(വിവിധ ശാസ്ത്രീയ പഠനങ്ങള്‍ ആധാരം)

ഞ്ചാവ് എന്ന് നാം പൊതുവേ വിളിക്കുന്ന മരിയുവാന എങ്ങിനെയാണ് അക്രമ വാസനകളെ ഉണർത്തു കയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നത് ? സ്ഥിവിവരക്കണക്കുകളും വസ്തുതകളും ശാസ്ത്രീയവും വൈദ്യശാസ്ത്രപരമായ പഠനങ്ങളും ഈ വാദത്തെ സാധൂകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ മിഥ്യാ ബോധത്തെ കുറിച്ചാണ് ആദ്യം സംസാരിക്കേണ്ടത്. ഇന്ന് മിക്കയിടത്തും മരിയുവാന നിയമവിരുദ്ധമാണല്ലോ. ഇവിടെയൊക്കെ പ്രായപൂർത്തി ആകാത്തവരില്‍ നിന്ന് മദ്യം  പിടിച്ചെടുക്കുന്നതിനേക്കാള്‍ മാരകമായ ശിക്ഷയാണ് മരിയുവാന പിടിക്കുമ്പോള്‍ പിടിക്കപ്പെട്ടവർക്ക്  കിട്ടുന്നത്. അതുകൊണ്ട് തന്നെ ആൽകഹോളും കുറ്റകൃത്യങ്ങളും തമ്മിലുള്ള  ബന്ധം  അന്വേഷിച്ചേ മതിയാവൂ. മദ്യാസക്തിയും മയക്കുമരുന്നുകളില്‍ ഉള്ള  ആശ്രിതത്വവും എന്നത് സംബന്ധിച്ച് ദേശീയ എജൻസിയുടെ കണക്കുകൾ നോക്കൂ; എല്ലാ കുറ്റകൃത്യങ്ങളുടെയും ആകെത്തുകയില്‍ നാല്പതു ശതമാനവും  മദ്യപാനം കൊണ്ട് സംഭവിക്കുന്നതാണ് എന്ന് നാഷണല്‍ എജൻസി ചൂണ്ടിക്കാണിക്കുന്നു. ഇതിൽ തന്നെ അൻപത്തേഴു ശതമാനം  ബലാൽസംഘവും കായികാക്രമണവുമാണ്. പരിഷ്കൃത മദ്യപാനം ശീലിക്കുന്നു എന്ന് അവകാശപ്പെടുന്ന യു എസ്സിലെ  കണക്കാണിത്. കുറ്റകൃത്യവും മരിയുവാനയുമായി ഇത്തരത്തിൽ ഒരു ബന്ധം ഇന്ന് വരെ ശാസ്ത്രീയമായി  തെളിയിക്കപ്പെട്ടിട്ടില്ല. കുറ്റകൃത്യവും മരിയുവാനയുമായി ബന്ധിപ്പിക്കുന്ന  പഠനങ്ങളൊക്കെ തന്നെ മരിയുവാന വിതരണം ചെയ്തു എന്നോ വിറ്റു എന്നോ ഉള്ള കേസുകൾ  ആണ്. അതുപയോഗിച്ചുള്ള അക്രമങ്ങള്‍ അല്ല. കഞ്ചാവ് നൽകുന്ന ഉണർവ്വ് ഒരിക്കലും അക്രമം നടത്തില്ല.

വല്ലപ്പോഴും ഉപയോഗിക്കുന്നത് കുഴപ്പമല്ല, പക്ഷെ ദുരുപയോഗം ആണ് അക്രമത്തെ കുറിച്ചുള്ള  ആശങ്ക ജനിപ്പിക്കുന്നത് എന്ന് ചിലര്‍  വാദിക്കുന്നുണ്ട്. അവര്‍ ശരിയാണ്….അല്ക്കഹോളിന്റെ  കാര്യത്തില്‍ ..ആണെന്ന് മാത്രം .സദാചാരവിരുദ്ധരായയുവാക്കളില്‍ മരണകാരിയാവുന്ന  വിഷയങ്ങളെ പറ്റി  ഈയിടെ  ഒരു സ്റ്റഡി നടന്നു. വഴിതെറ്റിയ കുട്ടികളിൽ ആൺകുട്ടികളില്‍  പത്തൊമ്പത് ശതമാനവും പെൺകുട്ടികളില്‍ പതിനൊന്നു ശതമാനവും ആൽകഹോളുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ ആണ് മരിച്ചതെന്നും കണ്ടെത്തി. മാത്രമല്ല ഇവരെ പുനരധിവസിപ്പിച്ചു  അഞ്ചു കൊല്ലത്തിനു ശേഷവും മരിക്കാനുള്ള സാധ്യത മറ്റുള്ള കേസുകളുടെ നാലര മടങ്ങ്‌ ഏറെ ആണെന്നും കണ്ടെത്തി. ആത്മഹത്യാ പ്രവണത പോലുള്ള മാനസിക ഭാവങ്ങൾ ആൽകഹോള്‍ ബന്ധമില്ലാത്തവരെക്കാള്‍ ഏറെ അത് കഴിക്കുന്നവരിൽ ആണ് കാണുന്നത് താനും.

