നൂറ്റാണ്ടിലെ മേരിക്കയുടെ രൂപ രേഖ തയ്യാറാക്കാനുള്ള അമേരിക്കന്‍ എന്റർപ്രൈസ്ൻസ്റ്റിറ്റ്യൂട്ട്, ജ്യൂവിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോ നാഷണ സെക്യൂരിറ്റി അഫയേഴ്സ് എന്നിവയായിരുന്നു ഈ ബുദ്ധിശാലക. ഇവ കൂടാതെ അമ്പത്തിമൂന്നു ജൂതസംഘടനക അമേരിക്കയിൽ ഗവണ്മെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്ക രണ്ടായിരാമാണ്ടില്‍ 5200 കോടി ഡോളര്‍ ആണ് ഇസ്രായേലിനു സഹായധനം നല്‍കിയത്. ജൂതലോബിയുടെ ശക്തി കൂടിയാണിത് കാണിക്കുന്നത്. അത് പ്രതി വർഷംർദ്ധിച്ചു വന്നു. ഒരു അമേരിക്കന്‍ പൌര ഈയിനത്തി സര്‍ക്കാരിന് അധികം നല്‍കേണ്ട ടാക്സ് പ്രതിവര്‍ഷം കാല്‍ ലക്ഷം ഡോള വരും. ആ തുക പശ്ചിമേഷ്യയിലെ ആയുധ കമ്പോളത്തില്‍ നിന്ന് ഉണ്ടാക്കി കൊടുക്കാ ഇസ്രായേ ഇപ്പോഴും ശ്രമിക്കുന്നുമുണ്ട് എന്നത് അനുബന്ധ വിഷയം. 

സോവിയറ്റ് ശീത സമരം അവസാനിച്ചുവെങ്കിലും ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍  അമേരിക്കന്‍ താല്‍പ്പര്യങ്ങ വെല്ലുവിളി നേരിടുന്നത് കൊണ്ട് സൈനിക സന്നാഹം കുറക്കേണ്ടതില്ല എന്ന വാദത്തിനു സമ്മതി നേടിയെടുത്തത് ഇവരാണ്. 1990ല്‍ ഫ്യൂച്ച ഡിഫന്‍സ് സ്ട്രാറ്റജി എന്നൊരു രേഖ ഇവര്‍  അമേരിക്കന്‍ കൊൺഗ്രസ്സിനു മുന്‍പാകെ അവതരിപ്പിച്ചു. വൈറ്റ് ഹൗസിലായിരുന്നു ചടങ്ങ് എന്നത് തന്നെ അതിന്റെ പ്രാധാന്യം വെളിപ്പെടുത്തി. പ്രവചിക്കാനാവാത്ത കലാപങ്ങളും യുദ്ധങ്ങളും ആയിരിക്കും ഇനി അമേരിക്ക നേരിടേണ്ടി വരിക  എന്നതില്‍ പറയുന്നു. ആഗോള സന്തുലനത്തിന് നമ്മുടെ സൈന്യം കരുത്തോടെ തന്നെ നില്‍ക്കേണ്ടതുണ്ട്. നമുക്കുള്ള ഭീഷണി സോവിയറ്റ് യൂണിയനില്‍ നിന്നല്ല മൂന്നാം ലോക  രാജ്യങ്ങളില്‍ നിന്നാണുആ രേഖ പറയുന്നു . അങ്ങിനെ ശീത യുദ്ധാനന്തരലോകം  അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക്  കൂടുതല്‍ വലിയ ബഹുമുഖ ഭീഷണികള്‍ ഉയര്‍ത്തുന്നു എന്ന് സ്വയം സ്ഥാപിച്ചുകൊണ്ട് യുദ്ധത്തിന്റെയും ആയുധ വ്യാപാരത്തിന്റെയും ജൂദായിസത്തിന്റെയും വക്താക്കള്‍ ആധിപത്യം ഉറപ്പിച്ചു. കമ്മ്യൂണിസ്റ്റ് ഭീഷണിയാണ് ലോകത്തിന്റെ ആത്യന്തിക ശാപം എന്ന  പേരില്‍ ലോകത്തെ രണ്ടു തടവറകളായി വിഭജിച്ചവര്‍ അതില്ലാതായത്തോടെ  അതിനേക്കാള്‍ വലിയ ഭീഷണി ഉണ്ടെന്നു സ്ഥാപിക്കുകയായിരുന്നു. അവരുടെ ലക്‌ഷ്യം പെന്റഗണിന്റെ യുദ്ധ ബജറ്റു കുറക്കാതിരിക്കലും ആയുധ വ്യാപാരം കുറക്കാതിരിക്കലും ആയിരുന്നു. അതവര്‍ നേടിയെടുത്തു. ശീത യുദ്ധത്തിനു ശേഷം കുറഞ്ഞ ആയുധവില്‍പ്പന കഴിഞ്ഞ  ദശാബ്ദത്തില്‍ വീണ്ടും കുത്തനെ ഉയര്‍ന്നു. അങ്ങിനെ ലോകത്തെ ഏറ്റവും വലിയ വ്യവസായമായി ആയുധത്തെ നിലനിര്‍ത്തുന്നതി അമേരിക്കയിലെ യുദ്ധ ലോബി വിജയിച്ചു. ഇന്ന് ആയുധ വിപണിയുടെ നാല്‍പ്പത്തി നാല് ശതമാനം അമേരിക്കക്ക് അവകാശപ്പെട്ടതാണ്.മൂന്നാം ലോക രാജ്യങ്ങളിലേക്ക് വില്‍ക്കുന്ന ആയുധങ്ങളുടെ കണക്കാണിത്. രണ്ടാം സ്ഥാനം റഷ്യ. പതിനേഴു ശതമാനം. യു എന്‍ രക്ഷാ സമിതിയിലെ അഞ്ചു രാഷ്ട്രങ്ങളാണ് ആയുധവ്യവസായത്തി മുന്നി. ജര്‍മനിയും പുറകിലല്ല. യുദ്ധവും നല്ലൊരു കമ്പോളമാണ് എന്നിത് വ്യക്തമാക്കുന്നു . 

