കേരള സാഹിത്യ അക്കാദമിയുടെ 2016 ലെ, മികച്ച സഞ്ചാര സാഹിത്യ കൃതിയ്ക്കുള്ള അവാർഡ് ഡോ ഹരികൃഷ്ണന്. 

” നൈല്‍ വഴികള്‍ ” എന്ന കൃതിക്കാണു പുരസ്കാരം. സഞ്ചാരിയും ചിത്രകലാസ്വാദകനുമായ അദ്ദേഹം തൃശൂര്‍  അമല ഇൻസ്റ്റിറ്റ്യൂട്ടിൽ യൂറോളജി വിഭാഗം മേധാവിയാണു. യൂണിറ്റി ആശുപത്രിയിലും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നുണ്ട്. ഭാര്യ ഡോ മല്ലിക, മക്കള്‍ ആരതി, അനന്യ എന്നിവർ ചേർന്ന‌ കുടുംബം ഔദ്യോഗിക തിരക്കുകൾക്കിടയിലും സർഗ്ഗാത്മകപ്രവർത്തനങ്ങൾ നടത്താൻ പിന്തുണയേകുന്നു. ലോകചിത്രകലയെ പരിചയപ്പെടുത്തുന്ന ‘ചിത്രവും ചിത്രകാരനു’മെന്ന  സ്ഥിരം പംക്തി നവമലയാളിയിൽ കൈകാര്യം ചെയ്തു വരുന്ന ഡോ ഹരികൃഷ്ണന്‍, നവമലയാളിയുടെ അടുത്ത സുഹൃത്തുകൂടിയാണു.

അദ്ദേഹത്തിനു നവമലയാളി എല്ലാ വിധ ആശംസകളും നേരുന്നു.


Comments

comments