ഒറ്റയടിക്കു
കഥപോലെ
ജീവിതം പറഞ്ഞുപോവുന്നവരുണ്ട്

അവരൊന്നു ചിരിച്ചാൽ
ശിശിരം പോലെ
തണുത്തുപോകും നമ്മൾ

പറയുമ്പോൾ
മധുരം പോലെ
നുണഞ്ഞുപോകും

കണ്ടാലറിയാം
പാറപോലെ ഉറച്ചു നിൽക്കുന്നത്
ഹൃദയംകൊണ്ടടുത്തു നിൽക്കുന്നത്

കേൾക്കാറില്ലേ…
അടക്കം ചെയ്യുന്നിടം വരെ
അനുഗമിക്കുന്നവർ
പറയുന്നത്
അവരോളമാരെയും
കണ്ടില്ലെന്നു
കേട്ടില്ലെന്നു
അറിഞ്ഞില്ലെന്നു…

Comments

comments