ബ്രിട്ടനിലെ കോളിളക്കം അവസാനിക്കുന്നില്ല. ജെറമി കോർബിൻ പ്രതിപക്ഷ ലേബര്‍ പാർട്ടി തലവനായി അസാധാരണ ഭൂരിപക്ഷത്തോടെ ജയിച്ചപ്പോഴും ലോകം ഇത്തരം ഒരു സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ല. ഒരു പുതിയ ചുവപ്പിന്റെ ഉദയം. അതിന്റെ ഭാവിയെ പറ്റി രാശിവെച്ച് ബാലാരിഷ്ടതകളും മരണവും പ്രവചിക്കുന്ന രാഷ്ട്രീയ /മാധ്യമപ്രവര്ത്തുകരും പക്ഷെ ലേബർ പാർട്ടിയുടെ നൂറ്റിപതിനഞ്ചു വർഷം നീണ്ട ചരിത്രത്തില്‍ ഇങ്ങിനെയൊന്ന് പ്രതീക്ഷിച്ചതായി തോന്നുന്നില്ല. ഇന്ന് കോർബിന്റെ വിജയാഘോഷത്തെക്കാള്‍ അവരുടെ ഭീതി നിറഞ്ഞ ആരവമാണ്‌ ഉയർന്നു  കേൾക്കുന്നത് എന്നതാണ് വലിയ പ്രത്യേകത. ഇതൊരു പുതിയ ചരിത്രമാണ്.

ബ്രിട്ടന്റെ യാഥാസ്ഥിതിക അടിത്തറയിലാണ് ജെറമി കോർബിൻ ചലനങ്ങളുണ്ടാക്കുന്നത്. ബ്രിട്ടന്‍ ഇന്ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമല്ല. പക്ഷെ യാഥാസ്ഥിതിക ലോകത്തിനു ഇന്നും സുപ്രധാന കേന്ദ്രമാണ് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ലണ്ടന്‍ നഗരവും ബ്രിട്ടനും. ആഗോള മുതലാളിത്തം അതിന്റെ അശ്വമേധം വിജയകരമായി തുടരുമ്പോഴാണ് ബ്രിട്ടപുതിയ ഒരു ദിശയിലേക്കു നീങ്ങുന്നത്‌. മുതലാളിത്തത്തിന്റെ ബുദ്ധികേന്ദ്രമായ അമേരിക്കയെ കൂടി കോർബിൻ ഞെട്ടിച്ചിരിക്കുന്നു എന്നാണു അവിടെ നിന്നുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. എക്കണോമിസ്റ്റ് വാരികയുടെ പ്രതികരണവും (ബാക്ക്വേർഡ്സ് കോമ്രേഡ്സ് Backwards Coamrades – എന്നായിരുന്നു അവരുടെ കവര്‍ സ്റ്റോറി തന്നെ) അമേരിക്കന്‍ പക്ഷപാതിയായ മുൻപ്രധാനമന്ത്രി ടോണി ബ്ലെയറുടെ പ്രതികരണവും ശ്രദ്ധിക്കുക. സോഷ്യലിസം ഇങ്ങിനി വരാത്തവണ്ണം അസ്തമിച്ചു എന്ന് ആഗോളമുതലാളിത്തം ആശ്വസിച്ചിരിക്കുമ്പോള്‍ ആണ് അവരുടെ നെടുങ്കോട്ടയിൽ നിന്ന് കോർബിൻ പറഞ്ഞത്; നമ്മള്‍  രാജ്യത്ത് ഒരു യഥാർത്ഥ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കും, യഥാർത്ഥ മാറ്റം കൊണ്ട് വരുംഅത് ലേബര്‍ പാർട്ടിയുടെ നേതാക്കളും എംപിമാരും തള്ളി . പാർട്ടി അധ്യക്ഷനു വേണ്ടിയുള്ള തെരഞ്ഞെടുപ്പിൽ ഇരുന്നൂറിലേറെ എം പി മാരി ഇരുപതു പേർ മാത്രമേ കോർബിനെ പിന്തുണച്ചുള്ളൂ. ഷാഡോ മന്ത്രിസഭയില്‍ നിന്ന് കൂട്ടരാജി തെരഞ്ഞെടുപ്പിനു മുൻപേ പ്രഖ്യാപിക്കപ്പെട്ടു. ഈ സമ്മർദ്ദതന്ത്രങ്ങളെ ഒക്കെ അതിജീവിച്ചു കോർബിൻ ജനപിന്തുണയോടെ, പാർട്ടി അംഗങ്ങളുടെ പിന്തുണയോടെ ആദ്യ റൌണ്ടി തന്നെ അൻപത്തിയൊൻപത് ശതമാനത്തിലേറെ വോട്ടോടെ വിജയിച്ചു. എല്ലാ വിഭാങ്ങളില്‍ നിന്നും കോർബിനു പിന്തുണ കിട്ടി. ബ്രിട്ടന്റെ മാത്രമല്ല മുഴുവമുതലാളിത്ത വലതുപക്ഷങ്ങളുടെയും കോട്ട കൊത്തളങ്ങള്‍ നടുങ്ങി . കോർബിനെ എതിർത്ത മറ്റു മൂന്നു പേർക്കും അടുത്തെങ്ങുമെത്താ മത്സരത്തില്‍ കഴിഞ്ഞില്ല.

