കാണാൻ കഴിയുക എന്നും അഭിപ്രായപ്പെടുന്നു (ജിയുടെ കാവ്യ ജീവിതം, എൻ.ബി.എസ് 1983). സാമാന്യാകാരത്തിൽ നിന്നും വികസിച്ച് വിശേഷാകാരം പൂണ്ട സൈത്രണ ചേതനം പുരുഷന്റെ സ്ത്രീസംബന്ധിയായ സങ്കല്പത്തെ രൂപപ്പെടുത്തന്നതിൽ സ്വാധീനം ചെലുത്തുന്നു. വളർന്നതിനു ശേഷം ബന്ധപ്പെടുന്ന സ്ത്രീകളിലേയ്ക്ക് വിശേഷാകാരത്തോടു കൂടിയ ആന്തര സ്‌ത്രൈണസത്തെയ പ്രക്ഷേപിക്കുക സാധാരണമാണ്. ചങ്ങമ്പുഴയുടെ ‘മനസ്വിനി‘ വൈലോപ്പിള്ളിയുടെ ‘സാവിത്രി‘ എന്നീ കവിതകളുടെ അപഗ്രഥനത്തിൽ ടീച്ചർ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുന്നുണ്ട് (മനസ്വിനിയും സാവിത്രിയും – കവിതാരതി, മാതൃഭൂമി ബുക്‌സ് 1997). പുരുഷന്റെ അനിമ എന്ന സ്‌ത്രൈണത്തെ മാതൃബിംബമായും കാമിനീ സത്തയായും പ്രത്യക്ഷപ്പെടാറുണ്ടെന്നും സൂചിപ്പിക്കുന്നു.
യൂറോ ബോറോസ് അല്ലെങ്കിൽ ഉദരമണ്ഡലീഘട്ടം എന്നത് മനുഷ്യ വർഗ്ഗത്തിന്റെ അനാധികഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദരമണ്ഡലീഘട്ടവും പിന്നീട് മസ്തിഷ്‌കത്തിലുണ്ടാകുന്ന അഹംബോധോദയമെന്ന സ്‌ഫോടനവും, സഹജാവബോധത്തിന്റെ ക്ഷയോന്മുഖതയും ബാലാമണി അമ്മയുടെ ‘ച്യവനൻ‘ എന്ന കവിതയിൽ ഹൃദയാവർജ്ജകമായി അവതരിപ്പിച്ചിട്ടുള്ളത് ടീച്ചർ വിശദീകരിച്ചിട്ടുണ്ട് (ബാലാമണി അമ്മയുടെ കവിതാലോകങ്ങൾ, മാതൃഭൂമി ബുക്‌സ്, 2009). ഉദരമണ്ഡലത്തിലെ ദ്വന്ദ്വാതീതമായ സ്വാസ്ഥ്യത്തിലേക്ക് തിരിച്ചു പോകാനുള്ള വെമ്പൽ ശക്തമായി അവതിരിപ്പിക്കുന്ന കവിതയാണ് കക്കാടിന്റെ ‘വജ്രകുണ്ഡലം‘ വിലയിരുത്തപ്പെട്ടിട്ടുള്ളത് (വജ്രകുണ്ഡലം – കവിതാരതി, മാതൃഭൂമി ബുക്‌സ്, 1997).
