ഈ റിവ്യൂ എഴുതുന്നതിനു പ്രാരംഭമായി ദില്ലിയെ സംബന്ധിക്കുന്ന ചില സൈറ്റുകള്‍ നോക്കുകയുണ്ടായി. The Delhiwalla എന്ന സൈറ്റ് നോക്കിയപ്പോള്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ മുകളില്‍ കൊടുത്തിട്ടുള്ളത് ഇങ്ങനെ:

” Your Gateway to alternate Delhi, the city of Hazrat Nizamuddin Aulia and Arundhati Roy.”

അത്രയ്ക്ക് പ്രാധാന്യത്തോടെയാണ് അരുന്ധതിയും പഴയ അല്ലെങ്കില്‍ ഇതര ദില്ലിയുമായുള്ള ബന്ധത്തെ ഒരു ടൂറിസം സൈറ്റ് പോലും മനസ്സിലാക്കിയിട്ടുള്ളത്. ഈ മനസ്സിലാക്കല്‍ നമ്മുടെ നിരൂപകരില്‍ എത്തിയിട്ടില്ല എന്നുള്ളത് സങ്കടകരമാണ്.

Ministry of Utmost Happiness എന്ന നോവലിന്റെ തലക്കെട്ടിന്റെ ആധാരമെന്താണ്? തലക്കെട്ട്‌ നല്‍കുന്ന സൂചനയെന്താണ്? കേന്ദ്ര ബിന്ദു എന്താണ്? ഇതൊരു പരന്നു കിടക്കുന്ന നോവലാണെന്നും അരുന്ധതി ഇതുവരെ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണെന്നും ലഘുലേഖയാണെന്നും ഇതിനു ഒരു നോവലിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും പറയുന്നവര്‍ക്കുള്ള ചോദ്യമിതാണ്. ആരും അതിലേക്കു കടന്നതായി തോന്നുന്നില്ല. അതിന്റെ മറുപടി നോവലിന്റെ തുടക്കത്തില്‍ തന്നെ ഉണ്ട്.

അറംഗസീബ് ചക്രവര്‍ത്തി തല വെട്ടിക്കൊന്ന സര്മദ് എന്ന സൂഫിആചാര്യന്റെ കഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു അത്. “ലാഇലാഹ ഇല്ലല്ലാ” (ദൈവമില്ല, അള്ളാഹു അല്ലാതെ”) എന്ന കലിമ ചൊല്ലാന്‍ പറഞ്ഞപ്പോള്‍ ആദ്യം ഭാഗം മാത്രം ചൊല്ലി നിര്‍ത്തിയത്രേ സര്മദ്. ബാക്കി ഭാഗം പിന്നീടു ആലോചിച്ചു ചൊല്ലാംThe-naked-fakir എന്നായിരുന്നുവത്രേ സര്മദ്ന്റെ വിശദീകരണം. ദൈവനിന്ദയ്ക്കാണ് ജുമാ മസ്ജിദിന്റെ പടവുകളില്‍ വെച്ചു സര്മദ്ന്റെ തല വെട്ടുന്നത്. അതിനരികില്‍ തന്നെയാണ് രക്തസാക്ഷിത്വത്തിന്റെ ചോരയുടെ നിറത്തില്‍ മുങ്ങിയ ശവ കുടീരം. ഭൌതികമായ എല്ലാ ആവരണങ്ങളും ( ഉടയാടകള്‍ ഉള്‍പ്പടെ) ഉപേക്ഷിച്ചവന്‍ ആയിരുന്നു സര്മദ്. ഈ ശവക്കല്ലറയിലേക്കാണ് ജഹനാര ബീഗം നോവലിലെ  ഒരു പ്രധാന കഥാപാത്രമായ അഫ്താബിനെ/അന്ജുമിനെ അവന്റെ/അവളുടെ ഉഭയലിംഗാവസ്ഥയെ പരിഹരിക്കാനായി കൊണ്ട് പോകുന്നത്. (യോനിയും ലിംഗവും ഉള്ള ഒരു hermaphrodite ആയിരുന്നു അഫ്താബ്/അന്ജും.) സര്മദിന്റെ അനുഗ്രഹം, പക്ഷെ, അഫ്താബിന്റെ സ്ത്രീഭാവത്തിന്റെ, അന്ജുമിന്റെ, വളര്‍ച്ചയിലേക്കാണ് നയിക്കുന്നത്.

