പ്രധാനശ്രദ്ധ വേണ്ടുന്ന കാര്യങ്ങൾ പൊതുവിതരണ സംവിധാനം പുനരുജ്ജീവിപ്പിക്കുക എന്നതും പൊതുഗതാഗതവും പൊതുജനാരോഗ്യ സംവിധാനവും കാര്യക്ഷമമാക്കുക എന്നതുമാണ്. വർദ്ധിച്ചു വരുന്ന ജനസംഖ്യയും ഉയരുന്ന ജീവിതനിലവാരവും വൈദ്യുതി ഉപഭോഗം വർദ്ധിപ്പിക്കുന്നതിനാൽ വൈദ്യുതി ഉത്പാദനത്തിനു പരിസ്ഥിതിക്ക് അനുകൂലമായ മാർഗങ്ങൾ കണ്ടുപിടിക്കുക. കെട്ടിടനിർമാണച്ചട്ടങ്ങൾ, നെൽവയൽ നികത്തൽ നിയമങ്ങൾ തുടങ്ങിയവ കർശനമാക്കുകയും വേണം. ഭരണത്തിലേറുന്ന ഏതൊരു മുന്നണിയായാലും ആദ്യമായി ചെയ്യേണ്ടുന്ന ഒരു പ്രധാനപ്രശ്നം നഗരങ്ങളിലെ മാലിന്യനിർമാർജ്ജനം ആണ്. വികേന്ദ്രീകൃതമായ മാലിന്യ നിർമാർജ്ജന പദ്ധതികൾ ആസൂത്രണം ചെയ്യണം.
പുതിയ സർക്കാരിനോട് വോട്ടർമാർക്ക് പറയാനുള്ളത് -1
കേരളം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഭരണത്തില്‍ വരുന്ന അടുത്ത സര്‍ക്കാര്‍ നടപ്പില്‍ വരുത്തേണ്ട കാര്യങ്ങളെക്കുറിച്ച് കേരളത്തിലെ സാമൂഹ്യ ജീവിതത്തിന്‍റെ നാനാ തുറകളിലുള്ളവർ അഭിപ്രായം പങ്കു വയ്ക്കുന്നു.
സോണി വേളൂക്കാരൻ
എഡിറ്റർ, ഓപ്പണ്‍ ഫോറം
മൂന്നു പതിറ്റാണ്ടായി മാറിമാറി ഭരിക്കുന്ന രണ്ട് മുന്നണികളിലൊന്നാവും ഇത്തവണയും അധികാരത്തിൽ വരുകയെന്നാണ് എന്റെ വിശ്വാസം. അവരുടെ ഭരണകാല നടപടികളിൽ രണ്ട് അംശങ്ങൾ കാണാം: സാധാരണ ജനങ്ങളെ തൃപ്തിപ്പെടുത്താൻ ക്ഷേമപദ്ധതികൾ; സംഭാവനകൾ നൽകി തങ്ങളെ നിലനിർത്തുന്നവരെ തൃപ്തിപ്പെടുത്താൻ ഒരുപക്ഷെ നാടിന് വിനാശകരമാകാവുന്ന വൻപദ്ധതികൾ. അധികാരം കിട്ടിയാൽ എന്തൊക്കെ ചെയ്യണമെന്ന് ഇപ്പോൾ തന്നെ അവർ ആലോചിച്ചുറപ്പിച്ചിട്ടുണ്ടാകാനാണിട. അതുകൊണ്ട് അടിയന്തിരമായി എന്തെങ്കിലും ചെയ്യണമെന്ന് ഈ ഘട്ടത്തിൽ നിർദ്ദേശിക്കുന്നത് പാഴ്‌വേലയാകുമെന്നതു കൊണ്ട് അതിനു മുതിരുന്നില്ല.
ഇടതുപക്ഷം ജയിച്ചു വരുമെന്നു പ്രതീക്ഷിയ്ക്കുന്നു. ഭരണരംഗമാകെ ശുദ്ധീകരിക്കേണ്ട ബാധ്യതയാണ് വന്നു ചേർന്നിരിയ്ക്കുന്നത്. അത്രയ്ക്കു മലീമസമായ ഒരു അന്തരീക്ഷമാണ് അവശേഷിപ്പിച്ചു പോയിട്ടുള്ളത്. അതിന്റെ തുടര്‍ച്ചയല്ല പ്രതീക്ഷിയ്ക്കുന്നത്. അതുകൊണ്ടു തന്നെ അവിശുദ്ധമായ കൂട്ടുകെട്ടുകളില്‍നിന്ന് അകന്നു നില്‍ക്കേണ്ടതുണ്ട്. അതെത്രകണ്ട് സാധ്യമാവും എന്നത് കണ്ടു തന്നെ അറിയണം. കേരള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തെ കൂടെക്കൂട്ടിയിട്ടുണ്ടല്ലോ. അല്ലെങ്കില്‍ത്തന്നെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനോടുള്ള സമീപനം ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ഒന്നാണ്. അതിന്റെ ആശങ്ക നിലനില്‍ക്കുന്നുണ്ട്. പരിസ്ഥിതിയെ അപകടപ്പെടുത്തുന്ന ഒരു വികസനവും നമുക്കു വേണ്ട. സാധാരണക്കാരുടെ ജീവിതം കുറേക്കൂടി സുഗമമാക്കുന്ന നടപടികള്‍ ഉണ്ടാവണം. ജൈവക്കൃഷി വ്യാപകമാക്കാനുള്ള നടപടികള്‍ വേണം. കാലിയായ ഒരു ഖജനാവ് ഉയര്‍ത്തുന്ന വെല്ലുവിളിയായിരിയ്ക്കും അവര്‍ക്ക് ആദ്യം നേരിടേണ്ടി വരിക.
Be the first to write a comment.