സെബാസ്റ്റ്യൻ വർഗ്ഗീസ്
ഞാനുൾപ്പടെ മൂന്നു ചിത്രകാരൻമാരും ഒരു ശില്പിയുമാണ് ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഒബ്ജക്ട് എന്നു നാമകരണം ചെയ്ത ഈ പ്രദർശനത്തിന്റെ സങ്കൽപം വസ്തുക്കളും അവയുടെ പരിസരവും, അവയുടെ സവിശേഷമായ ചരിത്രവും സ്മരണയും തുടങ്ങിയ വിഷയങ്ങളെ വ്യത്യസ്ഥമായ കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിക്കുക എന്നതാണ്.
ആഗമനവും പരിവർത്തനവും
വസ്തുക്കൾ എങ്ങനെയൊ അങ്ങിനെ എന്ന വിഷയത്തെ അധികരിച്ച് 2006 മുതൽ ജലഛായാചിത്രങ്ങൾ ഞാൻ ചെയ്തുവരികയായിരുന്നു. വർഷങ്ങളിലൂടെ ബിംബങ്ങൾക്ക് ചിത്രങ്ങളിൽ സ്വാഭാവികമായ പരിവർത്തനംസാധ്യമായി. നാം വസ്തുക്കളോടൊപ്പം ജീവിക്കുന്നു. അവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. അവയുമായി താദാത്മ്യപ്പെടുക പോലും ചെയ്യുന്നു. അവയിൽ ചിലതില്ലാതെ ജീവിക്കുന്നതുപോലും അചിന്തനീയമാണ്. ഉദാഹരണത്തിന് കസേരകൾ, ടാപ്പുകൾ, വാഷ്‌ബേസിനുകൾ വാഹനങ്ങൾ തുടങ്ങിയവ ഉപയോഗിക്കുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഓരോ വസ്തുവിനും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് സവിശേഷമായ ചരിത്രവും സ്മരണയും ഉ്. ഈ പ്രദർശനത്തിൽ ഞാൻ ഉൾപ്പെടുത്തിയിരിക്കുന്ന വാഹനങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ ഉദാഹരണമായി എടുത്താൽ വില്ലീസ് ജീപ്പ്, എൻഫീൽഡ് ബുള്ളറ്റ്, അംബാസിഡർ കാർആവിഎഞ്ചിൻ തുടങ്ങിയവക്ക് ബ്രിട്ടീഷ് കാലഘട്ടം മുതലുള്ള ചരിത്രസ്മരണകൾ ഉണർത്താൻ കഴിയും. ഒരു വാഹനം ലക്ഷ്യസ്ഥാനമാണ്. പക്ഷേ യാത്ര തുടങ്ങി കഴിയുമ്പോൾ യാത്രതന്നെ ലക്ഷ്യമായി മാറുന്നതായി അനുഭവപ്പെടും. ദൃശ്യവും ദർശനവും നമ്മോടൊപ്പം മാറി മറിയുന്നു. വസ്തു എന്നത് ഒരു നാമരൂപമായിരിക്കുമ്പോൾ തന്നെ (noun) ക്രിയാരൂപവുമാണ് (verb) വസ്തുക്കളുടെ അസ്ഥിത്വം – നമ്മുടെ സംവേദനത്തെ ആശ്രയിച്ചല്ല നിൽക്കുന്നത്. എന്നാൽ വസ്തു നിഷ്ഠതയോടുള്ള നമ്മുടെ താദാത്മ്യവും പ്രതികരണവും നമ്മുടെ ബോധത്തെ നിർണ്ണയിക്കുന്നതിൽ പങ്കുവഹിക്കുന്നു. ഒരുചരിത്രരേഖയെന്നപോലെ വസ്തുക്കളെ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുമ്പോൾ അവയുടെ ചരിത്രവും സ്മരണയും ഉണർത്തപ്പെടുന്നു ഇത്തരത്തിൽ വസ്തുക്കളോടുള്ള ആത്മബന്ധം പുന:സ്ഥാപിച്ചെടുത്ത് ഒരു ആത്മപരിശോധനയിലേക്ക് നയിക്കാൻ എന്റെ ചിത്രങ്ങൾ എന്നെ സഹായിക്കുന്നു.