പൊടുന്നനെ ഉണ്ടായ ഒരു പ്രതിഭാസം എന്ന നിലയില്‍ പക്ഷെ ഇതിനെ കാണാ എല്ലാവർക്കും കഴിയില്ല. ലേബര്‍ പാർട്ടി അംഗമായ, അതിന്റെ നേതാക്കളോടൊപ്പം പ്രവർത്തിച്ചിട്ടുള്ള എനിക്കും സുഹൃത്ത്  ബോബി  ജോസഫിനും  സംശയമൊന്നുമില്ലായിരുന്നു. ബ്രിട്ടന്‍  ഒരു  ദശാസന്ധിയിലാണ്.സാധാരണ പാർട്ടി തെരഞ്ഞെടുപ്പുകളി ബ്രിട്ട — ലേബ പാർട്ടി  — വെക്കാറുള്ള പരിഗണനക പാർട്ടി  ഐക്യം, വിജയ സാധ്യത, ഭാവിയിലെ പ്രധാനമന്ത്രി  ആവാനുള്ള  യോഗ്യതയും സാധ്യതയും, ഇവയൊക്കെയാണ്.  എന്നാ ഇക്കുറി  ലേബ പാർട്ടി നേതാവിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പു നടന്നത് ഒരു നടുക്കത്തിന്റെ നിഴലിലാണ്. ഈ വർഷത്തെ പാർലമെന്റ് തെരഞ്ഞെടുപ്പി പാർട്ടിക്ക് കിട്ടിയ അപ്രതീക്ഷിത ആഘാതം . ഒപ്പം പുതിയ തെരഞ്ഞെടുപ്പു നിയമങ്ങള്‍, നേതൃത്വമില്ലാത്ത പാർട്ടിയും. കഴിഞ്ഞ അഞ്ചു കൊല്ലമായി ഇത്തരം  ഒരു സാഹചര്യം ഉരുത്തിരിയുന്നു. ലേബര്‍ പാർട്ടി അംഗങ്ങളില്‍ ഇടതു സോഷ്യലിസ്റ്റ്  ചിന്താഗതി  വളരുന്നു. ഈ സാഹചര്യം അടുത്തു നിന്ന് കണ്ടവർക്ക്  കോർബിന്റെ വിജയ സാധ്യത അത്ര വിദൂരമായി തോന്നിയില്ല. ഒടുവില്‍ അതൊരു അനിവാര്യത പോലെ സംഭവിക്കുകയും ചെയ്തു. പാറ പോലെ ഉറച്ച പിന്തുണയാണ് കോർബിനു ലഭിച്ചിരിക്കുന്നത് എന്ന്  ബി ബി സി റിപ്പോർട്ട്   ചെയ്തു . ഇത് പാർട്ടിയെ നാശത്തിന്റെ വക്കിലേക്ക് നയിച്ച കരിയറിസ്റ്റ് രാഷ്ട്രീയത്തിന്റെ അന്ത്യമാണ് എന്നും അല്ലെങ്കില്‍ ലേബപാർട്ടിയുടെ നവോദയമാണ് എന്നും  മാറിമാറി പറയാം. ഇപ്പോഴതിനെ വിളിക്കുന്നത്‌ റെഡ് ലേബ എന്നും. അമേരിക്കയുടെ ഉപഗ്രഹ രാഷ്ട്രത്തിലാണ് ഇതെന്നോ അമേരിക്കനിസത്തിന്റെ ജന്മഭൂവിആണിതെന്നോ  വിലയിരുത്താവുന്നതുമാണ്.