യജ്ഞമെന്ന ആദിസത്തയുടെ മൂർത്തിമദ്ഭാവത്തിൽ ആഴമുള്ള ഒന്നാണ് മാതൃരൂപം. ത്യാഗത്തിന്റേയും ആത്മബലിയുടേയും മൂർത്തിമദ്ഭാവമമായ മാതാവു തന്നെ അധീശത്വത്തിന്റെ മൂർത്തിയായും മാറാം. മാതൃരൂപത്തിന്റെ ഈ ദ്വിലഗ്നതയുടെ ചരിത്രപരമായ പശ്ചാത്തലം ടീച്ചർ അന്വേഷണ വിധേയമാക്കുന്നുണ്ട് (മഹാ മാതാവും മഹാപിതാവും ആദിപ്രരൂപങ്ങൾ സാഹിത്യത്തിന്റെ ഒരു പഠനം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1993). ഇതിന്റെ അടിസ്ഥാനത്തിൽ ഇടശ്ശേരിയുടെ ‘പുതപ്പാട്ട്‘, ‘കാവിലെപ്പാട്ട്, എന്നീ കവിതകൾ ടീച്ചർ അപഗ്രഥിച്ചിട്ടുണ്ട് (നവതരംഗം, പൂർണ്ണ പബ്ലിക്കേഷൻസ്, 1984). ‘ഈയൊരംശം‘ ‘ബിംബിസാരന്റെ ഇടയൻ‘, ‘കാറ്റും വെളിച്ചവും;, എന്നീ കവിതകളിലും കാണാം എന്ന് നിരീക്ഷിക്കുന്നുണ്ട്. ഇടശ്ശേരിയുടെ പൂതപ്പാട്ടിനൊപ്പം നിൽക്കുന്ന ഒരു ആദിപ്രരൂപാത്മകായ കാവ്യമായിട്ടാണ് കടവനാട്ടു കുട്ടികൃഷ്ണന്റെ ‘അഗ്നിപരീക്ഷ‘യെ ടീച്ചർ വിലയിരുത്തുന്നത് (കവിതാരതി, മാതൃഭൂമി ബുക്‌സ്, 1997). അഹത്തെ ഹോമിക്കുന്ന അമ്മയുടെ യജ്ഞത്തിന്റെ ഫലപ്രാപ്തിയാണ് രണ്ടിലും ആവിഷ്‌കൃതമാകുന്നത്. മാതൃസത്തയുടെ മൂർത്തിയെന്ന അവസ്ഥ വ്യജ്ഞിപ്പിക്കുമ്പോൾ മാനുഷമാതാവിന്റേതിനു പുറമേ മറ്റു ചില മുഖങ്ങളുമുണ്ട്. മാതൃത്വത്തിന്റെ മഹനീയതയ്ക്കു മുമ്പിൽ പ്രതിലോമ ശക്തികൾ ഹിംസ്രത്വം വെടിഞ്ഞ് ധാത്രിത്വം ഏറ്റെടുക്കുന്ന മനോഹരമായ ആവിഷ്‌കാരമായിട്ടാണ് ‘അഗ്നിപരീക്ഷ‘യെ നോക്കിക്കാണുന്നത്. മായാവിനി, മാതാവ്, എന്ന മൂർത്തമായ ആദിപ്രരൂപങ്ങളും യജ്ഞമെന്ന അമൂർത്തമായ ആദിപ്രരൂപവും ഉയർപൂണ്ട് ജ്വലിക്കുന്നതാണ് ‘അഗ്നിപരീക്ഷ‘യുടെ കരുത്ത്. മാതൃബിംബം ഭാവമേഖലയെ സമ്പുഷ്ടമാക്കുന്ന മറ്റൊരു കവിതയാണ് ഒ.എൻ.വിയുടെ ‘കണ്ണകി‘ (ഒ.എൻ.വിയുടെ സ്ത്രീ പക്ഷദർശനം – നവകാന്തം, എൻ.ബി.എസ്സ് 2012). അന്തസ്സത്തകൾക്കനുസൃതമായ പ്രതീക ഘടന കവിതയിൽ വന്നു ചേരുന്നതിനെ സ്വതന്ത്ര വികാര സംഘാതം (Autonomous creative complex) എന്ന് യൂങ്ങ് വിശേഷിപ്പിക്കുന്നത് മുമ്പ് വ്യക്തമാക്കിയിട്ടുണ്ടല്ലോ.
