തന്‍റെ ജീവിതത്തിന്റെ രാഷ്ട്രീയ സാധ്യതക കലാപ്രവര്‍ത്തനത്തിലൂടെ ആരായുന്ന ഒരാളാണ് മോഹന്‍ പദ്രെ. 
കാസര്‍കോട്ടെ പദ്രെ എന്ന തന്റെ ഗ്രാമത്തിൽ, ബസ്സ് പോലും എത്താത്ത ഇടത്തുള്ള സ്കൂളി പഠിക്കുമ്പോള്‍ ചില ദിവസം ഉച്ചയ്ക്ക് മോഹന്‍റെ സ്കൂ അങ്ങ് കൂട്ടമണിയടിച്ച് വിടും. കാരണം? അവിടെ ഒരു ഹെലികോപ്ടറിന്പറന്നിറങ്ങണം! ഏറെക്കഴിഞ്ഞാണ് എത്ര ഭീകരവും അസംബന്ധവുമായിരുന്നു ആ പറന്നിറങ്ങലിന്റെ കാരണം എന്ന്‍ മോഹനും അയാളുടെ പദ്രെയും മനസ്സിലാക്കുന്നത്. പിന്നെയും കുറെ കഴിഞ്ഞാണ്, മോഹന്‍ ഫൈ ആര്‍ട്സ് പഠിക്കുന്നത്. വീഡിയോഗ്രാഫിയും പഠിക്കുന്നത്. അങ്ങനെയാണ് നോ ബാർഗെയ്ൻഎന്ന വീഡിയോ വര്‍ക്ക് ചെയ്യുന്നത്. വീഡിയോ വർക്ക് ഇവിടെ കാണാവുന്നതാണു: നോ ബാർഗേയ്ൻ-മോഹൻ പദ്രെ – വീഡിയോ ആർട്ട്

ജീവിത യാഥാര്‍ത്ഥ്യം എന്നൊക്കെ പറഞ്ഞ് നമ്മള്‍ അനുഭവിക്കുന്ന കാര്യങ്ങളെക്കാ അവയുടെ മീഡിയ ക്ലിപ്പിങ്ങുകള്‍ പലപ്പോഴും നമുക്ക് നമ്മുടെ കാര്യം പറയാനുള്ള അസംസ്കൃത വസ്തു ആകുകയാണ്. അതിനാല്‍ മോഹ പദ്രെ അയാള്‍ക്ക്‌ ചുറ്റും ബഹളം വയ്ക്കുന്ന അനവധി അസംസ്കൃത വസ്തുക്കളെ എടുത്ത് ഒരു വീഡിയോ ഭാഷയില്‍ പെരുമാറുന്നു. ഇയാള്‍ക്ക് പെയിന്റിംഗ് പോലെ മറ്റൊരു കലാഭാഷയാണ് വീഡിയോയും. പലതരം കലാഭാഷകള്‍ ഒരേ സമയം ഉപയോഗിക്കുകയാല്‍ തികച്ചും സമകാലികമായ ഭാവുകത്വം സ്വരുക്കൂട്ടുന്ന ഒരാളാകുകയാണ് ഇദ്ദേഹം. ഡോക്യുമെന്ടറിയും, ചെറു സിനിമയും, ൻസ്റ്റലേഷനും, ഡ്രോയിങ്ങും, ജലച്ചായവും, ഇദ്ദേഹം ചെയ്യുന്നു. ഏതെങ്കിലും ഒന്നിന്‍റെയല്ല പലതിന്റെ വൈദഗ്ദ്ധ്യങ്ങൾ ഒരുമിച്ച് ഉയര്‍ത്തുന്ന ചോദ്യങ്ങളും അവയുടെ സന്ധിയില്ലായ്മകളും മോഹന്‍റെ പദ്ധതികളി കാണാം.

