പ്രവചനങ്ങൾ.ടെക്ക് രംഗത്തെ പ്രവചനങ്ങളുടെ പട്ടികകൾ എല്ലാം കൂടെ പ്രിന്‍റ് എടുത്ത്കൂട്ടി വച്ചാൽ ഒരു മാളികയോളം വരും. മറ്റു മേഖലകളിലെ പ്രവചനങ്ങളും ഒട്ടുംമോശമല്ല, കേട്ടോ.
ടെക്ക് പ്രവചനങ്ങളില്‍ വേറിട്ട്‌ നിന്ന ഒരെണ്ണം കാറുകളിലെ ജീ പീഎസ്സ് സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. മൊബൈല്‍ ഫോണിലുള്ള ജീപീഎസ്സ്-ന്‍റെയും, ഭൂപടത്തിന്‍റെയും സഹായത്തോടുകൂടി നമ്മള്‍ വഴി തേടുന്നത്ഇന്ന് സാധാരണമാണല്ലോ. നിരത്തിലെ തിരക്ക് അടക്കം പറഞ്ഞ് തന്ന് നമ്മുടെസ്മാര്‍ട്ട്‌ ഫോണുകൾ നമ്മളെ ഇന്ന് സഹായിക്കുന്നു. ഏറ്റവും പുതിയഭൂപടങ്ങള്‍, ബാറ്ററി ക്ഷമത, വലിയ സ്ക്രീന്‍ എന്നൊക്കെ പറഞ്ഞു കൊണ്ട് ഈ വഴി-തപ്പല്‍ സേവനങ്ങള്‍ക്ക് മാത്രമായി ചില  കമ്പനികള്‍ ഉപകരണങ്ങപണിയില്‍ ഇറക്കുന്നുണ്ട്. അതാകട്ടെ കാറില്‍ നിന്ന് പുറത്ത് എടുക്കുകപോലും വേണ്ട. കാറില്‍ സിനിമ  കാണാന്‍ ഉള്ള  സ്ക്രീന്‍ വേണമെങ്കിൽ അത് വേറെ. നിങ്ങളുടെ ഫോണിലാകട്ടെ ഭൂപടവും, ജീ പീ എസ്സും, പാട്ടും, സിനിമയും, വാര്‍ത്താവിനിമയ സൌകര്യവും എല്ലാമുണ്ട്.ഫോണുകളിലെ സാങ്കേതിക വിദ്യ അനുദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. അതിലെ മാപ്പുകളുടെ കൃത്യതയാകട്ടെ, ബാറ്ററി ജീവനാകട്ടെ ഇതെല്ലാം കാലത്തിനൊത്ത് നന്നായിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ പിന്നെ  കാറില്‍ ജീ പീ എസ്സിന്മാത്രമായി എന്തിന് വേറെ ഉപകരണം എന്ന ചോദ്യം പ്രസക്തമായി തുടങ്ങി. 
അപ്പോൾ ഫോണിനെ തന്നെ വലിയൊരു സ്ക്രീനില്‍  കാറിനുള്ളില്‍ കാണിച്ചാലോ? അതാണ്‌ ഇനിയുള്ള കാലത്തെ വഴികാട്ടി. കാര്‍ നിര്‍മ്മാതാക്കളായ ഔഡി, ഹ്യൂണ്ടായി, കിയ എന്നിവര്‍ ഗൂഗിളുമായി ചേര്‍ന്ന് ആണ്ട്രോയിഡ് ഫോണുകളുമായി ചേർന്ന് പ്രവര്‍ത്തിക്കാൻ കഴിയുന്ന ഒരു സ്ക്രീന്‍ പുറത്തിറക്കാനുള്ള തിരക്കിലാണ്. മറ്റു ചിലരാകട്ടെ ആപ്പിളുമായി സഹകരിച്ചാണ് ഇത്തരം കാറിനുള്ളിലെസ്ക്രീനുകള്‍ വികസിപ്പിക്കുന്നത്.


വഴി കാണിക്കുന്ന സ്ക്രീനില്‍, ഇനിയിപ്പോൾ ഫോണിലെ മിക്ക സംവിധാനങ്ങളും ലഭ്യാമാകും എന്നതില്‍ സംശയമില്ല. പക്ഷെ, വഴികാട്ടികള്‍ നിങ്ങളെ അപകടത്തില്‍ചാടിക്കരുതല്ലോ. അപ്പോള്‍ പിന്നെ ടച്ച് സ്ക്രീനിലൂടെ ഫോൺ വിളിക്കലും, സന്ദേശങ്ങള്‍ അയക്കലും ഒക്കെ വണ്ടിയോടിക്കുന്ന സമയത്ത് ചെയ്യാന്‍ നിങ്ങളെ അനുവദിക്കില്ല. ഇതിന് പകരം വണ്ടി ഓടിക്കുമ്പോള്‍ വാക്കാലുള്ള നിങ്ങളുടെ നിര്‍ദേശങ്ങൾ ഇത്തരം കാറുകൾ (അതിലെ സ്ക്രീനുകള്‍) സ്വീകരിക്കും.
നിങ്ങളുടെ ഫോണിന്‍റെ ഒരു പ്രതിബിംബം ഈ വര്‍ഷം നിരവധി മോഡലുകളിൽ ലഭ്യമാകും എന്നാണു വിപണിയിലെ സംസാരം. ഇനി കാര്‍ വാങ്ങുമ്പോൾ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടി വരും. വാങ്ങുന്ന കാറിലെ സ്ക്രീന്‍ ആണ്ട്രോയിഡ് ആണോ അല്ല ഐ ഓഎസ്സാണോ എന്ന്.

(നിഖിൽ നാരായണൻ ഐടി കമ്പനിയിൽ പ്രോഡക്ട് മാനേജർ ആയി ജോലിചെയ്യുന്നു. ദിനപത്രങ്ങളിൽ ശാസ്‌ത്രസാങ്കേതികവിദ്യ സംബന്ധിച്ച് എഴുതാറുണ്ട്. ലേഖകന്റെ ഫേസ്‌ബുക്ക്/ ട്വിറ്റർ ഹാൻഡിൽ : NikhilNarayanan)

Comments

comments