നനുത്ത മണ്ണിൻ മണമത്
സ്വന്തമാക്കിയ നിമിഷങ്ങളിലെ
ആനന്ദാശ്രു തീരാ
പേമാരിയായി
നെഞ്ചുപൊട്ടുമാറുച്ചത്തിലെ
നിലവിളിയായിത്തീരവേ
കാളയും,നുകവുമൊപ്പം നിലയെത്താ-
ച്ചേറുനിറഞ്ഞ കണ്ടവും
കൊതിക്കുന്ന
ജീവനുകൾ,
ബന്ധിക്കപ്പെടുമ്പോൾ
എന്തോ പുലമ്പുന്ന ചങ്ങലകളും,
ദൂരെ മാറിമറഞ്ഞു പോകുന്ന
കുടുംബമെന്ന സ്വപ്നങ്ങളും !
മെതിയടി ശബ്ദത്താൽ
മൃത്യുവിൻ ദൂരമളക്കപ്പെടുമ്പോൾ-
തൻ വംശത്തിലുയിർക്കൊണ്ട
ഗാംഭീര്യ ശബ്ദമവയ്ക്കറുതി-
വരുത്തുവാനായൊരു-
തീനാളമായപ്പോഴറിഞ്ഞത്
വിമോചനമെന്നതിൻ ഗന്ധം !
Be the first to write a comment.