വളരെ സൂക്ഷ്മായി പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നാണ്.‘ മനസ്സിന്റെ ആ ഗുഢതന്ത്രങ്ങള്‍ ‘അനാദികാലം മുതല്ക്കേ സമൂഹാബോധമനസ്സിൽ വര്‍ത്തിച്ചുപോരുന്ന സാകാരങ്ങളും നിരാകാരങ്ങളുമായ മൗലിക വൈകാരിക സത്തകളാണെന്ന്‘ ഡോ. എം. ലീലാവതി തുടര്‍ന്ന് വിശദീകരിയ്ക്കുന്നുണ്ട്. മനസ്സിന്റെ ആഴത്തില്‍ മുങ്ങിത്തപ്പിയിട്ടുള്ള എല്ലാ ഗവേഷകര്‍ക്കും, കലാകാരന്മാര്ക്കും, ആത്മീയ ചിന്തകള്‍ക്കും കിട്ടിയിട്ടുള്ളത് ഒന്നുതന്നെയാണ് – സത്യം, ശിവം, സുന്ദരം. ഇവിടെ തത്വചിന്തയും മനശാസ്ത്രവും സാഹിത്യവും ഒന്നിയ്ക്കുന്നു.
‘സത്യം, ശിവം, സുന്ദര‘ത്തിലെ മിക്ക പഠനങ്ങളും സൈദ്ധാന്തിക തലത്തില്‍ നിന്നുകൊണ്ട് നിര്‍വ്വഹിച്ചതാണ്. ‘അഭിനവഗുപ്തനും യുങ്ങും മാക്സും‘ എന്ന ലേഖനത്തിന് ശ്രദ്ധേയമായ ഒരു മുഖക്കുറിപ്പ് ഡോ. എം. ലീലാവതി കൊടുത്തിട്ടുണ്ട്. തന്റെ കാലതത്ത്വ വിചാരങ്ങളെ ത്രികോണത്തിന്റെ ഭുജങ്ങളെ ഓരോ ബിന്ദുവില്‍ സ്പര്‍ശിച്ചു നില്ക്കുന്ന മന്ത്രവൃത്തമായി നിരൂപക ദര്‍ശിക്കുന്നു. ഈ ദര്‍ശനം പൂര്‍ണ്ണമാകുന്നത് ‘ത്രികോണത്തിലെ മാന്ത്രികവൃത്തം‘ എന്ന ലേഖനത്തിലാണ്. ഡോ. എം. ലീലാവതിയുടെ നിരൂപണങ്ങള്‍ പഠിയ്ക്കുമ്പോള്‍ ഇതിനോട് സമാനമായ ‘ശക്തീ ചക്ര‘ത്തിലാണ് പഠിതാവ് എത്തിച്ചേരുക.
എന്‍.വി. കൃഷ്ണവാര്യര്‍, ഡോ. എന്‍.കെ. എഴുത്തച്ഛന്, ഡോ. കെ. ഭാസ്ക്കരന്‍ നായര്‍ എന്നിവരുടെ സാഹിത്യ സംഭാവനകളെ വിലയിരുത്തുന്നത് മുന്‍പറഞ്ഞ കലാതത്ത്വ ദര്‍ശനത്തെ മുന്‍നിര്‍ത്തിയാണ്. ഈ മൂന്നു പേരെ നിരൂപക കണ്ടെത്തുന്നത് തന്റെ തന്നെ കലാത്മാവ് സാക്ഷാത്ക്കരിച്ചുകൊണ്ടാണ്. അതുകൊണ്ട് ഈ ലേഖനങ്ങളിലെ എല്ലാ കണ്ടെത്തലുകളും പൂര്‍ണ്ണായും ഡോ. എം. ലീലാവതിക്കും ചേരും. പി.കെയ്ക്ക് ശേഷമുള്ള മറ്റു നിരൂപകരെ തത്തല്കര്ത്താക്കളുടെ മാനദ്ധണ്ഡങ്ങള്‍ വച്ചാണ് നിരൂപക അളക്കുന്നത്. മറ്റു നിരൂപരില്‍ നിന്ന് ഡോ. എം. ലീലാവതിയെ വേറിട്ടു നിര്‍ത്തുന്നത് എന്താണ്? സാഹിത്യത്തിലെ ആദിപ്രരൂപ പഠനമാണത്. ഇവിടെ അഭിനവ ഗുപ്തനും യുങ്ങും ഒരുമിക്കുന്നു. ശിവശക്തിയെപ്പോലെ ഭാരതീയ സാഹിത്യ നിരൂപണത്തിന് മലയാളം നല്കിയ കനപ്പെട്ട സംഭാവനയാണിത്.
ഡോ. കെ. ഭാസ്ക്കരന്‍ നായരുടെ നിരൂപണത്തെ കണ്ടെത്തിക്കൊണ്ട് ഡോ. എം. ലീലാവതി കുറിച്ചിട്ടു. ‘സാഹിത്യ ദര്‍ശനത്തിലും ഭാരതീയര്‍ കണ്ടെത്തിയ വെളിച്ചം വെറും മിന്നാമിനുങ്ങുല്ല സഹസ്ര കിരണനാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരുന്നു. പാശ്ചാത്യമായ ശാസ്ത്രവീക്ഷണത്തേയും പൗരസ്ത്യമായ ആദ്ധ്യാത്മിക ദര്‍ശനത്തേയും സമന്വയിക്കാനാണ് തന്റെ സംസ്കാര ലോചനത്തെ അദ്ദേഹം സജ്ജമാക്കിയത്. ഏതു മാര്‍ഗ്ഗമെന്ന വിചിന്തനത്തില്‍ ‘സത്യം ശിവം സുന്ദരം‘ എന്ന മന്ത്രമാണ് അദ്ദേഹത്തിന് വെളിച്ചം കാട്ടിയത്.
ത്രിമാനത്വ സ്വഭാവമുള്ള ഈ സമഗ്രദര്‍ശനം തന്നെയാണ് ഡോ. എം. ലീലാവതിയുടെ കാതലായ സംഭാവന. ഡോ. എം. ലീലാവതി കാലത്തിന് എന്തു നല്കി ? ഈ ചോദ്യത്തിനുള്ള അനുവാചകന്റെ ഉത്തരം ഇതാണ്. ഡോ. എം. ലീലാവതി ഒരു തലമുറയുടെ സാഹിത്യാഭിരുചിയ്ക്ക് ദിശാബോധം നല്‍കുകയും വരാനിരിക്കുന്ന തലമുറയുടെ ആസ്വാദനതൃഷ്ണയ്ക്ക് അനന്തസാദ്ധ്യതകള്‍ തുറന്നുകൊടുക്കുകയും ചെയ്തു.
Be the first to write a comment.