സര്മദിന്റെ ശവകുടീരത്തിലേക്ക് അന്ജും പിന്നെ ചെല്ലുന്നത് നീണ്ട അറുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അവിടെയാണ് നോവലും കഥാപാത്രവും ഒന്നിക്കുന്നത്. “Anjum said a prayer and asked him to bless the young couple. And Sarmad – Hazrat of Utmost Happiness, Saint of the Unconsoled and Solace of the Indeterminate, Blasphemer among Believers and Believer among Blasphemers – did.”  നോവലിന്റെ സമര്‍പ്പണംTo the Unconsoled”   എന്നാണെന്ന് കൂടി അറിയുക. ചുരുക്കത്തില്‍, സര്മദ് എന്ന സൂഫി വര്യന്റെ ഈ വര്‍ണ്ണനയില്‍ നോവലിന്റെ ആത്യന്തികസത്ത വിദഗ്ധമായി അരുന്ധതി ഒളിപ്പിച്ചു വെച്ചിരിക്കുന്നു. അത്, വെറും, പ്രണയമല്ല, പ്രണയത്തിന്റെ എല്ലാ കെട്ടുപാടുകളെയും ഭേദിക്കുന്ന പ്രണയമാണ്. പ്രത്യക്ഷ രാഷ്ട്രീയത്തിന്റെ കെട്ടുപാടുകള്‍ പൊട്ടിക്കുന്ന രാഷ്ട്രീയമാണ്. നമ്മള്‍ നില നില്‍ക്കുന്ന നാഗരിക വ്യവസ്ഥയുടെ നിന്ദയാണ്. മുഖ്യധാരയില്‍ നിന്നുള്ള വിടുതലാണ്. അത് കൊണ്ടാണ് ഈ നോവല്‍ തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു ശ്മശാനത്തില്‍ ആവുന്നത്. അത് കൊണ്ടാണ് ചുറ്റും ഇരമ്പുന്ന മഹാനഗരവ്യവസ്ഥയുടെ ഇടയില്‍ തന്റെ പിതാമഹന്മാര്‍/മഹതികള്‍ ഉറങ്ങുന്ന ശ്മശാനത്തില്‍ Jannath (സ്വര്‍ഗം) Guest House എന്ന അതിഥിമന്ദിരം  ഹിജഡയായ അന്ജും പടുത്തുയര്‍ത്തുന്നതും അവിടെ ഓരോ മുറിയിലും ഒരു കല്ലറയും ഒരു കിടക്കയും ഒരുക്കിക്കൊടുക്കുന്നതും. അത് കൊണ്ടാണ്  ആധുനിക ഇന്ത്യയുടെ വ്യവസ്ഥയാല്‍ തിരസ്കൃതരായ ഒരു പറ്റം ആളുകള്‍ അവിടെ അന്തേവാസികള്‍ ആവുന്നത്. അരുന്ധതിയുടെ തന്നെ പ്രതിരൂപമാവുന്ന തിലോത്തമയുള്‍പ്പടെ.

അന്ജുമും തിലോയുമാണ് ഈ നോവലിലെ പ്രധാനകഥാപാത്രങ്ങള്‍. അന്ജും `Solace of the Indeterminate’ ( അവ്യവസ്ഥയുടെ സമാശ്വാസം) ആവുമ്പോള്‍ തിലോ ആണ് ‘Blasphemer among Believers and Believer among Blasphemers’ (ദൈവനിന്ദകര്‍ക്കിടയിലെ വിശ്വാസിയും വിശ്വാസികള്‍ക്കിടയിലെ ദൈവനിന്ദകയും) എന്ന ഭാഗം ഏറ്റെടുക്കുന്നത്. രണ്ടും സര്മദ്ന്റെ (പരമാനന്ദത്തിന്റെ പരമകോടിയില്‍ എത്തിയവന്റെ) രണ്ട് ഭാവങ്ങള്‍ തന്നെ.

