ക്രിസ്റ്റഫര്‍ കൊളംബസ് തന്‍റെ നാലാമത്തെയും അവസാനത്തെയും യാത്രയില്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ കൊടുങ്കാറ്റിലും പേമാരിയിലും അകപ്പെട്ടു സുരക്ഷിതമായ ഒരു തീരത്ത്‌ കപ്പലുകള്‍ അടുപ്പിക്കേണ്ടി വന്നു. പ്രകൃതിക്ഷോഭം മൂലം കുറച്ചു ദിവസത്തേക്ക് യാത്ര തുടരാനാവാതെ വന്നപ്പോള്‍ കൂട്ടാളികളുമൊത്ത് ആ തീരത്ത്‌ പര്യവഷേണം നടത്തി. പ്രകൃതി രമണീയവും തികഞ്ഞ ജൈവസമൃദ്ധിയാല്‍ അനുഗ്രഹീതവുമായ ആ പ്രദേശത്തെ കൊളംബസ് കോസ്റ്റാറിക്ക എന്ന് വിളിച്ചു. സ്പാനിഷ് ഭാഷയില്‍ കോസ്റ്റാറിക്ക എന്നാല്‍ സമ്പന്നമായ തീരം എന്ന് അര്‍ത്ഥം.

ഒരുപാട് സ്വര്‍ണനിക്ഷേപങ്ങള്‍ ഉള്ള സ്ഥലമെന്നു കരുതിയാണ് കൊളംബസ് അങ്ങനെ പേരിട്ടെങ്കിലും കോസ്റ്ററിക്കയുടെ സമ്പന്നമായ ജൈവവൈവിധ്യം ആ പേരിനെ അന്വര്‍ത്ഥമാക്കുന്നു.

ഉത്തര-ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന നേര്‍ത്ത ഭൂപ്രദേശത്തില്‍ (American isthumus) കോസ്റ്ററിക്ക സ്ഥിതി ചെയ്യുന്നു. കേരളത്തേക്കാള്‍ അല്പം കൂടെ മാത്രം വലിപ്പമുള്ള ഈ ചെറുരാജ്യത്ത് ലോകത്തിലെ ജൈവവൈവിധ്യത്തിന്റെ 5% ഉള്‍ക്കൊള്ളുന്നു എന്ന് പറയുമ്പോള്‍ കോസ്റ്റാറിക്കയുടെ പ്രാധാന്യം നമുക്ക് മനസ്സിലാവുന്നു. രാജ്യത്തിന്റെ 25% വിസ്തീര്‍ണവും ദേശീയോദ്യാനങ്ങളും സംരക്ഷിതവനങ്ങളുമാണ്.  ലോകത്ത് വനനശീകരണം ഏറ്റവും ഫലപ്രദമായി തടയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഈ ചെറുരാജ്യം.

കോസ്റ്ററിക്കയില്‍ 915 ജനുസ്സുകളിലുള്ള പക്ഷികള്‍ കാണപ്പെടുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെയും കാനഡയിലെയും മൊത്തത്തിലുള്ള പക്ഷി ജനുസ്സുകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. ചരിത്രാതീത കാലം മുമ്പേയുള്ള ഇവിടുത്തെ ഭൌമരൂപീകരണം ഈ ജൈവവൈവിധ്യത്തിന് കാരണമാകുന്നു. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഉത്തര ദക്ഷിണ അമേരിക്കന്‍ ഭൂഗണ്ഡങ്ങള്‍ പ്ലേറ്റ് ടെക്ടോണിക് പരിവര്‍ത്തനങ്ങള്‍ക്കും അഗ്നിപര്‍വത സ്ഫോടനങ്ങള്‍ക്കും വിധേയമായി ഒന്നായി ചേര്‍ന്നു. മധ്യ അമേരിക്ക എന്ന് ഇന്നറിയപ്പെടുന്ന ഇടുങ്ങിയ ഈ പ്രദേശത്തു ഒരുപാട് പക്ഷികള്‍ വന്നു ചേര്‍ന്നു. ഉദാഹരണത്തിന് കോസ്റ്ററിക്കയില്‍ കാണപ്പെടുന്ന  ജെയ് (Jay) ജനുസ്സില്‍ പെട്ട പക്ഷികള്‍ ഉത്തര അമേരിക്കയില്‍ നിന്നും വന്നതാണ്. ഹമ്മിംഗ് ബേര്‍ഡ് ദക്ഷിണ അമേരിക്കയില്‍ നിന്നും. കണ്ടല്‍ക്കാടുകളും സമുദ്രതീരങ്ങളും മലമ്പ്രദേശങ്ങളും നിറഞ്ഞ ഇവിടുത്തെ വ്യത്യസ്തമായ ഭൂപ്രകൃതി പലതരം പക്ഷികള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു.

