ഇന്ത്യയിൽ ഫാസിസം ഒരു സാധ്യതയല്ല. അതെത്തിക്കഴിഞ്ഞു. അതിന്റെ അധിനിവേശം തുടങ്ങിക്കഴിഞ്ഞു. ഒരു സമ്പൂർണ്ണ ഫാസിസ്റ്റ് സ്റ്റേറ്റിന്റെ എല്ലാ ലക്ഷണങ്ങളും ഇന്ന് ഇന്ത്യയിൽ പാറി നടക്കുകയാണ്. ജനവിരുദ്ധതയാണ് അവരുടെ മുഖമുദ്ര. ഫാസിസ്റ്റ് രാഷ്ട്രീയത്തിനും ഉന്മാദത്തിനും എന്നും സമാന പ്രയോഗരീതികളാണ്. അധാർമ്മികകതയുടെ ആ രാവണന്‍കോട്ടയിൽ ഒട്ടേറെ പഠനങ്ങള്‍ നടത്തിയ ആന്ത്രോപോളജിസ്റ്റ് ഡോക്ടർ ലോറൻസ്പ ബ്രിട്ട് പതിനാലു ലക്ഷണങ്ങൾ ആണ് മുഖ്യമായും ഫാസിസത്തിന്റെ മാരക സാന്നിധ്യത്തിന് തെളിവായി ചൂണ്ടിക്കാണിക്കുന്നത്. ഹിട്ലര്‍, മുസ്സോളിനി, ഫ്രാങ്കോ, സുഹാർത്തോ എന്നിവരുടെ അധികാരകാലങ്ങളെക്കുറിച്ചും നിരവധി ലാറ്റിന്‍ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ഡോക്ടർ ബ്രിട്ട് പഠനം നടത്തി. എല്ലായിടത്തും ഒരേ സ്വഭാവ സവിശേഷതകളാണ് കണ്ടെത്തിയത്. ഫാസിസത്തിന് പ്രയോഗതലത്തില്‍ ഈ ഓപ്ഷനുകളേയുള്ളൂ എന്നാണു അദ്ദേഹത്തിന്റെ നിഗമനം.

ഭ്രാന്തമായ ദേശീയതviolentnationalism-2ndparagraphശക്തമായ ദേശസ്നേഹത്തിന്റെ മുറവിളിയാണ് ഫാസിസത്തിന്റെ മുഖമുദ്ര. അവര്‍ നിരന്തരമായി ദേശസ്നേഹ മുദ്രാവാക്യങ്ങൾ, പാട്ടുകൾ, പ്രതീകങ്ങൾ തുടങ്ങി ഒട്ടേറെ അതിവൈകാരി-കഥകള്‍ പ്രത്യക്ഷപ്പെടും. തനി മെലോഡ്രാമ എങ്ങും കൊടിപാറും. വസ്ത്രങ്ങളിലും പൊതു സ്ഥലങ്ങളിലും ദേശീയ പതാക പ്രത്യക്ഷപ്പെടും. ഇന്ത്യ ഇന്ന് ഈ ലക്ഷണത്തിനു ഉത്തമ ഉദാഹരണമല്ലേ? അതെ. എല്ലാ ജനകീയ പ്രശ്നങ്ങളും – മരുന്ന്, ആഹാരം, കൃഷിയും അതിന്റെ തകർച്ചയും, മനുഷ്യാവകാശ ലംഘനങ്ങള്‍, പണപ്പെരുപ്പം, കയറ്റുമതിയിലെ ഇടിവ്, മൂന്നു ലക്ഷം കോടി രൂപ കുത്തിയൊലിച്ചു പോയ ഷെയര്‍ മാർക്കറ്റ് ഇടിവ്, ആദിവാസി – ദളിത്‌ പ്രശ്നം ഇതൊക്കെ മറന്ന് ഇന്ത്യ ഇന്ന് ആരാണ് ദേശസ്നേഹി എന്ന് ചർച്ച ചെയ്യുകയാണ്. വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ ആവശ്യവും അത് തന്നെയാണ്.  മനുഷ്യാവകാശങ്ങളോടുള്ള പുച്ഛം ആണ് മറ്റൊരു ലക്ഷണം. അരക്ഷിത ബോധത്തില്‍ നിന്നും ഉടലെടുക്കുന്ന ഭയമാണ് ഇതിനു കാരണം.

