“ദൂരെ മദ്ധ്യവേനൽപ്പച്ചയുടെ വീഞ്ഞിൽ
കുഴിമാടങ്ങൾക്ക് കുറുകെ കറുപ്പിന്റെ പൂക്കൾ വിരിയുന്നിടത്ത്
സെമിത്തേരിക്ക് മീതെ പതിയെ വീശുന്ന ഒരു കാറ്റിൽ
സ്വകാര്യം പറഞ്ഞ് സ്വച്ഛന്ദമാടുന്ന പുൽനാമ്പുകൾക്കരികെ,
നിന്റെ കുരിശിന്നരികെ,
ഞാൻ കണ്ടു, മരിച്ചൊരു പട്ടാളക്കാരനെ
-നിന്റെ പേരില്ല, അക്കം മാത്രം.
നിന്റെ അക്കം 1916 എന്ന് ആരോ വരച്ചിട്ടിരുന്നു,
നിനക്ക് പത്തൊൻപത് തികഞ്ഞിട്ടുണ്ടായിരുന്നില്ല…

മരിച്ചു പോയ പട്ടാളക്കാരാ,
നീ ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നുവോ?
പട്ടാളക്കാരാ, വിശ്വസിച്ചും സന്തോഷിച്ചും കൊണ്ടുമാണോ
നീ നിന്റെ മരണത്തിലേക്ക് പോയത്???”
(എറിക് ബോഗിളിന്റെ ആരുടെയുമല്ലാത്ത നാട് ‘ (No man’s land) എന്ന പ്രസിദ്ധമായ യുദ്ധവിരുദ്ധഗാനത്തിനു ജർമ്മൻ ഇടതുപക്ഷക്കാരനും പാട്ടുകാരനുമായ ഹാന്നെസ്  വെയ്ഡെർ കൊടുത്ത ജർമ്മൻ പതിപ്പിന്റെ പരിഭാഷയിൽ നിന്നും)

സിനിമയിലും, സാഹിത്യത്തിലും, അമർച്ചിത്രകഥകളിലും മാത്രം കണ്ടു പരിചയിച്ച ‘പട്ടാളക്കാരെ’ നേരിട്ട്‌ കാണുവാനും അവരോട്‌ സംസാരിക്കുവാനും തുടങ്ങുന്നത്‌ 2000 -ത്തോടെ തുടങ്ങിയ ദീർഘദൂര തീവണ്ടിയാത്രകളിലാണ്‌. 2009 വരെ ഹൈദരബാദ്‌ യൂണിവേഴ്സിറ്റിയിലേക്കും തുടർന്നു ഡൽഹിയിലേക്കുമുള്ള യാത്രകളായിരുന്നു അവയിൽ അധികവും. വിദ്യാർഥി/ ഗവേഷകൻ/ അധ്യാപകൻ എന്ന നിലയിൽ നടത്തിയ യാത്രകളിൽ പരിചയപ്പെട്ടവരിൽ BSF, CRPF, ITBP, CISF തുടങ്ങിയ അർദ്ധസൈനിക വിഭാഗങ്ങളിലും, ഇന്ത്യൻ ആർമിയുടെ പല വിഭഗങ്ങളിലും ജോലി ചെയ്യുന്നവരുണ്ടായിരുന്നു. മാത്രമല്ല, അവരുടെ കുടുംബാഗങ്ങൾ, സുഹൃത്തുക്കൾ, അയൽക്കാർ എന്നിവരെയും പരിചയപ്പെടാൻ കഴിഞ്ഞിട്ടുണ്ട്‌.

സൈന്യം, യുദ്ധം, യുദ്ധമുദ്രാവാക്യങ്ങൾ, യുദ്ധമെന്ന കമ്പോളം, സൈനികനെന്ന നിക്ഷേപം, സൈനിക മനശ്ശാസ്‌ത്രം, സൈനിക ശരീരം, സൈനികനെന്ന ചരക്ക്‌ (Goods) തുടങ്ങിയവയെപറ്റിയുള്ള അന്വേഷണങ്ങൾ കൂടുതൽ അന്വേഷിക്കുന്നത്‌ മധ്യകാല ചരിത്രത്തിലെ യുദ്ധവിന്യാസങ്ങളെ പഠിപ്പിക്കാൻ തുടങ്ങുമ്പോഴാണ്‌. പല തരത്തിലും സൈനിക ജീവിതത്തിന്റെ ഭാഗമായിട്ടുള്ള വലിയൊരു ഭാഗം ഉത്തര്യേന്ത്യൻ വിദ്യാർത്ഥികളുമായുള്ള ചർച്ചകളും, വാദങ്ങളും, തർക്കങ്ങളും സൈനികൻ എന്ന വികാരം ഉത്തരേന്ത്യൻ യുവത്വത്തിന്റെ ദേശീയത വികാരങ്ങളെ നിർമ്മിക്കുന്നത് എങ്ങനെയാണെന്ന് ചൂണ്ടിക്കാണിക്കുന്നതായിരുന്നു. പട്ടാളക്കാരൻ എന്ന പദത്തിന് ‘രാജ്യസ്നേഹം’ എന്ന അർത്ഥം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്ന് ശഠിക്കുന്ന അതിദേശീയതയുടെ രാഷ്ട്രീയത്തിന്റെ സമയത്ത് ചില ആലോചനകൾ ആവശ്യമാണെന്ന് തോന്നുന്നു.

