പ്രായപൂര്‍ത്തിയാകുമ്പോഴേയ്ക്ക് സ്വയം പര്യാപ്തരാകുകയാണ്. ഇവര്‍ക്ക് മാന്യമായ വേതനം നേടിക്കൊടുക്കണം. ഏറ്റവുമുയര്‍ന്ന ജോലിക്ക് കിട്ടുന്ന വരുമാനത്തിന്റെ നാലിലൊന്നി കുറയാത്ത വേതനം ഏറ്റവും താഴ്ന്നശ്രേണിയിലുള്ള ജോലിക്കും ലഭിക്കണമെങ്കില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥിതി വരാതെ തരമില്ല.

          ഇവിടെ വിദ്യമാത്രമാണ് നല്‍കുന്നത്. അതെങ്ങിനെ ഉപയോഗിക്കണമെന്നതിന്റെ തത്വശാസ്ത്രം അവര്‍ക്കാരും പറഞ്ഞുകൊടുക്കുന്നില്ല. സ്റ്റേറ്റിന്റെ സംരക്ഷണത്തിലും ചിലവിലും പഠിച്ചുവളരുന്ന കുട്ടികള്‍ സമൂഹത്തിനോട് അവര്‍ക്കൊരു കടമയുണ്ടെന്ന അവബോധത്തോടെ വളരണം.

          ശരാശരി നിലവാരമെങ്കിലുമൊള്ളൊരു ജീവിതം നിഷേധിക്കപ്പെട്ട കുട്ടികളുടെ ദാരുണാവസ്ഥയെക്കുറിച്ച് പാടി നിറുത്തുന്നതിന് പകരം ഇങ്ങിനെ സുചിന്തിതമായ ഒരുപാട് പ്രതിവിധികളും ലീലാവതി ടീച്ചര്‍ ഈ ലേഖനങ്ങളിലൂടെ മുന്‍പോട്ടുവെക്കുന്നുണ്ട്.

          ഞാനീപ്രപഞ്ചത്തില്‍ അമ്മയായെങ്കിലേ മാനിതമായ് വരു നി ജന്മമോമനേഎന്ന് പാടിയ കവിയെ ആരാധിക്കുന്ന ലീലാവതിടീച്ചര്‍ക്ക് മാതൃത്വത്തെ വിശേഷതലത്തി നിന്ന് സാമാന്യത്തിലേക്ക് വികസിപ്പിക്കല്‍ വളരെ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണല്ലൊ. അദ്ധ്യാപനവൃത്തിയിലിരുന്ന കാലയളവില്‍ അവരുടെ ആ സ്‌നേഹവും കരുതലും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തി അനുഭവിക്കാത്ത വിദ്യാര്‍ത്ഥിക കുറവായിരുന്നുവെന്ന് പറയപ്പെടുന്നു. ഫീസിനുള്ള തുകമുതല്‍ തന്റെ അവാര്‍ഡ് തുകക വരെ പലര്‍ക്കുമെടുത്തു കൊടുത്തപ്പോഴും വലംകൈ കൊടുക്കുന്നത് ഇടംകൈ അറിയാതിരിക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു.

          കൂട്ടത്തിലിതും പറയാതെ വയ്യ; ലീലവതിടീച്ചറെഴുതിയ ഒരുപിടി കവിതകളുണ്ടെന്നത് മിക്കവര്‍ക്കും അജ്ഞാതമയിരിക്കും. അവ 2004ല്‍ ഇറങ്ങിയ ലിപി പബ്ലിക്കേഷന്‍സിന്റെ നിറഞ്ഞ കണ്ണ് അശ്രുപൂജഎന്ന രണ്ട് സമാഹാരങ്ങളിലായി പുസ്തകരൂപത്തിലുമിറങ്ങിയിട്ടുണ്ട്.

          ഈ കവിതകളില്‍ പലതിലും കുഞ്ഞുകുട്ടികളനുഭവിക്കുന്ന ദുരിതം പ്രമേയമാകുന്നുണ്ട്. 

