ഗണിതീയരീതിയിലുള്ള പഠനത്തിന്. കാരണം ഒരു പരീക്ഷണം ചെയ്യുന്നതിനു മുമ്പുതന്നെ അതിന്റെ ഫലങ്ങൾ പ്രവചിക്കാൻ ഗണിതീയ മാതൃകക്ക് കഴിയുന്നതിനാൽ, പ്രകൃതിയിൽ ഒരു ഗണിതീയ സ്വഭാവം അടങ്ങിയിട്ടുണ്ട് എന്ന് ഡിറാക് വിശ്വസിക്കുന്നു. ഡിറാക്കിന്റെ ഈ വിശ്വാസത്തിന് കണികാശാസ്ത്രത്തിൽ നൊബേൽ പുരസ്‌കാരം ലഭിച്ച സ്റ്റീവൻ വയ്ൻബർഗ് പിന്തുണ നൽകുന്നു.
1950 കളിൽ വയ്ൻബർഗ്, സുദർശൻ, അബ്ദുസലാം തുടങ്ങിയ ശാസ്ത്രജ്ഞർ കണികാശാസ്ത്രത്തിൽ പുതിയ ഒരു സിദ്ധാന്തം ആവിഷ്‌കരിച്ചു. എന്നാൽ ഈ സിദ്ധാന്തം അന്ന് നിലവിലുള്ള പരീക്ഷണ ഫലങ്ങൾക്ക് വിരുദ്ധമായിരുന്നു. ക്വാണ്ടം ബലതന്ത്രത്തിൽ അധിഷ്ഠിതമായ പുതിയ സിദ്ധാന്തത്തിന്റെ വശ്യസൗന്ദര്യം പരീക്ഷ ഫലങ്ങൾ തെറ്റാണെന്ന് പ്രഖ്യാപിക്കാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചു. ഏതാനും വർഷങ്ങൾക്കുശേഷം പരീക്ഷണ ഫലങ്ങൾ തെറ്റാണെന്നും പുതിയ സിദ്ധാന്തങ്ങൾ ആവിഷ്‌കരിച്ച നിരീക്ഷണങ്ങളാണ് ശരിയെന്നും തെളിഞ്ഞു. കണികാ ശാസ്ത്രത്തിന്റെ വിവിധ മൗലിക കണങ്ങളെ പ്രത്യേക സമമിതി പ്രകാരം വിന്യസിപ്പിക്കുമ്പോൾ ലഭ്യമായ ജ്യാമതീയ രൂപങ്ങൾ ‘അഷ്ടാംഗമാർഗം‘ എന്ന പേരിലാണ് അറിയപ്പെടുന്നത്. സംഗീതത്തിലും, സാഹിത്യത്തിലും ചിത്രകലയിലും, ശാസ്ത്രത്തിലും സമമിതിയുടെ സാന്നിധ്യം പ്രകടമാണ്.
