ഒരു കുട്ടിയില്‍നിന്നും ചെറുപ്പക്കാരനിലെയ്ക്ക് പോകുന്ന  പോക്കി ഒരു കലാ വിദ്യാര്‍ത്ഥിയായിത്തീര്‍ന്ന ഉസ്മാന്‍ ലഭിക്കുന്ന ഭാഷ തന്‍റെ ലൈംഗികതയെ (അതുവഴി തന്‍റെ തന്നെ ഇടത്തെയും) അക്കരയ്ക്കുള്ള ഒരു യാത്രയിലെ വിടവായി തിരിച്ചറിയുന്ന കലാചരിത്രപരവും, ചിലപ്പോഴൊക്കെ വ്യക്തിപരം മാത്രവുമായ പലതരം  ബിംബങ്ങളില്‍ കാണാം. അക്കാദമിക് കലാപഠനാനുഭവങ്ങള്‍ വഴി ഉസ്മാന്‍ ഇടപെട്ടിട്ടുള്ള ലൈംഗികതയെക്കുറിച്ചുള്ള ചില രാഷ്ട്രീയസംവാദങ്ങള്‍ ഉസ്മാന്റെ ലോകബോധത്തെ ഇളക്കിക്കളഞ്ഞിരുന്നു. ചില  ആളുകളില്‍ അക്കാദമിക് കലാപഠനം ചെയ്യുന്നത് ഇത് മാത്രമാണ്. താന്‍ അതുവരെ അന്യത്ര നിന്നിരുന്ന മൌലികമായ ജീവിതസാഹചര്യത്തിലേയ്ക്കു പിന്നീടവര്‍ മടങ്ങുന്നതും അതിനെ പരാമര്‍ശിക്കുന്നതും ഓര്‍ക്കുന്നതും പോലും വ്യത്യസ്തമായ പല വഴികളിലായിരിക്കും.

ലിംഗവിവേചിത സമൂഹത്തിലെ അധികാരവിനിമയങ്ങളെ കുറിച്ചുള്ള വിമർശബോധം കൊണ്ടോ, കുഴമറിയല്‍ കൊണ്ടോ ആവാം, ഇദ്ദേഹം തന്‍റെ ഉള്ളിലെ ആണിനെ  സ്വരൂപിക്കാന്‍ പുതിയ വഴികള്‍  തേടാന്‍ ശ്രമം തുടങ്ങിയെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ ചെയ്യുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ ചുറ്റിനും ഉണ്ട്. വഴിയെ അവരെ ഈ കോളത്തില്‍ ഞാ പരിചയപ്പെടുത്താം. ഉസ്മാന്റെ വഴി, ഞാന്‍ കണ്ട പോലെ (അയാള്‍ പറഞ്ഞത് പോലെയും) ഇവിടെ തല്‍ക്കാലം പറയാം.

തന്റെ തന്നെ ഉള്ളിലെ ആണിനേയും പെണ്ണിനേയും ചേര്‍ത്ത് ഒരു വ്യവഹാരം നിര്‍മ്മിക്കാനുള്ള വിരുതാണ് ഈയിടെ ഉസ്മാന്‍ താന്‍ ഒരിടക്കാലം വ്യക്തിഗത സ്റ്റുഡിയോ ( പണിചെയ്യുമിടം) ആയി ഉപയോഗിച്ച തന്‍റെ ഗ്രാമത്തിലെ വായനശാലാ  കെട്ടിടത്തില്‍ നാട്ടുകാര്‍ക്കായി തുറന്ന മ്യൂറലില്‍ സമ്പാദിച്ച നേട്ടം എന്ന്‍  ഞാന്‍ കരുതുന്നു. കാരണം, ആണെന്ന നിലയില്‍ ചിന്തിക്കുക  എന്നാല്‍ അക്കരെയിക്കരെ നില്‍ക്കുന്നതിന്റെ ടെന്‍ഷ അനുഭവിക്കുന്നതും  എന്നാല്‍ പല  പാഠങ്ങള്‍ നിറഞ്ഞതുമായ ഒരു വ്യവഹാരം മുന്നോട്ടു വയ്ക്കുക എന്നാണെന്ന്‍ ഉസ്മാന്‍ തിരിച്ചറിയുന്നത് ഇയാളെ ഒരു മനുഷ്യനും കലാകാരനും ആക്കുന്നു. 