കനാബിസ് സടൈവ  എന്ന ചെടിയാണ് കഞ്ചാവ്. അതൊരു വനതരുവാണു. അനുകൂല കാലാവസ്ഥയില്‍ വളര്‍ത്താനും കഴിയും. ഇതിലെ ടെട്രാ ഹൈഡ്രാ കനാബിനോള്‍ എന്ന ഘടകമാണ് ലഹരി നല്‍കുന്നത്. പോട്ടൻസി മോണിട്ടറിംഗ് പ്രൊജെക്റ്റിന്റെ പഠനപ്രകാരം മരിയുവാനയില്‍ ഇതിന്റെ അളവ് 1972- ഒരു ശതമാനം ആയിരുന്നത് ഇന്ന് പതിമൂന്നുശതമാനം ആയിട്ടുണ്ട്‌ എന്നാണു കാണുന്നത്. അതായത് ഉപയോഗംകുറച്ചു മതി എന്ന്. ചായയില്‍ മുതല്‍ പല ഭക്ഷണ പദാർത്ഥങ്ങളിലും ചേര്‍ത്തു കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. വെപ്പിംഗ് എന്നറിയപ്പെടുന്ന ഈ രീതി സാധാരണ പുകയ്ക്കുന്നതിനേക്കാള്‍ ആരോഗ്യത്തിനു നല്ലതാണ് എന്ന് ശാസ്ത്രജ്ഞരും പറയുന്നു. പുകയ്ക്ക് പകരം ബാഷ്പമാണ് ഇവിടെ ഉപയോഗിക്കുന്നത്. തന്മൂലം കനാബിനോയിടുകൾ മാത്രമേ ഉള്ളില്‍ ചെല്ലൂ. കാര്‍ബൺ മോണോക്സൈഡ് പോലുള്ളവ ഉണ്ടാവില്ല .ഇപ്പോള്‍ സിഗരറ്റ് വഴിയും ഇത് ആഗിരണം ചെയ്യുന്നുണ്ട്. ക്ലിനിക്കല്‍ ഫാര്‍മക്കൊളജി തെറോപാറ്റിക്സിന്റെ പ്രസിദ്ധീകരണമാണ് ഈ വിശദാംശങ്ങള്‍ നല്‍കുന്നത്.

ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി നോക്കിയാലും ആൽകഹോള്‍ തന്നെ അപകടകാരി. രണ്ടായിരത്തി പന്ത്രണ്ടില്‍ പുറത്തു വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് ആൽകഹോളുമായി ബന്ധപ്പെട്ട എൺപതിനായിരം മരണങ്ങളില്‍ പാതിയും അമിതാസക്തി മൂലം ഉണ്ടായതാണ് എന്ന് കാണാം. മദ്യ ദുരുപയോഗം യു എസ്സിന് വരുത്തിയ അധികബാധ്യതയാവട്ടെ 22500 കോടി ഡോളര്‍ ആണ്. അധിക മദ്യപാനം എന്നു പറയുന്നത് ഇരുന്ന ഇരുപ്പില്‍ നാലോ അഞ്ചോ പെഗ്ഗ് കഴിക്കുന്നതിനാണ്. യു എസ്സിലെ പതിനേഴു ശതമാനം ആളുകള്‍ ഇതില്‍ പെടുന്നു. ഇതില്‍ ഇരുപത്തെട്ടു ശതമാനം ഇരുപത്തിനാല് വയസ്സ് തികയാത്തവര്‍ ആണ്.

