ആകാശം എന്തിനാണ്, ഇലയില്ലാത്ത മരക്കൊമ്പുകളിലിരുന്നു
എന്നെ നോക്കി ചിരിക്കുന്നത്?
കണ്ടു പരിചയമുണ്ടെന്നല്ലാതെ
ഞങ്ങളിതേവരെ സംസാരിച്ചിട്ടില്ല.
എനിക്ക് വെറുതേ ദേഷ്യം വന്നു.
ഞാൻ ഭൂമിയിൽ നിന്നൊരു കിളിയെയെടുത്ത്
ഒരൊറ്റ ഏറു വെച്ചുകൊടുത്തു.
എന്തെങ്കിലും എഴുതിയില്ലെങ്കിൽ
മരിച്ചുപോകുമായിരിക്കും.
എന്നുവെച്ചു അങ്ങനെ
എന്തെങ്കിലും എഴുതാനൊക്കുമോ?
എഴുതുന്ന സ്ഥിതിക്ക്
പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെന്നും
അണ്ഡകടാഹമെന്നും കാച്ചിക്കളയാം.
എന്താണിപ്പറയുന്നത്?
എന്നെക്കുറിച്ചെഴുതാനോ?
തീർന്നുപോകുമോ എന്ന പേടി
—ഒറ്റവരിയിൽ ഞാൻ;
തീർന്നുപോകുമോ എന്ന പേടി.
പത്തിരുപതു വരിയായി.
തീരാറായെന്നൊരു തോന്നൽ.
പിരിയും മുൻപൊന്നു പറയാനൊക്കുമോ സുഹൃത്തേ?
ഗൗതമൻ
ക്രാന്തി
കുമാരപുരം പി ഒ
ഹരിപ്പാട്
07893290776, 9400417660
Be the first to write a comment.