2010 ലേബപാർട്ടി നേതൃത്വത്തിലേക്ക് എഡ് മില്ലിബാൻഡ് (ED MILLIBAND) മൂത്ത സഹോദരനും കടുത്ത ടോണി ബ്ലെയര്‍ പക്ഷ ന്യൂലേബറിന്റെ  പിന്തുടർച്ചാവകാശിയുമായി  കരുതപെട്ട  ഡേവിഡ് മില്ലിബാൻഡിനെ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ  അട്ടിമറിച്ചു കൊണ്ട് എത്തുന്നതോടെയാണ് മാറ്റത്തിന്റെ  ചെറുതിരകള്‍ ഉയർന്നു  തുടങ്ങുന്നത്. അന്ന് പാർട്ടിയോട് സഹവർത്തിത്വമുള്ള ലേബര്‍ യൂണിയനുകളുടെ പിന്തുണയോടെയാണ് മില്ലിബാൻഡ്  വിജയിച്ചത്. അവര്‍ പാർട്ടിയുടെ കാര്യങ്ങളില്‍ സുനിശ്ചിതമായി ഇടപെടാനും തുടങ്ങി. യുണൈറ്റ് എന്ന പേരിലുള്ള നവജനാധിപത്യ / ഇടതു ചായ്വുള്ള യൂണിയന്റെ നേതാവ് ലെന്‍ മക്ലസ്കി കാര്യമായി ഇടപെട്ടു. ക്ഷാമകാല നിയന്ത്രണങ്ങള്‍ എന്ന പേരിർക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക നിയന്ത്രങ്ങങ്ങൾക്കെതിരെ (പാവങ്ങൾക്കും  ഇടത്തട്ടുകാർക്കുമുള്ള സാമൂഹ്യ സാമ്പത്തിക സംരക്ഷണം അടക്കം) ലേബര്‍ പാർട്ടി ശക്തമായ നിലപാട് എടുക്കമെന്നതായിരുന്നു മക്ക്ലസ്കി പ്രധാനമായും ആവശ്യപ്പെട്ടത്. ഇതിനായി ലേബര്‍ പാർട്ടി ഒരു വിശാലമായ പ്ലാറ്റ്ഫോം  ഉയർത്തണം എന്നതായിരുന്നു ആവശ്യം വെട്ടിച്ചുരുക്കൽ ലേബ പാർട്ടിയും ഏതാണ്ട് അംഗീകരിച്ചു പോന്ന സമയം. മറ്റു ചെറുയൂണിയനുക, ക്ഷേമപദ്ധതികള്‍ വെട്ടിച്ചുരുക്കുന്നതിനു എതിരായ സംഘടനകഎന്നിവയുമായി ചേർന്ന് യുണൈറ്റ് ലേബറില്‍ ഒരു ഇടതുപക്ഷ പരിപ്രേക്ഷ്യത്തിന് അടിത്തറയിട്ടു . ഇതാണ് യഥാർത്ഥത്തിൽ മാറ്റത്തിന്  തുടക്കമായത്. പക്ഷെ നോമിനേഷനു യോഗ്യത നേടുന്നതിനുള്ള അംഗങളുടെ പിന്തുണ കോർബിനു നേടാനാവുമോ എന്ന് വരെ സംശയമുണ്ടായിരുന്നു. ലേബര്‍ പാർട്ടിയിലെ മിതവാദികള്‍ അതിനു വേണ്ട പതിനഞ്ചു ശതമാനം അംഗങ്ങളുടെ പിന്തുണ നേടിക്കൊടുത്തു. അതോടെ അതൊരു ഇടതുപക്ഷ കാറ്റായി ലേബറിനെ വലയം ചെയ്തു.

