എം.എൻ.വിജയൻ ഫ്രോയ്ഡിയൻ സിദ്ധാന്തത്തിലൂന്നി നടത്തിയ പഠനങ്ങളേക്കാൾ വൈവിധ്യമാർന്ന തലങ്ങൾ ടീച്ചറുടെ നിരീക്ഷണങ്ങളിൽ വരാൻ കാരണം യുങ്ങിന്റെ മനോവിജ്ഞാനത്തിൽ ലഭ്യമായ ആദിപ്രരൂപങ്ങൾ, പ്രാപഞ്ചികാവബോധം, സിങ്കോണിസിറ്റി എന്നീ ഘടകങ്ങൾ തന്റെ സാഹിത്യവീക്ഷണത്തിൽ സന്നിവേശിപ്പിച്ചതിൻ പ്രകാരമാണ്.

          ഇരുപതാം നൂറ്റാണ്ടിൽ വൈജ്ഞാനികരംഗത്തെ പ്രകമ്പനം കൊള്ളിച്ച മൂന്ന് ആവിഷ്‌കാരങ്ങളായിരുന്നു ആപേക്ഷികതാ സിദ്ധാന്തവും (1905, 1912) ക്വാണ്ടം ബലതന്ത്രവും (1925), സങ്കീർണതാശാസ്ത്രവും (1970കളിൽ). പ്രശസ്ത ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ ജയിംസ് ജീനും, എഡിംഗ്ടണും ഇവയിൽ ആദ്യത്തെ  രണ്ട് വിഷയങ്ങളെ അവലംബിച്ച് എഴുതിയ മിസ്റ്റീരിയസ് യൂണിവേഴ്‌സ്‘, ‘പ്രപഞ്ചചിത്രംഎന്നീ പുസ്തകങ്ങൾ ജിയെ വളരെയധികം സ്വാധീനിച്ചിരുന്നു.  ഈ ഗ്രന്ഥങ്ങളിൽ അടങ്ങിയിട്ടുള്ള അത്യത്ഭുതകരമായ പ്രപഞ്ചചിത്രം ജി തന്റെ ശിവതാണ്ഡവം‘, ‘വിശ്വദർശനംഎന്നീ കവിതകളുടെ അന്തർധാരയായി ഉപയോഗിച്ചിട്ടുള്ളത് ടീച്ചർ പഠനവിഷയമാക്കിയിട്ടുണ്ട്.  ഇതിൽ വിശ്വദർശനത്തിൽ ശാസ്ത്രസത്യങ്ങൾ കൂടുതൽ പ്രത്യക്ഷമാണ്. മലയാള സാഹിത്യ വിമർശനരംഗത്ത് എം.ലീലാവതി എന്ന പ്രതിഭ അരങ്ങേറ്റം കുറിച്ചത്  സാഹിത്യവിമർശന രംഗത്തെ അതികായനായ കുട്ടികൃഷ്ണമാരാരെ വെല്ലുവിളിച്ചുകൊണ്ട് ജിയുടെ നിമിഷംഎന്ന കവിതയുടെ പഠനം വഴിയാണ്. തന്മൂലം പാശ്ചാത്യവും പൗരസ്ത്യവുമായ കാലദർശനം ഉപയോഗിച്ച് നിമിഷംഎന്ന കവിതയുടെ വിവിധ തലങ്ങൾ ആസ്വാദകർക്ക് ലഭ്യമായി. മലയാള സാഹിത്യ നഭസ്സിൽ ഒരു താരോദയത്തിന്റെ പുറപ്പാടായിരുന്നു നിമിഷത്തിന്റെ പഠനം. മലയാള കവിതാ രംഗത്ത് ശാസ്ത്രത്തിന്റെ നിഴലാട്ടം ഏറ്റവും കൂടുതൽ ലഭ്യമാകുന്നത് ജിയുടെ കവിതകളിലാണ്. പിൽക്കാലത്ത് പരിസ്ഥിതി ശാസ്ത്ര വിഷയങ്ങളിലൂന്നിയ നിരവധി കവിതകൾ മലയാളത്തിൽ ലഭ്യമായെങ്കിലും അവയിൽ മുഖ്യഭാഗവും മോരും മുതിരയുമെന്നപോലെ ഒരുതരം മിശ്രിത രൂപങ്ങളായിരുന്നു. സുഗതകുമാരിയുടെയും, ഒ.എൻ.വി.യുടെയും ചില കവിതകൾ ഒഴിച്ചാൽ.

