ആർ എസ്സ് എസ്സ് ട്രൗസറിന്റെ നിറം കാക്കിയിൽ നിന്ന് ബ്രൗണിലേക്ക് മാറ്റുന്നു എന്ന വാർത്തയെ പരിഹസിച്ചും അവരെ ഹിറ്റ് ലറുടെ കൂലിപ്പട്ടാളത്തോട് ഉപമിച്ചും സഞ്ജീവ് ഭട്ട്. തന്റെ ഫേസ്ബുക്കിലാണു അഭിപ്രായം കുറിച്ചത്. “ആർ എസ്സ് എസ്സ് കാക്കി ട്രൗസറിനോട് വിട പറയുന്നു, പകരം ബ്രൗൺ ട്രൗസറുകളാക്കുന്നു. ഇതെന്നെ ഓർമ്മിപ്പിക്കുന്നത് ‘ബ്രൗൺ ഷർട്ടുകാർ’ എന്ന് ഓർമ്മിപ്പിക്കുന്ന സ്റ്റോം ട്രൂപ്പേഴ്സ് എന്ന സംഘത്തെയാണു. ഷർട്ടിന്റെ നിറത്തിൽ നിന്നാണു അവർക്ക് ആ പേരു കിട്ടിയത്. 1921-33 കാലഘട്ടത്തിൽ നാസി ജർമനിയിൽ ഹിറ്റ് ലറുടെ കയ്യാളായിരുന്ന ഈ സംഘം ഹിറ്റ് ലറുടെ രാഷ്ട്രീയ എതിരാളികളുടെ മീറ്റിങ്ങുകൾ ആക്രമിക്കുക, ഹിറ്റ് ലറുടെ മീട്ടിങ്ങുകള്ക്ക് കാവല്‍ നില്ക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികളിലായിരുന്നു ഏർപ്പെട്ടിരുന്നത്. ന്യൂറം ബര്‍ഗ് ട്രിബ്യൂണൽ ഇവരെ വിശേഷിപ്പിച്ചത് “ക്രൂരന്മാരായ മുട്ടാളന്മാരെയും കൊലപാതകികളെയും” ചേര്‍ത്തുണ്ടാക്കിയ സംഘം എന്നാണു. എന്തായാലും നാസി പാർട്ടിയുടെ ആദ്യകാലഘട്ടങ്ങളിൽ അതിന്റെ വളർച്ചയിൽ പ്രധാനപങ്കുവഹിച്ചിരുന്ന സംഘമാണത്.”
ഗുജറാത്ത് കലാപങ്ങളിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളെത്തുടർന്ന് ഗുജറാത്ത് കേഡർ ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന ഭട്ട് സർവ്വീസിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. സംഘപരിവാറിന്റെയും മോദിയുടേയും സജീവവിമർശകനാണു ഭട്ട്.
Be the first to write a comment.