ഭാരതീയ മനസ്സിന്റെ ബലരേഖ ആത്മീയതയാണ്. ആത്മീയത എന്നാല്‍ ജ്ഞാനോദയമാണ്, അറിവാണ്. ഭാഗികമായ അറിവല്ല, സമ്പൂര്‍ണ്ണ ജ്ഞാനമാണത്. ഭാരതീയ ലാവണ്യദര്‍ശനവും കാവ്യമീമാംസയും ഉരുത്തിരിഞ്ഞ് വന്നത് ഇന്ത്യന്‍ ആത്മീയ ദര്‍ശനത്തില്‍ നിന്നാണ്. തൊല്‍ക്കാപ്പിയത്തിലെ പൊരുളതികാരവും അഭിനവഗുപ്തന്റെ അഭിനവഭാരതിയും ലോചനവും മറ്റും പരിശോധിച്ചാല്‍ ഇതുവ്യക്തമാവുകയും മറ്റൊര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തിമിഴകവും കാശ്മീരി ദേശവുമാണ് ഇന്ത്യന്‍ ആത്മീയതയുടേയും കാവ്യതത്വചിന്തയുടെയും അടിത്തറ. ആ അടിത്തറയില്‍ നിന്നുകൊണ്ടാണ് വൈദിക-താന്ത്രിക ചിന്തയും സാഹിത്യാദികലകളും വികാസം പ്രാപിച്ചത്.

തമിഴിലെ മെയ്പ്പാട്ടിയലിനോട് സാദൃശ്യം വഹിക്കുന്നതാണ് സംസ്‌കൃതത്തിലെ രസവിചാര ചര്‍ച്ച എന്നത് യാദൃശ്ചികമല്ല. പരാശക്തിയുടെ ആവിഷ്‌ക്കാരമാണ് മനുഷപ്രകൃതിയും ബാഹ്യപ്രകൃതിയും കലയും.  മാനസിക ഭാവാവിഷ്‌ക്കാരമാണ് അതിന്റെ ചൈതന്യം. ആ ചൈതന്യധാരയുടെ പ്രവാഹമാണ് ഡോ.എം. ലീലാവതിയുടെ നിരൂപണങ്ങളും പഠനങ്ങളും. ആ പ്രവാഹം ഒഴുകിയെത്തുന്നത് പ്രേമത്തിന്റെ മഹാസമുദ്രത്തിലാണെന്നത് ശ്രദ്ധേയമാണ്. നേതി, നേതി എന്ന നിഷേധത്തിന്റെതല്ല, ഞാന്‍ സത്യമാണ് ശിവമാണ് സുന്ദരമാണ് എന്ന കേവല പ്രേമത്തിന്റെ മൂന്ന് ആവിഷ്‌ക്കാര ഭാവങ്ങളാണ് ആ രൂപണ പ്രപഞ്ചം . പ്രേമചിന്തയില്‍ നിന്ന് രൂപം കൊള്ളുമ്പോള്‍ സത്യമാകുന്നു; പ്രവൃത്തിയില്‍ രൂപം കൊള്ളുമ്പോള്‍ ശിവമാകുന്നു വാഗ് പ്രാപിക്കുമ്പോള്‍ സൗന്ദര്യമാകുന്നു. ഇവിടെയാണ് ഇന്ത്യന്‍ ഫെമിനിസത്തിന്റെ – ആദിമാതൃത്വത്തിന്റെ ദ്രാവിഡമുഖം തെളിഞ്ഞു പ്രകാശിക്കുന്നത്.

സത്യം, ശിവം, സുന്ദരംഎന്ന കൃതിയിലൂടെ വെളിപ്പെടുന്ന ഡോ. എം. ലീലാവതിയുടെ നിരൂപണത്തിന്റെ അടിവേരുകള്‍ ഏതൊക്കെയാണ്? അത് സംസ്‌കൃതത്തിലെ വസ്തുരസഭാവധ്വനിയിലേക്കും യുങിയന്‍ മനഃശാസ്ത്രത്തിലെ മാനസികാപഗ്രന്ഥത്തിലേയ്ക്കും നമ്മെ കൊണ്ടു പോകുന്നു. കിഴക്കിന്റെയും പടിഞ്ഞാറിന്റേയും സംയോജനമാണത്. കാച്ചികുറുക്കി പറഞ്ഞാല്‍ അഭിനവഗുപ്തനും യുങ്ങുമാണ് ഡോ. എം. ലീലാവതിയുടെ നിരൂപണത്തിന്റെ അന്തഃസ്രോതസ്സ്.