സൈനികൻ എന്ന സഞ്ചാരി
പ്രാദേശികവും കുടുംബപരവുമായ സാമ്പത്തിക-സാമൂഹിക കാരണങ്ങളാലാണ് ഒരു യോദ്ധാവ് ജനിക്കുന്നത്. പ്രാചീന സംസ്കാരങ്ങളിലും കുരിശുയുദ്ധങ്ങളിലും മധ്യകാലസൈനികൻ soldier army military പട്ടാളം സൈന്യം ഇന്ത്യയിലും കൊളോണിയൽ കാലത്തും പോസ്റ്റ് കൊളോണിയൽ അവസ്ഥകളിലും അങ്ങിനെ തന്നെയാണത്. എന്നാൽ ആധുനിക ദേശരാഷ്ട്രങ്ങളുടെ നിർമ്മിതിക്ക് മുൻപ് സൈനികൻ എപ്പോഴും സഞ്ചരിച്ചുകൊണ്ടേയിരുന്ന ഒരു തൊഴിൽ വിഭാഗമാണെന്ന് കാണാൻ കഴിയും. മുഗൾ സൈനിക വിന്യാസങ്ങളെയും നരവംശപരമായ സങ്കീർണ്ണതകളെയും പറ്റി ആഴത്തിലുള്ള പഠനങ്ങൾ നടത്തിയ ദർക്ക് കോൾഫ് (Dirk Kolff), ഗൊമ്മാൻസ് (Gommans) എന്നീ ചരിത്രകാരന്മാർ നിരീക്ഷിക്കുന്നത് ഈ സൈനിക സഞ്ചാരികളെല്ലാം ‘കൂറ് ‘ എന്ന ബോധത്തിന് അപ്പുറമുള്ളവരായിരുന്നു എന്നാണ്. മതത്തിന്റെയും രാജ്യത്തിന്റെയും അതിർത്തികളെ അവർ നിരന്തരം ലംഘിച്ചു. ഒരുതരത്തിലുമുള്ള സ്ഥായിയായ വിധേയത്വത്തിനും നിന്നുകൊടുക്കാത്ത ‘കൂറ് ‘ എന്നത് ഏറ്റവും വലിയ വില കൊടുത്ത് തന്നെ വാങ്ങുന്നയാൾക്ക് നിരന്തരമായി കൈമാറിയ സഞ്ചാരികളായിരുന്നു അവർ. രാഷ്ട്രം, രാജാവ് എന്നിങ്ങനെയുള്ള അഭിനിവേശത്തിന് പുറത്ത് ജീവിച്ചിരുന്ന കമ്പോള വ്യവഹാരങ്ങളെ ആഴത്തിലറിഞ്ഞിരുന്ന ഭാഗ്യാന്വേഷികളും കൂടിയായിരുന്നു സൈനികർ.

അനുസരണം, പ്രാദേശിക ബോധം, മതവികാരം എന്നിവയെക്കാളുപരി അവരെ രണോത്സുകരാക്കിയത് തൊഴിലുറപ്പും ജീവിതസൈനികൻ soldier army military പട്ടാളം സൈന്യം സാധ്യതകളും തന്നെയായിരുന്നു എന്ന് കാണാം. ഓറംഗസേബിന്റെ പട്ടാളത്തിൽ ഹിന്ദുക്കളായ രജപുത്രരുടെ സാന്നിദ്ധ്യം ശക്തമാകുന്നതും ശിവജിയുടെ സൈന്യത്തിൽ വലിയൊരു വിഭാഗം മുസ്ളിങ്ങളും ക്രിസ്ത്യാനികളും ആകുന്നതും ഈ കാരണങ്ങൾ കൊണ്ടാണ്. ടിപ്പുവിന്റെ പടയാളികളായി മറാത്ത ക്ഷത്രിയരും കർണ്ണാടക ബ്രാഹ്മണരും ഫ്രഞ്ച് മുസ്ളീങ്ങളും വരുന്നതും ഈ സമയത്തിന്റെ പ്രത്യേകതയാണ്.