ഇത്തരത്തില്‍ യുദ്ധം ഒരു വ്യവസായമാക്കുമ്പോള്‍ അതിനു മാര്‍ക്കറ്റ് ഉണ്ടാക്കുക ആവശ്യമാണ്‌. സംഘര്‍ഷങ്ങളും യുദ്ധങ്ങളും ആവശ്യമാണ്‌. അവിടെയാണ് ഇസ്രായേലിന്റെ റോള്‍  കൂടുതല്‍ തെളിയുന്നത്. അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയത്തിന്റെ കാതലും മറ്റൊന്നല്ല. ഏതാണ്ട് ഇതേ സമയത്ത് തന്നെ ഇസ്രായേല്‍ ഒരു ആറബ് യുദ്ധത്തിനു തിരക്ക് കൂട്ടി തുടങ്ങിയിരുന്നു. വിശാല ഇസ്രായേല്‍ വിഭാവനം ചെയ്യുന്ന തീവ്ര ജൂവാദികളായിരുന്നു ഇതിനു പിന്നില്‍. അവരുടെ നേതാവായിരുന്ന ഏരിയല്‍ ഷാരോ1988 മാര്‍ച്ച് ഇരുപത്തിനാലിനു പറഞ്ഞു: ലസ്തീന്‍ പോരാട്ടം തുടരുകയാണെങ്കില്‍ ഇസ്രായേലിനു  അയല്‍ അറബു നാടുകളുമായി യുദ്ധം ചെയ്യേണ്ടി വരും. ശരിക്കുള്ള ഇസ്രായേലില്‍ നിന്നും  പലസ്തീന്‍ ജനത തുടച്ചു മാറ്റപ്പെടുക എന്നാണു അതിനര്‍ത്ഥം.’’ (വിശാല ഇസ്രായേല്‍ പല ആറബ് പ്രദേശങ്ങളും ഉള്‍പ്പെടുത്തി വിഭാവനം ചെയ്തിട്ടുള്ള ഒന്നാണ്. പലസ്തീന്‍ പോരാട്ടം നിര്‍ത്തിയില്ലെങ്കി യുദ്ധം പടരും എന്ന് അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം ഷാരോണ്‍ വ്യക്തമാക്കുകയായിരുന്നു തന്റെ  വാക്കുകളില്‍ )

