തു കണ്ടപ്പോള്‍ ആദ്യം തന്നെ ദിസ്‌ ഈസ്‌ നോട്ട് എ കോംബ്എന്ന് പറയാന്‍ തോന്നി. ദൃശ്യ ഭാഷയില്‍ പലപ്പോഴും കാണാവുന്ന മഗ്രിത്തിയന്‍ അവസ്ഥ തന്നെ, ഒന്നു കാണിച്ചിട്ട് മറ്റൊന്ന് അനുഭവിപ്പിക്കുക,അതും അല്ലാതെ വരാം എന്ന് പിന്നെയും തിക്കുമുട്ടിക്കുക.

ഈ വര്‍ക്ക് എടുത്തുവച്ചിട്ട് സബിത ഒരു ചെറു കുറിപ്പ് എഴുതി, ‘മുട്ട് കവിഞ്ഞു കിടക്കുന്ന നീണ്ട മുടിഎങ്ങനെയാണ് കുട്ടിക്കാലത്തെ മരണഭയം ആയിരുന്നതെന്നും, അത് പിന്നീട് ഒരുവള്‍ക്ക് അഹങ്കാരം കൊണ്ടുവരുന്നതും അവള്‍ മറ്റുള്ളവരെ അസൂയപ്പെടുത്തുന്നത് എങ്ങനെയെന്നും.

ഒരിക്കൽ കണങ്കാല്‍ കവിഞ്ഞ മുടിയുണ്ടായിരുന്ന സിനിമാ നായികയെ മരണം കൊണ്ടുപോയപ്പോള്‍ അയുക്തികമായ അനുഭവച്ചേർപ്പ് ഉണ്ടായത്, അങ്ങനെയൊക്കെ.

അതോടെ വര്‍ക്കിന്റെ കുറിപ്പ് തന്നെ മറ്റൊരു പാഠം ആകുന്നു.അങ്ങനെ അര്‍ഥം പല നിലകളി കോണി കയറിപ്പോകുമ്പോള്‍ പറയാ തോന്നും ദിസ്‌ ഈസ്‌ നോട്ട് എബൌട്ട്‌ ഹെയ ടൂഎന്ന്‍… ഇത് മുടിയെക്കുറിച്ചു മാത്രമല്ല

അര്‍ത്ഥങ്ങളിളും അനുഭവങ്ങളിലും
ഓര്‍മ്മകളിലും മുങ്ങിക്കുളിച്ചു, എന്നിട്ട്
ഞാന്‍ തിരിച്ചു കയറുന്നു, വസ്തുവിലേയ്ക്ക്….

മുടി ഒരു ചാക്കു നൂലാണ്,
ചീര്‍പ്പ് ഒരു ഭീമാകാര വസ്തുവാണ്.
അത് ഒരു സോളും സ്ട്രാപ്പും ആണ്.

ചീര്‍പ്പ്, ചുരുണ്ട മുടിയുള്ള ഒരു സ്ത്രീയുടെ നീളന്‍ മുടിയെക്കുറിച്ചുള്ള വിഹ്വലതകളാണ്.

ചുരുക്കത്തില്‍ കലാസൃഷ്ടി സൗന്ദര്യത്തിനും തെറിവാക്കിനുമിടയ്ക്ക് നീട്ടിച്ചീകുന്നു,
ഉപയോഗവും സന്ദര്‍ഭവും അനുസരിച്ച് അത് പകരുന്ന അനുഭവം മാറും.

സബിത കുറിക്കുന്നു:
(I am not fine with the word story because that was just matter or funny thing.. I dont know what I can say about it)

Matter.

From my childhood, I heard some story about lengthy hair, that made me to think and work.

The main point of the story was, when the lengthy hair exceeds the knees, it will bring death die to those people in their young ages. When I grew the matters changed as arrogance and jealousy. Coincidentally I found out that when one of my favorite heroines died she had lengthy hair. My love for her makes me to believe that part of the story and I continue loving the lengthy hair. The funny thing is that the story was told by my elders because I didnt have a lengthy hair.

സബിതയുടെ സൃഷ്ടികൾ ഈ ലക്കം നവമലയാളി ആർട്ട് ഗാലറിയിൽ കാണാൻ  ഇവിടെ ക്ലിക്ക് ചെയ്യുക

Comments

comments