2016 ഏപ്രില്‍ മാസമാണ് ഞാന്‍ കോസ്റ്റാറിക്കയിലേക്ക് യാത്ര തിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പക്ഷി എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ലാത്ത Resplendent Quetzal എന്ന പക്ഷിയെ കണ്ടു മുട്ടുകയായിരുന്നു മുഖ്യലക്ഷ്യം. എന്‍റെ സ്വദേശമായ സിംഗപ്പൂരില്‍ നിന്നും കോസ്റ്റാറിക്കയുടെ തലസ്ഥാനമായ സാന്‍ ജോസിലെക്ക് 36 മണിക്കൂര്‍ നീളുന്ന ക്ഷീണിപ്പിക്കുന്ന വിമാനയാത്ര. കരീബിയന്‍, പാസിഫിക് തീരപ്രദേശങ്ങള്‍ മുതല്‍ മധ്യനാടുകളിലെ മലമ്പ്രദേശങ്ങള്‍ വരെ നീളുന്ന 16 ദിവസം നീളുന്ന എന്‍റെ കോസ്റ്റാറിക്കന്‍ പര്യടനത്തിന് മുമ്പ് വേണ്ടത്ര വിശ്രമം ഉറപ്പു വരുത്തി.

ചൂടും ഈര്‍പ്പവും നിറഞ്ഞ കാലാവസ്ഥയാണ് കോസ്റ്റാറിക്കയുടെ തീരപ്രദേശങ്ങളില്‍, മധ്യപ്രദേശങ്ങള്‍ തണുപ്പുള്ളതും. ഞങ്ങളുടെ യാത്രക്കിടയില്‍ രണ്ടു ദിവസം മഴ പെയ്തു.

ഞങ്ങളുടെ പര്യവേക്ഷണത്തില്‍ അലക്സ്‌ വര്‍ഗാസ്‌ (https://www.facebook.com/alexnaturals) എന്ന മികച്ച ഒരു ഗൈഡിനെയാണ് ഞങ്ങള്‍ക്ക് കിട്ടിയത്. ജന്തുശാസ്ത്ര ബിരുദധാരിയായ അലക്സ്‌ ഒരു മികച്ച ഫോട്ടോഗ്രഫെര്‍ കൂടിയാണ്. നാഷണല്‍ ജ്യോഗ്രഫിക് മാസികയില്‍ അറുപതില്‍ പരം ചിത്രങ്ങള്‍ അലക്സ്‌ പ്രസ്ധീകരിച്ചിട്ടുണ്ട്. അലെക്സിന്റെ മികച്ച അനുഭജ്ഞാനം ഉപയോഗപ്പെടുത്തി ഞങ്ങള്‍ക്ക് ഈ പര്യടനത്തില്‍ 250തില്‍ പരം പക്ഷികളെ നിരീക്ഷിക്കാനും ഫോട്ടോ പകര്‍ത്തുവാനും സാധിച്ചു.

കോസ്റ്റാറിക്കയിലെ ചില പക്ഷികള്

ഹോട്ടല്‍ ബോഗെന്‍ വില്ല, സാന്ജോസ്. ഇവിടെ ഞങ്ങള്‍ രണ്ടു ദിവസം താമസിച്ചു. രണ്ടു ഹെക്ടര്‍ വിസ്തീര്‍ണമുള്ള ഇവിടുത്തെ പൂന്തോട്ടങ്ങളില്‍  ഒരുപാട് പക്ഷികളെ കണ്ടുമുട്ടുവാന്‍ പറ്റി.

ക്ലേ കളെര്‍ട് ത്രഷ് (Clay- coloured thrush) – കോസ്റ്റാറിക്കയുടെ ദേശീയ പക്ഷിgs-001

Cope Arte, സാന്‍ജോസ്.  കലാകാരനും ഫോട്ടോഗ്രാഫറുമായ ഒരാള്‍ നടത്തുന്ന നിരീക്ഷണ കേന്ദ്രം  (http://copeartecr.com/). ഇവിടുത്തെ അരുവിക്കരയില്‍ ഒരുപാട് പക്ഷികള്‍ വന്നെത്തുന്നു.