കൊളോണിയൽ സമയത്തിന്റെ മധ്യം വരെ നിലനിന്നിരുന്ന വേറൊരു വിഭാഗമായിരുന്നു ക്ലിപതകാല യോദ്ധാക്കൾ (Seasonal Warriors). കാലാവസ്ഥാ മാറ്റങ്ങളാണു  ഇവരെ നിർമ്മിച്ചിരുന്നത്. മഴ, ക്ഷാമം, വരൾച്ച, കൃഷിനാശം തുടങ്ങിയവ ഉണ്ടാകുമ്പോൾ പട്ടാളക്കാരായി മാറുന്നസൈനികൻ soldier army military പട്ടാളം സൈന്യം കർഷകരായിരുന്നു ഇവർ. ഉത്തര മലബാറിലെ നായർ പടയാളികളിൽ ചില വിഭാഗം, 17 -ആം നൂറ്റാണ്ടിലെ മറാത്തയിലെ ‘മാവലി’ പട്ടാളക്കാർ എന്നിവർ ആറ്‌ മാസം കൃഷിയും ആറ്‌ മാസം യുദ്ധവും ചെയ്തവരായിരുന്നു എന്ന് ചരിത്രം കാണിച്ചുതരുന്നു. സാമൂതിരിയ്ക്കും, കോലത്തിരിയ്ക്കും, വേണാടിനും വേണ്ടി പല സമയങ്ങളിൽ യുദ്ധംചെയ്ത നായർ പടയാളികളും അഹമ്മദ്‌ നഗറിനും, ബീജാപൂരിനും, ബിദാറിനും, ഗോൽകൊണ്ടയ്ക്കും മുഗളർക്കും മറാത്തക്കും വേണ്ടി പല സമയങ്ങളായി യുദ്ധം ചെയ്ത ‘മാവലി’ പട്ടാളക്കാരും ഇതിന്റെ ഭാഗമാണ്‌. യുദ്ധക്കമ്പോളങ്ങളുടെ മാറിമറിയലുകളും, ‘ദേശീയത’, ‘രാജ്യ സ്നേഹം’ തുടങ്ങിയ വൈകാരികാവസ്ഥകളുടെ പ്രതിഷ്ഠാപരമായ അഭാവം എന്നിവയായിരുന്നു ഇവരെ വാർത്തെടുത്തത്‌. ഹിന്ദുത്വഫാഷിസത്തിന്റെ ഭാഷയിൽ ‘അധിനിവേശകരായ’ മുഗൾ സൈന്യത്തിലും മറ്റും ‘ഹൈന്ദവസംരക്ഷകരാ’യ ക്ഷത്രിയ രജപുത്രന്മാരുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നത്‌ എന്താണ്‌ ?! ആധുനിക ദേശ സങ്കൽപം ഉരുത്തിരിയുന്നതിന്‌ മുൻപു പട്ടാളക്കാർ യുദ്ധം നടത്തുന്നത്‌ ഭൂപ്രദേശങ്ങൾ കീഴടക്കുന്നതിനായിരുന്നു മറിച്ച്‌ രാജ്യങ്ങളായിരുന്നില്ല എന്നതാണു ഉത്തരം.

ആധുനിക രാഷ്ട സങ്കൽപങ്ങളിലും, ഭരണഘടനയിലും വിശ്വാസമില്ലാത്ത ‘ഐസ്‌’ ഭീകരതയിലേക്ക്‌ യോദ്ധാക്കളാകാൻ മാത്രം മത പരിവർത്തനം ചെയ്യുന്ന പാശ്ചാത്യ ചെറുപ്പക്കാരും യുദ്ധക്കമ്പോളത്തിന്റെസൈനികൻ soldier army military പട്ടാളം സൈന്യം irom sharmila സൃഷ്ടികളാണ്‌. പുതിയ യുദ്ധക്കമ്പോളം തുറന്നുകൊടുക്കുന്ന സാമ്പത്തിക വാതിലുകളും, ജനാധിപത്യബോധവും മറ്റും മെരുക്കിയെടുക്കുന്ന, എന്നാൽ മനുഷ്യരിൽ അന്തർലീനമായിക്കിടക്കുന്ന അക്രമവാസനകളുടെ പ്രയോഗത്തിനുള്ള അനന്തസാധ്യതകളും ആകർഷണഘടകങ്ങളായി നിൽക്കുന്നുണ്ട്. പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലും ഇത് കാണാൻ കഴിയും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും, കാശ്മീരിലും മറ്റും ഈ സാധ്യതകളെ ഉപയോഗിക്കുമ്പോഴാണ് മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഈ കമ്പോളങ്ങൾ സ്റേറ്റ് തന്നെയാണ് പലപ്പോഴായി പാകപ്പെടുത്തുന്നത്.