ഉദാഹരണത്തിന് ഗോപികേഎന്ന കവിതയില്‍ കണ്ണൂര്‍ ബോംബേറി കാലു നഷ്ടപ്പെട്ട വേദന, “പിഞ്ചുകുഞ്ഞിനെകാലില്‍പ്പിടിച്ചു ചുഴറ്റിപോ പാറമേലിടിച്ചുപോ എന്ന് പ്രസിദ്ധമായ ആ പുരാണകഥാസന്ദര്‍വുമായി ബന്ധിപ്പിച്ചുകൊണ്ടാണ് സങ്കടപ്പെടുന്നത്. അതുപോലെ ഗോപാലലീലക പാടിയ പൈങ്കിളിപ്പെണ്ണിനോട് ബാലവേലയാം വീരചരിതംപാടുവാനും അപേക്ഷിക്കുന്നു.ബാലവേലകള്‍ എന്നമറ്റൊരു കവിതയി, അമ്പാടിക്കണ്ണന്‍ കാട്ടില്‍ക്കളിക്കുമ്പോ വിശന്നുവലഞ്ഞ ഗോപബാലകരെ വിഭവസമൃദ്ധമായി ഭക്ഷണം വിളമ്പിവെച്ചിരിക്കുന്ന ഒരു യജ്ഞശാലയിലേക്കയച്ചതും, അവിടെ നിന്നവര്‍ വെറും വയറോടെ മടങ്ങേണ്ടിവന്നതോര്‍ത്തുകൊണ്ട്

ഉണ്ണികള്‍ക്കെല്ലാര്‍ക്കുമുണ്ണാ കൊടുക്കാതെ
വിണ്ണേറാന്‍ നോല്‍ക്കിലതെന്തു യജ്ഞം?’

എന്ന ചോദ്യം സമൂഹത്തിന് നേരെ തൊടുത്തുവിടുന്നു യജ്ഞംഎന്ന കവിതയില്‍.

2002ലെ ഒരു ദിവസം വന്ന പത്രവാര്‍ത്തയി എച്ചി വീപ്പയുടെ അറ്റത്ത് തങ്ങി നിന്ന് അകത്തേക്ക് കൈ നീട്ടുന്ന ഒരു കുഞ്ഞിന്റെ ചിത്രം തന്നിലുണര്‍ത്തിയ അഗാഥദുഃഖമാണ് ഹേ റാംഎന്ന കവിതയ്ക്കാസ്പദം. എട്ടുവയസ്സായ അമ്മഎന്ന കവിതയില്‍, കൊച്ചുപ്രായത്തിലേ കുടുംബഭാരമേറ്റെടുക്കേണ്ടിവന്ന പൂമാല വില്‍പ്പനക്കാരിയായ ഒരു പിഞ്ചുബാലികയുടെ ചിത്രം വരച്ചിടുന്നു.എട്ടുനാള്‍ കുട്ടികള്‍ക്കൊപ്പം; എന്ന രചനയുടെ പ്രചോദനം അവരോടൊത്ത് ചിലവഴിച്ച ദിനങ്ങളിലെ ആനന്ദവും ചാരിതാര്‍ത്ഥ്യവും. ഒട്ടേറെ ഗവേണങ്ങള്‍ക്ക് ശേഷം ഇറക്കിയ ആറുമെഴുകുതിരികള്‍ എന്ന തമിഴ് ചലച്ചിത്രം തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടികളെ എങ്ങിനെയൊക്കെ ഉപയോഗപ്പെടുത്തുന്നു എന്നതിനെക്കുറിച്ചുള്ള ചിത്രീകരണമാണ്. ഈയൊരു സംവേദനത്തിന്റെ പുസ്തകരൂപമായി ലീലാവതിടീച്ചറുടെ ഈ പുസ്തകം കണക്കാക്കാം.

ഗഹനമായ  സാഹിത്യപഠനങ്ങളും മലയാളിയുടെ ബൗദ്ധികലോകത്തിന് എന്നേക്കും മുതല്‍ക്കൂട്ടാകുന്ന നിരൂപണഗ്രന്ഥങ്ങളും മറ്റും ഒരുപാടെഴുതിയിട്ടുള്ള ഈ ഭാഷാപണ്ഡിത, ഇതുപോലെ സാധാരണ മനുഷ്യജീവിതത്തിനോട് തൊട്ടുനില്‍ക്കുന്ന ഒരു വിഷയത്തെ പറ്റി തുടര്‍ച്ചയായി വര്‍ഷങ്ങളോളം എഴുതിക്കൊണ്ടിരുന്നു എന്നത് എത്രപേ ശ്രദ്ധിച്ചുകാണുമെന്നറിയില്ല. ധിഷണയുടെ ചക്രവാളത്തിലേക്ക് എത്ര പറന്നുയര്‍ന്നാലും പ്രൊഫ. ലീലാവതി ആത്യന്തികമായി ഭൂമിയില്‍ കാലുറപ്പിച്ച് തന്റെ കരുണാദ്രമായ മനസ്സ് കൈമോശം വരാത്ത ഒരമ്മയായിത്തന്നെ നിലക്കൊള്ളുന്നുവെന്ന, ആര്‍ക്കും മാതൃകയാക്കാവുന്ന, ഒരു ഓര്‍മ്മപ്പെടുത്തലും കൂടിയാണ് ഈ ലേഖനസമാഹാരം.

Comments

comments