ലോകത്തെ നടുക്കിക്കൊണ്ട് ഇസ്രായേല്‍ ,പലസ്തിനിൽ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ കൂട്ടക്കൊല പശ്ചിമേഷ്യയുടെയും ഏഷ്യാ പസഫിക്കിന്റെയും വരും ദിനങ്ങളിലെക്കുള്ള ചൂണ്ടു പലകയാണ് . ഒറ്റക്കെടുത്തു പരിഹരിക്കാന്‍ പറ്റാത്ത വിധം അത് പല നാടുകളുടെ അതിരുകളില്‍ പടര്‍ന്നു കഴിഞ്ഞു . യേശു ക്രിസ്തുവിന്റെ കാലത്തെ പ്രാദേശിക ഭാഷയായ അരാമെക്കില്‍ അക്കല്ദാമ എന്നാല്‍ ചോരക്കളം എന്നാണര്‍ത്ഥം . .ഇപ്പോഴത് ഇസ്രായേലിലെ വിദേശികള്‍ക്കുള്ള ശ്മശാനമാണ്. പശ്ചിമേഷ്യന്‍ മരുഭൂമികയെ പറ്റി ലോക പ്രശസ്ത പത്രപ്രവര്ത്തകൻ റോബര്‍ട്ട് ഫിസ്ക് ഇങ്ങിനെ പറയുന്നുണ്ട്: “കൂട്ടക്കൊലകളുടെ കുറ്റിയില്‍ കെട്ടിയിട്ട ഒരു പ്രദേശവും ജനതയുമാണിത്. ആദികാലം മുതല്‍ അത് മരണത്തിനു ചുറ്റും മാത്രം കറങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുന്നു . അതിന്റെ ആവര്‍ത്തനമല്ലാതെ അവസാനമില്ല ഇവിടെ.’’. ഇതിനു പറ്റിയ പ്രതീകമാണ് അക്കല്ദാമ.
ആറബ് –പേര്‍ഷ്യൻ മേഖലയിലാകെ അനുസ്യൂതം ഒഴുകുന്ന ചോരപ്പുഴകള്‍ ഈയിടെ നടപ്പാക്കിയ വസന്ത വിപ്ലവങ്ങളിലൂടെ തുടരുകയാണ്. ഒട്ടനവധി രാജ്യങ്ങള്‍ ആഭ്യന്തര കലാപത്തിലും ചോരക്കളത്തിലുമാണ്. വിശാലമായ ഒരു അക്കല്‍ദാമയായി മാറിയിരിക്കുന്നു ഈ പ്രദേശം . ഇക്കഴിഞ്ഞ നാളുകളില്‍ ഗാസയില്‍ നരകം സൃഷ്ടിച്ച ഇസ്രായേല്വി ശാലമായ ഒരു പദ്ധതിയുടെ ഭാഗമാണ്. കൊളോണിയല്‍ വാഴ്ചക്ക് ശേഷം ലോകമെമ്പാടും ജനാധിപത്യ പരീക്ഷണങ്ങളും സാമ്രാജ്വത്വ പരീക്ഷണങ്ങളും അരങ്ങേറിയപ്പോഴും പശ്ചിമേഷ്യ എന്ന സമ്പല്‍ സമൃദ്ധമായ പ്രദേശം ആ നവലോക സങ്കല്‍പ്പത്തിൽ നിന്ന് ഒഴിച്ച് നിര്‍ത്തപ്പെട്ടു. അങ്ങിനെ അവിടെ ഇന്നും നിലനിര്‍ത്തുന്ന ഗോത്ര വികാരത്തില്‍ ഇടപെട്ടു പല തല്‍പ്പര കക്ഷികള്‍ ഇവിടം സംഗ്രാമത്തിന്റെ ചുടു നീര്ക്കുളമാക്കുന്നു.
ഇത് ആകസ്മികമല്ല. ആസൂത്രിതമാണ്. സോവിയറ്റ് ബ്ലോക്കും അമേരിക്കന്‍ ബ്ലോക്കും തമ്മിലുള്ള ശീത സമരത്തിന്റെ ഒടുവില്‍ സോവിയറ്റ് പരീക്ഷണം അപ്രത്യക്ഷമായപ്പോള്‍ ലോകത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ ആശ്വസിച്ചു. ശീത താപ യുദ്ധങ്ങള്‍ മടുത്ത അവര്‍ ഇനി വരുന്നത് സമാധാനകാലമാണ്എന്ന് കരുതി . യുദ്ധത്തിനും മരണത്തിനും പകരം ജീവിതത്തിന്റെയും അതിലൂടെ സമൃദ്ധിയുടെയും സമത്വത്തിന്റെയും കാലം കൈ വരുകയാണ് എന്ന് ആഗ്രഹിച്ചവരുമുണ്ട്. സമാധാനത്തിന്റെ വിഹിതം മനുഷ്യാവകാശമാണല്ലോ. പക്ഷെ സോവിയറ്റ് പതനത്തോടെ അമേരിക്ക ചുവടു മാറ്റി.