അഭിനവഗുപ്തന്റെ കാവ്യതത്ത്വചിന്തയ്ക്ക് രൂപം കൊടുത്തത് ഇന്ത്യന്‍ ആത്മീയതയിലെ ശൈശവ ദര്‍ശനമാണെന്നതിന് അദ്ദേഹത്തിന്റെ തന്ത്രലോകംസാക്ഷ്യം വഹിക്കുന്നു. കാശ്മീരില്‍ നിലനിന്നിരുന്ന ത്രികം, പ്രത്യഭിജ്ഞ, അഘോരം തുടങ്ങിയ ശൈവധാരകളെ സമന്വയിക്കുകയാണ് തന്ത്രലോകത്തില്‍ അഭിനവഗുപ്തന്‍ ചെയ്തത്. ആ കൃതി അങ്ങേയറ്റം ഗഹനവും ദുര്‍ഗ്രാഹ്യവുമാണ്. അതുകൊണ്ട് അഭിനവഗുപ്തന്‍ തന്നെയാണെന്നു പറയപ്പെടുന്നു സാധാരണക്കാര്‍ക്കു വേണ്ടി ഗദ്യത്തില്‍ തന്ത്രലോകത്തിലെ ആശയങ്ങള്‍ സംഗ്രഹിച്ച് മറ്റൊരു കൃതി രചിച്ചു.  അതാണ് തന്ത്രസാരം‘.

തത്തേദന്താവഗാഹിനി പ്രതീതി: പ്രത്യഭിജ്ഞാഎന്നതാണ് കാശ്മീര ശൈവത്തിലെ പ്രത്യഭിജ്ഞ ദര്‍ശനത്തിന് കൊടുത്തിരിക്കുന്ന നിര്‍വ്വചനം. പൂര്‍വ്വകാല സംബന്ധവും ഏതത് കാലസംബന്ധവുമായ സംബന്ധനങ്ങളുടെ ലയനം കൊണ്ട് അഭേദബോധം ഉണരുന്നു. പരിചിതമായ വസ്തുവിന്റെ പുനര്‍ദര്‍ശനം നടക്കവേ, പൂര്‍വ്വവൈശിഷ്ട്യ സഹിതം അതിന്റെ ബോധം ഉണ്ടാകുന്നു. ജീവന്റെയും ഈശ്വരന്റേയും അഭേദം പ്രത്യക്ഷീകരിക്കുന്നതാണ് കാശ്മീര ശൈവിശത്തിന്റെ കേന്ദ്രബിന്ദു. ഇത് തമിഴകത്ത് നിലനിന്നിരുന്ന ശൈവസിദ്ധാന്തത്തിന്റെ ഒരു പുത്തന്‍ ചിനപ്പാണ്.  ജീവന്റെ ഹൃദയമാകുന്ന കോവിലില്‍ ശിവന്‍ കുടിക്കൊള്ളുന്നു എന്നതാണ്‌ശൈവ സിദ്ധാന്തത്തിന്റെ കാതല്‍.  ആണവമലം, കര്‍മ്മമലം, കായികമലം എന്നീ മൂന്നുമലങ്ങള്‍ നിറഞ്ഞ മനുഷ്യജീവന്‍ (പശു) അവന്റെ ഹൃദയത്തില്‍ വസിക്കുന്ന ശിവനെ (പതി) അറിയുന്നില്ല.  മാനസിക ഭാവങ്ങളായ മൂന്നു മലങ്ങള്‍ (പാശം) പൂര്‍ണ്ണമായും നശിച്ചു കഴിയുമ്പോള്‍ പശുപതിയെ തിരിച്ചറിയുകയും അതില്‍ ലയിക്കുകയും ചെയ്യും. ശൈവ സിദ്ധാന്തത്തിന്റെ വിസ്തൃതലോകം അനാവരണം ചെയ്യുന്ന രണ്ടുകൃതികളാണ് ഉമാപതിയുടെ ശിവപ്രകാശവും തിരുമൂലരുടെ തിരുമന്തിരവും.