പ്രണയം, അതെന്തിനോടായാലും, ഈ നോവലിനെ ഒന്നടങ്കം ഭരിക്കുന്നു. അത് നമ്മള്‍ കാണുന്ന കേശവന്‍ നായര്‍-സാറാമ്മ പ്രണയമല്ല. എല്ലാറ്റിനെയും ചൂഴ്ന്നുനില്‍ക്കുന്ന ഒരു സമാന്തര ജീവിതമാണത്. എല്ലാ വ്യവസ്ഥകളുടെയും ഉല്ലംഘനവും. കാരണം, സര്മദ് തന്നെ തന്റെയെല്ലാം ഉപേക്ഷിച്ച് ഉന്മത്തനായ ഒരു വൈരാഗിയായത് ഒരു വിചിത്രമായ പ്രണയത്താലാണല്ലോ. അഭയ് ചന്ദ് എന്ന ഹിന്ദു ആണ്‍കുട്ടിയോടായിരുന്നു യഹൂദമതത്തില്‍ നിന്ന് മാറി മുസ്ലിം ആയ അദ്ദേഹത്തിന്റെ പ്രണയം. അതിന്റെ പരമകാഷ്ഠയിലാണ് അദ്ദേഹം വൈരാഗിയായത്. അത്തരം പ്രണയങ്ങള്‍ ഈ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു. അന്ജും എന്ന ഹിജഡയുടെ പ്രണയങ്ങള്‍ക്ക് പുറമേ തിലോത്തമയെ പ്രണയിക്കുന്ന മൂന്നു പുരുഷന്മാരുടെ കഥയും കൂടിയാണ് ഈ നോവല്‍. ഈ പ്രണയങ്ങളിലൂടെയാണ് അരുന്ധതി എന്ന തിലോത്തമ ഈ നോവലിനെ കാശ്മീരിനെ കുറിച്ചുള്ള നോവലും കൂടിയാക്കുന്നത്. പ്രണയവും കലാപവും അത്രമേല്‍ ഇഴുകിചേര്‍ന്നിരിക്കുന്നു, ഈ നോവലില്‍.