സൈനികന്റെ ജാതി: ചരിത്രം – വർത്തമാനം.
സൈനികജോലികളെയും, യോദ്ധാക്കളേയും ജാതിതിരിച്ച് വിന്യസിക്കുന്ന ഒരു പാരമ്പര്യമുണ്ട് ഇന്ത്യയിൽ. മുഗൾ ഭരണത്തോടെയാണ് പ്രാദേശിക അടിസ്ഥാനത്തിലുള്ളസൈനികൻ soldier army military പട്ടാളം സൈന്യം irom sharmila shivaji sivaji ശിവജി വിന്യാസങ്ങൾ നടക്കുന്നത്. അതേസമയം തദ്ദേശീയരായിട്ടുള്ള രാജാക്കളുടെ സൈനികരെ ജാതി തിരിച്ചുതന്നെയായിരുന്നു പലപ്പോഴും വിന്യസിച്ചിരുന്നത്. കൂറുമാറൽ, ഗൂഡാലോചന, ജാതി മിശ്രണം, അശുദ്ധീകരണം എന്നിവ ഒഴിവാക്കാനും, കൂറിൽ മത്സരമുണ്ടാക്കുവാനും പരസ്പര നിരീക്ഷണത്തിനുപയോഗിക്കുവാനും ഈ വിന്യാസം സഹായിച്ചിട്ടുണ്ടെന്ന് കാണാം. ജാതിവിന്യാസത്തിന്റെ സാധ്യതകളെ ഏറ്റവും കൂടുതൽ രാഷ്ട്രീയമായി ഉപയോഗിച്ച രാജാവായിരുന്നു ഛത്രപതി ശിവജി എന്ന് പ്രമുഖ ചരിത്രകാരൻ സ്റ്റുവർട്ട് ഗോഡൻ (Stewart Gorden) അഭിപ്രായപ്പെടുന്നുണ്ട്.

കൊളോണിയൻ സമയത്ത് ജാതി തിരിച്ചുള്ള സൈനികവിന്ന്യാസങ്ങൾക്ക് പുതിയൊരു മുഖം കൈവരികയായിരുന്നു. ‘ജാട്ട്’, ‘മാറാട്ട’, ‘പത്താൻ’, ‘രജപുത്’, ‘മഹർ’, ‘സിഖ്’ തുടങ്ങിയസൈനികൻ soldier army military പട്ടാളം സൈന്യം irom sharmila rajputana rifles ജാതി മത തിരിവുകളുള്ള സൈനികവിഭാഗങ്ങൾ അപ്പോഴാണ്‌ ഉണ്ടാകുന്നത്. ജാതിബോധത്തിന്റെയും, ജാതി സംഘർഷങ്ങളുടെയും ആഴത്തിലുള്ള സാധ്യതകളെ അധിനിവേശ സാമ്പത്തിക രാഷ്ട്രീയവുമായി ശക്തമായി ബന്ധപ്പെടുത്താൻ അവർക്ക് കഴിഞ്ഞു. ഇതിൽ ദളിത് സൈനികർ മാത്രമുണ്ടായിരുന്ന ‘മഹർ’ റെജിമെന്റ് ഒഴിച്ച് ബാക്കിയെല്ലാം രണോല്സുക ജാതികൾ (martial castes) ആയിരുന്നു. ഈ ജാതികളിൽ നിലനിന്നിരുന്ന ആണത്ത ബോധത്തിന്റെയും (masculinity) വീരത്വത്തിന്റെയും (valour) മതശാസനം യുദ്ധക്കമ്പോളത്തിലെ ആദാന – പ്രദാനങ്ങളുമായി ബന്ധപ്പെടുത്തുവാനും നിലനിർത്തുവാനും കഴിഞ്ഞതാണ് കൊളോനിയൻ അധിനിവേശത്തിന്റെ വിജയകാരണങ്ങളിലൊന്ന് എന്ന് പറയാം.

