എനിക്ക് ചുറ്റുമുള്ള ലോകങ്ങളിലൂടെ  പതം വന്ന, അടുപ്പമേറിയ ആഖ്യാനങ്ങൾ അനതിസാധാരണമായി അടയാളപ്പെടുത്തിയ ആളാണു സി എൻ.  ഭേദപ്പെട്ട ഒന്നിനായി അവിടം ഉപേക്ഷിക്കുന്നത് വരെ പ്രസക്തനായിരിക്കാൻ ഒരു കലാകാരനു ഒരുപാട് കഷ്ടപ്പെടേണ്ടി വരുന്ന ഒരു നാടിന്റെ ദുഖഃ പ്രകൃതിയിൽ വച്ച് എനിക്ക് ഉണ്ടായ ബോധത്തിന്റെ കാര്യമാണു ഇവിടെ പറയുന്നത്.  സ്ഥിരമായി പ്രദർശനങ്ങൾ സംഘടിപ്പിച്ചും അങ്ങനെ ഒരുപാടൊക്കെ വൈകുന്നതിനു മുന്നെ അത് വഴി  ജീവിതം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തതിലൂടെ സി എൻ തനിക്ക് ചുറ്റും പ്രസന്നമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ജീവിതത്തിൽ കണ്ട് മുട്ടുന്ന എന്തിലും സൗഹാർദ്ദത്തിന്റെ മുദ്രയായിരുന്നു അദ്ദേഹം പതിപ്പിച്ചിരുന്നത്. ലോകത്തിന്റെ അലട്ടലുകൾക്ക്നേരെ അയവേറിയ ഒരു ഉദാസീനത കൊണ്ട് പ്രതിരോധിക്കുന്ന ഒരു ഭാവസാധ്യതയാണു ഞാനിതിനെ കണ്ടെത്തുന്നത്. അതിനാൽ ഞാൻ പിന്തുടരുന്നു എന്ന് കരുതുന്ന ലോകത്തെ നോക്കിക്കാണൽ എന്ന പാരമ്പര്യത്തിന്റെ സാംസ്കാരികതുടർച്ചയ്ക്കുള്ളിൽ നിന്ന് ഒരു കച്ചവട ബ്രാൻഡിന്റെ  മുതൽ ഒരു അമ്പലക്കമ്മിറ്റിയുടെ വരെ  ലെറ്റർപാഡുകൾ അലങ്കരിക്കുന്ന ലോഗോകളിലെ അദ്ദേഹത്തിന്റെ സവിശേഷമായ കാലിഗ്രഫിയെ  വിസ്മയത്തോടെയാണു പലപ്പോഴും നോക്കിയിരുന്നത്. ചുറ്റുമുള്ള പലരെയും പോലെ വിശുദ്ധമായ ഏതോ സ്തംഭങ്ങളെന്ന പോലെയാണു അദ്ദേഹത്തിന്റെ സിമന്റ് മ്യൂറലുകൾ പിന്നെ കാണപ്പെട്ടത്.  അദ്ദേഹത്തിന്റെ മനുഷ്യരൂപങ്ങളിലെ മുളയ്ക്കുന്ന വിരലുകളും  ആ രൂപങ്ങളെ നടത്തുകയും വളയ്ക്കുകയും നേരെ നിർത്തുകയും ചെയ്തിരുന്ന ആർട്ടിസ്റ്റിക് രേഖീയതയുടെ സാങ്കേതികതകളും ഞാൻ നോക്കിക്കൊണ്ടേ നിന്നു. ഇവയ്ക്കിടയിൽ ഉടനീളം ആ ഗഗനരൂപങ്ങൾ  നൽകുന്ന ആഖ്യാനങ്ങളുടെ അനിർവചീയമായ ആനന്ദത്തിന്റെ അതിരുകളെക്കുറിച്ചും വിശിഷ്ടങ്ങളായ സൂചകങ്ങൾ വഴി അവ നൽകിയിരുന്ന അനുഭൂതികളുടെ സമൃദ്ധിയെക്കുറിച്ചും  അത്ഭുതപ്പെട്ടുകൊണ്ടേയിരുന്നു.