DAHOcChUMAUE7N7

വിചിത്രരായ അനേകം കഥാപാത്രങ്ങളെ ഇതില്‍ ഉള്‍കൊള്ളിക്കാന്‍ അരുന്ധതിയ്ക്ക് കഴിയുന്നുണ്ട്. അവരെല്ലാം മിഴിവുറ്റ കഥാപാത്രങ്ങള്‍ ആണ് താനും. ഉദാഹരണത്തിന്, ദില്ലിയിലെ സര്‍ക്കാര്‍വിരുദ്ധ പ്രതിക്ഷേധ പ്രകടനങ്ങള്‍ക്കായി സര്‍ക്കാര്‍ തന്നെ ഒഴിച്ചിട്ടിട്ടുള്ള ജന്തര്‍ മന്തര്‍ എന്ന ഇടം തന്നെ നോക്കാം. (പഴയൊരു രാജാവ് പണി കഴിപ്പിച്ച സമയമാപിനിയാണ് ഈ സ്ഥലം.) 11 വര്‍ഷവും, 3 മാസവും 17 ദിവസവും നിരാഹാരസമരത്തില്‍ തുടരുന്ന ഡോക്റ്റര്‍ ആസാദ് ഭാരതിയ അതിലൊരാള്‍ മാത്രം. അദ്ദേഹത്തിന്റെ ലഘുലേഖ എഴുതിയതും അച്ചടിച്ചതും നമ്മുടെ തിലോത്തമ തന്നെ. അത് പൂര്‍ണമായും നോവലില്‍ ഉദ്ധരിക്കുന്നുണ്ട്. കൂട്ടത്തില്‍ ‘രണ്ടാം സ്വാതന്ത്യ്ര സമരം’ നയിക്കാനെത്തിയ നമ്മുടെ അണ്ണാഹസാരെ പോലുള്ള ഒരു അഴിമതിവിരുദ്ധവൃദ്ധനും അയാളുടെ ശിങ്കിടിയായ കെജരിവാളിനെ പോലുള്ള ഒരു അഗര്‍വാളും ഉണ്ട്. ബംഗാളിലെ ഒരു പെട്രോകെമിക്കല്‍ കമ്പനിക്ക്‌ വേണ്ടി കുടിയിറക്കപ്പെട്ട കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്യുന്ന ഒരു സ്ത്രീയുണ്ട്. ഹാന്ടികാമുമായി ചുറ്റിനടക്കുന്ന രഹസ്യപ്പോലിസുകാരുണ്ട്. ദേഹം മുഴുവന്‍ ചെറുനാരങ്ങകള്‍ ഒട്ടിപ്പിടിപ്പിച്ച ഒരു അര്‍ദ്ധനഗ്നനുണ്ട്. ഇംഗ്ലീഷ് തൊപ്പിയുമായി തെരുവുകലാകാരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളുണ്ട്. Protest and Resistance എന്ന ഡോകുമെന്ററി എടുക്കുന്ന രണ്ട് പേരുണ്ട്. ഹിന്ദി ഭാരതത്തിന്റെ ഏക മാതൃഭാഷ ആക്കണമെന്ന് പറഞ്ഞു മൌന പ്രതിക്ഷേധം നടത്തുന്ന ആളുകളുണ്ട്. ഭോപ്പാള്‍ ഗ്യാസ് ദുരന്തം അനുഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരത്തിനു വേണ്ടി ധര്‍ണ ഇരിക്കുന്നവര്‍ ഉണ്ട്. ദില്ലി മാലിന്യ നിര്‍മാര്‍ജന തൊഴിലാളികളുണ്ട്. ബോര്‍ഡര്‍  എന്ന പേരില്‍ അറിയപ്പെടുന്ന മണിപ്പൂരികളുടെ സംഘമുണ്ട്. കൂടാതെ ഹിജഡയായ അന്ജുമും സദ്ദാം ഹുസൈന്‍ എന്ന പേര് സ്വീകരിച്ചവനും ഉണ്ട്. ജന്തര്‍ മന്തറില്‍ പോയിട്ടുള്ള ഏതൊരാള്‍ക്കും ഈ പ്രതിക്ഷേധപരിസരം നന്നായി മനസ്സിലാവും. ഇടയ്ക്കിടയ്ക്ക് പോലീസുകാര്‍ ഇവരെയൊക്കെ അടിച്ചോടിക്കയോ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയോ ചെയ്യും. അവരെല്ലാം അവിടെ വീണ്ടും സ്ഥാനമുറപ്പിക്കയും ചെയ്യും. ഇടയ്ക്ക്, വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികളും അവരുടെ സമരവുമായി അവിടെ കൂടും. ഇത്, വാസ്തവത്തില്‍, ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയില്‍ പലവിധത്തില്‍ ബഹിഷ്കൃതരായവരുടെ ഇടമാണ്, അന്ജുമിന്റെ ശ്മശാനം പോലെ. നോവലില്‍ ഈ ഇടത്തിന്റെ പ്രാധാന്യം ഇവിടെ വെച്ചാണ് അതിന്റെ രണ്ട് ധാരകള്‍ ഒഴുകിച്ചേരുന്നത് എന്നതാണ്. അന്ജും എന്ന ഹിജഡയുടെ കഥയും തിലോ എന്ന അരാജകമായി ജീവിക്കുന്ന പെണ്ണിന്റെ കഥയും. ഇവിടെ വെച്ചു തന്നെയാണ്, ഇവരെ കൂട്ടിയിണക്കുന്ന ജെബീന്‍ എന്ന ഒരു ശിശുവിനെ ഇവര്‍ക്ക് കിട്ടുന്നതും.

നോവലിന്റെ ഘടന വളരെ സങ്കീര്‍ണമാണ്. അത് മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും സമാന്തരങ്ങളിലൂടെയും ആകാശത്തിലൂടെയും ഭൂമിക്കടിയിലൂടെയും സഞ്ചരിക്കുന്നു. എല്ലാ കഥാകഥനരീതികളും അത് സ്വീകരിക്കുന്നു, അല്ലെങ്കില്‍ നിരാകരിക്കുന്നു. ഏറ്റുപറച്ചിലുകള്‍, സ്വഗതാഖ്യാനങ്ങള്‍, കത്തുകള്‍, ലഘുലേഖകള്‍, ഓര്‍മ്മക്കുറിപ്പുകള്‍‍, സര്‍ക്കാര്‍roy-small_061917123444 രേഖകള്‍, നേരിട്ടുള്ള വര്‍ണനകള്‍, ചരിത്രരേഖകള്‍ എന്നിങ്ങനെ എല്ലാ ഉപാധികളും സ്വീകരിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഈ പറഞ്ഞ മിസ്‌ ജെബീന്‍ രണ്ടാം ജെബീന്‍ ആണ്. ഒന്നാം ജെബീന്‍ കാശ്മീരില്‍ ഒരു വിലാപയാത്ര കണ്ടുകൊണ്ടിരുന്ന ഒരമ്മയുടെ മാറില്‍ അള്ളിപ്പിടിച്ചിരിക്കെ ഭടന്മാരുടെ തലങ്ങും വിലങ്ങുമുള്ള വെടി വെപ്പില്‍ തലയോട്ടി തകര്‍ന്ന ശിശുവാണ്. അവളുടെ തല തകര്‍ത്ത വെടിയുണ്ട അമ്മയുടെ ഹൃദയത്തിലൂടെയാണ് കടന്നു പോകുന്നത്. തിലോയുടെ കാമുകരില്‍ ഒരാളായ മൂസയുടെ ഭാര്യയും കുഞ്ഞും ആയിരുന്നു അവര്‍. ഇത്തരത്തില്‍ സങ്കീര്‍ണമായ പല ബന്ധങ്ങള്‍ ഈ നോവലില്‍ ഉടനീളം കാണാം. നമ്മള്‍ അവസാനം കാണുന്ന രണ്ടാം ജെബീന്‍ ആന്ധ്രയിലെ മാവോയിസ്റ്റ് വിപ്ലവവുമായും