പൊതു ശത്രുവിനെ നിര്‍മ്മിക്കൽ3rd-paragraphഒരു പൊതുശത്രുവിനെ / ബലിയാടുകളെ നുണകള്‍ കെട്ടിച്ചമച്ചു സൃഷ്ടിക്കുക, അവര്‍ക്ക് ചുറ്റും വര്‍ഗീയഫാസിസ്റ്റ് ഹിസ്റ്റീരിയ ബാധിച്ചവരെ അഴിച്ചു വിടുക എന്നതാണ് വിഷലിപ്ത്തമായ മറ്റൊരു രീതി. ഹൈന്ദവഫാസിസത്തിന്റെ പരീക്ഷണശാലയായ ഗുജറാത്തിൽ ആദ്യം അവർ മറുപക്ഷത്ത് നിർത്തിയത് പിന്നോക്കക്കാരെയായിരുന്നു. പിന്നീട് ഇസ്ലാം മതവിശ്വാസികളായി ആ ‘അന്യർ’. സംവരണവിരുദ്ധരെ ഏകോപിപ്പിച്ച് ദളിത് വിദ്യാർഥികളുടെ ജീവൻ കവരുമ്പോഴും ബീഫ്  കൈവശം വെച്ചു എന്നാരോപിച്ച്  മുസ്ലീമുകളെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോഴുമെല്ലാം നാം ഇത് തന്നെയാണു കാണുന്നത്.

സാങ്കല്‍പ്പിക ശത്രു
കെട്ടിച്ചമച്ച കഥകളിലൂടെ സാങ്കല്‍പ്പിക ശത്രുവിന് ചുറ്റും വേതാള നൃത്തം നടക്കും. എല്ലാ ജനാധിപത്യ മൂല്യങ്ങളും പരിഹാസത്തിനു ഇരയാകും. ഇന്ത്യയിൽ ഇന്ന് നടക്കുന്നത് മറ്റെന്താണ്? മത ന്യൂനപക്ഷങ്ങള്‍, സ്വതന്ത്ര ചിന്താഗതിക്കാർ, കമ്മ്യൂണിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ, വിദ്യാർഥികള്‍ തുടങ്ങിയവരെ ഇരകളാക്കിക്കൊണ്ടാണ് ഇത് നടപ്പാക്കുന്നത്. മൂന്നു അക്കാദമിക്കുകളെ വധിക്കാന്‍ സംഘ പരിവാര്‍ തയ്യാറായത് ഈ അവസ്ഥയുടെ പാരമ്യം തന്നെയാണ്. വിദ്യാർഥികളുടെ സമരത്തിനു പിന്നിൽ വിദേശശക്തികളാണെന്ന് പറഞ്ഞത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണു. വ്യാജ റ്റ്വീറ്റുകളുടെ പേരിൽ വിദ്യാർഥികൾക്ക് തീവ്രവാദബന്ധമുണ്ടെന്ന് ആരോപിച്ചത്  ആഭ്യന്തരമന്ത്രിയാണു.

ഭീതിയുടെ തുരങ്കം 
ഭീതി പരത്തുക എന്ന ഫാസിസ്റ്റ് നിയമം രാജ്യരക്ഷയുടെ പേരില്‍ അവതരിപ്പിക്കും. സൈന്യം എന്ന് കേട്ടാല്‍ കോരിത്തരിക്കും വിധം നമ്മുടെ അഡ്രിനാലിൻ ഉല്പാദനം വർദ്ധിപ്പിക്കാന്‍ ഫാസിസ്റ്റ് ശക്തികൾക്ക് കഴിഞ്ഞിട്ടുണ്ട്. സൈനിക ചിലവ് അനന്തമായി ഉയർത്തും. കൃഷി പോലുള്ള ജനകീയ പ്രശ്നങ്ങള്‍ മൂടി വെക്കും. കള്ളക്കണക്ക് നിരത്തും. സൈന്യത്തെ മഹത്വവല്ക്കരിക്കും. ഹിംസക്കായുള്ള ആഹ്വാനം നിരന്തരം മുഴങ്ങും. ഇന്ത്യയിലേക്ക്‌ കാതോർക്കൂ. ഫാസിസത്തിന്റെ ബ്യൂഗിള്‍ ശബ്ദം കേൾക്കുന്നില്ലേ?