ഇങ്ങിനെ മദ്യപിക്കുന്നവരില്‍ ഏറെയും എഴുപത്തയ്യായിരം ഡോളറിനു മേൽ വരുമാനമുള്ള കുടുംബങ്ങള്‍ ആണ്. അതൊരു മിഡില്‍ ക്ലാസ് പ്രശ്നം ആണെന്നർത്ഥം.

അതെ സമയം മരിയുവാന ആരെയും കൊല്ലുന്നില്ല എന്ന് പഠനങ്ങള്‍ ചൂണ്ടി കാട്ടുന്നു. നാല്പത്തയ്യായിരം സ്വീഡിഷുകാരില്‍ പതിനഞ്ചു വർഷം നടത്തിയ പഠനം (എല്ലാവരും  മരിയുവാന  ഉപയോഗിക്കുന്നവര്‍) കണ്ടെത്തിയത് ഇതിന്റെ ഉപയോഗം, മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ നിയന്ത്രിച്ചാല്‍, മരണനിരക്കോ വേഗതയോ കൂട്ടുന്നില്ല എന്നാണു. യു എസ്സില്‍ അമേരിക്കന്‍  ജേർണൽ ഓഫ് പബ്ലിക് ഹെൽത്ത് 65000 ഉപയോക്താക്കളില്‍ നടത്തിയ പഠനത്തില്‍ കണ്ടത് ആരോഗ്യം സന്തുലിതമായ പുരുഷനോ സ്ത്രീയോ മരിയുവാന മൂലം മരിക്കുന്നില്ല എന്നാണു.

മരിയുവാനയും  മറ്റു ചില ലഹരികളെ പോലെ തലച്ചോറില്‍ ആണ് സ്വാധീനിക്കുന്നത്. തലച്ചോറിലെ ആനന്ദഗ്രന്ഥികളെ  ഉത്തേജിപ്പിച്ച് ഡോപ്പാമിന്‍ എന്ന രാസവസ്തു ഉല്‍പ്പാദിപ്പിക്കുന്നു. അത്യധികമായ ആനന്ദാനുഭൂതിയാണ് ഇത് നല്‍കുന്നത് എന്ന് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്‌ (യു എസ്സ്) പറയുന്നു. ഇന്ദ്രിയങ്ങൾ കൂടുതൽ സൂക്ഷ്മമാവുക, നിറങ്ങള്‍ക്ക് പൊലിമ കൂടുക, സൂക്ഷ്മശബ്ദങ്ങൾ കേള്‍ക്കാനാവുക, വിശപ്പ്‌ എന്നിവയൊക്കെ ഇതിന്റെ ഭാഗമായി വ്യത്യസ്ത ആളുകളില്‍ പലതരത്തില്‍ ഉണ്ടാവുന്നു. കഞ്ചാവ് (മരിയുവാന) ഉപയോഗത്തിന്റെ മറ്റു അനുഭവങ്ങള്‍  ഉത്കണ്ഠ, സാങ്കല്‍പ്പികചിന്തകളും കാഴ്ചകളും, ഉയര്‍ന്ന ഹൃദയമിടിപ്പ്, പ്രവര്‍ത്തി മാന്ദ്യം, താല്പര്യരാഹിത്യം എന്നിവയാണ് എന്ന് എന്‍എച്ച് പറയുന്നു. ലഹരി വിട്ടുകഴിഞ്ഞാല്‍ ക്ഷീണവും ഉറക്കക്കുറവും അലോസരവും ഉണ്ടാവാം. കൌമാരക്കാരില്‍ മരിയുവനാ ഉപയോഗം തലച്ചോറിന്റെ വളര്‍ച്ചയെ ചെറുതായി ബാധിക്കുമെന്നും ഇതുപയോഗിക്കുന്ന കൌമാരക്കാരില്‍ അതിന്റെ ഫലം ദീര്‍ഘനാൾ നിലനില്‍ക്കും എന്നും കണ്ടെത്തിയ കേസുകള്‍ ഉണ്ട്. പക്ഷെ ഇരുപത്തി ഒന്ന് വയസ്സിനു ശേഷം മരിയുവാന ഉപയോഗിച്ച് തുടങ്ങിയവരില്‍ സമാനമായ ഒരു കുഴപ്പവും കണ്ടെത്താന്‍ ആയിട്ടില്ല. എന്നാൽ ചില പഠനങ്ങള്‍ അവരില്‍ പലരും അലസസ്വഭാവികള്‍ ആവുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