ഒന്നാം ജെബീന്‍ കാശ്മീരിലെ സ്വാതന്ത്ര്യവാദികളുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

ഉദയ എന്ന രണ്ടാം ജെബീനിനെ കുറിച്ചു നമ്മള്‍ അറിയുന്നത് അവളുടെ അമ്മയായ രേവതി എന്ന ദളിത്‌ മാവോയിസ്റ്റ് പോരാളി നേരത്തെ പറഞ്ഞ ഡോക്ടര്‍ ആസാദ് ഭാര്‍തിയയ്ക്ക് എഴുതിയ പത്തു പേജു നീളുന്ന ഒരു കത്തിലൂടെയാണ്. ഒന്നാം ജെബീനിനെ കുറിച്ചു അറിയുന്നത് തിലോയുടെ കാമുകരെ കുറിച്ചുള്ള പ്രതിപാദനത്തിലൂടെയാണ്. കാശ്മീരിനെ കുറിച്ചുള്ള ഈ ഭാഗം തിലോയുമായും അവളുടെ മൂന്നു കാമുകന്മാരുമായും അവരെയെല്ലാം അറിയുന്ന മേജര്‍ അമ്രീക് സിംഗ് എന്ന എന്കൌണ്ടര്‍ നിപുണനുമായും ബന്ധപ്പെടുന്നു. അതിക്രൂരനും സമര്‍ത്ഥനും കൌശലക്കാരനുമായ ഇയാളുടെ പ്രശസ്തമായ ഒരു ചൊല്ല് ഇങ്ങനെ: “ഞാന്‍ ഭാരത സര്‍ക്കാരിന്റെ ലിംഗമാണ്. പണ്ണുക എന്റെ കര്‍ത്തവ്യമാണ്.”

എന്നാല്‍, മിക്കവരും പഴി ചാരുന്ന പോലെ കശ്മീര്‍ പ്രശ്നത്തിന്റെ ഏകപക്ഷീയമായ ഒരു അവലോകനമല്ല അരുന്ധതി നടത്തുന്നത്. കാരണം, ഈ മൂന്ന് കാമുകരും കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടുന്നത് മൂന്നു രീതികളിലാണ്. മൂസ കശ്മീരിയും, സായുധപ്പോരാളിയാവുകയല്ലാതെ  വേറെ വഴിയില്ലാതിരുന്നവനും ആണ്. വിപ്ലവ് ദാസ്‌ ഗുപ്ത എന്ന ബംഗാളി ഇന്ത്യന്‍ ഇന്റെലിജന്സിലെ ഒരു ഉന്നത ഓഫീസറും ഗവര്‍ണറുടെ സുരക്ഷാമേധാവിയുമാണ്. മൂന്നാമത്തെയാള്‍ നാഗരാജന്‍ ഹരിഹരന്‍ തമിഴനും പത്രപ്രവര്‍ത്തകനുമാണ്. ഇവര്‍ മൂന്നു പേരുടേയും നിരീക്ഷണങ്ങള്‍ നോവലില്‍ ഉടനീളം ചിതറിക്കിടക്കുന്നു. ഇവര്‍ നാല് പേരും ആര്‍കിടെക്ചര് കോളേജില്‍ സഹപാഠികള്‍ ആയിരുന്നവര്‍ ആണ്. അവര്‍ തമ്മിലുള്ള പ്രണയം എല്ലാ രാഷ്ട്രീയഅഭിപ്രായങ്ങളെയും അതിജീവിക്കുന്നു. അതാണ്‌ അവരുടെ ബന്ധം.

