എന്റെയാത്രയാത്രകളെന്നും
ഇടവഴികളിലൂടായിരുന്നു
പുൽത്തുമ്പിനെകാമിച്ചു
നിൽക്കുന്നമഞ്ഞുവീണിടവഴികൾ
ശംഖുപുഷ്പത്തിൻ
നനഞ്ഞനീലകമ്പളങ്ങൾ
തോരാനിട്ടമുൾവേലി
എന്റെഇടവഴിയെ
തുറിച്ചുനോക്കിയിരുന്നു.
മണൽക്കാട്ചുട്ടുപൊള്ളിച്ചൊ
രെന്റെപാദങ്ങൾ
ഇടവഴിച്ചാലിനെചുംബിച്ചുണർത്തി
വിണ്ടഉപ്പൂറ്റിയിൽമണൽ
ക്കലുകയറ്റിവഴിയെന്നെസ്നേഹിച്ചു
മരവിച്ചപ്രണയവും
നനഞ്ഞനിരാശയും
പ്രഭാതത്തിലീഇടവഴി
യിൽകണ്ടുമുട്ടി
പാൽക്കാരനുംപത്രക്കാരനും
കലഹിച്ചൊരൊച്ചയില
വരുടെസങ്കടംതെന്നിപ്പോയി
നട്ടുച്ചയിൽവഴിക്കു
കൂട്ടായികാറ്റുവന്നു
മൂവന്തിക്കതുപിണങ്ങിപ്പോയി
നട്ടുച്ചയിൽവഴിക്കു
കൂട്ടായികാറ്റുവന്നു
മൂവന്തിക്കതുപിണങ്ങിപ്പോയി
പിണക്കംതീർക്കാൻനിൽക്കാ
നീവഴിരാത്രിയെപുണർന്നു
മിന്നാമിനുങ്ങുതെളിച്ചവെളിച്ചത്തി
ലീവഴിയെകള്ളുമണത്തു.
നടത്തയുടെചടുലതയിൽ
ചവിട്ടുകൊണ്ടവർ
നീവഴിമയങ്ങുന്ന
കണ്ടപ്പോൾ,
ഞാനറിയാതീവഴിത്തുണ്ടിനെ
പ്രേമിച്ചുപോയി,
കാമിച്ചുപോയ്,
സ്നേഹിച്ചുപോയ്!

 

രോഹിണി എ പി
II MA മലയാളം
കെ.കെ.ടി.എം.ഗവ.കോളേജ്, പൂല്ലൂറ്റ്

Comments

comments