വാഹനമോടിക്കൊമ്പോള്‍ എന്തുണ്ടാവുന്നു? മരിയുവാന ഉപയോഗിച്ച് വണ്ടിയോടിക്കുമ്പോള്‍ അപകടമുണ്ടായാൽ അത് മാരകമാവാന്‍ ഉള്ള സാധ്യത എൺപത്തിമൂന്നു ശതമാനമാണ്. പക്ഷെ ആൽകഹോള്‍ കൂടി ഇക്കൂട്ടത്തില്‍ പെടുത്തിയാല്‍ സാധ്യത 2200 ശതമാനം വർദ്ധിക്കുമെന്ന് ഒരു കേസ് കണ്ട്രോള്‍ പഠനം വ്യക്തമാക്കുന്നു, മരിയുവാനയിലെ പ്രധാനഘടകമായ ടി എച്ച് സി രക്തപരിശോധനയിൽ കണ്ടെത്താനാവുന്ന അളവില്‍ ഉണ്ടെങ്കില്‍ പോലും അത് അപകടത്തിനു കാരണമാവുന്നില്ല. അതേ സമയം രക്തത്തില്‍ 0.05 ശതമാനം ആൽകഹോള്‍ ഉണ്ടെങ്കില്‍ അത് അപകടത്തിനുള്ള സാധ്യത 575 ശതമാനം വർദ്ധിപ്പിക്കും.

ഏതിന്റെ ഉപയോഗമാണ് യുവാക്കളെ ആക്രമണത്തിനു വിധേയരാക്കുന്നത് എന്നും പരിശോധിക്കാം. അത് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത നൽകും. 1995 ലെ കണക്കു പ്രകാരം കോളേജ് വിദ്യാർത്ഥികളുടെ മദ്യപാനവുമായി ബന്ധപ്പെട്ട് 4,60,600 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തുടർന്ന് 2011ല്‍ നടത്തിയ സമാനമായ പഠനത്തിൽ കണ്ടത് കൊളേജിലെ മദ്യപാനവേളകളിലും പാർട്ടികളിലും ആണ് ലൈംഗികഅത്യാചാരങ്ങളും പീഡനങ്ങളും നടക്കുന്നത് എന്നാണു. 2014ലെ പഠനത്തില്‍ (marijuana use and intimate partner violence) കണ്ടത് മരിയുവാന ഉപയോഗിക്കുന്നവരിൽ ഇണകളെ അക്രമിക്കാനുള്ള വാസന വളരെ വളരെ കുറവാണ് എന്നാണു. ഇതുപയോഗിക്കുന്ന പുരുഷന്മാര്‍ ഇണയോട് അക്രമം കാണിക്കാനുള്ള സാധ്യത തീർത്തും പൂജ്യവുമാണ്.

ലഹരിക്ക്‌ അടിമയാവാനുള്ള സാധ്യതയാണ് മറ്റൊന്ന്. കോളേജില്‍ മരിയുവനാ പരീക്ഷിച്ചു നോക്കുന്ന ഒൻപത് ശതമാനം പേര്‍ മാത്രമേ കോളേജു വിട്ട ശേഷവും അത് ഉപയോഗിക്കുന്നുള്ളൂ. അല്ലെങ്കില്‍ അതിനു വിധേയരാവുന്നുള്ളൂ. അതേ സമയം ആൽകഹോളിന്റെ കാര്യത്തില്‍ അത് ഇരുപതു ശതമാനമാണ്.

മരിയുവാന പുകയ്ക്കുന്നവരി സിഗരറ്റ് പുകക്കുന്നവര്‍ക്കുള്ള രോഗങ്ങളായ ചുമ, കഫക്കെട്ട്, ബ്രോങ്കൈറ്റിസ്, ശ്വാസകോശ അണുബാധ എന്നിവ സാധാരണ കണ്ടുവരാറുണ്ട്. അതേ സമയം ഇത് ശ്വാസകോശ അർബുദത്തിനു ഇരയാക്കുമെന്ന നിലപാട് രണ്ടായിരത്തി പതിമൂന്നിൽ ഡോക്ടർ ഡൊണാൾഡ് താഷ്ക്കെൻ (UCLA professor of pulmonary and critical care medicine) നടത്തിയ പഠനത്തില്‍ ശരിയല്ലെന്ന് തെളിഞ്ഞു. മരിയുവാന സ്ഥിരമായി ഉപയോഗിച്ചവരില്‍ ഒൻപത് ശതമാനം മാത്രമേ അതിനു അഡിക്റ്റ് ആകുന്നുള്ളൂ എന്നും മറ്റൊരു പഠനത്തില്‍ കണ്ടു. ചിലരില്‍ ലൈംഗികആര്‍ത്തവപ്രശ്നങ്ങള്‍ക്ക് ഇത് കാരണമായിട്ടുണ്ട്. എന്നാല്‍ ഇത് മരണകാരിയായ വിഷമാണ് എന്ന് ഇത് വരെ തെളിഞ്ഞിട്ടില്ല.