          തന്റെ അവബോധ മനസ്സിൽ നിന്നുമുള്ള വിജ്ഞാനശേഖരങ്ങളും ദർശനങ്ങളും സ്വയം അറിയാതെ കവിയുടെ പേനത്തുമ്പിലൂടെ പ്രവഹിക്കുന്ന കവിതയുടെ വിവിധ തലങ്ങൾ മിക്കതും പ്രത്യക്ഷമായി ആസ്വാദകർക്ക് ലഭ്യമാകില്ല. അവയിലടങ്ങിയിരിക്കുന്ന ആശയതലങ്ങളുമായി സംയോജിക്കാൻ പ്രാപ്തമായ മനസ്സുള്ളവർക്കു മാത്രമേ കവിതയിൽ അടങ്ങിയിരിക്കുന്ന മാസ്മരിക ഭാവതലങ്ങൾ കണ്ടെത്താൻ കഴിയുകയുള്ളൂ. മനസ്സിന്റെ ഭൗതികാവയവമായ മസ്തിഷ്‌കത്തിന്റെ വിവിധ ഭാഗങ്ങളിൽ പഞ്ചേന്ദ്രിയങ്ങൾ വഴി ആലേഖനം ചെയ്യപ്പെട്ട ജ്ഞാനത്തിന്റെ സങ്കീർണ്ണതയ്ക്ക് അനുസൃതമായിട്ടായിരിക്കും ഒരാൾ ഒരു സാഹിത്യസൃഷ്ടിയെ കാണുന്നതും മനസ്സിലാക്കുന്നതും.

          മനുഷ്യൻ പ്രപഞ്ചത്തിന്റെ മുന്നിൽ ഭയഭീതനായി നിൽക്കുന്നതിന്റെ കാരണം ജയിംസ് ജീൻസ് പറയുന്ന പ്രപഞ്ചത്തിന്റെ അനന്തമായ സ്ഥലകാല വിസ്തൃതിയും അവയിൽ അടങ്ങിയിരിക്കുന്ന കോടാനുകോടി നക്ഷത്രവ്യൂഹങ്ങൾക്കിടയിലുള്ള തന്റെ നിസ്സാരത മനസ്സിലാക്കിയതും മൂലമാണ് എന്നാണ്. മനുഷ്യൻ പ്രപഞ്ചത്തിൽ ഒരു പ്രത്യേക സ്ഥാനം അർഹിക്കുന്ന ഘടകമാണ് എന്ന വിശ്വാസത്തിന്റെ പറുദീസയിൽ നിന്ന് ശാസ്ത്രം മനുഷ്യനെ സ്ഥാനഭ്രഷ്ടനാക്കിയത് പാശ്ചാത്യനാടുകളിൽ മതവും ശാസ്ത്രവും തമ്മിലുള്ള ശീതയുദ്ധത്തിനു കാരണമായി. എന്നാൽ ശാസ്ത്രപുരോഗതി മനുഷ്യന്റെ പ്രപഞ്ച വീക്ഷണത്തിൽ സമൂലമായ മാറ്റം ഇരുപതാം നൂറ്റാണ്ടിൽ ലഭ്യമാക്കിയത് ജിയുടെ കവിതകളിൽ കാണാം. പ്രപഞ്ചത്തിൽ മനുഷ്യന്റെ നിസ്സാരത ജിയുടെ വിശ്വദർശനംഎന്ന കവിതയിൽ പ്രകടമായി കാണാം.

ഉദാഹരണമാണ് ഈ വരികൾ –

തുംഗകൗതുകം പൊങ്ങിപ്പൊങ്ങിപ്പോയങ്ങാകാശ-

ഗംഗയാം നക്ഷത്രപ്പൂങ്കുലമേൽ മേവീടുന്നു

നാളമൊന്നതിൽ നിന്നു നീളുന്നുണ്ടാവാം സൂര്യ-

ഗോളമാത്തുമ്പത്തതാവിടർന്നു തിങ്ങുന്നു

സപ്തവർണ്ണമാമതിൻ കേസരം ചുംബിച്ചൂഴി

സഞ്ചരിക്കുന്ന ചിത്രശലഭം പോലെ ചുറ്റും

ലോലലോലമാമതിൻ ചിറകിൻ വക്കത്തേതോ

മൂലയിലിരിക്കുന്നൊരെന്നെയും കാണാകുന്നു!

 

അതുപോലെ തന്നെ കവി മഹാപ്രപഞ്ചത്തിന്റെ അത്ഭുത ദൃശ്യം ആവിഷ്‌ക്കരിക്കുന്നത് എത്ര മനോഹരമായാണ്.