കമ്മ്യൂണിസമാണ് ലോകം നേരിടുന്ന ആത്യന്തിക ഭീഷണി എന്ന പ്രചാരണമാണ് അമേരിക്ക നടത്തിയിരുന്നതും ലോക സംഘര്‍ഷം നില നിര്‍ത്തിയിരുന്നതും . കമ്മ്യൂണിസത്തില്‍ നിന്ന് മാനവ രാശിയെ സംരക്ഷിക്കാന്‍ എന്ന പേരില്‍ നടത്തിയിരുന്ന അനന്തമായ സൈനിക സന്നാഹങ്ങള്‍ ആയുധ വ്യവസായം എന്ന പ്രബലമായ ഒരു ലോബിക്ക് രൂപം നല്കി . ഭരണകൂടങ്ങളിൽ ആയുധ വ്യാപാരികള്‍ക്കുള്ള സ്വാധീനം അജയ്യമായി. എന്നാല്‍ സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ ഈ ലോബിക്ക് നിലനില്ക്കാൻ മറ്റൊരു ശത്രുവും മറ്റൊരു യുദ്ധ ഭീഷണിയും ആവശ്യമായിരുന്നു. അവരത് കണ്ടെത്തിയത് മതസ്പർദ്ധയിലും പ്രാചീന വ്യക്തി വികാരങ്ങളിലും ആണ്. ലക്ഷ്യമിട്ടത് വടക്കൻ ആഫ്രിക്കയും പശ്ചിമേഷ്യയുമാണ്. ആഫ്രിക്കയിലും അനുദിനം നൂറു കണക്കിനാളുകള്‍ ഇങ്ങിനെ കൊല്ലപ്പെടുന്നുണ്ട്. അതാണ് പശ്ചിമേഷ്യൻ കലാപങ്ങളുടെയും ഇന്നത്തെ പ്രകടരൂപം . കഴിഞ്ഞ നാളുകളില്‍ ഗാസയിൽ ഇസ്രായേൽ കാണിച്ച ഭീകരത ഇതിന്റെ ഭാഗംമാത്രമാണ്. സ്നാപക യോഹന്നാന്റെ ഭാഷയില്‍ പറഞ്ഞാൽ “എന്നിലും വലിയവന്‍ എനിക്ക് പുറകെ വരുന്നു”. സോവിയറ്റ് പതനം ഏതാണ്ട് ഉറപ്പായി കഴിഞ്ഞ എൺപതുകളുടെ ആദ്യ പാതിയില്‍ തന്നെ ആയുധ കമ്പോളത്തിലെ ബുദ്ധി കേന്ദ്രങ്ങൾ ഇതേ കുറിച്ച് ആലോചനകള്‍ തുടങ്ങിയിരുന്നു. ബര്‍ലിൻ മതിൽ തകര്‍ന്നു വീണതോടെ അമേരിക്കയുടെ ഭാവിയിലെ യുദ്ധ — സമാധാന തന്ത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ച തുടങ്ങി. സൈനിക ബജറ്റ് വെട്ടി ചുരുക്കുക, കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ സുന്ദര സ്വപ്നങ്ങൾ ആയിരുന്നു പൊതുവേ. പക്ഷെ നക്ഷത്രസമ്പന്നരും പ്രതാപികളുമായി തീര്ന്നിരുന്നആയുധ വ്യാപാരികള്‍ തങ്ങളുടെ സ്വര്‍ണ്ണ ഖനി കയ്യൊഴിയാന്‍ തയ്യാറായിരുന്നില്ല. ഇത് കൂടാതെ നിരവധി സമാന്തര ആഗോള സംഭവങ്ങളും നയങ്ങളും പശ്ചിമേഷ്യയെ സ്വാധീനിച്ചിരിക്കാം. എന്നാല്‍ അമേരിക്ക കേന്ദ്രമാക്കി ആയുധ വ്യാപാരികള്‍ തീര്‍ത്ത സര്‍വ്വശക്തമായ ലോബിയാണ് ഇപ്പോഴും ഈ മേഖലയില്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നത് .
