യ്പ്പിന്റെ ഭാരം കാലാന്തരേ മധുരിക്കുമെന്ന് 
ആകാശനീലയോ കാട്ടുപച്ചയോ അല്ലാത്ത നിറങ്ങൾ.
ഇരുമ്പ് മണക്കുന്ന ചുവപ്പോ
ഇളകിമറിയുന്ന കടൽനീലയോ ആകാത്ത മഞ്ഞപ്പുകൾ.

ഓരോ ആറാം പിളർപ്പിലും
ഉടലിളം തുടിപ്പുകൾ
ഒരേദിശയിൽ കരുതൽ തടങ്കലിൽ.

ഏതുനിമിഷവും നഗരത്തിലെത്താവുന്ന ചിലരെക്കാത്ത്
തൂണിലും തുരുമ്പിലും വിശ്വരൂപം.

കൈചേർക്കുന്ന ഇരുവർ
ഒറ്റയ്‌ക്കെത്തുന്ന ഒരുവൾ
ഒരുമിച്ചു നിൽക്കുന്ന ഒത്തിരിപ്പേർ.
@P 377, 124-A, 144
വേഷം മാറുന്ന ചുരുക്കെഴുത്തുകളാകാം.
ഏതക്കവും ഏതു തൂണിലും വാ പിളർന്നേക്കാം.

നോട്ടങ്ങൾ തളച്ചിട്ട് ചുറ്റിനും കടന്നുപോയേക്കാം
മൂന്നായി മുറിക്കപ്പെട്ടവർ.

ആദ്യത്തെ നാലക്കങ്ങളിൽ
ജനിതകരേഖകൾ
നാല് ചോദ്യങ്ങൾ ഞരമ്പുകളിൽ
ഒടുവിലായ് വിരൽത്തുമ്പുകൾ
കൃഷ്ണമണിയിലെ പകപ്പുകൾ
വിറ്റഴിയാനെളുപ്പമുള്ള കറുപ്പും വെളുപ്പും
ചതുര ഭൂപടങ്ങൾ.

തോൽപ്പാളികളുരിച്ച് സ്വച്ഛമാക്കപ്പെടുന്ന,
ഒറ്റയടിപ്പാതകൾക്ക് മീതെ
കാണാതാവുന്നവരുടെ ചിത്രങ്ങളടുക്കിയ
പഴയവീടുകളെ മറച്ച്,
അതിവേഗം വളരുകയാണ്
സമയസ്തംഭങ്ങൾ
മഹാശ്ചര്യങ്ങൾ.

* കൊച്ചി മെട്രോയുടെ തൂണുകളിലെ അക്കങ്ങൾ അഡ്രസ്സുകളുടെ ഭാഗമാകുന്നുണ്ട് .

Comments

comments