പദവിന്യാസങ്ങൾ വഴിയുള്ള വൃത്തരൂപങ്ങളും, ദ്വിതീയാക്ഷര പ്രാസം, അന്ത്യാക്ഷരപ്രാസം മുതലായ ആവർത്തനപദങ്ങൾ സൃഷ്ടിക്കുന്ന ശബ്ദ സൗന്ദര്യവും സംസക്തികമായി ആവിഷ്‌കരിക്കുന്ന കവിതയിലെ സമമിതി നൽകുന്നത് ഒരു സൗന്ദര്യാനുഭൂതിയാണ്. കവിതയിലെയും സംഗീതത്തിലെയും സൗന്ദര്യാനുഭൂതി അരേഖീയ സ്വഭാവമുള്ളവയാണ്. ഒരു സങ്കീർണ വസ്തുവിനെ ഘടകങ്ങളാക്കി വിഭജിച്ച് അവയുടെ സ്വഭാവങ്ങൾ പഠിച്ച് ആകെത്തുക എടുക്കുന്ന രേഖീയ രീതിയിൽ നിന്ന് ലഭ്യമാകുന്ന ഫലവും സങ്കീർണത വിഭജിക്കാതെ പഠിക്കുന്നതിൽ നിന്ന് ലഭ്യമാകുന്ന ഇമ്മിണി ബല്യ ഒന്ന്. ഉദാഹരണത്തിന് ഒരു പൂവിന്റെ ദലങ്ങൾ വേർപ്പെടുത്തി മാറ്റി പൂവിന്റെ സൗന്ദര്യം എന്ന ഗുണം പഠിക്കാൻ സാധിക്കില്ലല്ലോ. പൂവിന്റെ ഘടകങ്ങൾ ഒത്തുചേരുമ്പോൾ ഉരുത്തിയിരിയുന്ന ഗുണമാണ് സൗന്ദര്യം. ഒരു കവിതയുടെ ആസ്വാദനവും ഇപ്രകാരമാണ്. പദങ്ങളും, വരികളും വേറിട്ട് പഠിക്കുന്നതും അവയെല്ലാം ചേർത്ത് ഒന്നായി കാണുന്ന കവിതയിൽ വിവിധ വൈജ്ഞാനികമേഖലയുടെ സ്വാധീനം വഴി ഉരുത്തിരിയുന്ന വിവിധ തലങ്ങളാണ് കവിതയെ ഉത്കൃഷ്ടമാക്കുന്നത്. അനുവാചകരുടെ മാനസിക ഭാവമനുസരിച്ച് ഒരു കവിതയുടെ അല്ലെങ്കിൽ ഒരു ശില്പകലയുടെ ചാരുത അനുഭൂതിയുടെ വിവിധ തലങ്ങളായി പ്രത്യക്ഷപ്പെടുന്നു. കവിതയിൽ ഗണിതീയമായ ഒരുതരം ചിത്രരൂപങ്ങൾ ശബ്ദതലത്തിൽ പ്രത്യക്ഷപ്പെടുന്നത് കവിത ഉറക്കെ ചൊല്ലുമ്പോൾ അനുഭവപ്പെടുമല്ലോ.
ഇന്ത്യൻ ഭാഷകളിലെ കവിതകളേക്കാൾ കൂടുതൽ പരീക്ഷണങ്ങൾ പാശ്ചാത്യഭാഷകളിലെ കൃതികളിൽ ലഭ്യമാണ്. ‘പാറ്റേൺസ് ഇൻ മാത്തമാറ്റിക്‌സ് ഇൻ ആർട്ട്‌സ് ആന്റ് ലിറ്ററേച്ചർ‘ എന്ന ഗ്രന്ഥത്തിൽ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
നമ്മുടെ പ്രപഞ്ചവീക്ഷണത്തിൽ സമൂലമായ മാറ്റം സൃഷ്ടിച്ച ആപേക്ഷികതാസിദ്ധാന്തം, ക്വാണ്ടം ബലതന്ത്രം, സങ്കീർണ്ണതാ ശാസ്ത്രം എന്നീ ശാസ്ത്രമേഖലകളെക്കുറിച്ച് മുൻപ് പറഞ്ഞല്ലോ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സംഭവിച്ച ഈ വൈജ്ഞാനിക വിപ്ലവം സാഹിത്യാദി കലകളിൽ പ്രകടമായ സ്വാധീനമാണ് ചെലുത്തിയത്. ജിയുടെ കവിതകളിലും ഇവയുടെ സ്വാധീനം പ്രകടമാണെന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ രണ്ട് മുഖ്യ ഘടകങ്ങൾ സ്ഥലകാല സമ്മിളിത അനുസ്യൂതതയും സ്ഥലകാലങ്ങളുടെ കേവലസ്വഭാവം നഷ്ടപ്പെടലുമാണ്. ദ്രഷ്ടാവിന്റെ കാഴ്ചപ്പാടനുസരിച്ച് സ്ഥലത്തിനും കാലത്തിനും സംഭവിക്കുന്ന മാറ്റങ്ങൾ ചിത്രശില്പകലയിൽ വളരെ പ്രകടമായി കാണാം. കാലത്തിന്റെ കേവലഭാവം നഷ്ടപ്പെടുന്നത് സ്പാനിഷ് ചിത്രകാരനായ ഡാലിയുടെ ചിത്രങ്ങളിൽ ദ്രവീകരിക്കപ്പെടുന്ന് സമയത്തിന്റെ സാന്നിധ്യം വഴി ദർശിക്കാം.
ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന് ഗണിതീയമായ കാഴ്ചപ്പാടുകൾ നൽകിയ മിൽകോവ്‌സ്‌കി പ്രപഞ്ചത്തിന്റെ ജ്യാമിതീയ ഘടനയിൽ സൃഷ്ടിച്ച മാറ്റങ്ങളാണ് ഹെൻറി മൂർ സൃഷ്ടിച്ച നിരവധി ശിൽപ്പങ്ങളുടെ അടിസ്ഥാന സ്വഭാവം. ഘനരൂപത്തിലുള്ള ചതുരക്കട്ടയുടെ എല്ലാ വശങ്ങളും ഒരു വീക്ഷണതലത്തിൽ ദർശിക്കു സാധ്യമല്ലല്ലോ. എന്നാൽ അപ്രകാരമുള്ള ഒരു വീക്ഷണ സംഭവ്യതയിൽ നിന്നാണ് ഫ്രഞ്ച് ചിത്രകാരനായ പിക്കാസൊയുടെ ക്യൂബിസം എന്ന ചിത്രരചനാസമ്പ്രദായം ഉരുത്തിരിഞ്ഞത്. ഒരു വസ്തു അല്ലെങ്കിൽ ഒരു പ്രതിഭാസം നമ്മുടെ വീക്ഷണത്തിൽ സൃഷ്ടിക്കാവുന്ന എല്ലാവിധ സ്വാധീനത്തിന്റെയും സംഭവ്യതകളുടെയും സാന്നിധ്യം പിക്കാസൊ ചിത്രങ്ങളിൽ കാണുന്നത് ക്വാണ്ടം ബലതന്ത്രത്തിന്റെ സ്വാധീനം മൂലമാണ്. പ്രസിദ്ധ ചിത്രകാരനായ സി.എൻ.കരുണാകരന്റെ സൃഷ്ടികളിലും ഇത്തരമൊരു അവതലത്തിന്റെ പകർന്നാട്ടം ദർശിക്കാം. സ്ഥലകാല സമന്വയത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങൾ ലഭ്യമായ ചിത്രങ്ങൾ നമ്മുടെ മനസ്സിൽ സൃഷ്ടിക്കുന്ന ഗതികഭാവം നേരിട്ട് അറിയേണ്ടതുതന്നെയാണ്. കാലത്തിന്റെ ആപേക്ഷികത ഭൂതം, വർത്തമാനം, ഭാവി എന്ന ത്രികാലഘടനയിൽ വരുത്തുന്ന മാറ്റം ചിത്രരൂപത്തിൽ ദർശിക്കാം. വളരെ കൂടിയ വേഗതിയിൽ സഞ്ചരിക്കുന്ന ദ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം വേഗതയുടെ അളവ് കൂടുന്നതനുസരിച്ച് ഭൂതവും ഭാവിയും തമ്മിലുള്ള അന്തരം കുറയുകയും വർത്തമാനകാലത്തിന്റെ തോത് കൂടുകയും ചെയ്യുന്നു. വേഗത പ്രകാശത്തിന് തുല്യമായാൽ പിന്നെ വർത്തമാനകാലം മാത്രമേയുള്ളൂ – അതായത് കാലപ്രവാഹം നിലയ്ക്കുന്നു എന്ന് അർത്ഥം.