സ്വതന്ത്ര ഇന്ത്യ: ജാതി, തൊഴിൽ.
നരവംശപരവും, ജാതീയമായുള്ള വിന്യാസങ്ങളെ ആസ്പദമാക്കിയുള്ള സൈനിക സംവിധാനം സ്വതന്ത്ര ഇന്ത്യയിലും തുടരുന്നതായി കാണാം. മഹാരാഷ്ട്രയിലെ ഉയർന്നജാതി സൈനികർക്ക് പ്രാമുഖ്യമുള്ള മറാത്ത റെജിമെന്റ്, കാശ്മീർ, ഹിമാചൽ സൈനികൻ soldier army military പട്ടാളം സൈന്യം irom sharmilaഎന്നിവിടങ്ങളിലെ ഉയർന്ന വിഭാഗങ്ങൾക്ക് പ്രാമുഖ്യമുള്ള ദോഗ്ര റെജിമെന്റ്, നേപ്പാളിലെ രണോൽസുക സമുദായത്തിന് പ്രാമുഖ്യമുള്ള ഗൂർഖ റെജിമെന്റ്, രാജസ്ഥാനിലെ രജപുത്രർക്ക് പ്രാധാന്യമുള്ള രജ്പുത് റെജിമെന്റും രജ്പുതാന റൈഫിൾസും, സിഖ് സമുദായത്തിന് മാത്രം പ്രവേശനമുള്ള സിഖ് റെജിമെന്റ് എന്നിവ ഇന്ത്യൻ ആർമിയുടെ ഭാഗമാണ്. മാത്രമല്ല പ്രാദേശിക അടിസ്ഥാനത്തിൽ സൈനികർക്ക് പ്രവേശനം കൊടുക്കുന്ന ഘടനയും കാണാം. ബീഹാർ റെജിമെന്റ്, കൂർഗ് റെജിമെന്റ്, ഗരേവൾ റെജിമെന്റ് തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ്. ഇങ്ങനെയുള്ള ഓരോ വ്യത്യസ്ത വിഭാഗങ്ങൾക്കും വ്യത്യസ്ഥമായ ‘യുദ്ധകാഹളങ്ങളും’ (war cry ) കാണാം. ദോഗ്രാ റെജിമെന്റ് ജ്വാലാദേവിയെയും രജ്പുതാന റൈഫിൾസ് ശ്രീരാമനെയും, രജപുത് റെജിമെന്റ് ഹനുമാനെയും, ഗോർഖ റെജിമെന്റ് മഹാകാളിയെയും, മറാത്താ റെജിമെന്റ് ശിവജിയെയും, സിഖ് റെജിമെന്റ് ‘ഗുരു’വിനെയും പ്രണമിച്ചാണ് സംഘർഷപ്രദേശങ്ങളിലേക്ക് കടക്കുന്നത്‌.

ചുരുക്കത്തിൽ ‘ഇന്ത്യൻ’ പട്ടാളം എന്നത് ഒറ്റ അർത്ഥം കൽപ്പിച്ചു കൊടുത്തു മനസ്സിലാക്കാൻ പറ്റുന്ന ഒന്നല്ല എന്നു സാരം. വിവിധങ്ങളായ പ്രാദേശിക ബോധങ്ങളുടെയും , ജാതിസമവാക്യങ്ങളുടെയും, മതധാരണയുടെയും സങ്കീർണ്ണതയിൽ നിർമ്മിക്കപ്പെട്ട ഒരു സ്ഥാപനമാണത്. ഒരു എകതാന ബ്രഹദ് ദേശീയത എന്ന വികാരത്തിനപ്പുറത്തു ജാതി, മതം, പ്രദേശം എന്നിങ്ങനെയുള്ള സത്വങ്ങളാണ് പല റെജിമെന്റിലെയും സൈനികരുടെ വൈകാരിക ബോധത്തിലെ പ്രാഥമിക വശം എന്ന് അനുമാനിക്കാം. കേണൽ മിശ്ര അടുത്ത കാലത്ത് ജെ. എൻ.യു വിൽ നടത്തിയ പ്രസംഗത്തിൽ നടത്തിയ ഒരു പരാമർശം ഇവിടെ പ്രാധാന്യമർഹിക്കുന്നുണ്ട്, “ഇന്ത്യൻ പട്ടാളം ഇപ്പോഴും ഒരു ഫ്യൂഡൽ മനോഭാവത്തിലാണ് കാര്യങ്ങൾ നിർവ്വഹിക്കുന്നത്” എന്നാണത്. പ്രാദേശിക, ജാതി തുടങ്ങിയ വികാരങ്ങളാൽ നിർമ്മിതമായ ഏത് സ്വപ്നത്തിനും ആ വികാരങ്ങൾ ഉയർത്തിവിടുന്ന സാമൂഹ്യ, സാംസ്കാരിക ബോധത്തിൽ നിന്നും മാറി നടക്കുക എന്നത് അത്രയെളുപ്പമാവില്ല. എന്നാൽ ഉപരിവർഗ്ഗ റെജിമെന്റുകളിൽ പലതിനെയും അവയുടെ കൊളോണിയൽ മുഖത്തോടെ നിലനിർത്തിയപ്പോഴും, മഹാരാഷ്ട്രയിലെ ദളിത് സമുദായങ്ങളുടെ സാമൂഹ്യ ചലനത്തിൽ കാര്യമായ മാറ്റമുണ്ടാക്കിയ ‘മഹർ റെജിമെന്റിനെ’ സ്വാതന്ത്ര്യാനന്തരം പൂർണ്ണമായും തച്ചുടക്കുകയും, ഇപ്പോൾ അത് പേരിൽമാത്രം ‘മഹർ റെജിമെന്റായി’ നിലനിൽക്കുകയും ചെയ്യുന്നു. ദേശീയോദ്ഗ്രഥനത്തിന്റെ പേരിലുള്ള ഈ ഉടച്ചുവാർക്കലുകൾക്ക് ശേഷം, ശ്രേണീപരമായ സംഘർഷങ്ങൾ ഏറ്റവും കൂടുതൽ നിലനിൽക്കുന്ന, ആത്മഹത്യകൾ ഒരുപാടുനടക്കുന്ന ഒരു റെജിമെന്റായി ഇത് മാറിയിട്ടുണ്ടെന്നാണ്‌ പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.

