Peacock pansy (മയിൽക്കണ്ണി) ശാസ്ത്രനാമം: Junonia Almana
ഇളം ഓറഞ്ച് നിറമുള്ള ഒരിനം ചിത്രശലഭമാണ് മയിക്കണ്ണി. പിൻചിറകുകളിൽ മയിൽപ്പീലികണ്ണുകളെ ഓർമ്മപ്പെടുത്തുന്ന അതിമനോഹരമായ കണ്ണുകൾ ഉള്ളത് കൊണ്ടാണ് ഇവയ്ക്ക് ഈ പേരു വരാൻ കാരണം
ചിറകിന്റെ അടിവശം അനേകം ചെറുവരകളും പൊട്ടുകളോടും കൂടിയ ഇളം മഞ്ഞനിറമാണ്. ഈ തരം പൂമ്പാറ്റയ്ക്ക് വേനൽകാലത്ത് ഒരു രൂപവും മഴക്കാലത്ത് വേറൊരു രൂപവുമാണ്. വയൽച്ചുള്ളി എന്ന ചെടിയാണ് ഇവയുടെ ആഹാരസസ്യം.

Comments

comments