ശാസ്ത്രവും സാഹിത്യവും പരസ്പരം കൊടുക്കൽ വാങ്ങലുകൾ പണ്ടുമുതൽക്കുതന്നെ നടത്തിയിട്ടുണ്ട്. ഫ്രോയിഡ് തന്റെ മനശ്ശാസ്ത്രസിദ്ധാന്തങ്ങൾ ആവിഷ്‌കരിച്ചത് ഷേക്‌സ്പിയറിന്റെ ഹാംലറ്റിൽ നിന്നാണ്. ഹാംലറ്റിന്റെ മാനസിക ചാഞ്ചാട്ടങ്ങളിൽ പ്രചോദനം ഉൾകൊണ്ട ഫ്രോയിഡ് ഗ്രീക് പുരാണകഥയിലെ ഈഡിപ്പസിന്റെ പേരിലാണ് തന്റെ സിദ്ധാന്തം ആവിഷ്‌ക്കരിച്ചത്. ഈഡിപ്പസ് കോംപ്ലക്‌സിനു പകരം യഥാർത്ഥത്തിൽ ഹാംലറ്റിയൻ കോംപ്ലക്‌സ് എന്ന പദമായിരുന്നു ഫ്രോയ്ഡ് കൊടുക്കേണ്ടിയിരുന്നത്.
മനസ്സിന്റെ ബോധ അബോധ തലങ്ങളുടെ പഠനം യുങ്ങ് ആരംഭിച്ചത് ദസ്‌തോവ്ക്കീയുടെ ‘അധോതലത്തിൽ നിന്നുള്ള കത്തുകൾ‘, ‘കാരമൊസോവ് സഹോദരന്മാർ‘, ‘കുറ്റവും ശിക്ഷയും‘ മുതലായ കൃതികളിൽ നിന്നുള്ള പ്രചോദനം വഴിയാണ് എന്നുപറയപ്പെടുന്നു. യുങ്ങിന്റെ മനശ്ശാസ്ത്രത്തിലെ മുഖ്യവിഷയങ്ങളിൽ ഒന്നാണ് ആദിരൂപങ്ങൾ അഥവാ ആർക്കിടൈപ്പുകൾ. മനസ്സിന്റെ കാലാതിവർത്തി പരികൽപ്പന ചെയ്ത യുങ്ങ് ഒരു പ്രാപഞ്ചികബോധം എന്ന ആശയം മനശ്ശാസ്ത്രപഠനത്തിൽ കൊണ്ടുവരുകയുണ്ടായി. പ്രകൃതിയുമായി കാലാകലങ്ങളായി സംവദിക്കുന്ന മനുഷ്യന്റെ മനസ്സിൽ സൃഷ്ടിക്കപ്പെടുന്ന ആശയം രൂപമാറ്റം സംഭവിച്ച് ആദിരൂപങ്ങളായി ഭവിക്കുന്നു എന്നാണ് യുങ്ങ് സമർത്ഥിക്കുന്നത്.
ക്വാണ്ടം ബലതന്ത്രത്തിന്റെ അടിസ്ഥാനമുറപ്പിച്ച് പോളി പിൽക്കാലത്ത് വിഷാദരോഗത്തിന് അടിമപ്പെട്ടു. തന്റെ സ്‌നേഹിതനായ യുങ്ങിന്റെ ചികിത്സയിൽ ഭേദമായപ്പോഴേക്കും പോളിയും യുങ്ങും കൂടി ആദിരൂപങ്ങളെ ബന്ധിപ്പിക്കുന്ന ശാസ്ത്രപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. പോളിയും യുങ്ങും തമ്മിൽ നടന്ന കത്തിടപാടുകൾ ‘ആറ്റവും ആദിരൂപങ്ങളും‘ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാർത്ഥകമായ ബൗദ്ധിക സഹകരണം എത്രമാത്രം ഫലവത്താണ് എന്ന് പോളിയുടെയും യുങ്ങിന്റെയും കഥയിൽ നിന്ന് തെളിയുന്നുണ്ടല്ലോ.
