ഉണ്ണിയുടെ പ്രിയ ഭക്ഷണം എന്തെന്ന് ചോദിക്കൂ. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഉത്തരം വരും: പപ്പടം.
ചെറുപ്പംതൊട്ടേ പപ്പടത്തോടാണു ഉണ്ണിക്ക് കമ്പം. ഉച്ചയ്ക്ക് ഊണില്ലെങ്കിലും വേണ്ട.ഏഴെട്ട് പപ്പടവും കുറച്ചു മോരും മതി. ഗുരുവായൂരു ആരെങ്കിലും തൊഴാൻപോവുമ്പോൾ പറയും.
“രണ്ടു മൂന്ന് കെട്ട് പപ്പടം വാങ്ങിക്കോളൂ…”
ഉഴുന്നിന്റെ മണം മുന്തി നിൽക്കുന്ന ഗുരുവായൂർ പപ്പടം. നാണയവട്ടം മുതൽ മാനത്തെ ചന്ദ്രനോളം പല പല വലുപ്പത്തിൽ പപ്പടങ്ങൾ..
പുതിയ പപ്പടം എണ്ണയിലിട്ട് കാച്ചുന്നതാണു കേമം. ഉണ്ണി കണ്ടുപിടിച്ചു. പഴയത് കനലിൽ ചുട്ടെടുക്കുന്നതും.
കർക്കിടകംകോരിച്ചൊരിയുന്ന രാത്രികളിൽ ചൂടുള്ള മട്ടയരങ്ക്കഞ്ഞിയും കണ്ണി മാങ്ങയുംകനലിൽ ചുട്ട പപ്പടവും…ആർക്കാണു നാവിൽ അണ പൊട്ടാതിരിക്കുക?
പപ്പടത്തിനെചിത്രശലഭങ്ങളുടെ ആകൃതിയിൽ മുറിച്ചെടുത്ത് എണ്ണയിലിട്ട് കാച്ചി അഴക്ആസ്വദിക്കുന്ന ഒരെഴുത്തുകാരനെക്കുറിച്ച് ആരോ എഴുതിയത് ഇപ്പോൾ ഉണ്ണിഓർമ്മിച്ചു.
പപ്പടപ്രിയനായ ഉണ്ണി വേനലവധിയ്ക്ക് വരുന്നു എന്നറിഞ്ഞപ്പോൾതന്നെ എടക്കരയിലെ ചെട്ടികളിൽ നിന്നും മുത്തശ്ശി പപ്പടം വരുത്തിച്ചു.ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണു പാലക്കാട് കെ.എസ്.ആർ.ടി.സിനിലമ്പൂരിലെത്തുക. ആ നേരത്തു തന്നെയാണു അമ്പലത്തിൽ പാട്ടുൽന്വംപ്രമാണിച്ചുള്ള താലപ്പൊലിയും ദീപാരാധനയും. മുത്തശ്ശിക്ക്അതൊഴിവാക്കിക്കൊണ്ടുള്ള കളിയില്ല, അതിനാൽ നേരത്തെ തന്നെ ഊണും വിഭവങ്ങളുംതയ്യാറാക്കി വെച്ചു. ഒരു സമ്പടം നിറയെ പപ്പടം കാച്ചി വെച്ചു.
ഉണ്ണി വന്നതും മുത്തശ്ശി പറഞ്ഞു.
“ഞാനൊന്ന് അമ്പലത്തല് പോയിട്ട് വരാം…നീ ഊണു കഴിക്കുമ്പഴക്കും ഞാനെത്തും…”
അപ്പൊ ആരു വിളമ്പിത്തരും? പണിക്കാരി ജാനുവോ ?
“ബോംബേന്ന് പത്മച്ചിറ്റ വന്നിട്ട്ണ്ട്….കുളിക്കുണു…അവളു വിളമ്പുംട്ടോ..”
പത്മച്ചിറ്റ!
ആപേരുകേട്ടതും കയ്യിൽ നിന്നു ബാഗു താഴെ വീണു. മനസ്സിലൂടെ ഒരു മിന്നൽവിങ്ങിപ്പാഞ്ഞു. കാര്യം ചിറ്റയാണെങ്കിലും ഉണ്ണിയുടെ ഉള്ളിൽ അവർ ഒരുമൂശേട്ടയായിരുന്നു. വേണ്ടതിനും വേണ്ടാത്തതിനും ദേഷ്യപ്പെടുന്ന അസത്ത്…. തീരെ മയമില്ലാത്ത പെരുമാറ്റം…. ഭയപ്പെടുത്തുന്ന കണ്ണുകൾ….എല്ലാത്തിലുംകുറ്റം കാണുന്ന പ്രകൃതം…. ആദ്യ ഭർത്താവ് വേണ്ടുവോളം കൊടുത്തതും ഒഴിമുറിചൊല്ലി പിരിഞ്ഞതും അതുകൊണ്ടായിരിക്കും.