ഉസ്മാന്റെ സ്വന്തം വാക്കുകളില്‍ ഇക്കാര്യം വ്യക്തമാക്കിയാ, അതിങ്ങനെയാണ്:

ഭാരതപ്പുഴയും കുന്തിപ്പുഴയും സന്ധിക്കുന്ന ഒരിടത്താണ് എന്റെ ഇടം. കുട്ടിയായിരുന്നപ്പോള്‍ ഗ്രാമത്തിലേയ്ക്ക് റോഡുമാര്‍ഗ്ഗം ഒരു തുറസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണെങ്കി ഏതു സമയവും ഒരു റെയില്‍വേ ഗെയ്റ്റ് ആയി  ഉപയോഗിക്കയാല്‍ അടച്ചിടുകയും ചെയ്യുമായിരുന്നു. മിക്കപ്പോഴും അക്കരയ്ക്കു  പോകാന്‍ പുഴ മുറിച്ചു കടക്കണം. എന്റെ അച്ഛന്‍ അവിടെ  വള്ളക്കാരന്‍ ആയിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് പുറം ലോകത്തേയ്ക്ക് എപ്പോഴും തുറക്കുന്ന ഒരു റെഗുലേറ്റര്‍-കം-ബ്രിഡ്ജ് (വെള്ളിയാംകല്ല്)ഉണ്ട്. ബ്രിഡ്ജിന്റെ വരവ് എന്റെ ഗ്രാമത്തിനും പുരോഗതി കൊണ്ടുവന്നു. എം.എഫ്.എ പഠനം തീര്‍ത്ത്  ഹൈദരാബാദില്‍ നിന്നും ഞാന്‍ തിരികെ വരുമ്പോള്‍ ടൌണില്‍തന്നെ ഒരു സ്റ്റുഡിയോ എടുത്തു. എന്‍റെ സ്റ്റുഡിയോ ബില്‍ഡിംഗ്‌ എന്നത് യഥാര്‍ത്ഥത്തി ഒരു സമയത്ത് ഉപയോഗിച്ചിരുന്നതും  ഇപ്പോള്‍  ഉപയോഗത്തില്‍ ഇല്ലാത്തതും ആയ  പരുതൂര്‍ ലൈബ്രറി റിക്രിയേഷ സെന്ററിന്‍റെ പ്രോപ്പര്‍ട്ടി ആണ് കേട്ടോ. അത് പഴയൊരു കെട്ടിടം ആണ്. ചുവരിന്റെ ഒത്ത മധ്യത്തില്‍ തന്നെ ഒരു ദ്വാരം ഉണ്ട്. എന്റെ ഉള്ളിലെ ചിത്രപ്രതലത്തിന്റെ നടുവു തന്നെയാക്കാം അത് എന്ന് ഞാനും ഉറച്ചു. രണ്ടു ഭാഗത്തായി ഞാന്‍ അക്കര എന്നും ഇക്കര എന്നും എഴുതി. എന്നിട്ട് ആ ഭാഗങ്ങളില്‍ ആ പ്രദേശത്തിന്റെ  ബിംബങ്ങള്‍ ഒന്നൊന്നായി  ഞാന്‍ വരച്ചുകൊണ്ടിരുന്നു. ഇടത്തേ ഭാഗത്ത് ആദ്യം ഒരു പുരുഷ ശരീരം. അത് ആണത്തം, അനക്കം, ചലനം തുടങ്ങിയ എന്റെ തന്നെ ഒരു പരാമര്‍ശം ആയി. എനിക്ക് ഡാവിഞ്ചിയുടെ ഡ്രോയിംഗ് പരാമര്‍ശിക്കണം എന്നും തോന്നി, ഒത്ത ഒരു പുരുഷശരീരം കിട്ടാന്‍. ആണ്‍ ഭാഷയിലെ ചില വാക്കുകള്‍ അതില്‍ നിറച്ചു ഞാന്‍. my breaths, heart beats, public space, her body, no one is allowedI know തുടങ്ങിയ ചില  ടെക്സ്റ്റുകള്‍  അതില്‍ ഉപയോഗിച്ചു; ചുവര്‍ ഒരു മാധ്യമം ആണ്. അതില്‍ ഉരയ്ച്ചും, മണ്ണ് പൊത്തിയും, പിന്നെ  ചോക്കും ഡ്രൈ പെസ്ടലും ചാര്‍ക്കോളും ഉപയോഗിച്ചും അതിന്റെ  മുഴുവന്‍ സാധ്യതയും  ഉപയോഗിക്കാന്‍ ഞാന്‍ ശ്രമിച്ചു. സത്യത്തില്‍ അത് ചുമരുമായുള്ള എന്റെ പരീക്ഷണം ആയിരുന്നു. വലത്തേ ഭാഗത്ത് ഞാന്‍  ഭാവനാത്മകബിംബങ്ങള്‍ നിറച്ചു. രണ്ടു വസ്തുക്കള്‍ തമ്മിലുള്ള ഒരു ബന്ധം പോലെ. Untouchable എന്നൊരു  വാക്ക് രണ്ടു ബിംബങ്ങളെ അകറ്റുന്നു. ഇത് വരച്ചെടുക്കവേ  പേസ്റ്റൽ, ചോക്ക്, വൈറ്റ്സിമന്‍റ് തുടങ്ങിയവ കൊണ്ട് എനിക്ക് സുന്ദരമായ  വര്‍ണ്ണങ്ങലഭിക്കുകയുണ്ടായി. 336x 90 ഇഞ്ച്‌ വലിപ്പമുള്ള ഒരു വലിയ ചുമര്‍. രണ്ടു ലോകങ്ങളെ ബന്ധിപ്പിക്കാനുള്ള എന്റെ ശ്രമം. നെരൂദയുടെ Carnal apple, woman filled, burning moon എന്ന കവിതയാണ് ടൈറ്റില്‍  ഇടാന്‍ പ്രചോദനം. ആ കവിത വായിക്കുമ്പോള്‍ അതിന് എന്റെ ഈ ചിത്രവുമായി എന്തോ ബന്ധം ഉണ്ടെന്നു എനിക്ക് തോന്നും.