അസംബന്ധതയോടുള്ള പ്രതികരണങ്ങൾ
ഈ പ്രദർശനത്തിൽപങ്കെടുക്കുന്ന ശില്പിയായ ശ്രീ. രഘുനാഥൻ. കെ. തന്റെ കഥ പറയുന്നതിലുള്ള താല്പര്യത്തോടൊപ്പം ചുറ്റുമുള്ള മനുഷ്യരും വസ്തുക്കളും ജീവിതവും അവയുടെ ഉപകഥകളാകുന്ന പ്രക്രിയയയെ ഒരു ഊർജ്ജസ്രോതസ്സായി കണക്കാക്കുന്നു. ശില്പം മുഖ്യ മാധ്യമമായിരിക്കെ ഇത്തരം കഥകളും അവയുടെ വിശദാംശങ്ങളും ആകതുകയിൽ നിർണ്ണയിച്ച ബിംബങ്ങളെ ത്രിമാനരൂപത്തിൽ അനായാസമായി രൂപപ്പെടുത്താൻ അദ്ദേഹത്തിനുകഴിയുന്നു്. ഇത്തരം കഥകളുടെ അന്തസത്തയെ ഫലിതാത്മകതയോടെ അവതരിപ്പിക്കുന്നതാണ് അവലംബിച്ചിരിക്കുന്ന രീതി. സമൂഹത്തിലെ ഉപഭോഗസംസ്‌കാരവും നിത്യജീവിതത്തിലെ ആർത്തിയും സാധാരണ മനുഷ്യരെ അനാവശ്യമായ നൂലാമാലകളിൽപെടുത്തുന്നതിന്റെ അസംബന്ധത അദ്ദേഹത്തിൽ കൗതുകമുണർത്തുന്നു. മുന്നൊരുക്കങ്ങളോ ഡ്രോയിങ്ങുകളോ ഇല്ലാതെ നേരിട്ട് കളിമണ്ണിനെ സമീപിക്കുന്ന രീതിയിലാണ് അദ്ദേഹം ശില്പ നിർമ്മാണം ആരംഭിക്കുന്നത്. ഇത് അനേകം കൊടുക്കൽ വാങ്ങലുകൾക്കും നെല്ലും പതിരും വേർതിരിയുന്ന പരിവർത്തനങ്ങൾക്കും അവസരമുണ്ടാക്കുന്നു. എന്നാൽ ഒടുവിലത്തെ ഇണക്കിചേർക്കലുകളാണ് അന്തിമ ലക്ഷ്യമാകുന്നത്.
അലി അക്ബറിന്റെ യാത്ര
ബംഗ്ലാദേശിലെ ദാക്കയിൽ ജനിച്ച ശ്രീ. അലി. അക്ബർ, ഉപരിപഠനാർത്ഥം അമേരിക്കയിലെ ഡാലസിൽ എത്തിയപ്പോൾ സ്ഥലകാലങ്ങളുടെ അന്തരം തന്റെ ദൃശ്യബോധത്തിൽ സംഘർഷങ്ങളുണ്ടാക്കിയെന്നു സൂചിപ്പിക്കുന്നു. ഒരുകോടി മനുഷ്യരുള്ള ഡാക്കയും അതിന്റെ അഞ്ചിലൊന്ന് മാത്രം ജനസംഖ്യയുളള ഡാലസും തമ്മിൽ താരതമ്യം അസാധ്യമാണ്. ഓരോ മുക്കിലും മൂലയിലും ജനങ്ങൾ തിങ്ങിനിറഞ്ഞ കൊച്ചു ദാക്കയും മാളങ്ങളിലെന്നപോലെ വാഹനങ്ങളിലും സ്വന്തം റൂമുകളിലും മാളുകളിലും ജീവിക്കുന്ന മനുഷ്യരുള്ള വിജനവും വിശാലവുമായ ഡാലസും അദ്ദേഹത്തിന്റെ ചിത്രങ്ങളെ സ്വാധീനിച്ച മുഖ്യഘടകങ്ങളാണ്. അദ്ദേഹത്തിന് കലയിൽ തുറസ്സായ ഒരു സമീപനം ആവശ്യമായി വന്നു. ഡാലസ് ജീവിതം ഏകാന്തതയെ വർദ്ധിപ്പിച്ചു. ആയതിനാൽ ചിത്രങ്ങൾ അവയിലെ പ്രതിരൂപങ്ങളെ കുറച്ചുകൊണ്ടുവന്ന്, സ്മരണയുമായി ബന്ധപ്പെടുത്താവുന്ന അമൂർത്തതയിൽ വിലയം പ്രാപിക്കുകയും ചെയ്തു. അങ്ങനെയാണ് ദാക്കയിലെ തനിക്ക് നഷ്ടപ്പെട്ട ഭൂമിയും ദാലസിൽ തന്നെ ചൂഴ്ന്ന് നിൽക്കുന്ന അതിവിശാലതയും ചിത്രങ്ങളിൽ അടരുകളായി പ്രതിഫലിച്ചത് എന്ന് അലി പറയുന്നു. പിന്നീട് ഇവയെ പൊളിച്ചുമാറ്റിയെടുക്കുന്ന ഒരു രീതിയിലൂടെ തന്റെ കലാപ്രക്രിയ അസഹ്യമായ ഒറ്റപ്പെടലിന്റെ ആസ്വാദ്യകരവും ധ്യാനാത്മകവുമായ ഏകാന്തതയാക്കി മാറ്റുവാൻ അദ്ദേഹത്തെ സഹായിക്കുന്നു.