‘രാജ്യസ്നേഹിയായ പോരാളി’ എന്ന മുദ്രയ്ക്കപ്പുറം ഒരു പട്ടാളക്കാരൻ ആരാണ്? ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ആദ്യം സൂചിപ്പിച്ച യാത്രകൾ. ഓരോ പട്ടാളക്കാരനും ജനിക്കുന്നത് പ്രാദേശിക, സാമ്പത്തികാവസ്ഥകളും, രാഷ്ട്രീയസ്വഭാവവും കുടുംബത്തിലെ ചുറ്റുപാടുകളിലുമാണ്. സൈനികനുമായി ബന്ധപ്പെട്ട ഒരു തരത്തിലുമുള്ള ശാസ്ത്രീയ പഠനങ്ങൾ, സാമൂഹ്യ- നരവംശപരമായി, നടന്നിട്ടില്ലാത്തതും എന്നാൽ പ്രാദേശികഭാഷാ സിനിമകളിൽ ഏറ്റവും കൂടുതൽ പട്ടാള കഥകൾ വന്നിട്ടുള്ളതുമായ കേരളത്തിന്റെ കാര്യമെടുക്കാം.സൈനികൻ soldier army military പട്ടാളം സൈന്യം irom sharmila

കേരളത്തിൽ നിന്ന് ഇന്ന് പട്ടാളത്തിലേക്ക് ആൾ എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പ്രദേശങ്ങളാണ് കൊല്ലം, ആലപ്പുഴ, കണ്ണൂർ. 1970-കൾക്ക് ശേഷം ഗവൺമെന്റ് കശുവണ്ടി വ്യവസായത്തിൽ നിന്ന് ബോധപൂർവ്വം പിൻവലിയുകയും, സ്വകാര്യ കുത്തകകൾ കടന്നുവരികയും ചെയ്തപ്പോഴുണ്ടായ രൂക്ഷമായ പ്രതിസന്ധി പ്രാദേശിക സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചതോടെയാണ്‌ പട്ടാളം എന്ന ജോലിസാധ്യത ചെറുപ്പക്കാർ ഏറ്റെടുക്കുന്നത്. 1996-ലെ ലോകസഭ ചർച്ചകളെ ചൂടുപിടിപ്പിച്ചതാണ് കൊല്ലത്തെ പ്രതിസന്ധി. 1973-ഓടെ ആരംഭിച്ച കയർവ്യവസായത്തിന്റെ തകർച്ചയെ ആലപ്പുഴയിലെ പട്ടാളക്കാരന്റെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ല. തുടർന്ന് ഉദാരവൽക്കരണവും, മറ്റു പ്രദേശങ്ങളിലെ കയർ വ്യവസായത്തിന്റെ യന്ത്രവൽക്കരണവും, വിയെറ്റ്നാം, ഇന്തോനേഷ്യ , മെക്സിക്കൊ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും കൂടിയായപ്പോൾ ചെറുകിട കയർ വ്യവസായികളും അവരുടെ കുടുംബവും തകരുകയായിരുന്നു. ഇവിടെ നിന്നായിരുന്നു പട്ടാളക്കാർ ജന്മമെടുക്കുന്നത്.

1970-കളോടെ പാർട്ടി ഗ്രാമങ്ങൾ എന്ന ആശയവും രാഷ്ട്രീയ കൊലപാതകങ്ങളും കൊണ്ടും മുഖരിതമാവാൻ തുടങ്ങിയതാണ്‌ കണ്ണൂർ. തൊണ്ണൂറുകളാകുമ്പോഴെക്ക് ബോംബുനിർമ്മാണം ചെറുകിട വ്യവസായമായി വളർന്ന കണ്ണൂരിലെ ചെറുപ്പക്കാർക്ക് വലിയ ഒരു തൊഴിൽ ദാതാവായി മാറുകയായിരുന്നു ആർമി. ആർക്കോ വേണ്ടി മരിച്ച് രക്തസാക്ഷിസ്തൂപങ്ങളായി മാറുന്നതിനു പകരം ‘ജവനായി മരിച്ചാൽ കുടുംബം രക്ഷപെടും’ എന്ന നിലപാടുള്ള നിരവധി ചെറുപ്പക്കാരിൽ സൈന്യത്തിലേക്ക് ചേരാൻ പോകുന്ന ദേശഭക്തരെയല്ല കാണാൻ കഴിഞ്ഞത്. മറിച്ച് രാഷ്ട്രീയ കലാപങ്ങളിൽ നിന്നും, സ്വന്തം ഗ്രാമങ്ങളിൽ നിന്നും രക്ഷപെട്ടോടുന്ന അഭയാർഥികളെയായിരുന്നു. വേറൊരു കാര്യം പൂർവാശ്രമത്തിൽ ഏതു രാഷ്ട്രീയത്തിലായാലും പട്ടാളക്കാരനാവുന്നതോടെ അവൻ കണ്ണൂരെ ഗ്രാമങ്ങളിൽ കൊലചെയ്യപ്പെടാനുള്ള സാധ്യതയും മുഴുവനായും ഇല്ലാതാവുകയാണ്.

