താന്‍ പുതിതായി വാങ്ങിയ ഫ്ലാറ്റിന്റെ എട്ടാമത്തെനിലയിലെ മട്ടുപ്പാവില്‍ നിന്നും ജയകൃഷ്ണനോക്കി …ഭൂമിമനോഹരം…പ്രത്യേകിച്ചും ഈ നഗര സൌന്ദര്യം. രാവിലെ ചായആസ്വദിക്കുന്നതിനോടൊപ്പം ഇംഗ്ലീഷ് പത്രവും അവന്‍ആസ്വദിച്ചു…മലയാളപത്രങ്ങള്‍ നിര്‍ത്തിയിട്ട് കുറച്ചുകാലമായി..കുട്ടികളുടെ ഇംഗ്ലീഷ് വായനയും ഉച്ചാരണവും നന്നവാനായിരുന്നു ഈതീരുമാനം..ദേശസാല്‍കൃത ബാങ്കിന്റെ ശാഖാ മേധാവിയാകാന്‍ ജയകൃഷ്ണന് അധികംകാലതാമസം വേണ്ടി വന്നില്ല..

ബാങ്കിലേക്ക് ഇറങ്ങാന്‍ വൈകിയിരിക്കുന്നു ..ജയകൃഷ്ണന്‍ തന്റെ കാറിന്റെ വേഗം കൂട്ടി ബാങ്ക് എത്താനുള്ള തിരക്കിലായിരുന്നു…അങ്ങകലെനിന്നെവിടെയോഒരു മുദ്രാവാക്യം വിളി റോഡില്‍ ഉയര്‍ന്നു ..”വിദ്യാർത്ഥി ഐക്യംസിന്ദാബാദ്‌ …സ്വാശ്രയ ഫീസ്‌ കുറയ്ക്കുക്ക…”…വിദ്യാര്‍ത്ഥികളുടെജാഥ റോഡിലൂടെ കടന്നു പോയി…”ഓ..ഇതൊക്കെ എത്ര കണ്ടിരിക്കുന്നു ??കണ്ടരാഷ്ട്രീയകക്ഷികളുടെ ഓരോ തട്ടിപ്പ് “…ജയകൃഷ്ണന്റെ മനസ്സ് കുറച്ചുനിമിഷത്തെയ്ക്ക് തന്റെ പഴയകാല വിദ്യാര്‍ഥി കാലത്തേയ്ക്ക് പോയി..ഇതുപോലെസമരത്തിന്റെ ഭാഗമായി അവനും ഉണ്ടായിരുന്നു..സ്വാശ്രയ കോളേജുകള്‍ കേരളത്തിനല്കിയതിനെതിരായി , മത സാമൂദായിക ശക്തികള്‍ വിദ്യാഭ്യാസത്തെകച്ചവടവത്കരിച്ചതിനെതിരായി..എന്തിനായിരുന്നു അതൊക്കെ??അതൊക്കെ കോളേജ്കാലത്തെ വിപ്ലവചിന്തകള്‍..ഇപ്പോള്‍ ജീവിതം കുടുംബം നിലനില്‍പ്പ്‌ ഈപ്രശ്നങ്ങളുമായി ജീവിക്കുന്നു..ജയകൃഷ്ണന്‍ കാറിലെ കണ്ണാടിയില്‍ തന്റെ മുഖംനോക്കി..ഇപ്പോള്‍ വല്ലാതെ തടിച്ചിരിക്കുന്നു…ഞാന്‍ വല്ലാതെമാറിയിരിക്കുന്നു എന്ന് ഒരു നേരത്തേയ്ക്ക് അവനു തോന്നി…പിറകിലെവണ്ടികളുടെ ഹോണുകള്‍ മുഴങ്ങി…ജയകൃഷ്ണന്‍ തന്റെ ബാങ്കിലേയ്ക്ക് നീങ്ങി..

സ്വന്തമായി കിട്ടിയ ചില്ല് കാബിനില്‍ ഇരിക്കുമ്പോ ഒരു ചെറിയ അഹങ്കാരം അവനെ വേട്ടയാടി..

സാര്‍ സാറെ കാണാന്‍ ഒരമ്മയും കുട്ടിയും വന്നിരിക്കുന്നു…”…

അവരെ അകത്തു വരാന്‍ പറയൂ…”

ഒരമ്മയും കുട്ടിയും ജയകൃഷ്ണന്റെ കാബിനില്‍ വന്നു..അവരെ ഇരിക്കാന്‍ പറഞ്ഞിട്ട് ജയകൃഷ്ണ“യെസ്…എന്താ കാര്യം?? “

സാറേ ഞങ്ങ കുട്ടിടെ പടിപ്പിനായി ഒരു ലോണ്‍ കിട്ടുവോ എന്നറിയാ വന്നതാണ് ..”..”ഓക്കേ..എന്ത് സ്റ്റഡീസ് നടത്താന??”