ചെറിയ കുട്ടിയായിരിക്കുമ്പോൾകിണറ്റിൽ ഒരു കല്ലെടുത്ത് എറിഞ്ഞതിനു എത്രയാണു അതല്ലിയത്? കിണറ്റിലെകണ്ണന്മീൻ ചാവുമത്രെ. തെന്റെ കല്ലേറു കൊള്ളാനല്ലേ കിണറ്റിൽ മീനുകൾജീവിക്കുന്നത്?
വരുടെ ഇളയമോൻ ടുട്ടുവിനെ കളിക്കിടയിൽ ഒന്ന് പിച്ചിയതിനുഎന്തു മാത്രം തല്ലാണു തല്ലിയത്? തന്നെക്കല്ല് ഇളപ്പമായതുകൊണ്ട് അവൻകാട്ടുന്ന എന്തു കോപ്രായങ്ങളും സഹിച്ചോളണമെന്നോ?
“അവളു സ്വതേ ദേഷ്യക്കാരിയാ ഉണ്ണീ…”, അമ്മ പറഞ്ഞു. “നീ അതു കാര്യാക്കണ്ട….”
ദേഷ്യം അവനവന്റെ വീട്ടിൽ, വീട്ടുകാരോടും. എന്നോട് കളിച്ചാൽ…
ഒരുദിവസം ഉച്ചയ്ക്ക് ചിറ്റ ഉറങ്ങുമ്പോൾ കുളിമുറിയിലെ പുറ്റിൽ നിന്നും കുറച്ച്പുളിയുറുമ്പുകൾ കൊണ്ടുവന്ന് വയറ്റിലെ പൊക്കിളിൽ ഇട്ടു. പൊക്കിളിൽ ഒന്ന്പ്രദക്ഷിണം നടത്തിയ ശേഷം അത് ഇറങ്ങേണ്ട ദിക്കിലേക്ക് ഇറങ്ങി. ഉറുമ്പുകടിയേറ്റ് ചിറ്റ സഞ്ചാരം കൊള്ളുമ്പോൾ വാതിൽ വിടവിൽ മാറി നിന്ന്ശബ്ദമുണ്ടാക്കാതെ ചിരിച്ചു.
കൗമാരത്തിലേക്ക് കാലെടുത്തു വെച്ചൊരുപ്രായത്തിൽ രാത്രി വളരെ വൈകി കഥകളി കണ്ടു മടങ്ങുമ്പോൾ കൂടെ ചിറ്റ മാത്രം.ആരുമില്ലാത്തൊരു ഇരുട്ടിന്റെ തുരുത്തിലെത്തിയപ്പോൾ പെട്ടെന്ന് ചിറ്റമാറിലേക്ക് അണച്ചു. ചുണ്ടിൽ മുറിവേൽപ്പിച്ചു.
“പുളിയുറുമ്പിനെക്കാൾ വേദനയില്ലേ ഇപ്പൊ…”
ചിറ്റബലം പ്രയോഗിച്ച് താഴെ കിടത്തി. കഴുത്തിലും മാറിലും അവരുടെ കൈവിരലുകൾസഞ്ചരിക്കുമ്പോൾ അതുവരെ അനുഭവിക്കാത്ത ഒരു ലോകം ശരീരത്തിൽ മിഴി തുറന്നു.പെട്ടെന്ന് ചിറ്റ നിലവിളിച്ചു.
“കടിച്ചു…എന്നെ കടിച്ചു ഉണ്ണീ…”
വിഷംതീണ്ടിയ വെപ്രാളത്തിൽ ചിറ്റ ചാടിയെണീറ്റു. പിറകെ എഴുന്നേൽക്കാൻശ്രമിക്കുമ്പോൾ ഉണ്ണിക്കും കിട്ടി ഒരെണ്ണം. അടുത്തൊന്നും ആശുപത്രിയില്ലാത്ത കാലം. ദുർനിമിത്തം പോലെ ഇടിയും മഴയും തുടങ്ങി. നെഞ്ചിടിപ്പ് വർദ്ധിച്ചു.കടിയേറ്റ്അ ഭാഗത്ത് നീറുന്ന വേദന…കടച്ചിൽ…വേച്ചു വേച്ച് നടക്കാൻശ്രമിക്കുമ്പോഴേക്കും ഉണ്ണിക്ക് തല കറങ്ങി. ഉണ്ണി ഛർദ്ദിച്ചു. ഉണ്ണിമരിച്ചു.
“ങും….ഊണു വിളമ്പീട്ട്ണ്ട് …കഴിച്ചോ…”
നോക്കുമ്പോൾ പിന്നിൽ ഭദ്രകാളി.
നല്ലവിശപ്പുണ്ടായിരുന്നു. കാലത്ത് മൂന്ന് ഇഡ്ഡലി കഴിച്ച് പുറപ്പെട്ടതാണു. കൈകഴുകി ഇലയ്ക്കു മുന്നിൽ ഇരുന്നപ്പോൾ പെട്ടെന്ന് വിശപ്പു കെട്ടു.
Be the first to write a comment.