ഇവിടെ രണ്ടു ചോദ്യങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് – എന്തുകൊണ്ട് പട്ടാളം? ഉത്തരം ലളിതമാണ്.സൈനികൻ soldier army military പട്ടാളം സൈന്യം irom sharmila 70 -കളിൽ എട്ടാം ക്ലാസ്സ്‌ വിദ്യാഭ്യാസം ഉള്ളവർക്കുപോലും പട്ടാളത്തിൽ അത്യാവശ്യം ജോലിയുണ്ടായിരുന്നു. പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസവും ആരോഗ്യവും മാത്രം കൈമുതലായവർക്ക് ഏറ്റവും എളുപ്പത്തിൽ കയറിപ്പറ്റാൻ പറ്റിയ തൊഴിൽ മേഖല മാത്രമായിരുന്നില്ല അത്. മറിച്ച് ആ ജോലി ഉറപ്പുവരുത്തുന്ന സാമൂഹ്യസ്ഥാനം, സുരക്ഷ, ആശ്രിതർക്കുള്ള ചികിത്സാസഹായങ്ങൾ, മറ്റു നിരവധി പ്രയോജനങ്ങൾ എന്നിവ പ്രാദേശിക പ്രതിസന്ധികളിൽപ്പെട്ട് ബുദ്ധിമുട്ടിയ ഓരോ ചെറുപ്പക്കാരനെയും ആവേശം കൊള്ളിക്കുന്നതായിരുന്നു.

രണ്ടാമത്തേത് പട്ടാളക്കാരുടെ സാമൂഹ്യസ്ഥാനം എന്തായിരുന്നു എന്നതാണു. കൊല്ലത്തെ കശുവണ്ടി വ്യവസായം, ആലപ്പുഴയിലെ കയർ വ്യവസായം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ; ഇവ മൂന്നിലും നേരിട്ട് ബുദ്ധിമുട്ടനുഭവിച്ച സമുദായം ഈഴവ – തീയ വിഭാഗമായിരുന്നു. അതുകൊണ്ടുതന്നെ ഈ മൂന്ന് ജില്ലകളിൽ നിന്നും ആർമിയിലേക്ക് വരുന്നത് മുഖ്യമായും ഈ സമുദായങ്ങളിൽ നിന്നുതന്നെയാണ്. ഇവിടെത്തന്നെ ഓർക്കേണ്ട മറ്റൊരു കാര്യം 70-കൾ വരെ ഈ ജില്ലകളിൽ തുല്യമായ സാമ്പത്തിക അവസ്ഥയിലായിരുന്ന മുസ്ലീങ്ങൾ ഗൾഫ്‌ പ്രവാസത്തിലേക്ക് പ്രവേശിച്ചതോടെ തങ്ങളുടെ സാമ്പത്തിക – സാമൂഹ്യ അവസ്ഥകളെക്കുറിച്ചുള്ള ആധികളും കേരളത്തിലെ ഈഴവ – തീയ വിഭാഗങ്ങൾക്കുണ്ടായി എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ തീയ വിഭാഗത്തിലെ വലിയൊരു വിഭാഗം പ്രവാസം കൊണ്ടുവന്ന നവ – സംയോജിത സാമ്പത്തിക വ്യവസ്ഥയുടെ (new integrated economy) ഭാഗമായി നിലനിന്നപ്പോൾ കൊല്ലം – ആലപ്പുഴ – കണ്ണൂർ എന്നിവിടങ്ങളിലുള്ളവർ അതിന്റെ പുറത്തുള്ള അവസരങ്ങളാണ് അന്വേഷിച്ചത്. അതിൽ പ്രധാനപ്പെട്ടതാണ് പട്ടാളം എന്ന തൊഴിൽ മേഖല.