ജഡപ്രായമായ ജനതതി സ്വന്തം ശക്തി തിരിച്ചറിഞ്ഞ് ഉയിർത്തെഴുന്നേൽക്കുക എന്ന സർഗ്ഗ സ്വപ്നം വർഗ്ഗ ശത്രുക്കളെ ശിലീഭുതരാക്കന്ന ‘കാളി‘ എന്ന മാതൃബിംബത്തിലൂടെ ആവിഷ്‌കൃതമാക്കുകയാണ് ‘അക്ഷതം‘ എന്ന കവിതയിൽ ഒളപ്പമണ്ണ നിർവ്വഹിക്കുന്ന ദൗത്യം (ഒളപ്പമണ്ണയുടെ സ്ത്രീ പക്ഷ ദർശനം – നവകാന്തം, എൻ.ബി.എസ്സ് 2012). ഈ പ്രഭുദർപ്പ ശമനകഥ സമൂഹ ചേതസ്സ് സ്വപ്നം കാണുന്നതാണ്. കവിസ്വത്വം അതിലേക്ക് ഒലിച്ചു ചേരുന്നു. സഹജ പ്രവണതകളും സഞ്ചിത പ്രവണതകളുമാണ് ഒരു കവിയുടെ ആത്മാവിലുറഞ്ഞു കൂടുന്ന അനൂഭൂതി സഞ്ചയങ്ങളുടെ രൂപഭാവങ്ങളെ നിയമിക്കുന്നത് എന്നിരിക്കേ, പഴയ സങ്കല്പങ്ങളിൽ പുതിയ ജീവിതത്തിന്റെ സത്തകൾ പ്രതിഷ്ഠിക്കുക എന്ന ദൗത്യം കവി നിർവ്വഹിക്കുമ്പോൾ ഉള്ളിൽ നിന്നു പ്രവർത്തിക്കുന്ന പ്രതിരോധ ശക്തിയുടെ സംഘർഷം കൃത്യമായി അനുഭവപ്പെടുത്തി തരുന്നതാണ് കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകൾ എന്ന് ടീച്ചർ സാക്ഷ്യപ്പെടുത്തുന്നു (കടമ്മനിട്ടയുടെ കവിത – കവിതാധ്വനി, എൻ.ബി.എസ്സ്, 2009). സരളവും മൂഢവുമായ വിശ്വാസത്തിന്റെ സ്വർഗ്ഗം നഷ്ടപ്പെട്ട് യാഥാർത്ഥ്യത്തിന്റെ പച്ചമണ്ണിൽ നിന്ന് ഭാവികാലത്തെ ഉറ്റുനോക്കുന്ന ഒരു സാധാരണ മനുഷ്യൻ, വിശ്വാസം വീണ്ടെടുക്കാൻ മാതൃചേതനയിൽ ആത്മസർപ്പണം നടത്തുന്നതിന്റെ ഉജ്ജ്വലമായ ആവിഷ്‌കാരമായാണ് കടമ്മനിട്ടയുടെ ‘ഒരു പാട്ട് ‘ എന്ന കവിതയെ ടീച്ചർ വിലയിരുത്തുന്നത്. അതിൽ ആദിമഹാമാതൃപ്രരൂപത്തെ മനുഷ്യന്റെ അന്തരാത്മാവിൽ കുടികൊള്ളുന്ന ശിവാത്മികയായ ചേതനയോട് ഏകീഭവിപ്പിക്കാനാണ് കവി ശ്രമിക്കുന്നത്. കടമ്മനിട്ട മാതൃബിംബത്തെ കേന്ദ്ര സ്ഥാനത്ത് പ്രതിഷഠിക്കുന്ന മറ്റു ചില കവിതകളാണ് കോഴി, ശാന്ത, കുറത്തി മുതലായവ. ‘കോഴി‘യിലും ‘കുറത്തി‘യിലും മക്കളെ ചൊല്ലി തപിക്കുന്ന അമ്മ അടിമവർഗ്ഗ ചേതനയുടെ സ്‌ത്രൈണാകാരമാണ്. മാതൃബിംബത്തിലൂടെ വികസ്വരമാകുന്ന ഭാവമേഖലെയാണ് ‘ശാന്ത‘ എന്ന കവിതയെ ചൂഴ്ന്നു നിൽക്കുന്നത്. വിശ്വമാതൃത്വത്തിന്റെ സ്വപ്നമാണ് ലളിതാംബിക അന്തർജ്ജനത്തിന്റെ ‘മുലപ്പാലിന്റെ മണം‘ എന്ന കഥ (വേദനപ്പെടുന്നവരുടെ അമ്മ – കാവ്യാരതി, എൻ.ബി.എസ്സ് 1993). സമുഹാബോധമനസ്സിൽ കുടിക്കൊള്ളുന്ന സ്‌ത്രൈണചേതനയുടെ രണ്ടു മുഖങ്ങൾ അനുഭവപ്പെടുത്തിത്തരുന്നതാണ്. പാറപ്പുറത്തിന്റെ സ്ത്രീ കഥാപാത്രങ്ങൾ എന്നാണ് ടീച്ചറുടെ അഭിപ്രായം (പാറപ്പുറത്തിന്റെ സ്ത്രീകഥാപാത്രങ്ങൾ – കാവ്യരതി, എൻ.ബി.എസ്സ്, 1993). മാതൃസത്തയെന്ന ആദിപ്രരൂപത്തിന്റെ ഒരു ഭാവത്തെ ‘സ്പന്ദമാപിനികളെ നന്ദി‘ എന്ന നോവലിലെ ദേവി പ്രതിനിധാനം ചെയ്യുമ്പോൾ അപരാർദ്ധമായ രൂഷ്ട ദുർഗ്ഗയെ പ്രേമയിലും നാനിയിലും കാണാമെന്ന് ടീച്ചർ സൂചിപ്പിക്കുന്നു (കൈക്കുടന്നയിലൊരു വൻകടൽ – കാവ്യാരതി, എൻ.ബി.എസ്സ്, 1993).