കൃത്യമായും സോവിയറ്റ് യൂണിയന് പകരം പുതു യുദ്ധക്രമത്തില്‍ ആര് ശത്രുവാകണമെന്നു ആയുധ വ്യാപാരികള്‍ കണ്ടു. വിശാല ഇസ്രായേല്‍ നല്ലൊരു ഇരയും. ഇസ്രായേലിന്റെ നോട്ടത്തില്‍ തെമ്മാടി രാഷ്ട്രങ്ങള്‍ ആയ (rogue states) ഇറാക്ക്, ഇറാന്‍, സിറിയ തുടങ്ങി മുസ്ലിം രാഷ്ട്രങ്ങളില്‍ ഒക്കെ ഭരണ മാറ്റം വേണമെന്നും അതിനുള്ള യുദ്ധം ഉടന്‍ ആരഭിക്കമെന്നും ആണ് വാദം . ഇറാക്കില്‍ സദ്ദാം ഹുസൈനെ എന്നപോലെ ഈ രാഷ്ട്രങ്ങളിലും നേതാക്കളെ നിർവീര്യർ ആക്കണമെന്ന് (neutralize) ഇസ്രായേല്‍ വാദിക്കുന്നു. അമേരിക്കന്‍ ആയുധ  വ്യാപാരികള്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്ന ഒരുനിലപാടാണിത്. അമേരിക്കയുടെ ഉറ്റ മിത്രമായ സൌദി അറേബ്യയും ഇസ്രായേലിന്റെ ശത്രു  പട്ടികയില്‍ ഉണ്ടെന്നതാണ് ഏറെ രസകരം .

അതെ സമയം അമേരിക്കയുടെ പുതിയ  യുദ്ധനയരേഖ പ്രകാരം ലോകത്തിന്റെ നാനാ ഭാഗത്തും അവര്‍ക്ക് ചെറു യുദ്ധങ്ങളും (low intensity) ഇടത്തരം യുദ്ധങ്ങളും (mid intensity) ചെയ്യുകയാണ് അഭികാമ്യം. വലിയ മേഖലയിലെ യുദ്ധങ്ങള്‍ വിപണിയെ പ്രതികൂലമായി ബാധിക്കും . അത് ഒഴിവാക്കാനുള്ള ചെറു യുദ്ധങ്ങള്‍ എന്ന് പറയുന്നത് അതിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തി കണക്കാക്കിയാണ്. ആയുധങ്ങൾക്കോ നാശത്തിനോ കുറവില്ല. ഇതിനായി ചില രാജ്യങ്ങളെയോ ഗ്രൂപ്പുകളെയോ പലവിധ വ്യാഖ്യാനങ്ങകൊണ്ട് ശത്രു പക്ഷത്താക്കും (manufacturing enemies)എന്ന് റിട്ടയര്‍ ചെയ്ത സി ഐ എ ഉപദേഷ്ടാവ് ബി ക്രിസ്റ്റിസൺ പറയുന്നുണ്ട്. സാര്‍വ്വ ദേശീയ തലത്തില്‍ തന്നെ വിവിധ സംഘര്‍ഷങ്ങളും നാശങ്ങളും ഉണ്ടാക്കുകയും അവ വീണ്ടും യുദ്ധത്തിനും ഭീകരവാദത്തിനും വഴിവെക്കുകയും ചെയ്യും. ഇതൊരു വിഷവൃത്തമായി കറങ്ങുമ്പോ ആയുധ വ്യാപാരം സമ്പന്നമാവുന്നു. ഇതിനു സമാന്തരമായി യുദ്ധത്തെ ന്യായീകരിക്കാന്‍ ബൌദ്ധിക തലത്തില്‍ നടന്ന ശ്രമമാണ് സാമുവണ്ടിംഗ്ടണിന്റെ ഭാവിയില്‍ നാഗരികതകളുടെ പോരാട്ടമാണു നടക്കുക എന്നാ ആശയം. നാഗരികതകള്‍ പടുത്തയർത്തപ്പെട്ടിട്ടുള്ളത് മതത്തിന്റെ അടിസ്ഥാനത്തില്‍ ആയതു കൊണ്ട് അത്  മതങ്ങള്‍ തമ്മിലുള്ള സംഘട്ടനം എന്ന നിഗമനത്തിലേക്ക് നയിച്ചു. മതാധിഷ്ഠിത സംസ്കാരങ്ങളുടെ ഏറ്റുമുട്ടല്‍ ആയി അത് മാറി.