 

ലാൻസെറ്റ് മാസികയിൽ ഓരോ ലഹരിയുടെയും ദോഷവശം കൃത്യമായി അളന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആൽകഹോള്‍ തന്നെ മുന്നില്‍. മരിയുവാന അടക്കമുള്ള (ഔഷധ മൂല്യം കൂടിയുള്ള) ലഹരികള്‍ നിയമവിധേയമാക്കിയാൽ അതിന്റെ ഉപയോഗം കൂടും എന്ന  അസംബന്ധമാണ് ചിലര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ വ്യാപകമായി ഉപയോഗത്തിൽ ഉള്ള അത് നിയമവിധേയമാക്കിയാൽ എന്ത് വ്യത്യാസമാണ് അതുണ്ടാക്കുക? കുറെയേറെ യുവത്വത്തെ ക്രിമിനല്‍വൽരിക്കുന്നതില്‍ നിന്ന് അത് രക്ഷിക്കുകയും ചെയ്യും. കഴിഞ്ഞ വർഷവും യു എസ്സിലെ നാട്ടിലെ ഇരുപതു തികയാത്ത യുവാക്കളില്‍ അൻപതു ശതമാനം പേര്‍ മരിയുവാന ഉപയോഗിച്ചവരാണു എന്നാണു ഔദ്യോഗിക കണക്കു.

ഒരു പീടിയാട്രീഷ്യന്‍ പറഞ്ഞതാണിത്. അടുത്ത ഭാവിയില്‍ എന്റെ മൂത്ത മകന്‍ കോളേജിലേക്ക് പോകുന്നു. ഞാന്‍ ഭയക്കുന്നത് ഇതാണ്; പ്രതിവർഷം ആയിരത്തി എണ്ണൂറു കുട്ടികൾ മദ്യപാനം മൂലമുള്ള അപകടങ്ങളില്‍ മരിക്കുന്നു. ആറു ലക്ഷം കുട്ടികൾക്ക് പരിക്കേല്ക്കുന്നു. ഏഴു ലക്ഷം പേര്‍ മദ്യം മൂലം ആക്രമണത്തിനു ഇരയാവുന്നു. ഒരു ലക്ഷം പേര്‍ ലൈംഗികപീഡനത്തിനു വിധേയരാവുന്നു. നാല് ലക്ഷം പേര്‍ സുരക്ഷാ മാർഗ്ഗങ്ങള്‍ ഉപയോഗിക്കാതെ ഇണ ചേരുന്നു. മരിയുവാന ഉപയോഗിക്കുന്നവരുടെ പേരുകള്‍ ഇതിനടുത്തെങ്ങും വരുന്നില്ല.

എന്റെ മക്കൾ കഞ്ചാവ് ഉപയോഗിക്കുന്നതാണോ മദ്യം ഉപയോഗിക്കുന്നതാണോ ഞാന്‍ ഇഷ്ടപ്പെടുന്നത് എന്നാരെങ്കിലും ചോദിച്ചാല്‍? രണ്ടും അരുത് എന്നേ ഞാന്‍ പറയൂ. ഒരു വട്ടം കൂടി അത് തന്നെ പറയും. രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ നിർബന്ധിതനായാല്‍ ഞാന്‍ മരിയുവാന തെരഞ്ഞെടുക്കും.

അതായത് മരിയുവാനയ്ക്ക്  കുഴപ്പങ്ങളെ ഇല്ലെന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ അവയുടെ ഗുണദോഷ വശങ്ങളെ അഭിമുഖീകരിക്കാതെ മദ്യത്തെ നിയന്ത്രണ രഹിതമായി പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു യുക്തിരാഹിത്യമുണ്ട് എന്നാണു.

Comments

comments