എങ്കിലും മൂസയോടാണ് തിലോയ്ക്ക് അടുപ്പം കൂടുതല്‍ ഉള്ളത്. അയാളെ വിവരിക്കുന്നത് ഇങ്ങനെ:

They had always fitted together like pieces of an unsolved (and perhaps unsolvable) puzzle—the smoke of her into the solidness of him, the solitariness of her into the gathering of him, the strangeness of her into the straightforwardness of him, the insouciance of her into the restraint of him. The quietness of her into the quietness of him.”

തോക്ക് പിടിച്ച വിപ്ലവകാരിയോട് ഒരു പെണ്ണിന് തോന്നുന്ന വൈകാരികപ്രണയമല്ല അത്. കശ്മീര്‍ സ്വാതന്ത്ര്യവാദത്തോടുള്ള അഭിനിവേശവുമല്ല. അതെല്ലാം ഉണ്ടെങ്കിലും, അതിനു മുകളില്‍ എവിടെയോ പ്രതിഷ്ഠിക്കാവുന്ന ഒന്ന്.

സര്‍മദുമായുള്ള ബന്ധം കാരണമാവാം, നിറയെ ഉര്‍ദു കവിതാശകലങ്ങള്‍ നോവലില്‍ കാണാം. മാത്രമല്ല, പുതുദില്ലിയുടെ സമ്പന്നതയുടെ നേര്‍ വിപരീതമായ പഴയദില്ലിയുടെ പല മിഴിവുറ്റ ചിത്രങ്ങളും കാണാം. ചെങ്കോട്ടയിലെ Light and Sound show അതിലൊന്നാണ്. അത് കാണാന്‍ അന്ജും തന്റെ തോഴികളെ Book-Summary-The-Ministry-of-Utmost-Happinessകൊണ്ടുപോകാറുണ്ട്. കാരണം, ഇന്ത്യയുടെ ചരിത്രം അവതരിപ്പിക്കുന്ന ആ കെട്ടുകാഴ്ചയില്‍ ഏതോ കാലത്തില്‍ ഒരു ഹിജഡയുടെ ചിരി കേള്‍ക്കാമത്രേ. ആ ഒറ്റ ചിരി വഴി തങ്ങളെപ്പോലുള്ള ബഹിഷ്കൃതര്‍ക്കും ഇന്ത്യന്‍ ചരിത്രത്തില്‍ ഒരു സ്ഥാനമുണ്ട് എന്ന അഭിമാനബോധമാണ് അന്ജുമില്‍ അപ്പോള്‍ ഉണ്ടാകുന്നത്. പക്ഷെ, നോവല്‍ അവസാനിക്കുന്നതിനു മുമ്പ് തന്നെ ഗുജറാത്തിലെ ലാല ദില്ലിയില്‍ ഭരണത്തില്‍ വരികയും മുഗള്‍ ചരിത്രം തുടച്ചു നീക്കാനുള്ള വ്യഗ്രതയില്‍ ആ ഷോ നിര്‍ത്തിവെക്കയും ചെയ്തിരുന്നു. ഗുജറാത്തില്‍ നിന്നുള്ള ഈ ലാല മുമ്പും നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അഹമദാബാദിലെ ഒരു മുസ്ലിം കൂട്ടക്കൊലയുടെ സമയത്ത്. അന്ജും ആ ലഹളയില്‍ അകപ്പെടുകയും രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ‘കിനാക്കളുടെ ഗേഹം’ എന്ന ഹിജഡകളുടെ വാസസ്ഥലത്തു നിന്ന് മാറി ഒരു ശ്മശാനത്തില്‍ രണ്ട് കല്ലറകള്‍ക്കിടയില്‍ താമസം തുടങ്ങാന്‍ അന്ജും തീരുമാനിക്കുന്നത് അതിനു ശേഷമാണ്. അവിടെ തന്റെ മുന്‍തലമുറകളുടെ ഇടയില്‍ അവള്‍ സുരക്ഷിതയാവുന്നു.

Her desolation protected her. Unleashed at last from social protocol, it rose up around her in all its majesty – a fort with ramparts, terrets, hidden dungeons and walls that hummed like an approaching mob.”