പക്ഷെ തങ്ങളുടെ അമിതമായ സൈനികവൽക്കത്തിനു കാരണം അമേരിക്കന്‍ ജനതയെയോ ലോക ജനതയെയോ  ബോധ്യപ്പെടുത്താന്‍ അമേരിക്കയ്ക്കു മതിയാം വണ്ണം കഴിഞ്ഞിരുന്നില്ല. യുദ്ധവ്യാപര മേഖലയിലേക്ക് കൂടുതല്‍ പണം ഒഴുക്കാൻ അവര്‍ക്ക് പുതിയ  ന്യായങ്ങള്‍ വേണമായിരുന്നു. ലോക വ്യാപാര കേന്ദ്രത്തിനു നേരെ നടന്ന ആക്രമണം അതിനു വലിയൊരു അവസരം നല്‍കി. അമേരിക്ക ഒരു യുദ്ധത്തിലാണ് എന്ന് പ്രചാരണം  നടത്താന്‍ അതുതകി. ആ ആക്രമണം ഒരു ക്രിമിനല്‍ കുറ്റം ആയല്ല, അമേരിക്കക്കെതിരെ നടക്കുന്ന തെമ്മാടിരാഷ്ടങ്ങളുടെ യുദ്ധമായാണ് അവര്‍ വ്യാഖ്യാനിച്ചത്. അങ്ങിനെ സോവിയറ്റ് ഭീഷണിക്ക് പകരമായി പുതിയൊരു ശത്രുവിനെ അമേരിക്ക ലോകത്തിനു മുന്നില്‍ സ്ഥാപിച്ചുതെമ്മാടി രാഷ്ട്രങ്ങള്‍. അത് ഏതൊക്കെ ആണെന്നും അതിന്റെ നിര്‍വ്വചനവും  അവര്‍ തന്നെ നടത്തി. അങ്ങിനെ യുദ്ധ വ്യവസായത്തിന്റെ കേന്ദ്രം യൂറോപ്പില്‍ നിന്ന് ഏഷ്യ ആയി മാറി. ഏഷ്യ കലാപക്കളം ആയി ഗള്‍ഫിലെ അന്തമില്ലാത്ത എണ്ണപ്പണം ആയുധ വ്യാപാര ശാലകളിലേക്ക് ഒഴുകി. ഇസ്രായേല്‍ ആവശ്യപ്പെടും വിധം ഒരു മേഖലാ യുദ്ധത്തിനു അമേരിക്ക തയ്യാറായില്ലെങ്കിലും ചെറു യുദ്ധങ്ങള്‍  അവര്‍ പ്രോത്സാഹിപ്പിച്ചു. ആളും ആയുധവും പരിശീലനവും നല്‍കി. മറ്റു വ്യാപാരങ്ങളെ പതികൂലമായി ബാധിക്കാതെ തന്നെ ആയുധ വില്‍പ്പന മുറുകി. സിറിയ, ഇറാന്‍, ലെബനോന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഒക്കെ രണ്ടായിരത്തി പത്തു മുതല്‍  അമേരിക്കന്‍  ക്യാമ്പുകള്‍ ഉണ്ടായിരുന്നു. ഇറാനില്‍ വിര്‍ച്വ ലോകത്തായിരുന്നു എന്ന് മാത്രം. സുന്നി വിമതക്ക് പരിശീലനം നല്‍കിയ അമേരിക്ക ചെറു യുദ്ധങ്ങളിലൂടെ സൃഷ്ടിച്ചെടുത്തതാണ് ഇന്ന് കാണുന്ന രക്തത്തി കുതിര്‍ന്ന ഇറാക്ക്, സിറിയ തുടങ്ങിയവ . ഈ ആസൂത്രണത്തിന്റെ ഭാഗമായി ആണ് തങ്ങളുടെ സൈനിക കേന്ദ്രീകരണം ഏഷ്യാപസഫിക് മേഖലയിലേക്ക് മാറ്റുകയാണ് എന്ന് പ്രസിഡന്റ് ഒബാമ പ്രഖ്യാപിച്ചതും. അതതു മേഖലയില്‍ ഉണ്ടാകുന്നതോ ഉണ്ടാക്കുന്നതോ ആയ സംഘര്‍ഷങ്ങളി ഇടപെട്ട് ചെറു  യുദ്ധങ്ങള്‍ ഉണ്ടാക്കുക എന്ന തന്ത്രത്തിന്റെ തെളിവാണ് ഇന്ന് ഇറാക്ക് വരെനീളുന്ന

Comments

comments