തികച്ചും സാങ്കല്പികം
1
ആശുപത്രിയിലെ
മറ്റുവാർഡുകൾ പോലെയല്ല,
ഇവിടെയെല്ലാവരും
സമാധാനപ്രിയരാണ്.
ലൈറ്റണച്ചതിന് ശേഷമുള്ള
അമറൽ, ചുമ, കൂർക്കംവലി,
തിരിഞ്ഞും മറിഞ്ഞും
കിടക്കുമ്പോൾ കട്ടിലിന്‍റെ ഞരക്കം,
വെള്ളംകുടിക്കാൻ
ഫ്ലാസ്ക് നിരക്കിയെടുക്കുന്ന ഒച്ച,
വെട്ടിവെട്ടി കറങ്ങുന്ന ഫാനിന്‍റെ ശബ്ദം,
അവസാന ശ്വാസമെടുക്കുന്നതിന്‍റെ
ഉയർച്ച താഴ്ച
ഒന്നുമില്ല
പത്തുപതിനഞ്ചുമിനിട്ടിനു മുൻപ്
ജീവിതം അടിച്ചുപൊളിച്ച്
വന്നിരിക്കുന്ന ചെറുപ്പക്കാരനടക്കം
എല്ലാവരും
സമാധാനപ്രിയരാണ്.
2
ഓരൊ ബെഡിലും
ഫോർമാലിൻ നിശ്ശബ്ദത പുതച്ചങ്ങനെ കിടക്കുകയാണ്.
ഉറങ്ങാൻ തുടങ്ങുമ്പോൾ
പുറത്ത് ആംബുലൻസിന്‍റെ ശബ്ദം.
വെക്കത്തിലുള്ള കാല്പെരുമാറ്റം
ഒരു യുവതിയാണ്
അധികനേരമായിട്ടില്ല,
നല്ല നെറൊംണ്ട്.
3
അറ്റൻഡർ
കുറേനേരം
ആ ശരീരത്തെ കണ്ണെടുക്കാതെ നോക്കിനിന്നു.
മുഖത്തുനിന്ന് തുണിമാറ്റി
തീരെ പരിചയമില്ല.
പൂർണ്ണമായും തുണിമാറ്റി.
മാറിനിന്നുനോക്കി
എന്തൊരുചന്തം!
അയാൾക്കു പിടിച്ചുനിക്കാനായില്ല.
എല്ലയിടത്തും
ആത്മാർത്ഥമായി ചുംബിച്ചു.
സ്കൂളിലെ
സ്വയംഭോഗമന്ത്രം ഓര്‍മ്മയില്‍ മിന്നി
അശ്വതി,ഭരണി,കാർത്തിക…..ഉത്രട്ടാതി,രേവതി
രേവതിയായപ്പോഴേക്കും
അവൾ
അവനെ ചുറ്റിവരിഞ്ഞു
അയാൾ കുതറിമാറി,
പേടിച്ചുവിറച്ചു,
അന്തംവിട്ടു
കണ്ണുകൾ പുറത്തേക്കുതള്ളി
താഴെവീഴുമെന്നുവരെ തോന്നി,
ശ്വാസം തൊണ്ടയിൽകുരുങ്ങി
നിലവിളിയിൽ വെള്ളിവീണു.
4
പേടിക്കേണ്ട
പ്രേതോംന്നുമല്ല
അവൾ തുണിയെടുത്ത്
ശരീരം മറച്ചു.
ആയാളെ നോക്കി
പുഞ്ചിരിച്ചു.
5
ഇപ്പോൾ
ജീവിക്കണോ മരിക്കണോ
എന്നു ശങ്കിച്ച്
രണ്ടുപേരും
ദാ ഇങ്ങനെ പച്ചയോടെ
നമ്മുടെ മുന്നിൽനിൽക്കുന്നു.
വലിയൊരുതെറ്റ്
വലിയൊരു ശരിയാണെന്ന
നമ്മുടെയൊരു ദീർഘനിശ്വാസം
ചിലപ്പോൾ
ആ മോർച്ചറിയുടെ
വാതിലിനോളം ചെന്ന്
തിരിച്ചുവരികയോ
വരാതിരിക്കുകയോ ചെയ്യാം
Be the first to write a comment.