ശൈവത്തിലെ മേല്‍പറഞ്ഞ ദര്‍ശനം തന്നെയാണ് അഭിനവഗുപ്തന്‍ തന്റെ അഭിവ്യക്തിവാദത്തില്‍ സ്വീകരിച്ചത്. കാവ്യത്തിലെ മാനസഭാവങ്ങള്‍ അനുവാചകന്റെ മനസ്സിലുയരുമ്പോള്‍ സാധാരണീകരണം(അലൗലീകം, കേവലം) എന്ന പ്രക്രിയയിലൂടെ അനുവാചകമനസ്സ് സമൃക് വിശ്രാന്തിയിലേയ്ക്ക് ഉദ്ഗ്രഥനം ചെയ്യപ്പെടുന്നു. ഇവിടെ അഭിനവഗുപ്തന്‍ സ്വീകരിച്ചത് മനോവിശകലന രീതി തന്നെയാണ്.  മനസ്സിനെക്കുറിച്ചുള്ള പഠന നിരീക്ഷണങ്ങളിലൂടെയാണ് ഇന്ത്യന്‍ തത്ത്വചിന്ത ബ്രഹ്മത്തെ കണ്ടറിയുന്നതും, സാക്ഷാത്ക്കാരിക്കുന്നതും. ഇക്കാര്യം മനസ്സിലാക്കണമെങ്കില്‍ സ്വാമി വിവേകാനന്ദന്റെ മനോവിജ്ഞാനീയത്തിന്റെ പ്രാധാന്യം‘ (വിവേകാനാന്ദസാഹിത്യ സര്‍വ്വസ്വം- നാലാംഭാഗം) എന്ന ലേഖനം അടുത്തറിയേണ്ടിയിരിക്കുന്നു.  ആ ലേഖനത്തില്‍ സ്വാമി വിവേകാനന്ദന്‍ പറയുന്നു. നസ്സിന്റെ കൊടും ചുഴറ്റുകളെ തടഞ്ഞു നിര്‍ത്താനും അതിനെ ഇച്ഛയുടെ പിടിക്കടിപ്പെടുത്താനും അങ്ങനെ അതിന്റെ ഹിംസ്ര ശാസനത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കാനും നമ്മെ പഠിപ്പിക്കുന്നത് മനോവിജ്ഞാനീയമാണ്. മനോവിജ്ഞാനീയം ശാസ്ത്രങ്ങളുടെ ശാസ്ത്രമാണ്. അതിനെ കൂടാതെ സര്‍വ്വശാസ്ത്രങ്ങളും മറ്റു സര്‍വ്വവിജ്ഞാനവും സാരരഹിതമാകുന്നു.

ഫ്രോയ്ഡിയന്‍ മനശാസ്ത്രമല്ല യുങ്ങിയന്‍ മനശാസ്ത്രമാണ് ഡോ. എം. ലീലാവതിയുടെ മനസ്സില്‍ ആഴത്തില്‍  പതിഞ്ഞത് എന്നതു തന്നെ ശ്രദ്ധിക്കുക. സമൂഹാ ബോധമനസ്സിനെ വിശകലനം ചെയ്യുന്നതില്‍ യുങ്ങ് സ്വീകരിച്ചത് ആത്മീയ നിലപാടുകളാണ്. അഭിനവഗുപ്തനും യുങ്ങും മാക്‌സുംഎന്ന ലേഖനത്തില്‍ ഡോ: എം. ലീലാവതി എഴുതുന്നു. ‘കലാകാരന്മാരുടെ ചിത്തവൃത്തികളെ അപഗ്രഥനാത്മക മനോവിജ്ഞാനത്തിന്റെ സാങ്കേതികരീതികളിലൂടെ അപഗ്രഥിച്ചു നോക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു വസ്തുത, അവരുടെ അബോധമനസ്സിന്റെ അന്തരാളങ്ങളില്‍ നിന്ന് ഉണരുന്ന സര്‍ഗചേതനയുടെ ശക്തി മാത്രമല്ല അതിന്റെ ചില ഗൂഢതന്ത്രങ്ങള്‍ കൂടി

Comments

comments