പാർട്ടിയിലെ പുതിയ തെരഞ്ഞെടുപ്പു നിയമങ്ങള്‍ മറ്റൊരു ചുവടുവെപ്പായി. ഒരാൾക്ക് ഒരു വോട്ട് എന്ന  വ്യവസ്ഥ പ്രായോഗികമായി. ഇതനുസരിച്ച് വ്യക്തികൾക്ക് പാർട്ടിയെ പിന്തുണയ്ക്കുന്ന  ട്രേഡ് യൂണിയനുകള്‍ വഴി അഫിലിയേറ്റഡ് അംഗങ്ങള്‍ ആവാം. മൂന്നു പൌണ്ട് അംഗത്വ ഫീസായി നല്കിയും അംഗമാവാം. ഇതിനെതിരെയും വലിയ കോലാഹലം കൺസർവേറ്റീവുകള്‍ അടക്കം ഉണ്ടാക്കി. അവര്‍ പലവഴി കുത്തിത്തിരിപ്പിനു ശ്രമിച്ചു. അതിന്റെ ധാർമ്മികത ചോദ്യം ചെയ്യുന്നതില്‍ പക്ഷെ കോർബിൻ വിജയിച്ചു.

കോർബിന്‍ സ്ഥാനാർത്ഥി ആയതോടെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും യൂണിയനിസ്റ്റുകളും ചടുലമായ പ്രചാരണം തുടങ്ങി. രണ്ടു ലക്ഷം വോട്ടർമാരിൽ നിന്ന് സെപ്തംബറോടെ വോട്ടർമാരുടെ എണ്ണം അഞ്ചുലക്ഷം ആയി ഉയർന്നു. സോഷ്യല്‍ മീഡിയ വഴിയായിരുന്നു മുഖ്യമായും ഇത് സാധിച്ചത്. കൂടുതല്‍ ആളുകൾ കോർബിനുവേണ്ടി പാർട്ടിയില്‍ ചേർന്നതും അങ്ങിനെയാണ്. ബ്രിട്ടനിലെ ആദ്യത്തെ സോഷ്യല്‍ മീഡിയ തെരഞ്ഞെടുപ്പ്. ഇത് കൊള്ളിയാൻ ജനാധിപത്യം ആണെന്ന് ലേബർ പാർട്ടിയിലെ മിതവാദികആശ്വസിച്ചു. പക്ഷെ സ്ഥിതി മറ്റൊന്നായിരുന്നു. ടോണി ബ്ലെയറുടെ കാലത്ത് നിരാശരായി പാർട്ടി വിട്ടവരും യുവാക്കളും സാമ്പത്തിക നയത്തെ (ഇരു പാർട്ടികളുടെയും) എതിർത്തവരും യൂണിയനുകളും ആണ് വീണ്ടും പാർട്ടിയിലേക്ക്  പ്രതീക്ഷയോടെ മടങ്ങിവന്നത്. ഇതൊരു നിർണ്ണായക വഴിത്തിരിവായി.