വസ്തുനിഷ്ഠതയുടെ അതിജീവനം
2005 മുതൽ 2007 വരെയുള്ള വർഷങ്ങൾ തന്റെ കലാരീതിയിൽ പ്രകടമായ മാറ്റമുാക്കിയ കാലഘട്ടമായിരുന്നു എന്ന്ശ്രീ. ആന്റോ ജോർജ് സാക്ഷ്യപ്പെടുത്തുന്നു. അതിസാധാരണമായ വസ്തുക്കളെ വിഷയങ്ങളാക്കി ചിത്രങ്ങൾ ചെയ്തു തുടങ്ങിയതാണ് അത്. വസ്തുക്കൾ നമ്മുടെ നിത്യജീവിതത്തിനെ അയഗ്ന ലളിതമാക്കുന്നവയായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഉപയോഗത്തിനുശേഷം ഉപേക്ഷിക്കപ്പെടുന്നവയാണ് മിക്കവയും. ഇത്തരം വസ്തുക്കളെ ചിത്രീകരിക്കുമ്പോൾ പോലും സന്ദർഭികമായ അവയുടെ അർത്ഥം മാറി മറിയുന്നത് കാണാം. ഇത് അദ്ദേഹത്തിൽകൗതുകമുാക്കുകയും തന്റെ കലയിലെ ഒരു വിഷയമായി ഇത് വികസിച്ചുവരികയും ചെയ്തു. അങ്ങിനെ ചെയ്‌തെടുത്ത മൂന്നുവർഷകാലത്തെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടാതെ സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു. യാദൃശ്ചികമായി ഞാനും അക്കാലത്ത്, ഏകദേശം 2006 മുതൽ സമാനമായ ചിന്താരീതിയിൽ ചിത്രങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ പരസ്പരമുള്ള ആശയവിനിമയത്തിന്റെ ഫലമായി ഈ വിഷയത്തെ അടിസ്ഥാനമാക്കിയ ഈ പ്രദർശനം സാധ്യമായത്.
വസ്തുക്കളുടെ ഉപയോഗക്ഷമതയ്ക്കപ്പുറമുള്ള രൂപപരമായ സൗന്ദര്യാത്മകതയ്ക്ക് തനതായ നിലനില്പുന്നെും അവയുടെ സത്താപരമായ ആകെ തുക ജാമിതീയമാണെന്നും ഉള്ള വസ്തുതയിലേക്ക് അദ്ദേഹത്തിന്റെ കലാരീതി പിന്നിട് വികസിച്ചു വരുന്നത് കാണാം. ഇതിന്റെ ഫലമായി ത്രിമാനമായ ജാമിതീയ രൂപങ്ങൾ (geometric forms) മറ്റു വസ്തുക്കളോടൊപ്പം കടന്നുവരാനും തുടങ്ങി.
ഇത്തരത്തിലുള്ള 20-ഓളം ചിത്രങ്ങളാണ് ആന്റോയുടെതായി ഈ പ്രദർശനത്തിൽ ഉള്ളത്.
Be the first to write a comment.