ഗ്രേ-നെക്ക്ട് വുഡ്റെയില്‍ (Grey-necked woodrail)
gs-002

Las Lapas Home , പല തരത്തിലുള്ള തത്തകളെ ഇവിടെ നിരീക്ഷിക്കുവാന് പറ്റി.

സ്കാര്‍ലെറ്റ്  മക്കാവ് (Scarlet Macaw)
gs-003യെല്ലോ നേപ്ട് തത്ത  (Yellow-naped Parrot)
gs-004

ലാ സില്‍വ, La Selva OTS (Organization for Tropical Studies)  ബയോളജിക്കല്‍ സ്റ്റേഷന്‍ 1,600 ഹെക്ടര്‍  (3,900 ഏക്കര്‍) വിസ്തൃതിയുള്ള ഉഷ്ണമേഖലാ വനപ്രദേശം. കരീബിയന്‍ തീരപ്രദേശങ്ങള്‍ക്കടുത്ത് സ്ഥിതി ചെയ്യുന്നു.

കോളേര്‍ട് അരക്കരി (Collared Aracari)gs-005

ക്രെസ്റ്റെട് ഗുവന്‍   (Crested Guan)gs-006

നേച്ചര്‍ പവിലിയന്‍,  La Virgen de Sarapiqui. നാഷണല്‍ ജോഗ്രാഫിക് മാഗസിന്‍ തിരഞ്ഞെടുത്ത പക്ഷിനിരീക്ഷണകേന്ദ്രം.

ഗ്രേ ഹെടെഡ് ചാച്ചാലക്ക (Grey-headed Chachalaka)gs-007

Laguna de Lagarto Lodge, ആള്‍ക്കൂട്ടത്തിന് അകലെ സാന്‍ കാര്‍ലോസിന് അടുത്തായി സ്ഥിതി ചെയ്യുന്ന ശാന്തമായ  ഈ സ്ഥലത്ത് വംശനാശഭീഷണി നേരിടുന്ന കഴുകന്മാരെ കാണുവാന്‍ സാധിച്ചു.

രാജ കഴുകന്‍   (King Vulture)gs-008

ചെസ്റ്റ്നട്ട്  മരംകൊത്തി (Chestnut-colored Woodpecker)gs-009

ബ്രൌണ്‍ ഹുഡെഡ് തത്ത (Brown-hooded parrot)gs-010

കീല്‍ ബില്ല്ട് ടൂക്കാന്‍ (Keel billed Toucan)
gs-011

ബ്ലാക്ക്‌ മാന്റിബിള്‍ഡ് ടൂക്കാന്‍ (Black-mandibled Toucan)gs-012

ബോസ്ക് ഡി പാസ്(Bosque de Paz) – കോണ്ടിനെന്റല്‍ ഡിവൈഡിന് സമീപം പോസ് അഗ്നിപര്‍വത ദേശീയ ഉദ്യാനത്തിനും കാസ്ട്രോ ബ്ലാങ്കോ ദേശീയ ജലപാതക്കും അടുത്തു സ്ഥിതിചെയ്യുന്നു.

സ്കിന്റില്ലെന്റ്റ് ഹമ്മിംഗ് ബേര്‍ഡ്  (Scintillant Hummingbird)gs-013

 

വയലറ്റ് സേബര്‍വിംഗ് ഹമ്മിംഗ്ബേര്‍ഡ് (Violet Sabrewing Hummingbird )gs-014

പര്‍പ്പിള്‍-ത്രോട്ടെഡ്  മൌണ്ടന്‍  ജെം (Purple-throated Mountain-gem)
gs-015

ഗ്രീന്‍-ക്രൌണ്‍ട് ബ്രില്ല്യന്‍ട് ഹമ്മിംഗ്ബേര്‍ഡ് (Green-crowned Brilliant Hummingbird)gs-016

ടാര്‍ക്കോളീസ് പ്രദേശത്തെ സെറോ ലോഡ്ജ്.  മോട്ട്മോട്ട് ജനുസ്സിലുള്ള പലതരം പക്ഷികളും  ട്രോഗണുകളും നിറഞ്ഞ ഈ പ്രദേശം ടാര്‍ക്കോളീസ് നദീയാത്രയിലേക്കുള്ള ബേസ് ക്യാമ്പ് ആകുന്നു.

