അയാൾ തന്റെ പഠനങ്ങൾ തുടരാൻ ശ്രമിക്കാതെ വേറെ ഏതെങ്കിലും നിരുപദ്രവപരമായ പഠനങ്ങളിൽ മുഴുകിയെന്നുവരാം. അതായത് ശാസ്ത്ര സിദ്ധാന്തങ്ങൾ എല്ലായ്‌പ്പോഴും അവയുടെ തെറ്റും ശരിയും അറിയാനുള്ള വിശകലനങ്ങൾക്ക് വശംവദങ്ങളായിരിക്കും. എന്നാൽ അത്തരമൊരു വിശകലനസാധ്യത കലാസാഹിത്യസൃഷ്ടികളിൽ ഇല്ലല്ലോ. ഈ മേഖലയിൽ ശരിയും തെറ്റും ഇല്ല. അതിനാൽ കലാസാഹിത്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കാലം ചെല്ലുന്തോറും മികച്ച കൃതികൾ രചിക്കാൻ സാധിക്കും.  വേറൊരു വിധത്തിൽ പറഞ്ഞാൽ കലാസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർ തങ്ങളുടെ ഏറ്റവും മികച്ച കൃതികൾ/ശില്പങ്ങൾ/ചിത്രങ്ങൾ രചിക്കുന്നില്ല.

          ഒരു കൃതിയുടെ മേന്മ അത് മനുഷ്യമനസ്സിൽ സൃഷ്ടിക്കുന്ന വൈവിധ്യമായ ആസ്വാദനതലങ്ങളാണ്.  ഓരോ പ്രാവശ്യവും അത്തരം കൃതികൾ വായിക്കുമ്പോഴും മനസ്സിൽ സൃഷ്ടിക്കപ്പെടുന്നത് തികച്ചും വ്യത്യസ്തങ്ങളായ അനുഭവങ്ങളായിരിക്കും. അതിനാലാണ് കാളിദാസനും ഷേക്‌സ്പിയറും മറ്റും നാം വീണ്ടും വീണ്ടും വായിക്കുന്നത്. അജ്ഞാതമായ അത്തരം ആസ്വാദനതലങ്ങൾ നമുക്ക് ഒരു കൃതിയിൽ കാണിച്ചുതരുന്നത് ലീലാവതി ടീച്ചറിന്റെ സാഹിത്യപഠനങ്ങളാണ്. ടീച്ചർ തെളിച്ചെടുത്ത ഈ വഴിയിൽക്കൂടെ സഞ്ചരിക്കുന്നവർ ഭാരതീയ സാഹിത്യത്തിൽ വിരളമാണ്. വരുംതലമുറയ്ക്കായിട്ടെങ്കിലും ലീലാവതി ടീച്ചറിന്റെ വിമർശന പഠനങ്ങൾ ഒളിമങ്ങാതെ വെളിച്ചം വീശി നിലകൊള്ളും എന്നതിന് സംശയമില്ല.
*******************************************************************************************

സൂചികകൾ, കുറിപ്പുകൾ

1. ജിയുടെ കവിതകൾ (സമ്പൂർണ്ണം)  ഡി.സി. ബുക്‌സ് കോട്ടയം (1999)

2.. Across the oceans, on the western shere, Begins the temple of Goddess of wealth of science.

There you have journeyed , my friend, and returned richly crowed.

-Rabindra Natha Tagore – To Jagdish Chandra Bos

3. C.P. Snow: Two cultures and the scientific Revolution, Cambridge University Press, NY (1954)
4. Henry Petroski: Technology and Humanities, American Scientist, P 304 Vol 93 (2005)
5. ശങ്കരാചാര്യർ: ദക്ഷിണമൂർത്തി സ്‌തോത്രം

6.James Tears: The Mysterious universe, Cambridge University Press, NY (1930) Reprint (2009)
7.
A.S. Eddington Phipics and Philosophy, Cambridge University Press, NY (1942) Reprint (2009)
8. എം.ലീലാവതി:  കവിതയും ശാസ്ത്രവും, കേരള സാഹിത്യ അക്കാദമി, തൃശൂർ (1969)
9. ജിയുടെ കവിതകൾ സമ്പൂർണ്ണം: ഡി.സി. ബുക്‌സ്, കോട്ടയം (1999
1 0.
എം.ലീലാവതി : നിമിഷം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, വാല്യം : 29, ലക്കം 37, നവംബർ 25, 1951

11. വിശ്വദർശനം ജി.