ഈ നോവലിലെ മിക്ക കഥാപാത്രങ്ങളും സോഷ്യല്‍പ്രോടോകോള്‍ എന്ന വ്യാധിയാല്‍ ബാധിക്കപ്പെട്ടവര്‍ ആണ് – കാശ്മീരിലെ സ്വാതന്ത്യവാദിയായാലും, മാവോയിസ്റ്റുകള്‍ ആയാലും, അവരെ ക്രൂരമായി ഭേദ്യം ചെയ്ത് കൊല്ലുന്നthe-ministry-of-utmost-happiness-by-arundhati-roy-cover-788x306 പട്ടാളക്കാരായാലും, ഹിന്ദു ദേശീയവാദികളായാലും, തിലോയുടെ മൂന്നു കാമുകര്‍ ആയാലും, ഗുജറാത്തിലെ ലാല തന്നെ ആയാലും. അത് പാലിക്കാത്ത രണ്ട് പേര്‍ അന്ജുമും തിലോയുമാണ്. പിന്നെ സര്മദും. ചുരുക്കത്തില്‍, നോവല്‍ സാമൂഹ്യ ഘടനകള്‍ക്ക് പിടി കൊടുക്കാത്ത ഈ മൂന്നു പേരുടേയും കഥയാണ്. അത് ഇന്ത്യന്‍  ഇംഗ്ലീഷ് എഴുത്തിന്റെ സാമാന്യഘടനകളെയും വ്യവഹാരങ്ങളെയും അതിസാധാരണതകളെയും മറികടക്കുന്നു. ഒരു പക്ഷെ, ആദ്യമായിട്ട് ഇന്ത്യന്‍ ഭാഷകളിലെ സമീപകാലത്തെ നോവല്‍ എഴുത്തുകളെതന്നെ കവച്ചു വെക്കുന്നു.

ഒന്ന് പറയട്ടെ, അരുന്ധതിയുടെ ആദ്യത്തെ നോവല്‍  The God of Small Things വായിച്ചിട്ടില്ലാത്ത ഒരാളാണ് ഞാന്‍. ഒരു പക്ഷെ, അങ്ങനെയുള്ള ഏക നിരൂപകനും. അത് കൊണ്ട് മുന്‍നോവലിന്റെ യാതൊരു ഭാരവും ഞാന്‍ വഹിക്കുന്നില്ല. രണ്ട് നോവലുകള്‍ തമ്മിലുള്ള താരതമ്യമായി പലരും നിരൂപണം ചെയ്യുന്നുണ്ട്. അതിന്റെ യാതൊരു ആവശ്യവും ഇല്ല. കാരണം, ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അരുന്ധതി ഇത് എഴുതുന്നത്‌. അന്നത്തെ അരുന്ധതി അല്ല ഈ നോവല്‍ എഴുതിയത്. നോവലിലെ രണ്ടാം ജെബീന്‍ ഇരുപതു വര്‍ഷത്തിനു ശേഷം എന്തായിരിക്കുമെന്ന് ആര്‍ക്കറിയാം.

തിലോ എഴുതിയ ഒരു ഉര്‍ദു കവിത അരുന്ധതിയുടെ മനോഭാവം പ്രതിഫലിപ്പിക്കുന്നുണ്ട്. അതിപ്രകാരം.

She died in her cage, the little bird

These words she left for her captor

Please take the spring harvest

And shove it up your gilded arse.

ഇതും കൂടി

“   How

to

tell

a

shattered

story?

By

slowly

becoming

everybody.

No.

By slowly becoming everything.

june-6-07

ഈ എഴുതിയതിലെ ശൈഥില്യം തന്നെയാണ് നോവലിന്റെ രസഘടകവും.

ഇന്ത്യന്‍ ചരിത്രത്തെ, ജെബീന്‍ ഒഴിച്ച മൂത്രത്തില്‍ പ്രതിബിംബിക്കുന്ന ഒന്നായിട്ട് അരുന്ധതി കാണുന്നുണ്ട്.

“With her eyes fixed on her mother she ( Miss Udaya Jebeen) peed, and then lifted her bottom to marvel at the night sky and the stars and the-one-thousand-year-old-city reflected in the puddle she had made.”

നോവല്‍ അവസാനിക്കുന്നത് ഈ വാചകത്തോടെയാണ്, “ Because Miss Jebeen, Miss Udaya Jebeen, was come.”  ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ കഥ അരുന്ധതി എഴുതട്ടെ.

DSC_0570


 

 

 

 

 

 

 

Ravi shankar

Comments

comments