നരജനുസ്സിന്റെ സമുഹജീവിത വികാസദശകളിൽ രക്ഷകത്വവും നേതൃത്വവും പുരുഷന്നാക കാരണം വർഗ്ഗത്തിന്റെ ബോധചേതസ്സിലും വ്യക്തിയുടെ ബോധചേതസ്സിലും പുരുഷന്റെ അധീശത്വം മുദ്രിതമായി. ഏറെക്കാലം പുരുഷനാണ് നിയമവ്യവസ്ഥകളും ധർമ്മ സംഹിതകളും നിയന്ത്രിച്ചു പോന്നിരുന്നത്. സമുഹബോധമനസ്സിലുള്ള ഒരു സ്മൃതി ബോധമനസ്തലത്തിൽ പ്രകാശം ചൊരിയുമ്പോൾ രൂപപ്പെട്ടുവെന്നു പറയാവുന്ന കക്കാടിന്റെ ‘ഒരു പുഴയുടെ ഓർമ്മ‘ എന്ന കവിതയിൽ പുരുഷ സൂക്തത്തിന്റെ ദർശനവും, ആദിപ്രരൂപാത്മകമായ ഊർജ്ജത്തിന്റെ ഉറവയും അനുഭവവേദ്യമാകുന്നതെങ്ങനെ എന്ന് ടീച്ചർ വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട് (ഒരു പുഴയുടെ ഓർമ്മ – കവിതാരതി, മാതൃഭൂമി ബുക്‌സി, 1997). പിതൃബിംബത്തെ അടിസ്ഥാനവർഗ്ഗത്തിന്റെ ഉൽക്കടവികാരങ്ങൾ ആവിഷ്‌കരിക്കുന്നതിന് വസ്തു മാധ്യമമാക്കിയ കവിതകളാണ് കടമ്മനിട്ടയുടെ ‘കാട്ടാളനും‘ ‘കിരാതവൃത്തവും‘ എന്ന് ടീച്ചർ നിരീക്ഷിക്കുന്നു (കടമ്മനിട്ടയുടെ കവിത – കവിതാധ്വനി, എൻ.ബി.എസ്സ്, 2009). മനുഷ്യന്റെ സർഗ്ഗശക്തിയുടെ വികാസമാണ് കാട്ടാളനിൽ പ്രതിപാദിക്കുന്നത്. ഭക്തിമൂർച്ഛയും രതിമൂർച്ഛയും കഷ്ടപ്പാടിൽ കങ്കാളം തകർക്കാനുള്ള ഉപാധികളായി കവി പ്രയോജനപ്പെടുത്തുന്നു. മഹാപിതൃബിംബത്തെ ഏറ്റവും ഊർജ്ജസ്വലമായ വസ്തുമാധ്യമമമായി മാറ്റുന്നത് ‘കിരാതവൃത്ത‘ത്തിലാണ്. പടയണിക്കോലങ്ങളുടെ മാതൃകയിൽ സൃഷ്ടിക്കപ്പെട്ടതാണ് കിരാതൻ. പ്രാകൃത ഗിരിജനവർഗ്ഗത്തിന്റെ ഇടയിലുള്ള ചില വിശ്വാസങ്ങളും ആചാരങ്ങളും ജീവിതരീതികളുമാണ് വാച്യാർത്ഥത്തിലുള്ള കവിതയിൽ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു. മർദ്ദിതവും പീഡിതവുമായ അടിമവർഗ്ഗത്തിന്റെ പ്രതീകം കൂടിയായ ഗിരിവർഗ്ഗ പിതാവ്, പിതൃബിംബമായി ആസ്വാദകന്റെ മനസ്സിൽ അനായാസം