സാര്‍ നഴ്സിംഗ് പടിക്കനാണ്…” മകള്‍ ഉത്തരം പറഞ്ഞു..”കൊളട്രലായി തരാന്‍ വീടോ പറമ്പോ എന്തെങ്കിലും ഉണ്ടോ??”

സാറേ…ഇല്ല ഞങ്ങ താമസിക്കനത് തന്നെ ഒരു വാടക വീട്ടിലാ..സാറ് ഞങ്ങ കൈവിടരുത്…”

സോറി …കൊളട്രല്‍ ഇല്ലാതെ വായ്പ്പ കൊടുക്കരുതെന്നാണ് ഞങ്ങള്‍ക്ക്മുകളില്‍ നിന്നും കിട്ടിയ ഓര്‍ഡര്‍…നിങ്ങള്ക്ക് വേറെ ബാങ്കിനെ സമീപിക്കാം

ആ പെണ്‍കുട്ടിയുടെ മുഖം ഇത് കേട്ടപ്പോള്‍ വാടിയോ..ജയകൃഷ്ണന്‍ ശ്രദ്ധിക്കാന്‍ പോയില്ല..മുഖം തിരിച്ചു..

സാറേ..ഒരു വായ്പ്പ തന്നിട്ട് കുറച്ചാ സാര്‍ എടുത്തോ…ഞങ്ങക്ക് മുഴുവന്‍ വേണ്ടാ…”

ഇതുകേട്ടപ്പോള്‍ ജയകൃഷ്ണ കോപിച്ചു…”ഛെ നിങ്ങളെന്ത എന്നെ പറ്റി കരുതിയത്‌…ഇല്ല!!! കൊളട്രല്‍ ഇല്ലാതെ വായ്പ്പ തരാ പറ്റില്ല “

സാറേ ഞാനാ വിവരക്കേട് പറഞ്ഞാ സാറ് പൊറുക്കണം , എല്ലാ ബാങ്കിലും ഇതൊക്കെ ചോദിക്കാറുണ്ട് അത് കൊണ്ട് ഞാ പറഞ്ഞതാണ്…സാറ് കൈവിടരുത്”

പക്ഷെ ജയകൃഷ്ണന്‍ തന്റെ നിലപാടില്‍ ഒറച്ചു നിന്നു..ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ നിറയുന്നത് ജയകൃഷ്ണന്‍ കണ്ടു..

ആ അമ്മയും മകളും തന്റെ കാബിനില്‍ നിന്നും പുറത്തിറങ്ങി …കാബിന്റെചില്ല് കൂട്ടിനു പുറത്തായി ആ പെണ്‍കുട്ടി കണ്ണുനീര്‍ തുടയ്ക്കുന്നത്ജയകൃഷ്ണന്‍ കണ്ടു..പിന്നെ ഉടനെ കമ്പ്യൂട്ടര്‍ നോക്കി മുഖം തിരിച്ചു….

രാത്രി ബാങ്കില്‍ നിന്നിറങ്ങാന്‍ പതിവുപോലെ വൈകി …വീട്ടില്‍എത്തിയിട്ടും ജയകൃഷ്ണന്റെ മനസ്സ് ശാന്തമായിരുന്നില്ല…അയാള്‍ വീട്ടില്‍വന്നയുടനെ സോഫയില്‍ കിടന്നു…”വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്” ..അയാളുടെചെവികള്‍ ഈ മുദ്രാവാക്യം മുഴങ്ങിക്കേള്‍ക്കുകയായിരുന്നു..

എന്താ സുഗവില്ലേ ??” ഭാര്യ ചായയുമായി വന്നപ്പോള്‍ അയാള്‍എണീറ്റു…”ആ..ഒരു ചെറിയ തലവേദന..” ചായ വാങ്ങി കുടിക്കുമ്പോള്‍ അയാള്‍ ടിവി ഓണ്‍ ചെയ്തു …രാഷ്ട്രീയ വാര്‍ത്തകളുടെ അതിപ്രസരം അയാളെഅലോസരപ്പെടുത്തി …

വിദ്യാഭ്യാസ വായ്പ്പ കിട്ടാത്തതുമൂലം ആത്മഹത്യ ചെയ്ത ഒരു പെണ്‍കുട്ടിയുടെ വാര്‍ത്ത സ്ക്രോള്‍ ന്യൂസായി പോകുന്നത് അയാള്‍ കണ്ടില്ല…ടിവി നിര്‍ത്തി അയാള്‍ തന്റെ ഫ്ലാറ്റിന്റെ മട്ടുപാവില്‍ നിന്ന്‌ നഗരത്തെകണ്ടു..ചായ കൊള്ളാം…നഗരം നക്ഷത്രപ്രഭയില്‍ മുങ്ങി നില്‍ക്കുന്നു…എല്ലാംമനോഹരം ഈ ഉയരത്തില്‍…

Comments

comments