കടുത്ത പുരുഷ മേധാവിത്വം
കടുത്ത സ്ത്രീ വിവേചനം മറ്റൊരു ലക്ഷണമാണ്. ഭരണം പുരുഷാധിപത്യപരമായിരിക്കും. അതാണ്‌ സംഘ ഫിലോസഫി. ഹൈപ്പെര്‍ ടെക്നിക്കുകളും പൈറോ ടെക്നിക്കുകളും ഉപയോഗിക്കും. അഭിപ്രായം പറയുന്ന സ്ത്രീകളെ അവർ വെറുക്കുന്നു. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സ്ത്രീകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. എതിരഭിപ്രായം പറയുന്നവരുടെ ബന്ധുക്കളായ സ്ത്രീകളെ ബലാൽസംഘം ചെയ്യുമെന്ന് ഭീഷണി മുഴക്കുന്നു.

ഭരണഘടന മാപ്പുസാക്ഷി
ജുഡിഷ്യറിയോടുള്ള പുച്ഛം എല്ലാ ഭരണഘടനാസ്ഥാപനങ്ങളെയും ഉൾക്കൊള്ളുന്നതാണ്. ഭരണഘടന സസ്പെൻഡ് ചെയ്യാതെ തന്നെ ഏകാധിപത്യ ഫാസിസ്റ്റ് നിയമങ്ങൾ വാഴുന്ന ഇന്ത്യയാണിന്നു നാം കാണുന്നത്.

മതവും സർക്കാരും തമ്മില്‍ കൂട്ടിക്കെട്ടും. ജനഹിതത്തെ അപ്പാടെ ഹിപ്നോട്ടൈസ് ചെയ്യാൻ രാജ്യത്തെ പ്രമുഖമതമാണ്‌ തെരഞ്ഞെടുക്കുക. സർക്കാർ നിയന്ത്രിക്കുന്നവരിൽ നിന്നു മത പ്രഭാഷണങ്ങളുടെയും മതാത്മ പ്രയോഗങ്ങളുടെയും വായ്ത്താരി തന്നെ മുഴങ്ങും. ഈ മതത്തിലെ പാഠങ്ങൾക്കു വിപരീതമായിരിക്കും സർക്കാരിന്റെ നയങ്ങള്‍. എങ്കിലും കോലാഹലത്തിന്റെ ഒരു ഫ്രെൻസിയില്‍ എല്ലാം മുക്കികളയുകയും മത ചർച്ച മാത്രം നിലനിൽക്കുയും ചെയ്യും. അക്കാദമിക്കുകളുടെയും ഉന്നത വിദ്യാഭ്യാസശാലകളിലെ വിദ്യാർഥികളുടെയും മരണം മുതല്‍ സോണി സോറിയെ ആസിഡ് കൊണ്ട് പോള്ളലേൽപ്പിച്ചതും നിരന്തരമായ സൈനിക വീഴ്ചകളും കർഷക ആത്മഹത്യകളും തോഴിലില്ലായ്മ്മയും ഒക്കെ മറവിയിലേക്ക് പോകുന്നു.