ഉണരുന്നു. പരിണാമ വൈചിത്രം കൊണ്ടും സന്ദർഭ വിശേഷം കൊണ്ടും അത്യന്ത സദൃശ്യം കൊണ്ടും വൈലോപ്പിള്ളിയുടെ ‘സഹ്യന്റെ മകനി‘ലും ഇത്തരത്തിലൊരു വൃംഗ്യാർത്ഥമാനം കൈവരുന്നുണ്ടെന്നും ടീച്ചർ സൂചപ്പിക്കുന്നു. മനുഷ്യൻ ഉടമയും ആന അടിമയും ആദിപിതാവിന്റെ സത്ത അനുഭവപ്പെടുത്തിത്തരുന്ന മറ്റ് കടമ്മനിട്ടക്കവിതൾ ‘പുരുഷസൂക്തം‘, ‘മാമ്പൂക്കൾ‘, ‘ശരശയ്യ‘ എന്നിവയാണ്. സി.രാധാകൃഷ്ണന്റെ ‘മുമ്പേ പറക്കുന്ന പക്ഷികൾ‘ എന്ന നോവലിലെ ഒന്നാം ഭാഗത്തിലെ ആദിവാസി മൂപ്പനും രണ്ടാം ഭാഗത്തിലെ പത്രാധിപരായ കാരണവരും ഇത്തരമൊരു പിതൃബിംബത്തെ വഹിക്കുന്നുണ്ടെന്ന അഭിപ്രായമാണ് ടീച്ചർക്കുള്ളത് (മുമ്പേ പറക്കുന്ന പക്ഷികൾ – കാവ്യാരതി, എൻ.ബി.എസ്, 1993).
മനുഷ്യനിലുളള മൃഗീയതയുടേയും നാകലോകാവബോധത്തിന്റെയും സംഘർഷം അനുഭവിച്ച ലിയോനാർഡോ ഡാവിഞ്ചി തന്റെ സർജ്ജന പ്രക്രിയയിൽ ഇവയെ സമന്വയിക്കാനാണ് ശ്രമിച്ചതെന്ന് ടീച്ചർ വിശദീകരിക്കുന്നു. കലാസർജ്ജന സിദ്ധിയുടെ പ്രഭാവമായ മഹാമാതൃപ്രരൂപവും ശാസ്ത്ര സത്വാന്വേഷണത്വരയിൽ തുടിക്കുന്ന മഹാപിതൃപ്രഭാവവും തിരശ്ചീന ലംബരേഖാരീതിയിൽ കുരിശു ചിഹ്നത്തിലൂടെ ഡാവിഞ്ചി ആവിഷ്‌കരിക്കുന്നു എന്നതാണ് ടീച്ചറുടെ നിരീക്ഷണം (ലിയോനാർഡോ ഡാവിഞ്ചിയുടെ സർഗ്ഗ ചേതസ്സ് – നവകാന്തം, എൻ.ബി.എസ്സ്, 2012).
സമൂഹചേതസ്സിന്റെ പ്രാഥമിക ഘട്ടത്തിൽ പ്രാതിനിധ്യം വഹിക്കുന്ന ശിശുരൂപം, അബോധചേതസ്സിന്റെ നീരളിപ്പിടുത്തത്തിൽ നിന്ന് കുതറിപ്പൊങ്ങുന്ന ബോധചേതസ്സിന്റെ ഉരുത്തിരിയലാണ്. “നിബിഡതരകളായവലീലോഭനീയമായ തേജോമയ ദിവ്യകൈശോരവേഷം”, എന്ന് നാരായണീയ പദാവലിയിൽ ടീച്ചർ ഇതിനെ വിശദീകരിക്കുന്നു. ഇച്ഛാശക്തി വളരുമ്പോൾ സ്വാതന്ത്ര്യത്തിന് വൃദ്ധിയുണ്ടാകുമെങ്കിലും, അതോടൊപ്പം സഹജവാസനാതീതമായ
Be the first to write a comment.