തന്നെ പിന്തുച്ചവരോട് പാർട്ടിയില്‍ സ്ഥിരാംഗങ്ങളാകാൻ കോർബിന്‍ നിരന്തരം ആഹ്വാനം ചെയ്യുന്നുണ്ട്. തന്റെ പിന്തുണ വർദ്ധിപ്പിക്കുകയല്ല, റിച്ചു പാർട്ടിയുടെ നയരൂപീകരണത്തിലും പാർലമെന്റ് സ്ഥാനർത്ഥിനിർണ്ണയത്തിലും അവർക്ക് കൂടുതല്‍ പങ്കാളിത്തം നൽകാൻ വേണ്ടിയാണിതെന്നു അദ്ദേഹം വ്യക്തമാക്കുന്നു.

ഇത് പ്രധാനമാണ്. കാരണം കോർബിനു പാർട്ടി എം പി മാരുടെ പിന്തുണ നാമമാത്രമാണ്. യെവേറ്റ്കൂപ്പര്‍ (YVETTE COOPER), ലിസ് കേൻഡൽ ( Liz Kendall ) ൻഡിബേർൺഹാം (Andy Burnham), ജൈമീ റീഡ്(JAIMIE REED) എന്നീ അതികായ കോർബിനോട് കടുത്ത ശത്രുത തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റു പലരും കാത്തിരിക്കുന്നത് കോർബിന്റെ ഒരു ദുർബല നിമിഷത്തിനു വേണ്ടി മാത്രമാണ്. സിറിയ, ബ്രിട്ടന്റെ യൂറോപ്യ യൂണിയൻഅംഗത്വം എന്നിവയിലൊക്കെ അദ്ദേഹത്തിനുള്ള സർക്കാര്‍ വിരുദ്ധ നിലപാടുകളും മാനുഷിക / രാഷ്ട്രീയ പരിഗണനകളും ഏതു സമയവും പാർട്ടിയിലെ ശത്രുക്കള്‍ ഉപയോഗിച്ചേക്കാം. അപ്പോള്‍ അദ്ദേഹത്തിനു താങ്ങാവേണ്ടത് അടിത്തട്ടു വരെയുള്ള ജനപിന്തുണയാണ്.

പാർട്ടി എം പി മാരില്‍ നിന്നുള്ള ഭീഷണി നേരിടാഅവർക്ക് പുനർ തെരഞ്ഞെടുപ്പ് നിർബന്ധമാക്കുന്ന കാര്യവും കോർബിനെ ചിലര്‍ ഉപദേശിക്കുന്നുണ്ട്. 1980-കളിൽ ലേബറിലെ ഇടതുധാരയെ ശക്തിപ്പെടുത്തിയത് ഇങ്ങിനെയാണ്‌. അതിനു പക്ഷെ പാർട്ടി ഭരണഘടന മാറ്റേണ്ടതുണ്ട്. പക്ഷെ കോർബിനെ ഏതാണ്ട് പൂർണ്ണമായും പിൻതാങ്ങുന്ന ട്രേഡ് യൂണിയനുകൾക്ക് ൻപത് ശതമാനം പാർട്ടി വോട്ടുള്ളത് കൊണ്ട് അതത്ര അസാധ്യമാവില്ല.