ഭരിക്കുന്നത്‌ കോർപ്പറേറ്റുകൾ
കോർപ്പറേറ്റ് സ്വാധീനവും മേൽക്കോയ്മ സംരഷിക്കപ്പെടും. ഈ വ്യവസായ നേതാക്കളാണു ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തിൽ എത്താൻ സഹായിക്കുന്നത്. അധികാര കേന്ദ്രങ്ങളും വരേണ്യരും ബിസിനസ് ശക്തികളും ഫാസിസ്റ്റ് സർക്കാരുകളെ സ്വാധീനിക്കും. സാധാരണ ജനം അവഗണിക്കപ്പെടും. ശബ്ദമുയർത്തിയാല്‍ ആദ്യം കരിനിയമങ്ങൾ ഉപയോഗിച്ചും പിന്നെ നിയമങ്ങളെ വളച്ചൊടിച്ചും തുറുങ്കിലടക്കുകയോ കൊല്ലുകയോ ചെയ്യും. വിമർശിച്ചാലും അനുഭവം മറ്റൊന്നാവില്ല. യു എ പി എ കേസുകളുടെ ഒരു മല വെള്ളപ്പാച്ചില്‍ ആണ് ഇന്ന് കാണുന്നത്.
തൊഴിലാളികളെ അടിച്ചമർത്തും – കാരണം ഫാസിസത്തിന് യഥാർത്ഥ ഭീഷണിയാവുക സംഘടിത തൊഴില്‍ ശക്തിയാണ്. തൊഴിലാളി യൂണിയനുകള്‍ നിരോധിക്കുകയോ അടിച്ചമർത്തുകയോ ചെയ്യും.

അക്ഷരവൈരംakshara-vairamപണ്ഡിതരോടും കലാകാരന്മാരോടും ഉള്ള അവജ്ഞയും വിരോധവും മറ്റൊരു ഫാസിസ്റ്റ് മുഖമുദ്രയാണ്. ഉന്നത വിദ്യാഭ്യാസത്തോടുള്ള ശത്രുതയെ ഫാസിസറ്റ് ശക്തികള്‍ പ്രോത്സാഹിപ്പിക്കും. അറിവും ചോദ്യങ്ങൾ ചോദിക്കുന്നതും അവർക്ക് അലർജ്ജിയാണ്. ഇന്ത്യയിന്ന് കാണുന്നത് അതാണ്‌. ഫാസിസ്റ്റ് ഭരണത്തിന്റെ കീഴില്‍ അവരുടെ വിദ്യാർഥി സംഘടനയായ എ ബി വി പി സ്റ്റോം ട്രൂപ്പേഴ്സ് ആയി പ്രവർത്തിച്ച് രാജ്യത്ത് കലാപം ഉണ്ടാക്കുന്നു. എന്നിട്ട് ഇരകളെ ദേശദ്രോഹികളാക്കി ജയിലിൽ അടയ്ക്കുന്നു. പ്രൊഫസർമാരെയും വിദ്യാർഥികളെയും ഈ പേരില്‍ അറസ്റ്റു ചെയ്യുന്നു. കലയിലെയും വാക്കിലെയും സ്വതന്ത്രമായ ആശയപ്രകാശനം ആക്രമിക്കപ്പെടുന്നു.

സിവിലിയന്‍ സ്പെയ്സിന്റെ  സൈനികവല്‍ക്കരണംreligiousfundamentalism-9thpara-mathavum-sirkarum ഒരു ഫാസിസ്റ്റ് ഭരണ കൂടം പോലീസിനു ആദ്യ ഘട്ടത്തിലും പിന്നെ സൈന്യത്തിനും നിർവചാനാതീതമായ അധികാരങ്ങള്‍ നല്കും. ദില്ലിയില്‍ പോലീസ് കമീഷണർ ബസ്സിക്ക് കിട്ടുന്ന കേന്ദ്രപിന്തുണ തന്നെ മതി തെളിവ്. മറുപക്ഷത്തെ ചില അധികാരമോഹികളും തരാതരം പോലെ കൂടെ ചേരുകയോ കൂടെ നിർത്തുകയോ ചെയ്യും. കേരളത്തിലെ പോലീസിനെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഫാസിസ്റ്റ് ഭീകരരുടെ ആജ്ഞാനുവർത്തികള്‍ ആക്കി മാറ്റുന്നതും നാം കാണുന്നു.