ശരിക്ക് പറഞ്ഞാൽ കലയുടെ ഒരു ആധുനിക കാഴ്ച്ചക്കാരൻ/ സൃഷ്ടാവ് പിളർന്നതും ദുഷിപ്പിക്കപ്പെട്ടതുമായ ഒരു സ്വത്വമായാണു വളർന്ന് വരുന്നത്. അയാൾക്ക് മേനി നടിക്കാൻ തക്ക സാംസ്കാരികത്തുടർച്ചകളില്ല. ഒരു നാട്ടിൻപുറത്ത്  ജീവിതം കഴിക്കുന്ന ഒരു ആധുനിക ഇന്ത്യൻ ആർട്ടിസ്റ്റ് ഉപയോഗിക്കുന്ന ഗാംഭീര്യത്തിന്റെ, അല്ലാത്ത പക്ഷം ഒറ്റപ്പെട്ട് പോകുമായിരുന്ന ഭാഷയിൽ ഒരുതരം അകലം പാലിക്കൽ കൂടി അടക്കം ചെയ്യുന്നുണ്ട്.  എതിർപ്പും വൈരുദ്ധ്യവും കാട്ടാതെ ഒരു പാരമ്പര്യമായി പിന്തുടരാൻ കഴിയുന്ന  അനക്കമറ്റ ഒരൊറ്റ സാംസ്കാരിക തുടർച്ചയും സാധ്യമല്ല എന്നതാണു ഇത് തെളിയിക്കുന്നത്. അതുകൊണ്ട് തന്നെയാവണം  ഒരു ഇന്ത്യൻ ചിത്രകാരൻ ആകുഅവാൻ വേണ്ടി സി എൻ മതപരമായ അതിഭൗതികത സൂചിപ്പിക്കുന്ന രാഷ്ട്രീയ വിക്രസ്സുകൾ, മറ്റു പ്രശസ്ത സമകാലികർ പലരും ചെയ്തത്, തന്റെ ചിത്രങ്ങളിൽ നിന്നും കൃത്യമായും ഒഴിവാക്കിയത്. എന്നാൽ കലയുടെ ഒരു ഭാഷ എന്ന നിലയ്ക്ക് സി എൻ ആവിഷ്കരിച്ച ഗംഭീരത എന്നത് ഉട്ടോപിയയുടെ ഒരു വിശാലതയിലേക്കും ധാരാളിത്തതിലേക്കും കാഴ്ച്ചാനുഭവം സമ്മാനിക്കുന്നു എന്ന നാട്യമാണു പ്രകടമാക്കുന്നത്. എന്നാൽ അതാത് കാലവും ആധുനികതയുടെ വിക്ഷുബ്ദ്ധതയുംഅത്തരമൊരു ആഗ്രഹത്തിനെ  നിഷേധിക്കുവാനും പൊളിക്കാനും ഹെട്ടെരോട്ടോപ്പിയകൾ നിർമ്മിക്കുവാനുമാണു  പ്രചോദനം നൽകുന്നത്. ഗാംഭീര്യം എന്നത് അതിന്റെ തന്നെ രീതികളിൽ  പ്രാദേശികരായിപ്പോയ പല ഇന്ത്യൻ ആർട്ടിസ്റ്റുകളുടെയും സൃഷ്ടികളിലൂടെ വികസിച്ച് വന്നിട്ടുണ്ട്.  അത്  സി എൻ കരുണാകരനിൽ വരുമ്പോൾ മനുഷ്യത്വത്തിന്റെ ഉദാസീനവും വശ്യവുമായ ഒരു മട്ടുപ്പാവിൽ ചെന്ന് നിൽക്കുന്നു. ലക്ഷ്മാ ഗൗഡിൽ (Lakshma Goud) അത് കുറേക്കൂടി വ്യക്തമായ രതിയുടെ ഭാവമായും ചിത്രണമായും തൊടുന്നു. ഗനേഷ് പെയ്നിൽ (Ganesh Pyne) അത് തളം കെട്ടിയ വിരസതയായി വരുന്നു.  എ രാമചന്ദ്രനിൽ ഒരു സാംസ്കാരിക സങ്കലന മായി.  അങ്ങനെ തിരിച്ചറിയുവാനും വിശദീകരിക്കുവാനും കഴിയുന്ന ഒരുപാട് ആളുകൾ

എനിക്ക് കാണാനായിടത്തോളം  അദ്ദേഹത്തിന്റെ കാലത്തെ നിരവധി ആധുനിക ചിത്രകാരന്മാരെപ്പോലെ  കലയുടെ വസ്തു എന്നതിനെ കാഴ്ചക്കാരന്റെ  മന്ത്രത്തകിടായിട്ടാണു സി എൻ ഉപയോഗിച്ചത്. അതിന്റെ വശ്യതയിൽ നിന്ന് ഒരാൾക്ക് ഏത് നിമിഷവും ബോധപൂർവ്വം ഒഴിഞ്ഞു മാറാൻ കഴിഞ്ഞേക്കാം. എന്നാൽ ഇന്ത്യൻ കലയുടെ ഒരു ബദൽ ചരിത്രം, വേറിട്ട ചരിത്രവായന പിന്നെയും കത്തിരിക്കുന്നുണ്ട്,  ആ വശ്യതയ്ക്ക് പിന്നെയും അർത്ഥങ്ങൾ കണ്ടെത്തുന്നതിനായി!

Comments

comments