ഭാരതീയ പാരമ്പര്യമനുസരിച്ച് എല്ലാ വൈജ്ഞാനിക മേഖലകളും ശാസ്ത്രം എന്ന് പൊതുവെ വിവക്ഷിക്കപ്പെടുന്നത് ഗണിതവും, ജ്യോതിശ്ശാസ്ത്രവും, സാഹിത്യവും കലയും എല്ലാം ഒത്തൊരുമിച്ച് വർത്തിച്ച കാലത്ത് ഇന്നത്തെപ്പോലെ വിവിധ ശാഖകൾ വെള്ളം കേറാത്ത അറകളിലെന്നപോലെ വേർതിരിക്കപ്പെട്ടിരുന്നില്ല. ഗണിതശാസ്ത്രത്തിലെ പെർമ്യൂട്ടേഷൻ, കോമ്പിനേഷൻ എന്ന ആശയം ആദ്യമായി പരിചയപ്പെടുത്തുന്നത് ബി.സി. രണ്ടാം നൂറ്റാണ്ടിൽ പിംഗളൻ രചിച്ച ഛന്ദശ്ശാസ്ത്രത്തിലാണ്. ഭൂതസംഖ്യ, കടപയാദിസംഖ്യ എന്നീ സംഖ്യാ സമ്പ്രദായപ്രകാരം ഗണിതസൂത്രങ്ങൾ സാഹിത്യത്തിൽ ഒളിപ്പിച്ചുവെക്കാൻ കഴിയും പ്രകാരം പ്രഗത്ഭരായ പണ്ഡിതന്മാർ ഭാരതത്തിലുണ്ടായിരുന്നു. ഇപ്രകാരം ‘രാമദന്തം‘ എന്നത് 323 എന്നും, ‘പൂർണവതാരം കൃഷ്ണൻ‘ എന്നത് 1100 എന്നും എഴുതാൻ ഭാരതീയർക്ക് കഴിഞ്ഞിരുന്നു. നാരായണീയത്തിലെ ‘ആയുരാരോഗ്യസൗഖ്യം‘ എന്നത് നാരായണീയം എഴുതി പൂർത്തിയാക്കിയ 1712210 കലിദിനങ്ങളാണ് എന്ന് കാണാം. ‘പൈ‘ എന്ന സംഖ്യ പതിമൂന്ന് ദശാംശസ്ഥാനം വരെ കൃത്യമായി പറയുന്നത്.
സംഗമഗ്രാമ മാധവഃ പുനരന്യാസന്നാംപരിധിസംഖ്യാമൂലവാൻ
വിബുധനേത്രഗജാജിഗുതാശനത്രിഗുണവേദാഭവാരണബാവാധു
നവനിഖർവ്വമിതേവൃതിസ്തരേ പരിധിമാനമിദം ജഗദുർബുധാഃ
(പൈ = 3.1415926535922)
എന്ന ശ്ലോകം വഴിയാണ് ഭാസ്‌കരാചാര്യർ ‘ലീലാവതി‘ എന്ന ഗണിതശാസ്ത്ര ഗ്രന്ഥത്തിൽ സുന്ദരമായ കവിതാരൂപത്തിലാണ് ഗഹനമായ ഗണിതശാസ്ത്ര പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നത്. ഭാഷയുടെ ഗണിതീയ സ്വഭാവം വിവരിക്കുന്ന പാണിനിയുടെ ‘അഷ്ടാദ്ധ്യായി‘ ഭാഷ എന്ന പ്രതിഭാസത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശാൻ ഏകദേശം 2000 വർഷങ്ങൾക്കു ശേഷം ചോംസ്‌ക്കിക്ക് പ്രചോദനം നൽകി. രണ്ട് വ്യത്യസ്ത ഗുണങ്ങളുള്ള രാസവസ്തുക്കൾ രാസപ്രവർത്തനം വഴി തികച്ചും വ്യത്യസ്തഗുണങ്ങളുള്ള വസ്തു സൃഷ്ടിക്കപ്പെടുന്നതുപോലെ (ഉദാ: ഹൈഡ്രജൻ + ഓക്‌സിജൻ = ജലം) രണ്ട് വാക്കുകൾ സന്ധിക്കുമ്പോൾ മൂന്നാമത് തികച്ചും വ്യത്യസ്തമായ അർത്ഥമുള്ള വാക്കുകൾ നിർമ്മിക്കാൻ പാണിനി നിർദ്ദേശിക്കുന്ന നിയമങ്ങൾ രാസപ്രവർത്തനങ്ങളിൽ സംഭവിക്കുന്നതുപോലെതന്നെയാണ് വന്നു + ഇരുന്നു = വന്നിരുന്നു എന്ന സന്ധിപ്രകാരത്തിന് അനുരൂപമായിട്ടാണ്, ഹൈഡ്രജൻ അയഡൈഡ് + കാർബൺ ഡൈയോക്‌സൈഡ് = അയഡിൻ. കാർബൺ മോണോക്‌സൈഡ് + ഹൈഡ്രോക്‌സിൽ റാഡിക്കൽ എന്ന രാസപ്രവർത്തനം 2HI+CO2–>CO+2OH+I2 എന്ന് എഴുതിയാൽ ആദേശ സന്ധിക്ക് അനുരൂപമായ രാസപ്രവർത്തനമാണ് എന്ന് കാണാം.‘അമൃതമശ്നുതേ‘ എന്ന പുസ്തകത്തിൽ നാരായണീയത്തെ വ്യത്യസ്തമായ രീതിയിൽ അപഗ്രഥിക്കുന്ന ലേഖനങ്ങൾ ടീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്.
നൊബേൽ പുരസ്‌കാരം ലഭിച്ച എസ്.ചന്ദ്രശേഖർ തന്റെ ‘ബിഥോവൻ, ഷേക്‌സ്പിയർ, ന്യൂട്ടൺ‘ എന്ന പ്രബന്ധത്തിൽ ശാസ്ത്രജ്ഞരുടെയും കലാസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും സർഗാത്മക പ്രതിഭാസത്തിലുള്ള അന്തരത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ശാസ്ത്രമേഖലയിൽ വിപ്ലവാത്മകമായ കണ്ടുപിടുത്തങ്ങൾ നടത്തുന്നത് 30-35 വയസ്സിൽ താഴെയുള്ളവരാണ്. പിന്നീടുള്ളവ അവയുടെ അനുബന്ധ പഠനങ്ങളായിരിക്കും. എന്നാൽ കലാകാന്മാരുടേയും സാഹിത്യകാരന്മാരുടെയും മഹത്തായ സൃഷ്ടികൾ ആ വിധം ഒരിക്കലും പ്രത്യക്ഷപ്പെടില്ല. കാരണം കാലം ചെല്ലുന്തോറും അവരുടെ സൃഷ്ടികളുടെ മഹത്വം കൂടിക്കൂടി വരും. സർഗാത്മകതയിൽ ഇപ്രകാരമുള്ള വ്യത്യാസത്തിന് ഒരു കാരണം ഡിറാക് പറയുന്നുണ്ട്. ‘മൗലികമായ ഒരു കണ്ടുപിടുത്തം ഒരു ശാസ്ത്രജ്ഞൻ നടത്തിയാൽ പിന്നീട് അയാൾ ഒരു വ്യത്യസ്ത മാനസികനിലയിലായിരിക്കും. കാരണം നാളെ വേറെയാരെങ്കിലും തന്റെ കണ്ടുപിടുത്തം തെറ്റാണെന്ന് തെളിയിച്ചെങ്കിലോ എന്ന ആകാംക്ഷയാൽ, ഈ ഭയംകൊണ്ടുതന്നെ
Be the first to write a comment.