          അകലം ശരിയാക്കി, വെളിച്ചം കടുംനീല-
         
ത്തൂകിലിൻ തുണ്ടാൽ മൂടി വേണ്ടിടത്തോളം നിർത്തി
         
അന്തഹീനമാം വിശ്വത്തിന്റെ മോഹനരൂപ-
          മന്തരംഗത്തിൻ ഛായാഗ്രാഹക സ്ഫടികത്തിൽ

         
പ്രതിബിംബനം ചെയ്യിക്കുതിൽ നിങ്ങൾക്കോലു-
         
മതിസാമർത്ഥ്യമറിഞ്ഞു കഴിഞ്ഞു ഞാൻ

12. യശോധര ജി.      
         
പാണി സംലാളനമേൽക്കാത്ത വിശ്ലഥ-
         
വേണി മെലിഞ്ഞ കണങ്കാൽ മുകരവേ,
         
മാനിയായ യശോധര തൻ രാജ-
         
ധാനിയിൽ ശ്ലഷ്ണ ശിലാമയ ഭിത്തിമേൽ
         
ചാരിനിൽക്കു പരിധൂസരമായ
         
സാരിതൻ തുമ്പിൽ തുരുപ്പിടിച്ചേകയായ്

13.      ശിവതാണ്ഡവം ജി.

          ഇമച്ചിമ്മിച്ചിമ്മി നോക്കി നിന്നുപോയ് ഞാൻ മൂവന്തിക്കാ-
         
ക്കമനീയ മഹാനട നടനലീല!
         
വിതതമാം വ്യോമകേശം പാറിടുു കെഴിഞ്ഞു
         
ചിതറുന്നുണ്ടാ നക്ഷത്ര രുദ്രാക്ഷമാല
          ************************************
         
തുടുപ്പു വറ്റാത്തൊരന്തിമങ്ങലാമാകാട്ടാനത്തോ-
         
ലുടുത്തിരിക്കു തഴിഞ്ഞിഴഞ്ഞാലോലം

          സൂര്യാസ്തമയത്തിനുശേഷം ആകാശത്തു കാണു ദൃശ്യവിസ്മയം ശിവതാണ്ഡവമായി ആവിഷ്‌ക്കരിക്കു ജി. ആകാശമിരുളുമ്പോൾ ചക്രവാളസീമയിൽ അവശേഷിക്കു ചെമ്മാനം താണ്ഡവത്തിനിടയിൽ അഴിഞ്ഞുലയു കാാനത്തോലായി വർണ്ണിക്കുതിന്റെ ചേതോഹാരിത ഒുവേറെ തയൊണ്.

അതുപോലെ വിശ്വദർശനത്തിൽ
ആ മഹാ പ്രഭാവത്തെ യെത്തെിനോക്കി പൂർണ്ണ
കാമനാവോളം ഞാനിഗ്ഗോപുരദ്വാരത്തിങ്ക
ന്നുടെ ഹൃദന്തമാമുടുക്കും കൊട്ടിപ്പാടി

നിന്നുകൊള്ളുവാനെനിക്കുജ്ഞ ലഭിച്ചെങ്കിൽ

എന്ന വരികളിൽ ക്വാണ്ടം ബാലതന്ത്രത്തിന്റെ ഉപജ്ഞാതാക്കളിൽ പ്രമുഖനായ ഹൈസൻ ബർഗ്ഗിന്റെ വാക്കുകൾ പ്രതിധ്വനിക്കുന്നു.

Under the complex net of mathematics, I was able to see over the shoulder of God, his act of

creation.(Werner Heisenburg: Phipics and Philosophy, Harper Brothers, NYC, 1958)
14. Rafael Catala: An introduction to Science Poetry: A new beginning in Science, Literature and Film in the Hispanic World, Jerry Hoeg and Kevin Sharsav (Ed) Palgrove Mc Millan (2006)
15.Robin Chapman, Julian Clinton Spooh : Images of a complex world, the Art and Poetry Chaos World Scientific, Singapore (2005)
16.Helge S. Krag: Dirac, A scientific biography, Cambridge University Press (1990)
17. Marcia Birken, A.C. Com: Patterns in Mathematics and Poetry Rodopi, Amsterdam (2008)
18.Marvin Bennet Krims: The mind according to shakespeare: Psychoanalysis in the Bards Writings Prager, Londen (2006)
19.Sigmund Frend: The Interpretation of Dreams (1913)
20. Sonu Shamdasani: Jung area the making of modenr psychology Cambridge University Press (2003)

21. David Roscoe: Atom and Archetype: The Pauli/Jung letters, Princoton University Press (1952)

22. C.G. Jury : The Archetypes and the collective conciousness (Collected works of C.G. Jung Vol.9 Part-1) Herber Road (Ed) Princoton University Press (1969)

വി.പി.എൻ. നമ്പൂതിരി
ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഫോട്ടോണിക്‌സ്
കൊച്ചി സർവ്വകലാശാല, കൊച്ചി – 682 022

Comments

comments