കുട്ടിക്കാല നിശബ്ദതയുടെ
കൽപാതയിൽ നിൽക്കുക,
കവിതയാണ്.
ദുർബ്ബലനായ ഒരു കൊതുക്
ക്ഷീണിതനും വിഭാന്ത്രിയിലുമിരിക്കുന്നത്,
കവിതയാണ്.
ഒരു പക്ഷിയുടെ തൂവൽ
പ്രഭാതത്തിന്റെ ഊഞ്ഞലിലാടുന്നത്.
കവിതയാണ്.
മണൽ തരികൾ
എന്റെ പാദങ്ങളുടെ താളം അപഹരിക്കുന്നത്,
കവിതയാണ്.
ആത്മാവിന്റെ പെൻഡുലത്തിലൂടെ
ഒരു സ്വപ്ന ചക്രത്തിന്റെ സഞ്ചാരം,
കവിതയാണ്.
ഒരു മത്സ്യച്ചിറകിൽ
പൊങ്ങിക്കിടക്കും കുമിള,
കവിതയാണ്.
കാലത്തിന്റെ ചെരുവിൽ
ഒരു പല്ലിയുടെ ആഗ്യം,
കവിതയാണ്.
1952 ൽ ലിബിയൻ തലസ്ഥാനം ട്രിപ്പോളിയിലാണ് അഷുർ എത്വെബിയുടെ ജനനം. വൈദ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള അഷൂറിന്റേതായ് എഴു കവിതാ സമാഹാരങ്ങൾ, അത്ര തന്നെവിവർത്തന ഗ്രന്ഥങ്ങൾ, ഒരു നോവലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 2014 ൽ തീവ്രവാദികൾ ട്രിപ്പോളിയിലെ വീട് അഗ്നിക്കിരയാക്കിയതിനെ തുടർന്ന് അദ്ദേഹം നോർവയിലേക്ക് കുടിയേറി.
Cover Image – Painting by Vineeth Edathil
Be the first to write a comment.