ഈ ചിത്രം വ്യക്തമാവാന്‍ എൺപതുകളില്‍ നടന്ന ചില ആസൂത്രണങ്ങള്‍ സഹായകരമായിരിക്കും. അതിന്റെ മുന്‍നിരയില്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടത് അന്നത്തെ അമേരിക്കന്‍ സൈനിക പ്രമുഖരാണ്. ശീത യുദ്ധാനന്തര കാലത്ത് അമേരിക്ക നേരിടേണ്ടി വരുന്ന സുരക്ഷാ ഭീഷണിയെ പുനർനിര്‍വചിക്കുന്നു എന്ന മട്ടില്‍ അവര്‍ യുദ്ധ തന്ത്രങ്ങളും ആയുധ വ്യാപാര തന്ത്രങ്ങളും പുതുക്കി. ഉദാഹരണത്തിന് അമേരിക്കന്‍ കരസേനാ മേധാവി ജനറല്‍ കാല് വുനോ അമേരിക്കന്‍ സെനറ്റ് കമ്മിറ്റിക്ക് മുപാകെ പറഞ്ഞു; “കമ്മ്യൂണിസത്തിൽ നിന്നുള്ളതിനേക്കാള്‍ ഭീഷണി ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നാണ്. ഈ ബഹു ധ്രുവ ലോകത്ത് നാം ബഹുമുഖ ഭീഷണികൾ നേരിടുന്നത് രാഷ്ട്രീയമായും സൈനികമായും കരുത്താര്‍ജിക്കുന്ന രാജ്യങ്ങളില്‍ നിന്നും വസ്തുതകളില്‍ നിന്നുമാണു”. അന്നത്തെ സംയുക്ത സൈനിക സമിതി ചെയര്മാന് കൊളിൻപവൽ സെനറ്റ് സമിതിയിൽ പറഞ്ഞു, “അമേരിക്ക അതിന്റെ സൈനിക സന്നാഹങ്ങള്‍ തുടരുക തന്നെ വേണം. ഇത്രയേറെ വെല്ലുവിളികളും അവസരങ്ങങ്ങളും നമ്മുടെ രാജ്യത്തിന് ഉള്ളപ്പോള്‍ സൈന്യത്തിന്റെ ശക്തി കുറയ്ക്കുക എന്നത് എനിക്ക് അവിശ്വസനീയമായി തോന്നുന്നു. സമാധാനത്തിന്റെ ശരിയായ നേട്ടം സമധാനം തന്നെയാണ്. ശക്തി സംഭരിക്കുന്നതിലൂടെയാണ് സമധാനം നേടാന്‍ കഴിയുക” . ഇങ്ങിനെ ആയുധവല്ക്കരനത്തെയും യുദ്ധത്തെയും പരസ്യമായി പിന്താങ്ങുന്ന പട്ടാള മേധാവികള്‍ക്ക് പിന്നില്‍ പെന്റഗണിനു അകത്തും പുറത്തുമുള്ള സിവിലിയൻ/ രാഷ്ട്രീയ യുദ്ധവാദികൾ പ്രവര്‍ത്തിച്ചു .
ഡിഫന്‍സ് സെക്രട്ടറി ഡിക്ക് ഷേനെ, അദ്ദേഹത്തിന്റെ അണ്ടര്‍ സെക്രട്ടറി പോൾ വോല്ഫോവിട്സ്, സഹായി സല്‍മേ ഖലീല്‍ സാദ്, ഐ ലെവിസ് തുടങ്ങിയവരൊക്കെ ഇക്കൂട്ടത്തില്‍ പെടും. ഇവര്‍ക്ക് പിന്നില്‍ ബുദ്ധി കേന്ദ്രമായും കൂട്ടാളികളായും ഡോണാൾഡ്റംസ്ഫീൽഡ്, റിച്ചാര്‍ഡ് പെർളി, ഡഗ്ലാസ് ഫൈത്, മൈക്കല്‍ ലദീൻ, എലിയറ്റ് അബ്രാംസ്, വില്ലിം ക്രിസ്റോള്‍ ജോൺ ബോള്ട്ടൻ തുടങ്ങിയവരും പ്രവര്‍ത്തിച്ചു . ഇവരൊക്കെ തന്നെ ബുഷ് സീനിയറിന്റെ ഗവണ്മെന്റിലെ ഉദ്യോഗസ്ഥരോ പ്രമുഖ രാഷ്ട്രീയ ഉപദേഷ്ടാക്കളോ പെന്റഗണിലെ ഉന്നതരോ ആയിരുന്നു. ഇവര്‍ കരുത്തരായ ചില ലോബിയിസ്ടുകളുടെ സഹായവും നേടി. പുതിയ
Be the first to write a comment.