അടുത്തൊരു വർഷത്തേക്ക് കോർബിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ ലേബഎം പിമാർക്ക് ഔദ്യോഗികമായി കഴിയില്ല. അനൌദ്യോഗികമായി ചെയ്യാം. എന്നാല്‍ ഒരു വർഷം കഴിഞ്ഞാല്‍ ഇരുപതു ശതമാനം എം പി മാരുടെ പിന്തുണ ഉള്ള ഒരാൾക്ക് ഔദ്യോഗികമായി അവിശ്വാസവോട്ടു കൊണ്ടുവരാനും കഴിയും. ആ ഭീഷണി തടയാനാണ് പാർട്ടിയുടെ ഭരണഘടനാഭേദഗതി എന്ന ആശയം പൊന്തിവരുന്നത്. ഏതായാലും കോർബിൻ അമ്പേ പരാജയപ്പെടും എന്ന് വിശ്വസിക്കാന്‍ ഇപ്പോഒരു ന്യായവുമില്ല. ഇത്ര വിപുലമായ ജനപിന്തുണ ഉടനങ്ങു മാഞ്ഞുപോകും  എന്ന് കരുതേണ്ടതുമില്ല. പ്രത്യേകിച്ചു യൂണിയനുകളുടെയും പുതിയ വോട്ടർമാരുടെയും ശക്തമായ പിന്തുണ ഒരു കൊള്ളിയാന്‍ അല്ലെന്നു തെളിഞ്ഞിരിക്കെ. അദ്ദേഹത്തിന്റെ അണിയറയില്‍ കരുത്തരായ ഉപദേശകരും തന്ത്രജ്ഞരും ഉണ്ടുതാനും. മിതവാദികളുടെ ഏക പ്രതീക്ഷ ഉപനേതാവായി തെരഞ്ഞെടുക്കപ്പെട്ട ടോം വാട്സണിലാണ്. കോർബിന്റെ സോഷ്യലിസ്റ്റ് നീക്കത്തിന് വാട്സ ഒരു കടിഞ്ഞാആവാന്‍ കഴിയുമെന്നാണു അവർ കരുതുന്നത്.