ചിന്മയൻ മകൻ കുഞ്ഞിവാതുറന്നപ്പോൾ ധന്യ-

ജന്മയാമൊരുഗോപിയീമഹാവിശ്വാകാരം

ഭീകരമനോഹരം ദർശിച്ചൂ ഹർഷാശ്ചര്യ

മൂകയായ് ക്ഷണം നിന്നുപോയിപോ, ലതുപോലെ

എന്നിലെ വിവശയാം ജിജ്ഞാസനില്പൂ, പക്ഷേ

മുന്നിലിക്കാണും സതുംമൂടൊല്ലെന്നർത്ഥിക്കട്ടെ

എത്ര സുന്ദരമായിട്ടാണ് ഫോട്ടോഗ്രാഫിയുടെ ചാരുതയോടെ ജി തന്റെ കവിതകളിലെ നിരവധി രംഗങ്ങൾ ചേതോഹരങ്ങളാക്കിയിട്ടുള്ളത് എന്ന് ലീലാവതി ടീച്ചർ ഉദാഹരണസഹിതം വെളിവാക്കുന്നു. ഉദാഹരണത്തിന് യശോധരഎന്ന കവിതയിൽ ലഭ്യമായ നിരവധി രംഗങ്ങൾ ശിവതാണ്ഡവത്തിൽസായംസന്ധ്യയിലെ പ്രകൃതിയിൽ ശിവതാണ്ഡവത്തിന്റെ ദൃശ്യം കാണുന്നത് എത്ര മനോഹരമായാണ് ജി അവതരിപ്പിക്കുന്നത്.!

            പാശ്ചാത്യനാടുകളിൽ ശാസ്ത്രവും കവിതയും തമ്മിലുള്ള അഭേദ്യബന്ധം സൂചിപ്പിക്കുന്ന കൃതികൾ ധാരാളമുണ്ട്. ശാസ്ത്രകവിതയുടെ രൂപവും ഘടനയും റാഫേൽ കറ്റാലി വിശദമായി വിവരിക്കുന്നുണ്ട്. തന്റെ ശാസ്ത്രകവിതയ്ക്ക് ഒരു ആമുഖം ഒരു പുതിയ തുടക്കംഎന്ന പ്രബന്ധത്തിൽ ശാസ്ത്രവും മാനവിക വിഷയങ്ങളും തമ്മിലുള്ള ഗാഢമായ ബന്ധം വഴി കവിതയുടെ സൃഷ്ടിയിൽ വിരിയുന്ന ദളങ്ങൾ ഉണ്മയെ എങ്ങിനെ ശാസ്ത്രകവിത ഉൾക്കൊള്ളുന്നു എന്ന് പ്രബന്ധകാരൻ വിവരിക്കുന്നു. സാഹിത്യത്തിൽ ഒരു സൈദ്ധാന്തിക മാതൃക ശാസ്ത്രത്തിലെന്നതുപോലെ തെളിയിക്കാൻ സാധ്യമല്ല. സാഹിത്യവും ശാസ്ത്രവും മറ്റു മാനവിക വിഷയങ്ങളും സാമൂഹ്യ സാംസ്‌ക്കാരിക സമഷ്ടിയുടെ ഒരു ഭാഗം മാത്രം ആകയാൽ അവയുടെ സമന്വയം ആവശ്യമാണ്. ഉപരിതലത്തിൽ തികച്ചും വ്യത്യസ്തമായ ശാസ്ത്രവും മാനവിക വിഷയങ്ങളും തമ്മിൽ സംയോജിപ്പിച്ച് പുതിയ ഒരു സംസ്‌കാരം കടഞ്ഞെടുക്കേണ്ടതും കാലത്തിന്റെ ആവശ്യമാണ്.

ഒരു സങ്കീർണ ലോകത്തിന്റെ ചിത്രങ്ങൾ കയോഡിന്റെ കലയും കവിതയുംഎന്ന സുന്ദരമായ കൃതിയിൽ ഗ്രന്ഥകർത്താക്കൾ സങ്കീർണതയുടെ പഠനമേഖലയായ അവ്യവസ്ഥാ ശാസ്ത്രം ചിത്രകലയുടെയും, കവിതയുടെയും അവ്യവസ്ഥയുടെ ഗണിതീയ സ്വഭാവങ്ങളെയും വളരെ ആകർഷകമായി സമഞ്ജസിക്കപ്പെടുന്നു. സ്‌കോട്ടിഷ് ശാസ്ത്രജ്ഞനായ ജെയിംസ് ക്ലർക്ക് മാർക്‌സ്‌വെൽ തന്റെ കുട്ടികൾക്ക് നോട്ടുകൾ കൊടുക്കുന്നത് കവിതാരൂപത്തിലായിരുന്നു. അവ്യവസ്ഥാശാസ്ത്ര കവിതകളിൽ ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.