Carnal Apple, Woman Filled, Burning Moon,
carnal apple, Woman filled, burning moon,
dark smell of seaweed, crush of mud and light,
what secret knowledge is clasped between your pillars?
What primal night does Man touch with his senses?
Ay, Love is a journey through waters and stars,
through suffocating air, sharp tempests of grain:
Love is a war of lightning,
and two bodies ruined by a single sweetness.
Kiss by kiss I cover your tiny infinity,
your margins, your rivers, your diminutive villages,
and a genital fire, transformed by delight,
slips through the narrow channels of blood
to precipitate a nocturnal carnation,
to be, and be nothing but light in the dark.

ഉസ്മാന്‍റെ ഈ site specific വര്‍ക്ക്  കാണുമ്പോള്‍ അധികാരങ്ങള്‍ ഒഴിഞ്ഞുപോയതും, പുരോഗതി നല്‍കുന്നതും പരസ്പര ബന്ധത്തിന്‍റെ പാലം കൊണ്ട് തീര്‍ക്കാവുന്നതുമായ   വിടവുകള്‍ പ്രദാനംചെയ്യുന്ന അനേകം സ്വപ്നങ്ങളുടെ ഒരു ലിംഗം കൊണ്ട് ഒരു  ആണ്‍നുഷ്യന്‍ ഇരുന്നുചെയ്ത ചുവര്‍ചിത്രമാണല്ലോ എന്ന് തോന്നും.

മാത്രമല്ല, ഏതു നാട്ടിലെയും ഏതു തരത്തിലുമുള്ള കലാകാരനും, കലാസൃഷ്ടി കാണാന്‍ വരുന്നവരെ ആഗ്രഹിക്കുന്നു. പലപ്പോഴും  വൈകുന്നേരങ്ങളില്‍ ആണ് ഔദ്യോഗികമായ ഓപ്പണിംഗ് പതിവ്. പരുതൂര്‍ പോലെ കവിത നിറഞ്ഞ  കൊച്ചുഗ്രാമങ്ങളില്‍ അത്  മനുഷ്യരാല്‍ നിറഞ്ഞത്‌ പോലുള്ള അനുഭവമാക്കാന്‍ ഉസ്മാനെപ്പോലുള്ള കലാകാരന്മാര്‍ക്കും അവരുടെ സ്നേഹിതര്‍ക്കും കഴിയുന്നുണ്ട്; ചുവരില്‍നിന്ന് നിറങ്ങളും ബിംബങ്ങളും കിനിഞ്ഞിറക്കാനും.

Comments

comments