അതെ സമയം തന്റെ ഇടതുപക്ഷ നിലപാടുകൾ അംഗീകരിക്കാത്ത വോട്ടർമാരെ കൂടി കോർബിൻ തന്റെ നയങ്ങള്‍ ബോധ്യപ്പെടുത്തെണ്ടതുണ്ട്. പൊതുനിലപാടുകളില്‍ കോർബിന്‍ അംഗീകരിക്കാത്തവയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഗവണ്മെന്റ് ശ്രമിക്കുകയും ചെയ്യും. ഏകപക്ഷീയമായ ആണവ നിരായുധീകരത്തെ കോർബിൻ പിന്താങ്ങുന്നു. ഇപ്പോള്‍ ജനാഭിപ്രായം അതിനെതിരാണു. ഇത് പോലെ സാമൂഹ്യക്ഷേമ പദ്ധതികള്‍, ക്ഷേമപദ്ധതികള്‍ പന്ത്രണ്ടായിരം കോടി വെട്ടിച്ചുരുക്കൽ,റെയിൽവേ ദേശസാൽകരണം കുടിയാട്ടം, വിദേശ അഭയാർത്ഥികൾക്കുള്ള അഭയം എന്നീ കാര്യങ്ങളൊക്കെ ഇരുതല മൂർച്ചയുള്ള വാളുകളാണു. കോർബിന്റെ തെരഞ്ഞെടുപ്പില്‍ ഉലഞ്ഞാടിയ ലേബർ പാർട്ടിയിലെ വലതുപക്ഷവും മിതവാദികളും ഇപ്പോള്‍ ദിശാബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ്. കൺസർവേറ്റീവ് പാർട്ടിയെ പോലെ അവരും നടുക്കത്തിലാണ്. 1980 – കളില്‍ ലേബപാർട്ടി ഇടത്തോട്ടു ചാഞ്ഞപ്പോഅത് വിട്ടു എസ്സ് ഡി പി എന്ന പാർട്ടി ഉണ്ടാക്കിയിരുന്നു ലേബറിലെ മിതവാദികളും തീവ്ര വലതുവാദികളും. അതിന്റെ ദയനീയമായ പതനം അത്തരമൊരു സാഹസത്തിനു ഇനിയാർക്കും ധൈര്യം നല്കിയേക്കില്ല. പക്ഷെ അക്കാര്യം ആത്യന്തികമായി  തീരുമാനിക്കുക ഇനി വരും നാളുകളാണ്. കാരണം ഇരു പാർട്ടികളിലെയും വലതുപക്ഷത്തെ സഹായിക്കാശക്തമായ മാധ്യമങ്ങള്‍ ഉണ്ട്. ലോകമെമ്പാടുമുള്ള  വലതുപക്ഷ മുതലാളിത്ത ശക്തികളുണ്ട്. കാരണം ബ്രിട്ടന്‍ എത്ര ചെറിയ രാഷ്ട്രം ആണെങ്കിലും ഇന്നുമത് യാഥാസ്ഥിതികതയുടെയും മുതലാളിത്തത്തിന്റെയും പ്രതീകമാണ്, ർജ്ജ  സ്രോതസ്സാണ്. അത് ഇടതുപക്ഷ സോഷ്യലിസ്റ്റ് ശക്തികനിയന്ത്രിക്കാന്‍ ലോക മുതലാളിത്തം അത്രയെളുപ്പം അനുവദിക്കില്ല. ഏതായാലും അടുത്ത  ചില വർഷങ്ങൾ കാണാ പോകുന്നത് ഒരു വശത്ത്‌ കോർബിനെ തകർക്കുക എന്ന് ആക്രോശിക്കുന്നവരും മറുവശത്ത്‌ കോർബിനും ട്രേഡ് യൂണിയനുകളും ചേർന്നുള്ള പോരാട്ടമാണ് എന്നുറപ്പ്. ആര് ജയിക്കും? ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത ഒരു പോരാട്ടമാണ് അത് എന്നത് കൊണ്ട് തന്നെ പ്രവചനങ്ങൾക്ക് സാധ്യത കുറവാണ്. കോളിളകുന്ന  കടലിലേക്ക് എന്ന പോലെ  സാഹസികമായ ചാട്ടമാണ് കോർബിന്‍ നടത്തിയത്. അതില്‍ ജാനാഭിലാഷമുണ്ട്. കഷ്ട്ടപ്പെടുന്നവരുടെ സ്വപ്നങ്ങളുമായാണ് കോർബിൻ സാഹസം നടത്തുന്നത്. ഒന്നുകില്‍ കടലി മുങ്ങി ചാവാം. ഇല്ലെങ്കില്‍ മീപിടിച്ചു കരയേറാം. ഇച്ഛാശക്തിയുടെ പോരാട്ടമാത്. ലേബര്‍ ഇന്നൊരു സെന്ററിസ്റ്റ് പാർട്ടി അല്ലാതായിരിക്കുന്നു ഏറെക്കുറെ. ഈ അവസരം ഉപയോഗിക്കാന്‍ കൺസർവേറ്റീവ് പാർട്ടി രംഗത്ത് എത്തിക്കഴിഞ്ഞു. അവര്‍ മധ്യവർത്തി രാഷ്ട്രീയം പ്രഖ്യാപിച്ചു കഴിഞ്ഞു. അവരും ദേശസ്നേഹവും രാജ്യരക്ഷയും ഭരണപാടവവും ഒക്കെതന്നെ ആണ് തങ്ങളുടെ യോഗ്യതയായി പറയുന്നത്. പക്ഷെ അസമത്വം അതിന്റെ മൂർദ്ധന്യത്തില്‍ നിക്കുന്ന ബ്രിട്ടനില്‍ മധ്യവർഗ്ഗം എവിടെ നില്ക്കുമെന്നത് ഒരു സുപ്രധാന ചോദ്യമാണ്.

എന്തായാലും ബ്രിട്ടന്‍ ഒരു വഴിത്തിരിവിലാണ്. എന്താണ് ഭാവി ? ഇടതു വലതു സംഘർഷം, കൂറുമാറ്റം, പിളർപ്പ്, പ്രക്ഷോഭങ്ങള്‍ …………. അതെ ബ്രിട്ടന്‍ നാടകീയമായി മാറും എന്നതുറപ്പാണ്.

Comments

comments