ടോര്‍ക്കൊയിസ് ബ്രൌട് മോട്ട്മോട്ട് (Torquoise-browed Motmot) gs-017

ടാര്‍ക്കോളീസ് നദി (Tárcoles River)
കോസ്റ്റാറിക്കയുടെ ദക്ഷിണപര്‍വതനിരകളിലെ അഗ്നിപര്‍വതകേന്ദ്രങ്ങളില്‍  ഉത്ഭവിക്കുന്ന ടാര്കൊലീസ് നദി വടക്ക് പശ്ചിമ ദിശയില്‍ ഒഴുകി പസിഫിക് സമുദ്രത്തില്‍ വന്നു ചേരുന്നു. ഞങ്ങള്‍ കാലത്ത് ഒഴുക്കിനെതിരെ മുകളിലേക്കും ഉച്ചതിരിഞ്ഞ് താഴേക്ക്‌ നദീമുഖത്തേക്കും യാത്ര ചെയ്തു.

പിങ്ക് ചട്ടുകകൊക്കന്‍ ( Pink Spoonbill)gs-018

 

മഗ്നിഫിസേന്റ്റ് ഫ്രിഗേറ്റ് പക്ഷി  (Magnificent frigate bird)gs-019

 

ബോട്ട് ബില്ല്ഡ് മുണ്ടി (Boat-billed Heron)gs-020
ക്വേറ്റ്സാല്‍ പാരഡൈസ് ലോഡ്ജ് (Quetzal Paradise Lodge)
കോസ്റ്റാറിക്കയുടെ മനോഹരമായ മലമ്പ്രദേശങ്ങളില്‍ താഴ്വാരങ്ങളുടെ സൌന്ദര്യം ആസ്വദിക്കാന്‍ അഭികാമ്യമായ ഒരിടത്ത് ഈ പക്ഷി നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നു. സുഖകരമായ കാലാവസ്ഥയില്‍ പക്ഷിനിരീക്ഷണം നടത്താന്‍ പറ്റിയ ഒരിടം.

റെസ്പ്ലെന്‍റെഡ്   ക്വെററ്സാല്‍ (Resplendent Quetzal)gs-021

ഫയറി ത്രോട്ടെഡ്  ഹമ്മിംഗ് ബേര്‍ഡ് (Fiery throated Humming bird)gs-022

 

യാത്രക്കിടയില്‍ കണ്ടുമുട്ടിയ പക്ഷികള്‍

എമെറാള്‍ട് ടൂക്കാനെറ്റ് (Emerald Toucanet). സാന്‍ ഫെര്‍ണാണ്ടോ വെള്ളച്ചാട്ടത്തിനു അരികില്‍ കണ്ടുമുട്ടിയ പക്ഷി.gs-023

സാന്‍ ഫെര്‍ണാണ്ടോ വെള്ളച്ചാട്ടത്തിനടുത്ത് കണ്ടുമുട്ടിയ സില്‍വര്‍ ത്രോട്ടെഡ് ടാനേജെര്‍ (Silver-troated tanager)gs-024

 

കോസ്റ്റാറിക്കയിലെ പര്യടനത്തിനിടെ പക്ഷികളെക്കൂടാതെ പലതരം അപൂര്‍വമായ തവളകളെ ചിത്രീകരിക്കാന്‍ അവസരവും കിട്ടി.

ചെങ്കണ്ണന്‍ മരത്തവള (Red-eyed tree frog) ഫ്രോഗ്സ് ഹെവന്‍ ഹോര്‍ക്വിട്ടാസ്.gs-025

ഗാലറി

ഡോ:ഷുന്‍ഡാ ലീ സിംഗപ്പൂര്‍ സ്വദേശിയും ഓര്‍ത്തോപീടിക് സര്‍ജനുമാണ്. ഓര്‍നിത്തോളജിയില്‍ അതീവ തല്പരനായ ഡോ:ഷുന്‍ഡാ ലീ അറിയപ്പെടുന്ന പക്ഷിനിരീക്ഷകനുമാണ്. പക്ഷിനിരീക്ഷണത്തിനും ഗവേഷണത്തിനും വേണ്ടി ഒരുപാട് രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്.  https://www.facebook.com/shunda.lee3?fref=nf

Comments

comments