ഐസിസ് ഭീകരതയുടെ നാള്‍വഴികള്‍.വിശാല ഇസ്രായേലിനു വേണ്ടി വാദിക്കുന്ന സയണിസ്റ്റ് തീവ്രവാദികള്‍ക്ക്  പലസ്തീന്‍ ആക്രമിക്കാന്‍ മൌനാനുവാദവും സഹായവും നല്‍കുക വഴി  ഉടന്‍ ഒരു വ്യാപക യുദ്ധം വേണമെന്ന അവരുടെ ആവശ്യത്തിനു തടയിടാനും അമേരിക്കന്‍ ലോബിക്ക് കഴിയുന്നു . രാഷ്ട്രീയവും വ്യാപാരവും യുദ്ധവും ഒരേ സമയം നിർവഹിക്കപ്പെടുകയാണ് ഇവിടെ

  ഇക്കുറിയും ഗാസയിലെ കൂട്ടക്കൊലക്കെതിരെ ലോകമെമ്പാടും പ്രതിഷേധം നടന്നു. അതൊരു ചടങ്ങായി മാറിയിട്ടുണ്ട്. കൊടും ആക്രമണം ആവര്‍ത്തിക്കുകയും ചെയ്യുന്നു. പ്രകോപനത്തെ ഇസ്രായേല്‍ നേരിടുന്നത് ഇരട്ടി ശക്തി കൊണ്ടാണ്. ഇക്കുറി ഇസ്രായേലിലും ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു എന്നതാണ് ഒരു ആശാസ്യ ഘടകം. അവരും സമാധാനം ആഗ്രഹിക്കുന്നുണ്ട്. പക്ഷെ തീവ്ര സയണിസ്റ്റുകള്‍ വഴങ്ങില്ല. കാരണം സമാധാന കരാര്‍ എന്നതിന് അര്‍ത്ഥം 1967ലെ യുദ്ധത്തിനു മുന്‍പുള്ള അതിര്‍ത്തിയിലേക്ക്  ഇസ്രായേല്‍ യു  എന്‍ നിര്‍ദേശ പകാരം പിന്‍വാങ്ങുക എന്നതാണ്. അതായത് അന്നത്തെ യുദ്ധത്തില്‍ പിടിച്ചെടുത്ത  പലസ്തീന്‍ പ്രദേശങ്ങള്‍ വിട്ടു കൊടുക്കുക. ഇത്തരം അനേകം പ്രമേയങ്ങ പാസാക്കി യു.എന്‍ ഫയലാക്കിയിട്ടുണ്ട്. ഇസ്രയേലടക്കം ആരും അവ ശ്രദ്ധിക്കാറില്ല എന്ന് മാത്രം. ഇതല്ലാതെപലസ്തീന്‍ പ്രശ്നം ആധുനിക രാഷ്ട്ര സങ്കല്‍പ്പങ്ങളുടെ  മാതൃകയില്‍  പരിഹരിക്കാന്‍ ഇത് വരെ കാര്യമായ ശ്രമം നടന്നിട്ടില്ല. പി എല്‍ ഓ ശക്തമായിരുന്ന കാലത്ത്  യാസര്‍ അറഫാത്ത് ആണ് ഒരു പരിധി വരെ അതിനു ശ്രമിച്ചത്. മറ്റു ശ്രമങ്ങളൊക്കെ തന്നെ പരസ്പരം ചേരാത്ത മതങ്ങള്‍ തമ്മിലായിരുന്നു നടത്തിയത്. ചേരിപ്പോരിന്റെ ഈ രാവണന്‍ കോട്ടയിലാണു, സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം അമേരിക്ക തയ്യാറാക്കിയ പദ്ധതിക്ക് ആവശ്യമാശത്രു ഒളിച്ചിരുന്നത്‌.

