മത്സ്യമാകുന്നത് നീന്താനല്ല
പക്ഷിയാവുന്നത് പറക്കാനുമല്ല
സ്ത്രീയായതുകൊണ്ടാണ്, പ്രേമിച്ചതു കൊണ്ടാണ്
മടുത്തതുകൊണ്ടാണ്, വെറുത്തതുകൊണ്ടാണ്
കന്യകയല്ലെന്ന് പറഞ്ഞത് കൊണ്ടാണ്
വിധവയാണെന്ന് ഓർമ്മിപ്പിച്ചത് കൊണ്ടാണ്
വീട്ടിൽ അടച്ചിരിക്കാതിരിക്കാൻ കൂടിയാണ്.
നഗ്നയാവാന്‍ കൂടിയാണ്
നേരവും കാലവും ഇല്ലാതെ അലഞ്ഞു
തിരിയാനും ഇണ ചേരാനുമാണ്.
ചിറകു നീട്ടി പരത്തി വിരിച്ചു പറന്നാലും
ആകാശം തൊടാൻ പറ്റില്ലല്ലോ,
എത്രയാഞ്ഞു നീന്തിയാലും കടൽ
തീർക്കാൻ കഴിയില്ലല്ലോ.
പറക്കേണ്ട നീന്തേണ്ട
മത്സ്യമോ പക്ഷിയോ ആയാൽ മതി.
വെറുതെ !
—–
(കവി തന്നെ വരച്ച കവർചിത്രം)
Be the first to write a comment.