാവിൽ അവൾ മലയിറങ്ങുന്ന കാട്ടരുവിയും ഞാൻ, കുന്നുകയറുന്ന വെള്ളാരം കല്ലും…..

കവിതയുടെ അടിസ്ഥാന തത്വങ്ങൾക്ക് വഴങ്ങാതെ അയ്യപ്പനിലെ കവി, മനസ്സുകൊണ്ട്വരവേറ്റിരുത്തുന്ന സങ്കടമുടുത്ത ചില കാവ്യബിംബങ്ങളുണ്ട്. ഭോഗാതുരത്വം എന്ന കവിതയുടെ സമാപ്തി അത്തരമൊരു കാവ്യസൗന്ദര്യമാണ് കാഴ്ചവെക്കുന്നത്.പ്രാണനും പ്രണയത്തിനുമിടയിലെ സാജാത്യ – വൈജാത്യധാരണകളെ വാശിപിടിപ്പിക്കുന്നപദവിരുത് പല കവിതകളിലും അയ്യപ്പൻ വെളിച്ചപ്പെടുത്തുന്നു. ഒറ്റപ്പെടലിന്റെതുരുത്തിൽ ഇരുളിടറിവീഴുമ്പോൾ, ഒരൊറ്റ നക്ഷത്രക്കുത്തിൽ സൂര്യനെകാണാൻകഴിയുന്നു എന്നതാണ് ഈ കവിയുടെ വിജയം.

സ്മിതിൻ എന്നകവി ഈ പുസ്തകത്തിൽ വരികളുടെ ചൊരുക്കും ചാരുതയുംകൊണ്ട് ദൃശ്യബിംബങ്ങളുടെകലാപമഴിച്ചുവിടുന്നു ; ദാരുണരംഗങ്ങളിൽ തുഷ്ടിയുത്സവത്തിനായുള്ള തോരണങ്ങളുംതൂക്കുന്നു. പുതുമൊഴിയുടെ വഴിയിലൂടെ കവി, വായനക്കാരനെതെരുവുകാഴ്ചകളിലേക്കും , ശാപഗ്രസ്തമായ ജന്മങ്ങളുടെ അതിജീവനത്തിലേക്കുംഹൃദയവിരലുകൾ കോർത്ത്‌ വലിക്കുകയാണ്‌.

അറവുകാരന്റെ ഉൾക്കലഹങ്ങളെഅമർത്തിപ്പുണർന്ന് , അവന്റെ ഇന്ദ്രിയങ്ങളുടെ കാലിക്കൂട്ടത്തെദിക്കറിയാതെയലയാൻ വിടുന്നവളുടെ ദാഹം, വികാരവരൾച്ചകളുടെ തോതുതേടുമ്പോൾ, ഓരോവിരാമബിന്ദുവും വായനക്കാരന്റെ മനസ്സിലെരിക്കുന്നത്‌ മറ്റേതോതുടക്കങ്ങളെയാണ്….. തിടുക്കങ്ങളെയാണ്.

സ്മിതിന്റെ ചില കവിതകൾതോരാമഴ പോലെ ഇലാസ്തികപ്പെടുന്നുണ്ട്. അപ്പോഴും, വരികളുടെ കൊമ്പത്ത്തെരുവീടനെപ്പോലുള്ള ഏതെങ്കിലുമൊരു ആത്മാന്വേഷിയുടെ ഉടൽകെട്ടിയിറക്കിയിട്ട് കവിഹൃദയം വിതുമ്പുന്നത് കാണാം. മഞ്ചാടിപൊഴിയാപ്പാറയിലേക്കുള്ള ലാസ്റ്റ് ബസ്സ്‌ എന്ന കവിതയിലൂടെ , നിരർത്ഥലക്ഷ്യത്തിലേക്കുള്ള ചൂണ്ടുപലകകളിൽ തത്വചിന്ത കോറിയിടുന്നുണ്ട് കവി.എത്ര താണ്ടിയാലുമെത്താത്ത വഴിയടയാളങ്ങളായി നിനവും നിരാശയും കവിതയിലൂടെവായനക്കാരനെ തുറിച്ചുനോക്കുന്നു. മരണപ്പെട്ടവർക്കൊപ്പം യാത്ര ചെയ്യുമ്പോൾ‘ – തീവ്രമായ മനോവ്യഥയുടെ കെട്ടഴിച്ചിടുകയാണ്. പുസ്തകം തെല്ലുനേരംഅടച്ചുപിടിച്ച്, കണ്ണുകൾ പൂട്ടുന്ന വായനക്കാരൻ ആത്മരോദനത്തോടെ മരിച്ചവരുടെതിരക്കിലെവിടെയോ മറഞ്ഞുപോകും. മികവുറ്റ പരിചരണരീതിയാണ് ഈ കവിതയെഴുത്തിൽസ്മിതിൻ സ്വീകരിച്ചിട്ടുള്ളത്‌. മനസ്സിൽ , പതിഞ്ഞൊട്ടുന്ന എത്രയെത്രവരികളാണ് സ്മിതിൻ എന്ന കവി സമ്മാനിച്ചിരിക്കുന്നത് !.
—————
—————
പുസ്തകം വായിച്ചുമടക്കുമ്പോൾ, പുന:വായനയുടെ ഇളവെയിലെത്തിപ്പിടിക്കാൻതിടുക്കമുന്നയിക്കുന്ന മഷിത്തണ്ട് ചെടികളുണ്ട്‌ , ഉള്ളടക്കത്തിന്റെചന്തങ്ങളിൽ….!. കാവ്യാസ്വാദനത്തിന്റെ മഴനൂലുകളിലൂയലാടാൻ പിന്നെയുംപിന്നെയും മോഹിക്കുന്ന അക്ഷരപ്പൂക്കളുണ്ട് , ആശയപ്പെരുമയുടെപ്രായോഗികമേന്മയിൽ….!.

കവനത്തിന്റെയീ ത്രിമധുരങ്ങളിൽനിന്ന്ഒന്നെടുത്ത് ഒടുക്കംവെക്കാൻ എന്തുമാത്രം ശ്രമിച്ചാലും, വിഫലമാകുമെന്നതിരിച്ചറിവ് കിട്ടുന്നു. സ്മിതിനും, അയ്യപ്പനും, രഞ്ജിത്തും കവിതകളെനയിക്കുന്ന ശൈലിയും, പ്രയോഗവും, സമീപനവും, ക്രമീകരണവുമെല്ലാംആവിഷ്കാരത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടുത്തി അവരവരുടേതായ ഇംഗിതങ്ങളോടെവേറിട്ട്‌ നിർത്തുന്നുണ്ട്. അതുതന്നെയാണ്, ഈ കവിതാസമാഹാരത്തെ ഹൃദയത്തോട്ചേർത്തുവെക്കാനുള്ള പ്രേരകത്വരയെന്ന് വിശ്വസിക്കാൻ എനിക്കേറെയിഷ്ടം !.

തിരിച്ചെത്തലുകളില്ലാത്ത യാത്രയിൽ നമുക്ക്, നാം നടന്നുപോയ വഴികളിതെന്ന്തെര്യപ്പെടുത്തി വെക്കാൻ ഇതുപോലുള്ള കുറിച്ചിടലുകൾ വേണം. ഈകവിസുഹൃത്തുക്കൾ, ഹൃദ്യമായ കവിതകൾ ഇനിയുമൊരുപാടെഴുതണം.കവിതയുടെ വഴികളിൽ, അതിനായുള്ള തപവും തേടലും വേണംTop of Form.

Comments

comments