വമലയാളി രണ്ടാം ലക്കം പ്രസിദ്ധീകരിക്കുകയാണ്. എഴുത്തും വായനയും ചേര്‍ന്ന് രൂപപ്പെടുത്തുന്ന സംവാദത്തിന്റെ മേഖല വിപുലപ്പെടുത്തുക എന്ന ലക്ഷ്യം നിസ്സാരമല്ല. അതിന്റെ ഓരോ ജാഗ്രതകളും തുടക്കങ്ങളും സ്വാഭാവികമായും പല പരിമിതികളെയും അതിജീവിക്കേണ്ടതായി വരാറുണ്ട്. കഴിഞ്ഞ ലക്കത്തില്‍ എന്നതുപോലെ ഈ ലക്കത്തിലും  വിശാലമായ ഒരു സംവാദ സംസ്കാരത്തിന് ഒപ്പം നിൽക്കുകയും അതിനെ മുന്നോട്ടു കൊണ്ട് പോവുകയും ചെയ്യാനുള്ള  ശ്രമങ്ങള്‍  തുടരുകയാണ്. പുതിയ രാഷ്ട്രീയ കാലാവസ്ഥകളോടുള്ള പ്രതികരണങ്ങള്‍ അതുകൊണ്ട് തന്നെ നവമലയാളിയില്‍ ഇപ്പോഴും ഉണ്ടായിരിക്കും.

രാഷ്ട്രീയമായ ഒരു വലിയ മാറ്റം ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നു. നവമലയാളി പോലൊരു പ്രസിദ്ധീകരണ സംരഭത്തിനു തീര്‍ച്ചയായും രാഷ്ട്രീയമായ ചലനങ്ങളെ അവഗണിക്കാനാവില്ല. അതിന്റെ പ്രത്യാഘാതങ്ങളെ വിലയിരുത്താതിരിക്കാന്‍ ആവില്ല. ഈ ലക്കത്തില്‍ സതീഷ്‌ ദേശ്പാണ്ഡേയുടെ പഠനവും മറ്റു ലേഖനങ്ങളും ഈ പശ്ചാതതലത്തിവായിക്കപ്പെടെണ്ടവയാണ്.

ഇന്ന് ഉയരുന്ന ഏറ്റവും വലിയ സന്ദേഹം സ്വതന്ത്ര്യത്തിന്റെ ഭാവിയെ കുറിച്ചാണ്. ഈ സന്ദേഹത്തെ ശക്തിപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഉത്തര്‍പ്രദേശി നിന്നുള്ള വാര്‍ത്തകളും മറ്റു പ്രദേശങ്ങളി നിന്നുള്ളവാര്‍ത്തകളും മനുഷ്യാവകാശവാദികളുടെയും ജനാധിപത്യവാദികളുടേയും മനസ്സില്‍ സൃഷ്ടിച്ച ആഘാതം ചെറുതല്ല. ഈ സംഭവങ്ങളെ ദേശീയ തലത്തി ഉണ്ടായ രാഷ്ട്രീയ മാറ്റവുമായി ചേര്‍ത്ത് വച്ച് നോക്കുമ്പോള്‍ കിട്ടുന്ന ചിത്രം അസ്വാസ്ഥ്യജനകമാണ്.

ഒരു മൌലികവാദഭരണത്തിനു സമ്മതി ലഭിച്ചിരിക്കുന്നു എന്നതിനെ ലാഘവത്തോടെ കാണുന്നവരുണ്ട്. കൂട്ടത്തില്‍ എനിക്കേറ്റവും അസ്വീകാര്യമായി തോന്നിയത് ഈ സന്ദര്‍ഭത്തെ  സ്വാഭാവികവല്ക്കരികാനുള്ള ശ്രമമാണ്. ജനാധിപത്യത്തിന്റെ ഒരു വിജയമായി ഇതിനെ ഘോഷിക്കുന്ന തുറന്ന സമീപനം പോലുമല്ല. മറിച്ചു ഗൂഡമായി മാത്രം ഈ വിജയം ആഘോഷിച്ചുകൊണ്ട് ഇതിനെ ഒരു യഥാർത്ഥ്യമായി കണ്ടു പൊരുത്തപ്പെട്ടു ജീവിക്കാന്‍ ആവശ്യപെടുന്ന ഒരു സമീപനം. ഭരണമല്ലേ, സര്‍ക്കാരല്ലേ, ജനങ്ങള്‍ തെരെഞ്ഞെടുത്തതല്ലേ എന്ന മട്ടില്‍ എതിര്‍പ്പിന്റെ പ്രത്യയശാസ്ത്രങ്ങളോട് സഹിഷ്ണുത കാണിക്കാആവശ്യപ്പെടുന്ന സമീപനം.

അത്തരം വ്യാജ സഹിഷ്ണുതകളുടെ ഇടവേള ഉണ്ടാവരുത് എന്നാണു എനിക്ക് തോന്നുന്നത്. ഫാഷിസ്റ്റ് പ്രത്യശാസ്ത്രങ്ങളുടെ വിജയം ലോക ചരിത്രത്തി ആദ്യമല്ല. പക്ഷെ ജനാധിപത്യത്തിന്റെ സാങ്കേതികതയുടെ പേരില്‍ അവയോടു അര്‍ത്ഥരഹിതമായി സന്ധി ചെയ്യുകയല്ല, കൂടുതല്‍ ശക്തിയോടെ അതിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതുവഴി സിവി സമൂഹത്തിന്റെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് പുനർജ്ജീവനത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ് വേണ്ടത്.

അതുകൊണ്ടുതന്നെ വായനയുടെ ശബ്ദം അടഞ്ഞു പോകാതെ സൂക്ഷിക്കുക എന്ന ഒരു കടമ കൂടി ഇപ്പോള്‍ മാസികാ പ്രവർത്തനത്തിനുണ്ട്. ആദ്യം ഉറക്കെ പറയരുതെന്നും പിന്നീട് ഒട്ടും ശബ്ദിക്കരുതെന്നും പറയുന്ന ശീലമാണ് ഫാഷിസതിനുള്ളത്. അതിലേക്കുള്ള ചുവടുക മുന്‍കൂട്ടി കണ്ടു പ്രതിരോധിക്കുന്ന ബാധ്യതയില്‍ നിന്ന് സിവില്‍ സമൂഹത്തിനു പിന്തിരിയാനാവില്ല. ഈ കാലം വിജയിക്ക് മുന്നില്‍ അമ്പരന്നു നില്‍ക്കാനോ അവര്‍ക്ക് വേണ്ടി വ്യാഖ്യാനങ്ങ ചമയ്ക്കാനോ പ്രായോഗികമായ വിട്ടുവീഴ്ചകള്‍ക്ക് സ്വയം അനുനയിക്കപ്പെടാനോ ഉള്ള  ഇടവേളയല്ല. ജനാധിപത്യത്തെ നോക്കുകുത്തിയാക്കാനുള്ള സാധ്യതക്കെതിരെ ജാഗ്രതകള്‍ രൂപപ്പെടുത്താ ഉള്ളതാണ്.

സ്നേഹപൂർവ്വം

ടി ടി ശ്രീകുമാർ

Comments

comments