ഇദ്ദേഹം ഈയിടെ കൊടുങ്ങല്ലൂരുള്ള അര്ടിസ്റ്റ്‌ മാധവമേനോസ്മാരക ആര്‍ട്ട് ഗാലറിയി നടത്തിയ പ്രദര്‍ശനത്തിലെ ഏതാനും സൃഷ്ടികളാണ് ഇവിടെയുള്ളത്. വീഡിയോവര്‍ക്ക് ചെന്നൈയിലെ ഗാലറി വേദ‘ (Gallery Veda)യിലും കാണിച്ചിട്ടുണ്ട്.

എല്ലാം കാണുമ്പോഴും ഒന്നും മിണ്ടാനാകാതെ വരിക, എല്ലാ ചോദ്യങ്ങളും ഉണരുമ്പോഴും ഉത്തരങ്ങള്‍ പെട്ടിക്കടയിലെ ഏറ്റവും പുതിയ മാസികത്തോരണം പോലെ തൂങ്ങിക്കിടക്കുക, നീതി നേടാനായി ഉണര്‍ന്നു പുറപ്പെട്ടു പോകുമ്പോഴും തോറ്റതിന്റെ തുന്നം പാടേണ്ടി വരിക, ഇങ്ങനെ പല അവസ്ഥകള്‍ ഇന്നത്തെ ഒരു ഉപഭോഗ-രാഷ്ട്രീയ-പൌര ഉണ്ടാകുന്നു. ഒപ്പം നൈതികമായ പ്രശ്നങ്ങള്‍ ഉണരുമ്പോ അയാ ഒരു ദൃക്സാക്ഷി ആയിത്തീരുന്നു. ഒരു ദൃക്സാക്ഷിയെക്കൊണ്ട്, അയാള്‍ കലയിലൂടെ പ്രശ്നങ്ങ ആവിഷ്കരിക്കുമ്പോള്‍ത്തന്നെയും, എന്ത് പ്രയോജനം എന്ന് ചോദിക്കുന്നവരുണ്ടാകാം. തുറന്നു പറച്ചിലുകളുടെയും, നുണപരിശോധനകളുടെയും വാക്കേറ്റഭൂമിയില്‍ സ്വയം എങ്ങിനെ കാഴ്ച്ചപ്പെടുത്തണം എന്നത് ഒരു മനുഷ്യജീവിതത്തിന്റെ സാങ്കേതിക പ്രശ്നമായി കാണുന്ന മോഹനെപ്പോലെ ഒരാ അയാളുടെ ദൃക്സാക്ഷിത്തംപൊളിച്ചടുക്കി മുന്നില്‍ വയ്ക്കുന്നത് ഉന്മേഷം പകരുന്നു, ഇവിടെ നിന്ന് തികച്ചും രാഷ്ട്രീയമായ പുതിയ മറ്റൊരു മുഹൂര്‍ത്തം ഉണർന്നേക്കും എന്ന തോന്നല്‍ ഉണ്ടാകുന്നു. (ആം ആദ്മി വരുമ്പോള്‍ തോന്നാന്‍ തുടങ്ങിയ പോലെ എന്നു പറഞ്ഞാലും തരക്കേടില്ലെന്ന് തോന്നുന്നു).കലാകാരന്‍ സര്‍ഗ്ഗാത്മക പൌരത്വം കാംക്ഷിക്കുന്ന ഒരാളായിത്തീരുന്നു എന്നതാണ് കാര്യം.
ഈ ലക്കം നവമലയാളി ആർട്ട് ഗലറിയിൽ മോഹൻ പദ്രെയുടെ സൃഷ്ടികളാണു ഉൾപ്പെടുത്തിയിരിക്കുന്നത്. മോഹൻ പദ്രെയുടെ ആർട്ട് വർക്കുകൾ ഇവിടെ കാണാം: Art Gallery-Mohan Padre

                                                     – കവിത ബാലകൃഷ്ണൻ

Comments

comments