          അരേഖീയതയുടെ അടിസ്ഥാന സ്വഭാവം വിവരിക്കുന്ന കവിതയാണ് ആദ്യം.

1.      Not a linear function

A nonlinear function doesnt turn out
The way you might expect,
More of the same each year.
Straight line from birth to death,
But more like David Copperfield
s
Or Horatio Alger
s, the story
Of my infant
Where a look or word
Made all the difference
In who they became today

സങ്കീർണ്ണതാശാസ്ത്രത്തിന്റെ മുഖമുദ്രയായ ഘടകങ്ങളുടെ സങ്കലനം വഴി ലഭിക്കുന്ന ഫലത്തേക്കാൾ കൂടുതൽ ആണ് ഒരു സങ്കീർണ വസ്തു എന്ന് സൂചിപ്പിക്കുന്ന (ബഷീറിന്റെ ഭാഷയിൽ ഒന്നും ഒന്നും തമ്മിൽ കൂട്ടിയാൽ ലഭിക്കുന്നത് ഇമ്മിണി ബല്യ ഒന്ന്) കവിതയാണ് അടുത്തത്.

2.      One in which f(x+y) doent equal f(x)+f(y)
       
This is easily enough understood
         By any child of divorce-Mom
s house
       
And Dad
s house care not the same
       
As the have with both Mom and Dad before.
       
Or think of
f as happiness
       
And know that what they had together
       
Is not what they have now, whater
       
The plus or minus sign of cone-upon-a time

അവ്യവസ്ഥാതലത്തിലേക്ക് നടത്തുന്ന അവസ്ഥാന്തരം സംഭവിക്കുന്ന വഴി എത്ര സുന്ദരമായിട്ടാണ് താഴെ കൊടുത്തിരിക്കുന്ന കവിതയിൽ പ്രതിഫലിക്കുന്നത്!

3.      Bifureations

          This is easily enough understood
          In the yellow wood – the one
Where you wanted the travel both
          Science and Poetry
          Physics and art
          And so bounced unpredictably back and forth
          Taking each as far as you could.

കലയും സാഹിത്യവും ശാസ്ത്രവും തമ്മിൽ യോജിപ്പിക്കുന്ന മുഖ്യകണ്ണി സൗന്ദര്യം എന്ന ആശയമാണ്.  സൗന്ദര്യത്തിന്റെ ഏറ്റവും പ്രകടമായ ഘടകങ്ങളിൽ പ്രധാനം സമ്മിതിയാണ്.  മസ്തിഷ്‌കം അതിന് ലഭ്യമാകുന്ന വിവരങ്ങളിൽ ഏതെങ്കിലും പ്രകാരത്തിലുള്ള രൂപസംഘാതങ്ങളുടെ സാന്നിധ്യം അന്വേഷിക്കുന്നു. മേഘങ്ങളിൽ പല രൂപങ്ങളും നാം ദർശിക്കുന്നത് മസ്തിഷ്‌കത്തിന്റെ ഈ ഗുണം കൊണ്ടാണ്.  ശാസ്ത്രജ്ഞർ തങ്ങൾ കണ്ടെത്തിയ ഗണിതീയ സൂത്രങ്ങൾ സത്യത്തെയാണോ പ്രതിനിധാനം ചെയ്യുന്നത് എന്ന് അറിയാനുള്ള ഉപായം, ലഭ്യമായ സൂത്രവാക്യങ്ങൾ സുന്ദരങ്ങളാണോ എന്ന് നിരീക്ഷിച്ചിട്ടാണ്. ശാസ്ത്രത്തിന്റെ ഭാഷയാണ് ഗണിതശാസ്ത്രം. ഒരു ഭൗതികശാസ്ത്ര സിദ്ധാന്തത്തിൽ ഗണിതീയ സൗന്ദര്യം ഉൾക്കൊണ്ടിരിക്കണം എന്ന് ക്വാണ്ടം ബലതന്ത്രത്തിന്റെ ഉപജ്ഞാതാക്കളിൽ പ്രമുഖനായ ഡിറാക് പറയുന്നു. നിരീക്ഷണ പഠനങ്ങളിൽ അധിഷ്ഠിതമായ ശാസ്ത്രപഠന രീതിയേക്കാൾ മേന്മയുണ്ട്

Comments

comments