ഇതിനർത്ഥം മറ്റു സമുദായങ്ങൾ പട്ടാളത്തിലേക്ക് വന്നില്ല എന്നല്ല. എന്നാൽ ചരിത്രപരമായ കാരണങ്ങൾ കൊണ്ടുതന്നെ ഉയർന്നജാതിയിലുള്ളവർ ഉയർന്ന റാങ്കുകളിലും , സാങ്കേതിക വിഭാഗങ്ങളിലും ജോലിചെയ്യുന്നവരായിരുന്നു. അതേസമയം, ഭൂപരിഷ്കരണവും, മരുമക്കത്തായതിന്റെ നിരോധനവും, കൊളോണിയലിസം ‘രണോൽസുക ജാതി’യായി അടയാളപ്പെടുത്തിയ നായർ സമൂഹത്തെ സ്വാതന്ത്ര്യത്തിനു ശേഷവും പട്ടാളത്തിലെക്കടുപ്പിക്കുന്നുണ്ട്. അതായത് തറവാടുകളുടെ തകർച്ചയും, കാർഷിക ഭൂമിയുടെ അന്യാധീനവും ആയിരുന്നു കേരളത്തിലെ ഉയർന്ന ജാതി സൈനികരെ സൃഷ്ടിച്ചതെന്ന് പറയാം. ഇപ്പോൾ കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലെ മലയോരപ്രദേശങ്ങളിലെ ചെറുപ്പക്കാർ ഇപ്പോൾ പട്ടാളത്തിൽ ചേരുന്നതും തൊഴിൽ, പരിഗണന തുടങ്ങിയ കാര്യങ്ങൾക്കുള്ളിൽ നിന്നുതന്നെയായാണു കാണേണ്ടത്.

പട്ടാളശരീരവും മനസ്സും
കേണൽ മിശ്ര അഭിപ്രായപ്പെട്ടതുപോലെ ചൈന, പാകിസ്ഥാൻ എന്നീ രജ്യങ്ങളെ ‘നരക രാജ്യങ്ങളാ’യും ഇന്ത്യയെ ‘സ്വർഗ്ഗ രാജ്യ’മായും അവതരിപ്പിച്ച് അതിർത്തി സംഘർഷങ്ങളെ ദേവാസുര യുദ്ധമായി പുനപ്രതിഷ്ഠിക്കുന്ന കാലത്ത് ഒരു പട്ടാളക്കാരന്റെ മനസ്സും ശരീരവും അറിയേണ്ടത് തന്നെയാണു. ആർമിയിലെ മേജർ ജനറലായിരുന്ന സമയറാമിന്റെ Stress, Suicides and Fratricides in the Army: Crisis Within എന്ന പഠനം ഇവയെ അറിയാൻ ശ്രമിക്കുന്നുണ്ട്. യുദ്ധങ്ങൾ ചെറിയ സംഘർഷങ്ങൾ തുടങ്ങിയവ ഒരു പട്ടാളക്കാരനും ആഗ്രഹിക്കുന്നില്ല എന്നാണു അദ്ദേഹം അവകാശപ്പെടുന്നത്. അവ രാഷ്ട്രീയക്കാരന്റെയും ആയുധ വ്യവസായിയുടെയും മാത്രം ആവശ്യങ്ങളാണു. ഓരോ പട്ടാളക്കാരനും ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് കുടുംബത്തെ ഓർക്കാനാണത്രെ! ഓരോ വർഷവും നൂറോളം ആത്മഹത്യയും അൻപതോളം പരാജയപ്പെടുന്ന ആത്മഹത്യാശ്രമങ്ങളും ഉന്നത ഉദ്യോഗസ്ഥരെ കൊല ചെയ്യുന്നതും ഇവർ കുടുംബം, രോഗം, വിരഹം തുടങ്ങിയ വികാരങ്ങൾക്കു മുൻപിൽ പതറുമ്പോഴാണു എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഭാര്യയുടെ മരണം, ‘വിവാഹേതര’ലൈംഗികബന്ധങ്ങൾ, വിവാഹമോചനം, സന്താനമില്ലായ്മ, കുടുംബത്തിലെ മരണങ്ങൾ, പ്രണയം, മദ്യപാനം, ലൈംഗികപ്രശ്നങ്ങൾ, ജോലിക്കയറ്റത്തിലെ താമസം, സ്ഥലംമാറ്റം തുടങ്ങിയവയാണു ഓരോ പട്ടാളക്കാരന്റെയും മനസ്സു നിറയെ. ‘അതിർത്തി സംരക്ഷിക്കുക, രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാവുക’ എന്നിവയാൽ മാത്രം ആകർഷിക്കപ്പെട്ട് ആയുധധാരിയായ സഞ്ചാരിയായി നിൽക്കുന്ന ഒരു ജവാനെയും 15 വർഷത്തെ യാത്രകൾക്കിടയിൽ കണ്ടിട്ടില്ല. ചുരുക്കത്തിൽ, വീഴുന്ന മുഖമില്ലാത്ത ഓരോ പട്ടാളക്കാരനും ഇരകളാണു. ചില ശാഠ്യങ്ങളുടെയും അതിദേശീയതാബോധത്തിന്റെയും ഇരകൾ.

Comments

comments