 ഇസ്രായേല്‍ തീവ്രവാദിക യുദ്ധത്തിനു വേണ്ടി ലോബിയിംഗ് തുടരുകയാണ്. അമേരിക്ക പ്രസിഡന്റ് ബുഷിന്റെ പശ്ചിമേഷ്യ ഉപദേഷ്ടാവായിരുന്ന മൈക്കല്‍ ലദീ പറയുന്നത് മ്പൂര്‍ണ്ണ യുദ്ധത്തിനു സമയമായി എന്നാണു. ഇറാക്കില്‍ മാത്രം അമേരിക്ക ഒതുങ്ങി നില്‍ക്കരുതെന്നും ഗള്‍ഫിലെ തെമ്മാടി രാഷ്ട്രങ്ങളെ കീഴടക്കിയും അട്ടിമറിച്ചും വ്യാപനനയം വിപുലമാക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാക്ക് ഒരു തുടക്കം മാത്രം എന്നാണു ലദീന്‍ പറഞ്ഞത്. ജ്യൂവിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണ സെക്യൂരിറ്റി അഫയേഴ്സ് (J I N S A) എന്ന അമേരിക്കന്‍ ജൂത സംഘടനയുടെ ഉപദേഷ്ടാവാണ് ലദീന്‍. ഇതിന്റെ ഭാഗമായി സദ്ദാം ഹുസൈനെ ഉന്മൂലനം ചെയ്യാന്‍ അമേരിക്ക  ഉടന്‍ സൈനിക പദ്ധതി തയ്യാറാകണമെന്ന്  പശ്ചിമേഷ്യയില്‍ യുദ്ധത്തിനു ആഗ്രഹിക്കുന്ന ഒരു പറ്റം പ്രമുഖര്‍ 1998 ല്‍ അമേരിക്കന്‍ പ്രസിഡന്റിനു എഴുതിയ തുറന്ന കത്തില്‍ ആവശ്യപ്പെട്ടു. എണ്‍പതുകളി ഈ ആശയത്തിന് രൂപം കൊടുത്ത അതെ ലോബി തന്നെയാണ് ഈ കത്തയച്ചത്. രണ്ടായിരാമാണ്ടിലും സമാനമായ വാദങ്ങള്‍ ഉയര്‍ന്നു. അന്ന് മുതലുള്ള ആസൂത്രണത്തിന്റെ ഭാഗമാണ് ഇന്ന് കാണുന്ന കലുഷമായ പശ്ചിമേഷ്യ. സയണിസ്റ്റ് തീവ്രവാദികളുടെയും ആയുധ വ്യാപാരികളുടെയും  സംയോജനത്തി നിന്ന് അത് തുടങ്ങുന്നു, വിശാല ഇസ്രായേലില്‍ അവസാനിക്കുന്നു. അമേരിക്കയിലെ സൈനിക വ്യവസായത്തിന്റെ ഒരു ഭാഗം മാത്രമാണ് ഗാസയില്‍ ഒഴുകുന്ന ചോര. ആയുധവ്യാപാരവും യുദ്ധാസക്തിയും തമ്മില്‍ കൈ കോര്‍ക്കുന്നത് പല സംഘടനകളിലൂടെയും ബുദ്ധി കേന്ദ്രങ്ങളിലൂടെയുമാണു.

സൈനിക രാഷ്ട്രീയ ബുദ്ധി കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന മുഖ്യ സംഘടനകഅമേരിക്കന്‍ എന്റർപ്രൈസ്ൻസ്റ്റിറ്റ്യൂട്ട്, പ്രോജക്റ്റ് ഫോര്‍ ന്യൂ  അമേരിക്കന്‍ സെഞ്ച്വറി, അമേരിക്കാ ഇസ്രായേല്‍ പബ്ലിക് അഫയേഴ്സ് കമ്മറ്റി, മിഡി ഈസ്റ്റ് മീഡിയ റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, വാഷിങ്ടൺൻസ്റ്റിറ്റ്യൂട്ട് ഫോ നിയ ഈസ്റ്റ് പോളിസി,മിഡില്‍ ഈസ്റ്റ് ഫോറം, നാഷണൻസ്റ്റിറ്റ്യൂട്ട് ഫോപബ്ലിക് പോളിസി, സെന്റര്‍ ഫോ സെക്യൂരിറ്റി പോളിസി തുടങ്ങിയ സംഘടനകളാണു. ഇവര്‍ക്ക് വേണ്ട തന്ത്രോപദേശം നല്‍കുന്നത് ആല്‍ബര്‍ട്ട് ഐൻസ്റ്റീൻൻസ്റ്റിറ്റൂട്ടും അതിന്റെ സ്ഥാപക ഷേനെ ഷാര്‍പ്പുമാണ്. ആറബ് കലാപങ്ങളുടെ പുറകില്‍ ഇവരായിരുന്നു. അറേബ്യന്‍ വസന്തം എന്ന് വിശേഷിപ്പിച്ച ആ  കലാപങ്ങള്‍ ഇന്നും ചോര ചിന്തുന്ന ആഭ്യന്തര കലാപങ്ങള്‍ ആയി തുടരുകയാണ്. അതിന്റെ തുടര്‍ രംഗങ്ങളാണു ഇപ്പോള്‍ പശ്ചിമേഷ്യ കാണുന്നത്. പശ്ചിമേഷ്യന്‍ പ്രശ്നം എന്നത് ഇന്ന്  പലസ്തീന്‍ പ്രശ്നം മാത്രമല്ലാതായി കഴിഞ്ഞു. ലെബനോനും സിറിയയും  മുതല്‍ ഇന്ത്യയടക്കം  അഫ്ഗാന്‍ വരെ നീളുന്ന ഒരു കലാപ ഭൂമിയുടെ ഒരു ചിന്തു മാത്രമാണു ഇന്നത്. വിശാലമായ ഒരു നയത്തിന്റെ ഭാഗമാണ് ഇന്ന് പലസ്തീന്‍ പ്രശ്നവും. അതിന്റെ സങ്കീർണ്ണതകളുടെ കുരുക്കഴിക്കാതെ അതിനു പരിഹാരം കാണാന്‍ ആവില്ല. എണ്ണപ്പണവും മതവും മതത്തിലെ ചേരിപിരിവുകളും വ്യാപാരവും ചിന്നഭിന്നമായ സമൂഹവും ഗോത്ര സ്വഭാവം പുലര്‍ത്തുന്ന ജന വിഭാഗങ്ങളും എല്ലാത്തിലും ഉപരി ആയുധ വ്യാപാരികളും സംസ്കാരങ്ങളുടെ സംഘട്ടനം എന്ന മനുഷ്യത്വരഹിതമായ ആശയവും കൂടിക്കുഴഞ്ഞ ഒരു ചാവ് നിലമായിരിക്കുന്നു ആക്കല്‍ ദാമയുടെ മണ്ണ്.

Comments

comments