ഇന്ത്യയില്‍ ഈ ലക്ഷണങ്ങളൊക്കെ പത്തിൽ പത്തു പൊരുത്തത്തിൽ തെളിഞ്ഞു കാണാൻ രാശി വയ്ക്കേണ്ടതില്ല. കഴിഞ്ഞ ഒരാഴ്ചത്തെ മാധ്യമങ്ങൾ ഒന്ന് കൂടി ഓടിച്ചു നോക്കിയാൽ മതി. മേൽപ്പറഞ്ഞ ലക്ഷങ്ങള്‍ മുഴുവൻ അതിൽ വായിച്ചെടുക്കാം. വളരെ സമർത്ഥമായി നടപ്പാക്കുന്ന ഫാസിസ്റ്റ് അജണ്ട. അവസരങ്ങള്‍ കിട്ടുമ്പോൾ അവർ അത് മനസ്സിലാക്കി ചാടി വീഴുകയും ചെയ്യുന്നു. നുണയുടെ പെരുങ്കളിയാട്ടത്തിൽ ഒന്ന്മറ്റൊന്നാക്കും.

last-para

ഒരു ഭരണകൂടത്തിന്റെ അടിച്ചമർത്തൽ മുറുകുമ്പോൾ സ്വാഭാവികമായും അത് അടിമകളും ഉടമകളും ആയുധമണിയുന്ന അവസ്ഥ സംജാതമാക്കും. വലതുപക്ഷ ഭീകരരും ഇടതുപക്ഷ സോഷ്യലിസ്റ്റുകളും ഒരേ പ്രോസസില്‍ നിന്നാണ് ഉണ്ടാകുന്നത് എന്ന് നോം ചോസ്ക്കി വിലയിരിത്തിയിട്ടുണ്ട്. ചോരപ്പുഴ ഒഴുക്കാന്‍ ഫാസിസത്തിന് മടിയില്ലെന്ന് ചരിത്രം പലവട്ടം കാണിച്ചതാണ്. ഫാസിസം സമൂഹ ഗാത്രത്തില്‍ പടരുന്നത്‌ നുണ എന്ന അച്ചു തണ്ടിൽ നിന്നാണ്. അതിന്മേലാണ് ഫാസിസം കറങ്ങുന്നത്. ജനാധിപത്യ സ്ഥാപനങ്ങളോടുള്ള പുച്ഛവും ധാർഷ്ട്യവും ഫാസിസ്റ്റുകളുടെ ശൈലിയാണ്, സിദ്ധാന്തത്തിന്റെ ഭാഗമാണ്. പാർലമെന്റിനോട് പോലും നുണ പറഞ്ഞ, അവജ്ഞ പ്രദര്‍ശിപ്പിച്ച മന്ത്രി സ്മൃതി ഇറാനിയും അതിനെ റ്റ്വിറ്ററിൽ സത്യമാണെന്ന രീതിയിൽ അവതരിപ്പിച്ച മോഡിയും നുണയുടെ സംഹാരശേഷി  തിരിച്ചറിഞ്ഞവര്‍ തന്നെയാണ്. ഇത്രയും മടിയില്ലാതെ കല്ലുവെച്ച നുണ പാർലമെന്റില്‍ പറയുന്നത് കുത്തഴിഞ്ഞ അവസ്ഥയുടെ ലക്ഷണമാണ്. രാജ്യത്ത് മൂല്യങ്ങൾക്ക് വിലയില്ലാതായിരിക്കുന്നു. അല്പമെങ്കിലും മൂല്യബോധം ബാക്കിയുള്ളവർ നുണകൾക്കു മുന്നിൽ തോറ്റുപോകും. ഫാസിസ്റ്റുകളോട് സത്യത്തിൽ അടിസ്ഥാനപ്പെടുത്തിയതും  മാന്യവും ആശയപരവുമായ സംവാദം ദുഷ്കരമാണെന്ന തിരിച്ചറിവ് ആയുധമണിയൽ അനിവാര്യമാക്കുന്ന ഒരവസ്ഥ സംജാതമാക്കും. ഫാസിസം പിടിമുറുക്കുമ്പോഴുള്ള വിപത്ത് ഇതാണ്.

ഇന്ത്യയുടെ ശത്രു അയൽപ്പക്കത്തല്ല. ഇന്ത്യയില്‍ തന്നെയാണ്. അത് മത കോർപ്പറേറ്റ് ഫാസിസത്തിനു രാഷ്ട്രീയത്തിന്റെ മുഖംമൂടി അണിയിച്ച് ഒരുക്കിയ ഒന്നാണു.

Comments

comments